Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202024Tuesday

ഗർഭസ്ഥ ശിശുവിന്റെ മൃതദേഹം കനാലിൽ തള്ളിയ സംഭവത്തിൽ വഴിതിരിവ്; മൃതദേഹം കനാലിൽ ഒഴുക്കി വിട്ടത് ആശുപത്രി മാലിന്യം സംസ്‌ക്കരിക്കാൻ കരാറിൽ ഏർപ്പെട്ട കമ്പനി; ഗർഭസ്ഥ ശിശുവിന്റെ മൃതദേഹം കനാലിൽ ഒഴുക്കിയ സംഭവത്തോടെ വെളിവാകുന്നത് ആശുപത്രി വേസ്റ്റുകൾ സംസ്‌ക്കരിക്കാതെ ജലാശയങ്ങളിൽ തള്ളുന്ന പതിവെന്ന ഞെട്ടിക്കുന്ന വിവരം; കമ്പനി അധികൃതരോട് ഹാജരാകാൻ നിർദ്ദേശിച്ചു പൊലീസ്; കർശന നടപടികൾ കൈക്കൊള്ളണം എന്ന ആവശ്യം ശക്തം

ഗർഭസ്ഥ ശിശുവിന്റെ മൃതദേഹം കനാലിൽ തള്ളിയ സംഭവത്തിൽ വഴിതിരിവ്; മൃതദേഹം കനാലിൽ ഒഴുക്കി വിട്ടത് ആശുപത്രി മാലിന്യം സംസ്‌ക്കരിക്കാൻ കരാറിൽ ഏർപ്പെട്ട കമ്പനി; ഗർഭസ്ഥ ശിശുവിന്റെ മൃതദേഹം കനാലിൽ ഒഴുക്കിയ സംഭവത്തോടെ വെളിവാകുന്നത് ആശുപത്രി വേസ്റ്റുകൾ സംസ്‌ക്കരിക്കാതെ ജലാശയങ്ങളിൽ തള്ളുന്ന പതിവെന്ന ഞെട്ടിക്കുന്ന വിവരം; കമ്പനി അധികൃതരോട് ഹാജരാകാൻ നിർദ്ദേശിച്ചു പൊലീസ്; കർശന നടപടികൾ കൈക്കൊള്ളണം എന്ന ആവശ്യം ശക്തം

ആർ പീയൂഷ്

കൊച്ചി: ഗർഭസ്ഥ ശിശുവിന്റെ മൃതദേഹം കനാലിൽ തള്ളിയ സംഭവത്തിൽ പുതിയ വഴിതിരിവ്. മൃതദേഹം കനാലിൽ ഒഴുക്കി വിട്ടത് ആശുപത്രി മാലിന്യം സംസ്‌ക്കരിക്കാൻ കരാറിൽ ഏർപ്പെട്ട കമ്പനിയാണെന്നാണ് പൊലീസിന് ലഭിച്ച വിവരം. സ്വകാര്യ ആശുപത്രിയിൽ നിന്നും ശേഖരിക്കുന്ന മാലിന്യങ്ങളെല്ലാം തന്നെ പ്രത്യേകം വേർതിരിച്ച് സംസ്‌ക്കരിക്കുകയാണ് ഈ കമ്പനി ചെയ്യുന്നത്. ബയോ വേസ്റ്റുകൾ കത്തിച്ചു കളയുകയാണ് പതിവ്. എന്നാൽ ഗർഭസ്ഥ ശിശുവിന്റെ മൃതദേഹം കനാലിൽ കണ്ടതോടെ വെളിവാകുന്നത് ഇത്തരം വേസ്റ്റുകൾ സംസ്‌ക്കരിക്കാതെ ജലാശയങ്ങളിൽ തള്ളുകയാണ് എന്നുകൂടിയാണ്. കൂടുതൽ വിവരങ്ങൾ ലഭിക്കതാനുള്ളതുകൊണ്ട് കമ്പനിയുിടെ പേര് വിവരങ്ങൾ പൊലീസ് പുറത്ത് വിട്ടില്ല.

കഴിഞ്ഞ ദിവസം മാതാപിതാക്കളെ പൊലീസ് വിളിച്ചു വരുത്തി ചോദ്യം ചെയ്തിരുന്നു. ഗർഭച്ഛിദ്രമാണ് എന്ന് തെളിയിക്കുന്ന എല്ലാ രേഖകളും അവർ ഹാജരാക്കിയിരുന്നു. ആശുപത്രിയിൽ നിന്നും മൃതദേഹം തങ്ങൾക്ക് തന്നുവിട്ടിരുന്നില്ല, എങ്ങനെയാണ് മൃതദേഹം കനാലിൽ എത്തിയതെന്നും അറിയില്ല എന്നും അവർ പറഞ്ഞു. ഇതോടെയാണ് ആശുപത്രി അധികൃതരെ ചോദ്യം ചെയ്തത്. അങ്ങനെയാണ് ബയോ വേസ്റ്റ് ശേഖരിക്കുന്ന കമ്പനിയാണ് മൃതദേഹം ആശുപത്രിയിൽ നിന്നും കൊണ്ടു പോയത് എന്ന് പൊലീസ് മനസ്സിലാക്കിയത്. ഇന്ന് കമ്പനി അധികൃതരോട് പൊലീസ് ഹാജരാകാൻ നിർദ്ദേശിച്ചിട്ടുണ്ട്. ഇവരുടെ വിശദീകരണം കേട്ട ശേഷം തുടർ നടപടികൾ ഉണ്ടാകും എന്ന് എളമക്കര എസ്. ഐ പ്രേംകുമാർ പറഞ്ഞു.

പേരണ്ടൂർ കനാലിൽ ഞായറാഴ്ച വൈകീട്ട് നാലരയോടെയാണ് ഒഴുകിനടക്കുന്ന നിലയിൽ ഗർഭസ്ഥശിശുവിന്റെ മൃതദേഹം കണ്ടെത്തിയത്. എറണാകുളം പുതുക്കലവട്ടത്ത് മാക്കാപ്പറമ്പ് തീരദേശ റോഡിലാണ് സംഭവം. അഞ്ചുമുതൽ എട്ടുമാസം വരെ വളർച്ച സംശയിക്കുന്ന ഗർഭസ്ഥ ശിശുവിേന്റതായിരുന്നു മൃതദേഹം. പൊക്കിൾക്കൊടി നീക്കംചെയ്യാത്ത നിലയിലായിരുന്നു.

കനാലിനരികത്ത് കളിച്ചുകൊണ്ടിരുന്ന 13 വയസ്സുകാരൻ അഭിഷേകാണ് മൃതദേഹം ആദ്യം കണ്ടത്. ബക്കറ്റിനുള്ളിൽ ഒഴുകിവരികയായിരുന്നു മൃതദേഹം. പാവയാണെന്നു കരുതി അഭിഷേകും കൂട്ടുകാരും ചേർന്ന് ബക്കറ്റ് കരയ്ക്ക് അടുപ്പിക്കുകയായിരുന്നു. ഇതുകണ്ട് മുതിർന്നവർ കൂടുകയും പാവയല്ല ഗർഭസ്ഥശിശുവിന്റെ മൃതദേഹമാണെന്നും കണ്ടെത്തി. സമീപത്ത് താമസിക്കുന്ന നഴ്സിങ് അവസാന വർഷ വിദ്യാർത്ഥിനിയുടെ സഹായത്തോടെ ഗർഭസ്ഥ ശിശുവിന് ജീവനില്ലെന്ന് ഉറപ്പിച്ചു. തുടർന്ന് എളമക്കര പൊലീസിൽ വിവരം അറിയിച്ചു.

എളമക്കര പൊലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. മൃതദേഹം എറണാകുളം ജനറൽ ആശുപത്രിയിലേക്ക് മാറ്റി പോസ്റ്റ്മോർട്ടം നടത്തി. വളർച്ചയെത്താതെ പ്രസവം നടന്ന ശേഷം കുഞ്ഞിന്റെ മൃതദേഹം മറവുചെയ്യാതെ കായലിൽ ഉപേക്ഷിച്ചതാകാമെന്നായിരുന്നു പൊലീസ് നിഗമനം. ആശുപത്രി അധികൃതർ കുഞ്ഞിനെ പുറത്തെടുത്ത ദിവസം അടയാളപ്പെടുത്തിക്കൊണ്ടുള്ള സ്ലിപ്പും ബക്കറ്റിലുണ്ടായിരുന്നു. 2020 ജനുവരി 30 എന്ന തീയതിയാണ് സ്ലിപ്പിലുള്ളത്. 'സന്ധ്യ' എന്ന പേരുകൂടി സ്ലിപ്പിൽ എഴുതിയിട്ടുണ്ടായിരുന്നു. ഈ വസ്ലിപ്പാണ് മാതാപിതാക്കളെ കണ്ടെത്താൻ പൊലീസിന് സഹായകമായത്.

സംഭവത്തിൽ മാതാപിതാക്കളെ തിരിച്ചറിയുവാനായി പൊലീസ് ജില്ലയിലെ ഗൈനക്കോളജി ക്ലിനിക്കുകൾക്കും ആശുപത്രികൾക്കും എളമക്കര പൊലീസ് നോട്ടീസ് നൽകിയിരകുന്നു. എന്നാൽ വിവരങ്ങൾ ഒന്നും തന്നെ ലഭിച്ചില്ല. തുടർന്ന് പത്ര വാർത്തകളുടെ അടിസ്ഥാനത്തിലാണ് മാതാപിതാക്കൾ പൊലീസ് സ്റ്റേഷനിൽ ഹാദരായത്.

ഗർഭം അലസി പുറത്തുവരുന്നത് മനുഷ്യരൂപം കൊണ്ട ഗർഭസ്ഥശിശുവാണെങ്കിൽ അത് മറവുചെയ്യേണ്ട ചുമതല മാതാപിതാക്കൾക്കാണ്. കുട്ടികളുടെ മൃതദേഹം, മറുപിള്ളയും അടക്കമാണ് മറവുചെയ്യാനായി ആശുപത്രിയിൽനിന്ന് മാതാപിതാക്കൾക്ക് കൊടുക്കുന്നത്. പൂർണ രൂപം കൊള്ളാതെ ഭ്രൂണാവസ്ഥയിലാണെങ്കിൽ ഇത് ആശുപത്രിയുടെ ബയോ മെഡിക്കൽ വേസ്റ്റിനൊപ്പം സംസ്‌കരിക്കുകയാണ് ചെയ്യുന്നത്. ഇത്തരത്തിൽ സംസ്‌ക്കരിക്കാതെ ജലാശയത്തിൽ തള്ളിയതാവാനാണ് സാധ്യതയെന്ന് പൊലീസ് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP