Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കണ്ണൂരിൽ സിപിഎം പ്രവർത്തകരുടെ ബോംബ് നിർമ്മാണം; നടുവനാട് വീട്ടിൽ ബോംബ് നിർമ്മിക്കുന്നതിനിടെ പൊട്ടിത്തെറിച്ചു സിപിഎം പ്രവർത്തകനു ഗുരുതര പരിക്ക്; പരിക്കേറ്റത് നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ രാജേഷ് എന്ന മൂന്നാച്ചന്; പൊട്ടിത്തെറിച്ചത് പന്നിപ്പടക്കമെന്ന് വരുത്തി തീർക്കാനും ശ്രമം; സ്ഥലം സന്ദർശിച്ച ഡിസിസി അധ്യക്ഷൻ സതീശൻ പാച്ചേനിയെ കയ്യേറ്റം ചെയ്ത് സിപിഎം പ്രവർത്തകരുടെ ഗുണ്ടായിസവും; ബോംബു നിർമ്മാണം മറയ്ക്കാനുള്ള ശ്രമമെന്ന് പാച്ചേനി

കണ്ണൂരിൽ സിപിഎം പ്രവർത്തകരുടെ ബോംബ് നിർമ്മാണം; നടുവനാട് വീട്ടിൽ ബോംബ് നിർമ്മിക്കുന്നതിനിടെ പൊട്ടിത്തെറിച്ചു സിപിഎം പ്രവർത്തകനു ഗുരുതര പരിക്ക്; പരിക്കേറ്റത് നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ രാജേഷ് എന്ന മൂന്നാച്ചന്; പൊട്ടിത്തെറിച്ചത് പന്നിപ്പടക്കമെന്ന് വരുത്തി തീർക്കാനും ശ്രമം; സ്ഥലം സന്ദർശിച്ച ഡിസിസി അധ്യക്ഷൻ സതീശൻ പാച്ചേനിയെ കയ്യേറ്റം ചെയ്ത് സിപിഎം പ്രവർത്തകരുടെ ഗുണ്ടായിസവും; ബോംബു നിർമ്മാണം മറയ്ക്കാനുള്ള ശ്രമമെന്ന് പാച്ചേനി

മറുനാടൻ മലയാളി ബ്യൂറോ

കണ്ണൂർ: കണ്ണൂരിൽ വീണ്ടും ബോംബു രാഷ്ട്രീയം കൊഴുക്കുന്നു. പൊന്ന്യത്ത് ബോംബ് നിർമ്മാണത്തിനിടെ മൂന്ന് സിപിഎം പ്രവർത്തകരുടെ കൈ അറ്റുപോയ സംഭവത്തിന് ശേഷം സമാനമായ സംഭവം നടുവനാട തളച്ചങ്ങാട് ഉണ്ടായിരിക്കയാണ്. ഇവിടെ വീട്ടിൽ വെച്ചുള്ള ബോംബ് നിർമ്മാണത്തിനിടെ പൊട്ടിത്തെറിച്ച് സിപിഎം പ്രവർത്തകന് ഗുരുതരമായി പരിക്കേറ്റു. തളച്ചങ്ങാട് എകെജി നഗറിലാണ് ബോംബ് സ്‌ഫോടനമുണ്ടായത്.

ഇന്നലെ രാത്രി പതിനൊന്നരയോടെയാണ് ബോംബ് നിർമ്മാണത്തിനിടെ പൊട്ടിത്തെറി ഉണ്ടായത്. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ രാജേഷ് എന്ന മൂന്നാച്ചൻ ആണ് പരിക്കേറ്റത്. ഇയാളെ പരിയാരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. സ്ഥലത്ത് പൊലീസ് എത്തി തെളിവെടുപ്പ് നടത്തി. പ്രദേശത്തു മുൻപും സ്‌ഫോടനങ്ങൾ നടക്കാറുണ്ട് എന്ന് പ്രദേശവാസികൾ പറഞ്ഞു.

അതിനിടെ നടുവനാട് ബോംബ് സ്‌ഫോടനം നടന്ന സിപിഎം പ്രവർത്തകന്റെ വീട് സന്ദർശിക്കാനെത്തിയ കണ്ണൂർ ഡി.സി.സി പ്രസിഡന്റ് സതീശൻ പാച്ചേനിയെയും സംഘത്തെയും സിപിഎം പ്രവർത്തകർ കയ്യേറ്റം ചെയ്തു. സിപിഎം പ്രാദേശിക നേതാക്കളുടെ നേതൃത്വത്തിലായിരുന്നു ആക്രമണം. ബോംബ് സ്‌ഫോടനം മറച്ചുവെക്കാൻ വേണ്ടിയാണ് ശ്രമമെന്നാണ് കോൺഗ്രസ് ആരോപിക്കുന്നത്.

ഡി.സി.സി പ്രസിഡന്റ് സതീശൻ പാച്ചേനിയും കെപിസിസി ജനറൽ സെക്രട്ടറി ചന്ദ്രൻ തില്ലങ്കേരിയും ഉൾപ്പടെയുള്ള നേതാക്കൾ സ്‌ഫോടനം നടന്ന പ്രദേശം സന്ദർശിക്കാനെത്തിയപ്പോഴായിരുന്നു സിപിഎം പ്രവർത്തകരുടെ ആക്രമണം. സ്ഥലത്ത് പൊലീസ് ഉണ്ടായിരുന്നിട്ടും ആവശ്യമായ സുരക്ഷ ഒരുക്കിയില്ലെന്ന് ആക്ഷേപമുണ്ട്. കൂടുതൽ സംഘർഷമുണ്ടാകാതിരിക്കാൻ വേണ്ടി കോൺഗ്രസ് നേതാക്കളുടെ സംഘം പിന്തിരിയുകയായിരുന്നു.

സ്‌ഫോടനത്തെ കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്ന് സതീശൻ പാച്ചേനി ആവശ്യപ്പെട്ടു. സ്ഥലം സന്ദർശിക്കുമെന്ന് പൊലീസിനെ അറിയിച്ചെങ്കിലും ആവശ്യത്തിന് സുരക്ഷ ഒരുക്കിയില്ല. ബോംബ് നിർമ്മാണത്തിനിടെ സ്‌ഫോടനം നടന്നത് മറച്ചുവെക്കുന്നതിന് വേണ്ടിയാണ് സിപിഎം പ്രവർത്തകർ സ്ഥലം സന്ദർശിക്കുന്നത് തടഞ്ഞ് കയ്യേറ്റം ചെയ്തതെന്ന് സതീശൻ പാച്ചേനി പറഞ്ഞു. ബോംബ് നിർമ്മാണത്തിനിടെ ഉണ്ടായ സ്‌ഫോടനം പന്നിപ്പടക്കം പൊട്ടിത്തെറിച്ചതാണെന്ന് വരുത്തിത്തീർക്കാനാണ് പൊലീസ് ശ്രമമെന്നും സതീശൻ പാച്ചേനി പറഞ്ഞു.

നേരത്തെ പൊന്ന്യത്ത് ചൂളയിൽ ബോംബ് നിർമ്മാണത്തിനിടെയുണ്ടായ സ്‌ഫോടനത്തിൽ മൂന്ന് പേർക്ക് ഗുരുതര പരിക്കേറ്റിരുന്നു. സ്‌ഫോടനത്തിൽ പരിക്കേറ്റ ടി.പി. ചന്ദ്രശേഖരൻ വധക്കേസിലെ 28ാം പ്രതിയായിരുന്ന സിപിഎം അഴിയൂർ കല്ലോറ ബ്രാഞ്ച് കമ്മിറ്റി അംഗം രമ്യ നിവാസിൽ എം. റമീഷ് (32), അഴിയൂരിലെ കെ.ഒ. ഹൗസിൽ ധീരജ് (28), കതിരൂരിലെ സജിലേഷ് എന്ന സജൂട്ടി (40) എന്നിവർ ആശുപത്രിയിൽ ചികിത്സയിലാണ്. അപകടനില തരണം ചെയ്താലുടൻ ഇവരെ അറസ്റ്റ് ചെയ്യും. ഇവർക്ക് പുറമെ മറ്റു രണ്ടുപേർ കൂടി ബോംബ് നിർമ്മാണത്തിൽ പെങ്കടുത്തിട്ടുണ്ടെന്ന് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.

തലശ്ശേരി ഡിവൈ.എസ്‌പി മൂസ വള്ളിക്കാടവിന്റെയും കതിരൂർ സർക്കിൾ ഇൻസ്‌പെക്ടർ എം. അനിലിന്റെയും നേതൃത്വത്തിലാണ് അന്വേഷണം. സ്‌ഫോടനം നടന്ന സ്ഥലത്തും സമീപ പ്രദേശങ്ങളിലും കണ്ണൂരിൽനിന്നുള്ള ബോംബ് സ്‌ക്വാഡിന്റെ സഹായത്തോടെ ഞായറാഴ്ചയും പൊലീസ് തിരച്ചിൽ നടത്തി. കതിരൂർ മേഖലയിലെ ചില േകന്ദ്രങ്ങളിൽ ബോംബ് നിർമ്മാണം നടക്കുന്നതായ രഹസ്യവിവരത്തിന്റെ പശ്ചാത്തലത്തിൽ പൊലീസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.

സ്ഫോടനവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പൊന്ന്യം വെസ്റ്റ്‌ചേരി പുതിയ വീട്ടിൽ കെ. അശ്വന്തിനെ (21)കോടതി റിമാൻഡ് ചെയ്തിരുന്നു.. ഡി.വൈ.എഫ്‌.െഎ പ്രവർത്തകനായ അശ്വന്തിനെ സ്ഫോടക വസ്തു നിരോധന നിയമപ്രകാരം ശനിയാഴ്ചയാണ് അറസ്റ്റ് ചെയ്തത്. തലശ്ശേരിയിലെ സി.ഒ.ടി. നസീർ വധശ്രമക്കേസിലെ മൂന്നാം പ്രതിയാണ് ഇയാൾ. ബോംബ് നിർമ്മാണത്തിലേർപ്പെട്ട സംഘത്തിൽ പുറത്തുനിന്നുള്ളവരെ നിരീക്ഷിക്കുന്ന ചുമതലയായിരുന്നു അശ്വന്ത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP