Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മൈസൂരിൽ പെണ്ണുകാണാൻ എന്നു പറഞ്ഞു കൂട്ടിക്കൊണ്ടുപോയത് സൗഹൃദം സ്ഥാപിച്ചയാൾ; പെൺകുട്ടിയുമായി സംസാരിക്കാമെന്ന് പറഞ്ഞ മുറിയിൽ കയറ്റിയ ശേഷം യുവതിക്കൊപ്പം നിർത്തി നഗ്നചിത്രമെടുത്തു; ഭീഷണിപ്പെടുത്തി കൈവശപ്പെടുത്തിയത് മൂന്ന് ലക്ഷം രൂപയും വിലയേറിയ വാച്ചും; തട്ടിപ്പു കേസിൽ ഒരാൾ പിടിയിൽ

മൈസൂരിൽ പെണ്ണുകാണാൻ എന്നു പറഞ്ഞു കൂട്ടിക്കൊണ്ടുപോയത് സൗഹൃദം സ്ഥാപിച്ചയാൾ; പെൺകുട്ടിയുമായി സംസാരിക്കാമെന്ന് പറഞ്ഞ മുറിയിൽ കയറ്റിയ ശേഷം യുവതിക്കൊപ്പം നിർത്തി നഗ്നചിത്രമെടുത്തു; ഭീഷണിപ്പെടുത്തി കൈവശപ്പെടുത്തിയത് മൂന്ന് ലക്ഷം രൂപയും വിലയേറിയ വാച്ചും; തട്ടിപ്പു കേസിൽ ഒരാൾ പിടിയിൽ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: കൊച്ചിയിലെ യുവ വ്യവസായിയെ ട്രാപ്പിൽ വീഴ്‌ത്തി പണം തട്ടിയ സംഘത്തിലെ ഒരാൾ അറസ്റ്റിൽ. പെണ്ണുകാണലിന്റെ പേരു പറഞ്ഞു കൊണ്ടുപോയി യുവതിക്കൊപ്പം നിർത്തി നഗ്നചിത്രമെടുത്തു പണം തട്ടിയ സംഭവത്തിൽ പ്രതിയായ ആളാണ് അറസ്റ്റിലായത്. എറണാകുളത്തുള്ള വ്യവസായിയെ മൈസൂരുവിൽ കൊണ്ടു പോയാണ് കബളിപ്പിച്ചത്.

വ്യവസായിയെ ഭീഷണിപ്പെടുത്തി പണം തട്ടുകയും ബ്ലാങ്ക് മുദ്രപത്രങ്ങളിൽ ഒപ്പിടുവിക്കുകയും ചെയ്ത കേസിൽ വടകര, തളിയിക്കര പുളകണ്ടി വീട്ടിൽ അൻവർ ഇബ്രാഹിമിനെയാണ് കൊച്ചി സെൻട്രൽ പൊലീസാണ് അറസ്റ്റു ചെയ്തത്. കഴിഞ്ഞ വർഷം ഫെബ്രുവരി മാസത്തിൽ നടന്ന സംഭവത്തിന്റെ പേരിലാണ് അറസ്റ്റു ചെയ്തത്.

എറണാകുളത്ത് ബിസിനസ് നടത്തുന്ന കോഴിക്കോട് സ്വദേശി ആണ് തട്ടിപ്പിനിരയായത്. പരാതിക്കാരനും ആയ സൗഹൃദം സ്ഥാപിച്ച പ്രതികൾ മൈസുരുവിരിൽ പെണ്ണുകാണാൻ എന്നുപറഞ്ഞ് കാറിൽ കൂട്ടിക്കൊണ്ടു പോകുകയായിരുന്നു. പെൺകുട്ടിയുമായി സംസാരിക്കാമെന്ന് പറഞ്ഞ മുറിയിൽ കയറ്റിയ ശേഷം പ്രതികൾ പുറത്ത് നിന്നു പൂട്ടി.

തുടർന്ന് കർണാടക പൊലീസ് എന്നുപറഞ്ഞ് സംഘാംഗങ്ങൾ മുറിക്കകത്ത് കയറി നഗ്‌നഫോട്ടോകൾ എടുത്തു. മൂന്നു ലക്ഷം രൂപയും വിലയേറിയ വാച്ചും കൈക്കലാക്കുകയും ബ്ലാങ്ക് മുദ്രപത്രങ്ങളിൽ ഒപ്പിടുവിക്കുകയും ചെയ്തു. കേസിലെ പ്രതികളിൽ ഒരാളെ നേരത്തെ അറസ്റ്റു ചെയ്തിരുന്നു. സംഘത്തിലെ മറ്റുള്ളവർക്കായി അന്വേഷണം ഊർജ്ജിതമാക്കിയതായി പൊലീസ് പറഞ്ഞു.

സമാനമായ നിരവധി തട്ടിപ്പുകൾ അടുത്തിടെ കൊച്ചി കേന്ദ്രീകരിച്ചു നടന്നിട്ടുണ്ട്. ഇതിന് മുമ്പ് സമാന കേസിൽ സ്ത്രീകൾ അടക്കമുള്ളവർ പിടിക്കപ്പെടുകയും ചെയ്തിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP