Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഒരു മരത്തിൽ നിന്നും പറക്കുന്നത് മറ്റൊരു മരത്തിലേക്ക്; സഞ്ചാരമോ ശബ്ദത്തെക്കാൾ വേഗത്തിൽ; ഒരിടത്ത് കണ്ടാൽ പിന്നെ കാണുന്നത് അര കിലോമീറ്റർ അകലെ; വിചിത്ര ജീവിയുടെ സഞ്ചാരം കേട്ട് പേടിച്ച് ജീവിയെ പിടിക്കാൻ രാത്രി ഉറക്കമൊഴിഞ്ഞ് നാട്ടുകാർ; പനയ്ക്ക് മുകളിൽ കണ്ട മരപ്പട്ടികളെ വിചിത്ര ജീവിയാക്കി രാത്രി പനവളഞ്ഞ കഥ പറഞ്ഞു പൊലീസും; ലോക്ക് ഡൗൺ കാലത്ത് കർഫ്യൂ ലംഘിച്ചാൽ ചുറ്റിയാൽ കേസ് വരുമെന്ന് മുന്നറിയിപ്പും; കൊറോണ കാലത്ത് കുന്നംകുളത്തെ ബ്ലാക്മാൻ ഭീതിയുടെ കഥ

ഒരു മരത്തിൽ നിന്നും പറക്കുന്നത് മറ്റൊരു മരത്തിലേക്ക്; സഞ്ചാരമോ ശബ്ദത്തെക്കാൾ വേഗത്തിൽ; ഒരിടത്ത് കണ്ടാൽ പിന്നെ കാണുന്നത് അര കിലോമീറ്റർ അകലെ; വിചിത്ര ജീവിയുടെ സഞ്ചാരം കേട്ട് പേടിച്ച് ജീവിയെ പിടിക്കാൻ രാത്രി ഉറക്കമൊഴിഞ്ഞ് നാട്ടുകാർ; പനയ്ക്ക് മുകളിൽ കണ്ട മരപ്പട്ടികളെ വിചിത്ര ജീവിയാക്കി രാത്രി പനവളഞ്ഞ കഥ പറഞ്ഞു പൊലീസും; ലോക്ക് ഡൗൺ കാലത്ത് കർഫ്യൂ ലംഘിച്ചാൽ ചുറ്റിയാൽ കേസ് വരുമെന്ന് മുന്നറിയിപ്പും; കൊറോണ കാലത്ത് കുന്നംകുളത്തെ ബ്ലാക്മാൻ ഭീതിയുടെ കഥ

എം മനോജ് കുമാർ

കുന്നംകുളം: കൊറോണ കാലത്ത് കുന്നംകുളത്തെ ഭീതിയിലാക്കി അജ്ഞാത ജീവിയുടെ സഞ്ചാരം. ആളുകൾ പലതും പറഞ്ഞു മുന്നോട്ടു പോകവേ ഇപ്പോൾ അജ്ഞാതനോ അജ്ഞാത ജീവിയോ എന്ന് ആർക്കും തീർച്ചയുമില്ല. വിവിധ വ്യാഖ്യാനങ്ങളാണ് ഈ അജ്ഞാത ജീവിയെക്കുറിച്ച് കുന്നംകുളത്ത് പ്രചരിക്കുന്നത്. ആദ്യം കുന്നംകുളത്തെ ചില ഭാഗത്ത് മാത്രം പ്രചരിച്ച ജീവിയുടെ കഥ ഇപ്പോൾ ഗുരുവായൂർ മുതൽ ചേലക്കര വരെ എത്തിയിട്ടുണ്ട്. കരിക്കാട്, വടക്കേ കരിക്കാട്, വില്ലന്നൂർ, കാരുകുളം, അരുവായി, കൊങ്ങണ്ണൂർ, ഭട്ടിമുറി, തിരുത്തിക്കാട്, പഴഞ്ഞി, മിച്ചഭൂമി, ചിറയ്ക്കൽ എന്നിങ്ങനെ വിവിധ മേഖലകളിൽ വ്യാപകമായ പ്രചാരണമാണ് നടക്കുന്നത്. അജ്ഞാത ജീവി, ബ്ലാക്ക് മാൻ എന്നിങ്ങനെ പറഞ്ഞു പൊടിപ്പും തൊങ്ങലും വെച്ച പ്രചാരണങ്ങൾ ഒരു പരിധിവരെ ജനങ്ങളെ പരിഭ്രാന്തരാക്കുന്നുമുണ്ട്. ഉറവിടം ഏതെന്നു അറിയാത്ത വിധത്തിൽ ഭീതി ജനകമായ പ്രചാരണമാണ് ഇവിടെ നടക്കുന്നത്. ജീവിയെ ആരെങ്കിലും കണ്ടോ എന്ന് ചോദിച്ചാൽ ആരും കണ്ടിട്ടില്ല. പിന്നെങ്ങിനെ പ്രചാരണം നടക്കുന്നു എന്ന് ചോദിച്ചാൽ ആർക്കും മറുപടിയുമില്ല. കൊറോണ കാലത്ത് ഭീതിദമായ വിധത്തിൽ നടക്കുന്ന ഈ പ്രചാരണത്തിന്റെ ഉറവിടം കണ്ടുപിടിക്കാൻ ഇപ്പോൾ കുന്നംകുളം പൊലീസും രംഗത്തുണ്ട്. കൊറോണ കാലത്ത് ആളുകൾക്ക് പുറത്തിറങ്ങാനുള്ള അടവാണ് ഈ സംഭവം എന്നാണ് പൊലീസ് വിലയിരുത്തുന്നത്. അതിനാൽ റോന്തു ചുറ്റുന്ന ആളുകൾക്കെതിരെ ശക്തമായ നടപടിയും കേസും എടുക്കാനുള്ള ഒരുക്കത്തിലാണ് പൊലീസ്.

അജ്ഞാതജീവി ഒരു മരത്തിൽ നിന്നും മറ്റൊരു മരത്തിലേക്ക് പറക്കുന്നു. ശബ്ദത്തെക്കാൾ വേഗത്തിൽ സഞ്ചരിക്കുന്നു. ഒരിടത്ത് കണ്ടാൽ പിന്നെ കാണുന്നത് അര കിലോമീറ്റർ അകലത്തും. ഇരുട്ടായതിനാൽ രൂപം വ്യക്തമാകുന്നില്ല എന്ന് ചിലർ പറയുമ്പോൾ ജീവിക്ക് കറുത്തിരുണ്ട രൂപമെന്നാണ് വേറെ ചിലർ പറയുന്നത്. അസാമാന്യ വേഗമാണ് ഈ രൂപത്തിനെന്നും, ദ്രുതഗതിയിൽ മതിലുകളും പറമ്പുകളും ചാടിക്കടന്നാണ് ഇതിന്റെ സഞ്ചാരമെന്നും ഒപ്പം ജനലിലും ഗ്രില്ലിലും വാതിലിലും തട്ടി ഈ ജീവി ശബ്ദമുണ്ടാക്കുന്നു. വിചിത്ര ജീവി വാതിലിൽ തട്ടി പോകുന്നു. പൈപ്പ് തുറന്നിടുന്നു. മരത്തിന്റെ മുകളിൽ കയറുന്നു എന്നൊക്കെയും ആളുകൾ പറഞ്ഞു തുടങ്ങി. ചാരണം പരന്നതോടെ ജീവിയെ തേടി നാട്ടുകാർ തന്നെ സംഘടിച്ചു. കൊറോണ കാലമായതിനാൽ രാത്രി ഉറക്കമൊഴിഞ്ഞ് ജീവിയെ കണ്ടുപിടിക്കാൻ തന്നെയാണ് ചിലരുടെ തീരുമാനം. ഇതിനായി കുന്നംകുളത്തിന്റെ പലഭാഗത്തും നാട്ടുകാർ രാത്രി സംഘടിക്കാനും തുടങ്ങിയിട്ടുണ്ട്. കഴിഞ്ഞ നാലുദിവസമായി ഇതാണ് അവസ്ഥ. രാത്രിയോടെ നാട്ടുകാർ വിവിധ സംഘങ്ങളായി ഇതിനെ പിടികൂടാനുള്ള ശ്രമത്തിലാണ്.

കഴിഞ്ഞദിവസം ഈ ജീവി കരിക്കാട് മില്ലിന് സമീപത്തുള്ള ഒരു വീടിന്റെ ടെറസിൽ കയറുകയും സമീപത്തെ മാവിലൂടെ ഊർന്നിറങ്ങി ഓടി രക്ഷപ്പെടുകയും ചെയ്തു എന്നും ഇതുമായി ബന്ധപ്പെട്ട വാർത്തകളിൽ പറയുന്നു. ഒരു പനയുടെ മുകളിൽ വിചിത്ര ജീവി കയറിപ്പോയെന്നും ആക്ഷേപം വന്നു. ഇതോടെ ആളുകൾ പന വളഞ്ഞു. സംഭവം അറിഞ്ഞു രാത്രിയിൽ കുന്നംകുളം പൊലീസും സ്ഥലത്തെത്തി. പൊലീസ് രാത്രി സ്ഥലത്ത് എത്തുമ്പോൾ നാട്ടുകാർ പനയുടെ ചുറ്റും വളഞ്ഞു നിൽക്കുകയാണ്. പന പരിശോധിച്ചപ്പോൾ നാല് മരപ്പട്ടികൾ പനയുടെ മുകളിൽ. . ഇത് നാട്ടുകാർക്ക് ബോധ്യമാക്കികൊടുത്തതോടെ പരാതിക്കാർ പതിയെ പിൻവലിഞ്ഞു. മോഷണമാണെങ്കിൽ എവിടെയും മോഷണ ശ്രമങ്ങളോ മോഷണമോ നടന്നിട്ടുമില്ല. ഇതൊക്കെയാണ് പൊലീസ് ചൂണ്ടിക്കാട്ടുന്നത്. കരിക്കാട് മില്ലിന് സമീപത്തുള്ള വിചിത്ര ജീവി എന്ന് പറയുന്നതും പനയുടെ മുകളിലെ വിചിത്ര ജീവി എന്ന സംഭവവും കൂട്ടി വായിക്കാനാണ് പൊലീസ് ആവശ്യപ്പെടുന്നത്.

വിചിത്ര ജീവിയുടെ സഞ്ചാരം ശക്തി പ്രാപിച്ചതോടെ സംഭവത്തിൽ പൊലീസും ജാഗ്രത പാലിക്കുകയാണ്. ആരാണ് ഈ പ്രചാരണത്തിന്റെ പിന്നിൽ എന്നും എന്താണ് ഇതിന്റെ ലക്ഷ്യമെന്നുമാണ് പൊലീസ് കണ്ടുപിടിക്കാൻ ശ്രമിക്കുന്നത്. കണ്ടുപിടിച്ച് കഴിഞ്ഞാൽ ഈ കൊറോണ കാലത്ത് വിവിധ വകുപ്പുകൾ പ്രകാരം പ്രചാരകർക്കെതിരെ കേസ് വരുമെന്നാണ് കുന്നംകുളം സിഐ സുരേഷ് മറുനാടനോടു പറഞ്ഞത്. പൊലീസ് പട്രോളിങ് നിലവിൽ ശക്തമാണ്. ഇതിന്നിടയിലാണ് ഭീകരജീവി പ്രചാരണം വരുന്നത്. കുന്നംകുളം സ്റ്റെഷന്റെ ഒരു ഭാഗത്ത് മാത്രമുണ്ടായിരുന്ന സംഭവം ഇപ്പോൾ വടക്കേക്കാട്, കണ്ണാടിക്കൽ പൊലീസ് സ്റ്റേഷൻ ലിമിറ്റുകൾ, ഗുരുവായൂർ, ചേലക്കര വരെ എത്തിയിട്ടുണ്ട്- അതിനാൽ ശക്തമായ നടപടികൾ പൊലീസ് സ്വീകരിക്കും-സിഐ പറയുന്നു. കൊറോണ കാലത്ത് ലോക്ക് ഡൗൺ ആയിരിക്കെ പുറത്തിറങ്ങാൻ വേണ്ടി ചിലർ ആസൂത്രണം ചെയ്ത നാടകമെന്നാണ് പൊലീസ് വിലയിരുത്തൽ.

ഓൺലൈൻ ഗെയിമുകളിലെ ടാസ്‌ക് ആണോ ഈ പ്രചാരണവും സംഭവങ്ങളുമെന്നും പൊലീസ് സംശയിക്കുന്നുണ്ട്. അജ്ഞാത ജീവിയെ അല്ലെങ്കിൽ അജ്ഞാതനെ ജീവനോടെ പിടിക്കാൻ പലയിടങ്ങളിലും നാട്ടുകാർ രാത്രി സംഘം ചേരുകയാണ്. എല്ലാവരും പുറത്തിറങ്ങി നടക്കുകയും റോന്തു ചുറ്റുകയുമാണ്. വിവിധ പൊലീസ് സംഘങ്ങൾ കുന്നംകുളത്ത് വിവിധ പട്രോളിങ് സംഘങ്ങൾ ആയി നിലയുറപ്പിച്ചിട്ടുണ്ട്. ഇവർക്ക് ഒന്നും കാണാൻ കഴിയാത്ത അജ്ഞാത ജീവിയുടെ പേരിലാണ് നാട്ടുകാർ സംഘം ചേരുന്നത് എന്നാണ് പൊലീസ് പറയുന്നത്. അജ്ഞാത ജീവിയില്ല എന്നുറപ്പിച്ചതിനാൽ തന്നെ ഇത്തരം റോന്ത് ചുറ്റൽ സംഘങ്ങൾക്ക് എതിരെ ശക്തമായ നടപടികൾ സ്വീകരിക്കാനുള്ള ഒരുക്കത്തിലാണ് കുന്നംകുളം പൊലീസ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP