Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202028Saturday

ലോക് ഡൗണിന് ലഭിച്ച ഇളവ് മുതലെടുത്ത് ഇതര സംസ്ഥാനങ്ങളിൽ നിന്നു ലഹരി വസ്തുക്കൾ വൻ തോതിൽ കടത്തിയത് സിനിമയിലെ ന്യൂജന്നുകാർക്ക് വേണ്ടി; അടച്ചിടലിന് വിരാമമായതോടെ നിശാ പാർട്ടികളുമായി കൊച്ചിയിൽ അടിച്ചു പൊളികൾ തുടങ്ങിയെന്നും പൊലീസിന് സംശയം; ചാലക്കുടിയിൽ കഞ്ചാവുമായി പിടികൂടിയത് സീരിയലുകളിൽ ജൂനിയർ ആർട്ടിസ്റ്റുമാരെ ഏർപ്പാടാക്കുന്ന സിനിമയിൽ മുഖം കാണിച്ചിട്ടുള്ള സരിതാ സലിം; സിനിമാക്കാരുടെ 'ബ്ലാക് എഞ്ചൽ' കുടുങ്ങുമ്പോൾ

ലോക് ഡൗണിന് ലഭിച്ച ഇളവ് മുതലെടുത്ത് ഇതര സംസ്ഥാനങ്ങളിൽ നിന്നു ലഹരി വസ്തുക്കൾ വൻ തോതിൽ കടത്തിയത് സിനിമയിലെ ന്യൂജന്നുകാർക്ക് വേണ്ടി; അടച്ചിടലിന് വിരാമമായതോടെ നിശാ പാർട്ടികളുമായി കൊച്ചിയിൽ അടിച്ചു പൊളികൾ തുടങ്ങിയെന്നും പൊലീസിന് സംശയം; ചാലക്കുടിയിൽ കഞ്ചാവുമായി പിടികൂടിയത് സീരിയലുകളിൽ ജൂനിയർ ആർട്ടിസ്റ്റുമാരെ ഏർപ്പാടാക്കുന്ന സിനിമയിൽ മുഖം കാണിച്ചിട്ടുള്ള സരിതാ സലിം; സിനിമാക്കാരുടെ 'ബ്ലാക് എഞ്ചൽ' കുടുങ്ങുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

ചാലക്കുടി: സിനിമ, സീരിയൽ രംഗത്ത് പ്രവർത്തിക്കുന്ന യുവതിയും കാർ ഡ്രൈവറും ഒരു കിലോയിലധികം കഞ്ചാവുമായി പിടിയിൽ. കോട്ടയം വെച്ചൂർ ഇടയാഴം സ്വദേശിനി സരിതാലയത്തിൽ സരിത സലിം (28), സുഹൃത്തും കാർ ഡ്രൈവറുമായ പാലക്കാട് പട്ടാമ്പി വല്ലപ്പുഴ സ്വദേശി മനക്കേതൊടിയിൽ സുധീർ ഷറഫുദ്ദീൻ (45) എന്നിവരാണ് പിടിയിലായത്.

ചാലക്കുടി ബസ് സ്റ്റാൻഡിനു സമീപത്തുനിന്നാണ് വ്യാഴം രാത്രി പിടികൂടിയത്. സീരിയലുകൾക്കായി ജൂനിയർ ആർടിസ്റ്റുമാരെ എർപ്പാടാക്കിക്കൊടുക്കുന്ന സരിത ചില സിനിമകളിലും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ബ്ലാക്ക് ഏയ്ഞ്ചൽ എന്നാണറിയപ്പെടുന്നത്. എറണാകുളം എളമക്കരയിൽ വാടക വീട്ടിലാണു താമസം. ലോക് ഡൗണിന് ലഭിച്ച ഇളവ് മുതലെടുത്ത് ഇതര സംസ്ഥാനങ്ങളിൽ നിന്നു ലഹരി വസ്തുക്കൾ വൻ തോതിൽ കടത്തുകയായിരുന്നു ഇവർ. ഇതു സംബന്ധിച്ച് പൊലീസിനു ലഭിച്ച സന്ദേശത്തെത്തുടർന്നായിരുന്നു പരിശോധന.

ലഹരിവസ്തുക്കൾ കൈമാറുന്നതിന് ഇടനിലക്കാരിയായി പ്രവർത്തിക്കുന്നവരാണ് ഇവർ. നെടുമ്പാശ്ശേരി വിമാനത്താവളത്തിന് സമീപവും ഇടപ്പിള്ളി കേന്ദ്രീകരിച്ചും ടാക്‌സി ഓടിക്കുന്നയാളാണ് സുധീർ. തൃശൂർ റൂറൽ ജില്ല പൊലീസ് മേധാവി ആർ. വിശ്വനാഥിെന്റ നിർദ്ദേശത്തെ തുടർന്ന് ചാലക്കുടി ഡിവൈ.എസ്‌പി സി.ആർ. സന്തോഷിന്റെ നേതൃത്വത്തിൽ ചാലക്കുടി ബസ് സ്റ്റാൻഡ് കേന്ദ്രീകരിച്ച് വ്യാഴാഴ്ച രാത്രി നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്. വ്യാഴാഴ്ച ചാലക്കുടി മുനിസിപ്പൽ ജങ്ഷന് സമീപം പാർക്ക് ചെയ്ത ലോറിയിൽനിന്ന് രണ്ടേകാൽ കിലോ കഞ്ചാവ് പിടികൂടിയിരുന്നു.

ഇതു കൂടാതെയാണ് രാത്രി പതിനൊന്നരയോടെ വീണ്ടും കഞ്ചാവ് പിടികൂടിയത്. ചാലക്കുടി കെ.എസ്.ആർ.ടി.സി സ്റ്റാൻഡിന് സമീപം സംശയകരമായി കണ്ട കാർ പരിശോധിച്ചപ്പോഴാണ് യുവതിയുടെ കൈയിലുണ്ടായിരുന്ന ബാഗിന് പിറകിൽ ഒളിപ്പിച്ച പ്ലാസ്റ്റിക് കവറിൽ ഭദ്രമായി പൊതിഞ്ഞനിലയിൽ കഞ്ചാവ് കണ്ടെത്തിയത്. ചാലക്കുടിയിൽ എത്തുമെന്നറിയിച്ച ഒരാൾക്ക് കൈമാറാൻ കൊണ്ടുവന്നതാണ് കഞ്ചാവെന്നും ഡ്രൈവറെ സഹായിയായി വിളിച്ചതാണെന്നും യുവതി മൊഴി നൽകി. മൊഴി പൊലീസ് വിശ്വസിച്ചിട്ടില്ല.

സിനിമാക്കർക്ക് മയക്കു മരുന്ന് എത്തിക്കുന്നതിലെ പ്രധാന കണ്ണിയാണ് സരിതയെന്നാണ് പൊലീസ് വിലയിരുത്തുന്നത്. അതുകൊണ്ട് കൂടുതൽ അന്വേഷണം ഈ വിഷയത്തിൽ നടക്കും. കൊച്ചയിലെ മയക്കുമരുന്ന് മാഫിയയുടെ ഇടനിലക്കാരിയാണ് ഇവരെന്നും സൂചനയുണ്ട്. ലോക് ഡൗൺ ഇളവുകളുടെ മറവിൽ നിശാ പാർട്ടികളും മറ്റും സജീവമാകുന്നതിന്റെ സൂചനയും ഇതിലുണ്ട്. കൊച്ചിയിൽ പിടിക്കാനുള്ള സാധ്യതയുള്ളതിനാലാണ് കൈമാറ്റ കേന്ദ്രം ചാലക്കുടിയാക്കിയെന്നും സൂചനയുണ്ട്.

ചാലക്കുടി സിഐ കെ.എസ്. സന്ദീപ്, എസ്‌ഐ എം.എസ്. ഷാജൻ, ഡിവൈ.എസ്‌പിയുടെ പ്രത്യേക അന്വേഷണസംഘത്തിലെ എഎസ്ഐമാരായ ജിനുമോൻ തച്ചേത്ത്, സതീശൻ മടപ്പാട്ടിൽ, റോയ് പൗലോസ്, പി.എം. മൂസ, സീനിയർ സി.പി.ഒമാരായ വി.യു. സിൽജോ, എ.യു. റെജി, ഷിജോ തോമസ്, ഷീബ അശോകൻ, ആൻേറാ ജോസഫ് എന്നിവരാണ് പൊലീസ്? സംഘത്തിൽ ഉണ്ടായിരുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP