Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202121Wednesday

ബോളിവുഡിലെ 80 ശതമാനത്തോളം താരങ്ങളും ലഹരി മരുന്നിന് അടിമകൾ; ഭാര്യ കരീനയ്ക്കും മകൻ തൈമൂറിനുമൊപ്പം മുംബൈ വിട്ട് ഡൽഹിയിലേക്ക് സെയ്ഫ് അലിഖാൻ പറന്നതിന് പിന്നിലും ആദ്യ ഭാര്യയിലെ മകൾ സാറയുമായി ബന്ധപ്പെട്ട വിവാദങ്ങൾ; ദീപികാ പദുകോൺ അടക്കമുള്ളവർക്ക് ക്ലീൻ ചിറ്റ് നൽകാതെ കേന്ദ്ര അന്വേഷണ ഏജൻസി; സുശാന്തിന്റെ ആകസ്മിക മരണത്തിൽ നിറയുന്നത് ലഹരി മാത്രം

ബോളിവുഡിലെ 80 ശതമാനത്തോളം താരങ്ങളും ലഹരി മരുന്നിന് അടിമകൾ; ഭാര്യ കരീനയ്ക്കും മകൻ തൈമൂറിനുമൊപ്പം മുംബൈ വിട്ട് ഡൽഹിയിലേക്ക് സെയ്ഫ് അലിഖാൻ പറന്നതിന് പിന്നിലും ആദ്യ ഭാര്യയിലെ മകൾ സാറയുമായി ബന്ധപ്പെട്ട വിവാദങ്ങൾ; ദീപികാ പദുകോൺ അടക്കമുള്ളവർക്ക് ക്ലീൻ ചിറ്റ് നൽകാതെ കേന്ദ്ര അന്വേഷണ ഏജൻസി; സുശാന്തിന്റെ ആകസ്മിക മരണത്തിൽ നിറയുന്നത് ലഹരി മാത്രം

മറുനാടൻ മലയാളി ബ്യൂറോ

മുംബൈ: ബോളിവുഡ് പാർട്ടികളിൽ ലഹരിമരുന്നിന്റെ ഉപയോഗം വ്യാപകമെന്ന് നർകോട്ടിക്‌സ് കൺട്രോൾ ബ്യൂറോ(എൻസിബി)യുടെ പ്രാഥമി വിലയിരുത്തൽ. കടുത്ത നടപടികളിലേക്ക് എൻസിബി കടക്കുമെന്നാണ് സൂചന. ബോളിവുഡ് നടൻ സുശാന്ത് സിങ്ങിന്റെ മരണവുമായി ബന്ധപ്പെട്ട് ലഹരി മരുന്നു കേസിൽ അന്വേഷണം പുരോഗമിക്കുന്നതിനിടെ എൻസിബിക്ക ഞെട്ടിക്കുന്ന വിവരങ്ങളാണ് കിട്ടിയത്.

പിആർ പ്രവർത്തകരാണ് ലഹരിവസ്തുക്കൾ എത്തിച്ചു നൽകുന്നത്. മിക്ക പാർട്ടികളിലും ലഹരിമരുന്ന് സുലഭമാണ്. ലഹരിമരുന്ന് കേസുമായി ബന്ധപ്പെട്ട് നടിമാരായ ദീപിക പദുക്കോൺ, ശ്രദ്ധ കപൂർ, സാറ അലി ഖാൻ എന്നിവരെ എൻസിബി ചോദ്യം ചെയ്തിരുന്നു. ഇവർക്ക് ക്ലീൻ ചിറ്റ് നൽകിയിട്ടില്ലെന്നും അധികൃതർ അറിയിച്ചു.

അതിനിടെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ്(എയിംസ്) ഫൊറൻസിക് ഡിപ്പാർട്ട്‌മെന്റ് സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട റിപ്പോർട്ട് സിബിഐയ്ക്ക് സമർപ്പിച്ചു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ മരണം സംഭവിച്ച സമയം രേഖപ്പെടുത്താത്തതും പോസ്റ്റ്‌മോർട്ടം തിയറ്ററിലെ വെളിച്ചക്കുറവും റിപ്പോർട്ടിൽ ചോദ്യം ചെയ്യുന്നുണ്ട്. ഫൊറൻസിക് ബോർഡ് ചെയർമാൻ ഡോ.സുധീർ ഗുപ്തയാണ് റിപ്പോർട്ട് സിബിഐയ്ക്ക് സമർപ്പിച്ചത്.

നടൻ സുശാന്ത് സിങ്ങ് രാജ്പുതിന്റ്‌റെ മരണത്തിനു പിന്നാലെയാണ് ബോളിവുഡ് പ്രമുഖ താരങ്ങളിൽ പലരും പ്രധാന കണ്ണികളായ ലഹരി മരുന്ന് കേസ് പുറത്ത് വരുന്നത്. കേസിൽ സുശാന്തിന്റ്‌റെ കാമുകിയും നടിയുമായ റിയ ചക്രവർത്തി അറസ്റ്റിലായതാണ് ആദ്യം വാർത്തയായത്. എന്നാൽ അതിന് പിന്നാലെ ബോളിവുഡിലെ പല യുവനടിമാരുടെയും പേരുകൾ റിയ പുറത്ത് വിട്ടു. ദീപിക പദുക്കോൺ, സാറ അലി ഖാൻ, രാകുൽ പ്രീത് സിങ്ങ് എന്നിവരുടെ പേരുകൾ പുറത്താവുകയും ഇവരുടെ വാട്‌സാപ്പ് ചാറ്റുകൾ പരിശോധിച്ചതിന് പിന്നാലെ ഇവരെ എൻസിബി ചോദ്യംചെയ്യുകയും ചെയ്തിരുന്നു.

നടൻ സെയ്ഫ് അലി ഖാന്റ്റെ മകളുമായ സാറ അലി ഖാൻ സുശാന്തുമായി ബന്ധമുണ്ടായിരുന്നെന്നും എന്നാൽ ലഹരി മരുന്നുമായി ബന്ധപ്പെട്ട് തനിക്കു യാതൊരു പങ്കുമില്ലായെന്നും എൻ സി ബി ചോദ്യം ചെയ്യലിൽ വെളിപ്പെടുത്തിയിരുന്നു. സെയ്ഫിന്റ്‌റെ മുൻഭാര്യയും സാറയുടെ അമ്മയും നടിയുമായ അമൃത സിങ്ങ് ലഹരി മരുന്ന് കേസിൽ സാറയെ രക്ഷിക്കാനായി സഹായം തേടി സെയ്ഫിനെ സമീപിച്ചുവെന്നും ഇരുവരും തമ്മിൽ തർക്കമുണ്ടായെന്നും കേസിൽ സഹായിക്കില്ലെന്ന നിലപാടിലാണ് സെയ്ഫ് അലി ഖാൻ എന്നാണ് ഇപ്പോൾ പുറത്ത് വരുന്ന റിപ്പോർട്ടുകൾ. മാത്രമല്ല

ഭാര്യ കരീനയ്ക്കും മകൻ തൈമൂറിനുമൊപ്പം മുംബൈ വിട്ട് ഡൽഹിയിലേക്ക് പറന്നിരിക്കുകയാനിപ്പോൾ സെയ്ഫ്. ലാൽ സിങ്ങ് ചദ്ദ എന്ന ചിത്രത്തിൽ അഭിനയിക്കുന്നതിനായാണ് കരീനയുടെ ഡൽഹി യാത്ര. സാറയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളിൽ നിന്ന് വിട്ട് നിൽക്കാനാണ് സെയ്ഫും മുംബൈ വിട്ടതെന്നാണ് പാടെ പരക്കുന്ന അഭ്യൂഹങ്ങൾ. സെയ്ഫ് അലി ഖാന്റെയും അമൃത സിങ്ങിന്റെയും മകളായ സാറ 2018ൽ സുശാന്തിനൊപ്പം 'കേദാർനാഥ്' എന്ന ചിത്രത്തിലൂടെയാണ് ബോളിവുഡിൽ അരങ്ങേറിയത്.സുശാന്തിനും സുഹൃത്തുക്കൾക്കുമൊപ്പം സാറ തായ്‌ലൻഡ് യാത്ര നടത്തിയതായി റിയ എൻ.സി.ബിക്ക് മൊഴി നൽകിയതായാണ് വിവരം.

80 ശതമാനത്തോളം ബോളിവുഡ് താരങ്ങളും ലഹരി ഉപയോഗിക്കുന്നതായി റിയ മൊഴി നൽകിയതായാണ് റിപ്പോർട്ടുകൾ. ഇൻഡസ്ട്രിയിലെ 25 പ്രമുഖ താരങ്ങളെ കേസുമായി ബന്ധപ്പെട്ട് വിസ്തരിക്കുമെന്നാണ് സൂചന. റിയയുടെ വാട്‌സാപ്പ് ചാറ്റിന്റെ ഉള്ളടക്കം പുറത്തായതോടെയാണ് നടിയും സഹോദരൻ ശൗവിക് ചക്രബർത്തിയും സുശാന്തിന്റെ മാനേജർ ദീപേഷ് സാവന്തുമടക്കമുള്ളവർ അറസ്റ്റിലായത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP