Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ബോളിവുഡിലെ കാസ്റ്റിങ് ഡയറക്ടർ പണമുണ്ടാക്കൻ 'സൈഡ് ബിസിനസായി' പെൺവാണിഭം; സിനിമാ മോഹവുമായി എത്തുന്ന പെൺകുട്ടികളെ മാംസവിൽപ്പനയ്ക്ക് പ്രേരിപ്പിച്ചു കൊയുതത് ലക്ഷങ്ങൾ; ഒരു പെൺകുട്ടിക്ക് വിലയിട്ടത് 60,000 രൂപ മുതൽ ലക്ഷം വരെ; സെക്സ് റാക്കറ്റിൽ കണ്ണികളായി ജൂനിയർ ആർട്ടിസ്റ്റുകൾ; മുംബൈ പൊലീസിലെ സോഷ്യൽ സർവീസ് ബ്രാഞ്ച് രക്ഷപെടുത്തിയവരുടെ കൂട്ടത്തിൽ 18ഉം 25ഉം വയസുള്ള യുവതികൾ; സീരിയൽ നടി ഉൾപ്പെട്ട മറ്റൊരു സെക്‌സ് റാക്കറ്റിനെയും പൊക്കി

ബോളിവുഡിലെ കാസ്റ്റിങ് ഡയറക്ടർ പണമുണ്ടാക്കൻ 'സൈഡ് ബിസിനസായി' പെൺവാണിഭം; സിനിമാ മോഹവുമായി എത്തുന്ന പെൺകുട്ടികളെ മാംസവിൽപ്പനയ്ക്ക് പ്രേരിപ്പിച്ചു കൊയുതത് ലക്ഷങ്ങൾ; ഒരു പെൺകുട്ടിക്ക് വിലയിട്ടത് 60,000 രൂപ മുതൽ ലക്ഷം വരെ; സെക്സ് റാക്കറ്റിൽ കണ്ണികളായി ജൂനിയർ ആർട്ടിസ്റ്റുകൾ; മുംബൈ പൊലീസിലെ സോഷ്യൽ സർവീസ് ബ്രാഞ്ച് രക്ഷപെടുത്തിയവരുടെ കൂട്ടത്തിൽ 18ഉം 25ഉം വയസുള്ള യുവതികൾ; സീരിയൽ നടി ഉൾപ്പെട്ട മറ്റൊരു സെക്‌സ് റാക്കറ്റിനെയും പൊക്കി

മറുനാടൻ മലയാളി ബ്യൂറോ

മുംബൈ: സിനിമയുടെ മറവിൽ പെൺവാണിഭങ്ങൾ നടക്കുന്ന സംഘങ്ങൾ ബോളിവുഡിൽ പെരുകുന്നു. ബോളിവുഡ് സിനിമാ ലോകവുമായി ബന്ധമുള്ളവരാണ് സെക്‌സ് റാക്കറ്റുകൾ നടത്തുന്നത്. അത്തര രണ്ട് സംഘങ്ങളെയാണ് മുംബൈ പൊലീസ് കഴിഞ്ഞ ദിവസങ്ങളിൽ പൊക്കിയത്. പെൺവാണിഭ റാക്കറ്റ് നടത്തി വന്നിരുന്ന സിനിമയിലെ കാസ്റ്റിങ് സംവിധായകനും സീരിയല് നടി ഉൾപ്പെട്ട മറ്റൊരു റാക്കറ്റുമാണ് അറസ്റ്റിലായി. ബോളിവുഡിലെ കാസ്റ്റിങ് ഡയറക്ടർ നവീൻകുമാർ പ്രേംലാൽ ആര്യയാണ് അറസ്റ്റിലായത്. മുംബൈ പൊലീസിലെ സോഷ്യൽ സർവീസ് ബ്രാഞ്ചാണ് കാസ്റ്റിങ് ഡയറക്ടറെ പിടികൂടിയത്.

അജയ് ശർമ്മ, വിജയ് എന്നീ സുഹൃത്തുക്കളുടെ സഹായത്തോടെ നഗരത്തിൽ കഴിഞ്ഞ അഞ്ചുവർഷമായി നവീൻകുമാർ പെൺവാണിഭ കേന്ദ്രം നടത്തി വരികയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. ജൂനിയർ ആർട്ടിസ്റ്റുകൾ അടക്കമുള്ളവരെയാണ് പെൺവാണിഭത്തിന് ഉപയോഗിച്ചിരുന്നത്. നടിമാരെന്ന ലേബലിൽ എത്തിക്കുന്ന ഒരു പെൺകുട്ടിക്ക് 60,000 രൂപ വരെയാണ് നവീനും സംഘവും ഈടാക്കിയിരുന്നത്. സംഘത്തിന്റെ കയ്യിൽ നിന്നും 18 ഉം, 25 ഉം വയസ്സ് പ്രായമുള്ള രണ്ട് പെൺകുട്ടികളെ രക്ഷപ്പെടുത്തിയതായും സോഷ്യൽ സർവീസ് ബ്രാഞ്ച് ഇൻസ്പെക്ടർ സന്ദേശ് രവാലെ പറഞ്ഞു.

നവീൻകുമാറിന്റെ പെൺവാണിഭ റാക്കറ്റിനെക്കുറിച്ച് സൂചന കിട്ടിയതോടെ, രഹസ്യ കെണിയിലൂടെയാണ് സംഘത്തെ കുടുക്കിയതെന്ന് പൊലീസ് ഇൻസ്പെക്ടർ പറഞ്ഞു. ഒരു കസ്റ്റമർ മുഖേന നവീൻ കുമാറിനെ ബന്ധപ്പെടുകയും, സിനിമാരംഗത്തുള്ള രണ്ട് പെൺകുട്ടികളെ ആവശ്യപ്പെടുകയുമായിരുന്നു. ഓരോ പെൺകുട്ടിക്കും 60,000 രൂപയാണ് നവീൻകുമാർ ആവശ്യപ്പെട്ടത്. കൂടാതെ ഹോട്ടലിൽ അഡ്വാൻസായി റൂം ബുക്ക് ചെയ്യാനും ആവശ്യപ്പെട്ടു. ഇപ്രകാരം ചെയ്തതിന് പിന്നാലെ നവീൻ കുമാർ പെൺകുട്ടികളുമായി എത്തുകയും, പൊലീസ് മൂവരെയും കസ്റ്റഡിയിൽ എടുക്കുകയുമായിരുന്നുവെന്നും ഇൻസ്പെക്ടർ സന്ദേശ് രവാലെ പറഞ്ഞു.

അതേസമയം സിനിമ-സീരിയൽ നടിമാർ ഉൾപ്പെട്ട സെക്സ് റാക്കറ്റും മുൻപ് പിടിയിലായിട്ടുണ്ട്. മുംബൈ അന്ധേരിയിലെ ത്രീ സ്റ്റാർ ഹോട്ടൽ കേന്ദ്രീകരിച്ച് പ്രവർത്തിച്ച സംഘത്തെയാണ് സിറ്റി പൊലീസിന്റെ സാമൂഹ്യസേവന വിഭാഗം വ്യാഴാഴ്ച പിടികൂടിയത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയും ഈ സംഘത്തിലുണ്ടായിരുന്നു. സെക്സ് റാക്കറ്റിന് നേതൃത്വം നൽകിയ പ്രിയ ശർമ്മയുടെ(29) അറസ്റ്റ് രേഖപ്പെടുത്തിയതായി പൊലീസ് വ്യക്തമാക്കി. പ്രായപൂർത്തിയാകാത്ത കുട്ടി ഉൾപ്പെടെ മൂന്ന് പെൺകുട്ടികളെയാണ് പൊലീസ് കണ്ടെത്തി മോചിപ്പിച്ചത്. വേശ്യാവൃത്തിയിലേർപ്പെടാൻ പെൺകുട്ടികളെ പ്രിയ ശർമ്മ നിർബന്ധിച്ചുവെന്നാണ് കണ്ടെത്തൽ.

പ്രിയ ശർമ്മയ്ക്കെതിരെ കേസ് രജിസ്റ്റർ ചെയ്തതായി പൊലീസ് വ്യക്തമാക്കി. ട്രാവൽ ഏജൻസി നടത്തുന്ന ഇവർക്ക് മറ്റ് ചില ഇടപാടുകൾ ഉള്ളതായി ശ്രദ്ധയിൽ പെട്ടിരുന്നു. തുടർന്നാണ് അന്വേഷണം നടത്തിയതെന്ന് പൊലീസ് ഉദ്യോഗസ്ഥനായ സന്ദേഷ് റെവാലെ പറഞ്ഞു. സംഘത്തിൽ നിന്നും രക്ഷപ്പെട്ട സ്ത്രീകളിലൊരാൾ നടിയും ഗായികയുമാണ്. സാവ്ധാൻ ഇന്ത്യ എന്ന ടിവി പരിപാടിയിൽ അഭിനയിക്കുന്ന വ്യക്തി കൂടിയാണ് ഇവർ. മറാത്തി സിനിമകളിലും സീരിയലുകളിലും അഭിനയിക്കുന്ന യുവതിയാണ് മറ്റൊരാൾ. വെബ് സീരിസിൽ അഭിനയിക്കുന്ന നടിയാണ് പ്രായപൂർത്തിയാകാത്ത പെൺകുട്ടി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP