Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202030Friday

'ബാലഭാസ്‌കറിന്റെ മരണം: കേസിൽ പ്രതികളെ എപ്പോൾ അറസ്റ്റ് ചെയ്യുമെന്ന് മാത്രമേ ഇനി അറിയേണ്ടതുള്ളൂ; ബാലുവിന്റെ കാർ ഒരു സംഘം അടിച്ചു തകർക്കുന്നത് നേരിട്ടു കണ്ടു'; സിബിഐ ഉദ്യോഗസ്ഥർ ചോദിച്ച കാര്യങ്ങൾക്കെല്ലാം കൃത്യമായ മറുപടി നൽകിയെന്ന് കലാഭവൻ സോബി ജോർജ്; വിവാദ വെളിപ്പെടുത്തൽ നടത്തിയ മിമിക്രി കലാകാരന്റെ നുണ പരിശോധന പൂർത്തിയായി

'ബാലഭാസ്‌കറിന്റെ മരണം: കേസിൽ പ്രതികളെ എപ്പോൾ അറസ്റ്റ് ചെയ്യുമെന്ന് മാത്രമേ ഇനി അറിയേണ്ടതുള്ളൂ; ബാലുവിന്റെ കാർ  ഒരു സംഘം അടിച്ചു തകർക്കുന്നത് നേരിട്ടു കണ്ടു'; സിബിഐ ഉദ്യോഗസ്ഥർ ചോദിച്ച കാര്യങ്ങൾക്കെല്ലാം കൃത്യമായ മറുപടി നൽകിയെന്ന് കലാഭവൻ സോബി ജോർജ്; വിവാദ വെളിപ്പെടുത്തൽ നടത്തിയ മിമിക്രി കലാകാരന്റെ നുണ പരിശോധന പൂർത്തിയായി

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ വിവാദ വെളിപ്പെടുന്നതൽ നടത്തിയ മിമിക്രി കലാകാരൻ കലാഭവൻ സോബി ജോർജിന്റെ നുണ പരിശോധന പൂർത്തിയായി. ചൊവ്വാഴ്ച ഉച്ചയോടെ ആരംഭിച്ച രണ്ടാംഘട്ട നുണ പരിശോധന വൈകിട്ടോടെയാണ് പൂർത്തിയായത്. ബാലഭാസ്‌കറിന്റെ മരണം ആസൂത്രിതമായ കൊലപാതകമാണെന്ന് ആവർത്തിച്ച കലാഭവൻ സോബി, പ്രതികളെ ഇനി എപ്പോൾ അറസ്റ്റ് ചെയ്യുമെന്ന് മാത്രം അറിയേണ്ടതുള്ളൂവെന്നും സോബി ഒരു ഓൺലൈൻ പോർട്ടലിനോട് പ്രതികരിച്ചു.

സിബി.ഐ ഉദ്യോഗസ്ഥർ ചോദിച്ച കാര്യങ്ങൾക്കെല്ലാം ചൊവ്വാഴ്ച മറുപടി നൽകി. കഴിഞ്ഞതവണ നൽകിയ മൊഴിയെക്കുറിച്ചും ഉദ്യോഗസ്ഥർ വീണ്ടും ചോദ്യങ്ങൾ ഉന്നയിച്ചു. എല്ലാകാര്യങ്ങളും സിബിഐ. സംഘത്തോട് തുറന്നുപറഞ്ഞെന്നും അന്വേഷണത്തിൽ ഉടൻതന്നെ തുടർനടപടികളുണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും കലാഭവൻ സോബി പറഞ്ഞു.കേസിൽ ഏറെ ദുരൂഹതകളും മൊഴികളിൽ വൈരുദ്ധ്യവും നിലനിന്നിരുന്നതിനാലാണ് നാല് പേരെ സിബിഐ. നുണപരിശോധനയ്ക്ക് വിധേയരാക്കിയത്. കലാഭവൻ സോബിക്ക് പുറമേ, ബാലഭാസ്‌കറിന്റെ സുഹൃത്തുക്കളും സ്വർണക്കടത്ത് കേസ് പ്രതികളുമായ വിഷ്ണു സോമസുന്ദരം, പ്രകാശൻ തമ്പി ഡ്രൈവർ അർജുൻ എന്നിവരെയും കഴിഞ്ഞ വെള്ളി, ശനി ദിവസങ്ങളിലായി നുണ പരിശോധനയ്ക്ക് വിധേയരാക്കിയിരുന്നു. എന്നാൽ കലാഭവൻ സോബിയിൽനിന്ന് കൂടുതൽ വ്യക്തത ആവശ്യമായതിനാൽ ഇദ്ദേഹത്തിന് രണ്ടാമതും നുണ പരിശോധന നടത്തുകയായിരുന്നു.

ബാലഭാസ്‌ക്കറിനെ കൊന്നത് തന്നെ

ബാലഭാസ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട് സുപ്രധാന വെളിപ്പെടുത്തലാണ് കലാഭവൻ സോബി നടത്തിയത്. അതിനിടെ സോബുവിന്റെ മരണമൊഴി പറുത്തുവന്നതും വൻ വിവാദമായിരുന്നു. ബാലഭാസ്‌ക്കരിനെ കൊലപ്പെടുത്തിയതിന് ശേഷം വാഹനാപകടം മനഃപൂർവ്വം സൃഷ്ടിച്ചതാണെന്നാണ് സോബിയുടെ വെളിപ്പെടുത്തൽ.ബാലഭാസ്‌കർ സഞ്ചരിച്ച നീല ഇന്നോവ വന്നുനിൽക്കുന്നതും ഗ്ലാസ് അടിച്ചു തകർക്കുന്നതും താൻ മഞ്ഞ വെളിച്ചത്തിൽ കണ്ടുവെന്നും സോബി വീഡിയോയിൽ പറയുന്നു. സംഭവസ്ഥലത്തേക്ക് മറ്റൊരു ഇന്നോവ വന്നുനിന്നുവെന്നും സോബി വെളിപ്പെടുത്തി. തന്റെ അഭിഭാഷകനായ രാമൻ കർത്തയ്ക്കും ബാലഭാസ്‌കറിന്റെ കസിൻ പ്രിയ വേണുഗോപാലിനും വേണ്ടിയാണ് താൻ ഈ വീഡിയോ റെക്കോർഡ് ചെയ്യുന്നതെന്നും സോബി വീഡിയോയുടെ തുടക്കത്തിൽ സൂചിപ്പിക്കുന്നുണ്ട്. അപകടസ്ഥലത്തുവെച്ച് താൻ സ്വർണ്ണക്കടത്ത് കേസിലെ മുഖ്യപ്രതി സരിത്തിനെ കണ്ടിരുന്നു എന്ന് സോബി വെളിപ്പെടുത്തിയത് വിവാദമായിരുന്നു. സ്വർണ്ണക്കടത്ത് കേസ് ചർച്ചയായപ്പോൾ മാധ്യമങ്ങളിൽ സരിത്തിന്റെ ഫോട്ടോ കണ്ടപ്പോഴാണ് താൻ സരിത്തിനെ ഓർമ്മിച്ചെടുതെന്നും സോബി പറഞ്ഞു.

പറയാൻ ബാക്കി വച്ചകാര്യങ്ങളാണ് പറയുന്നത്. നേരിട്ട് നിന്ന് തെളിയിക്കണമെന്നായിരുന്നു ആവശ്യം. എന്നാൽ അതിന് കഴിയുമോ എന്ന് അറിയില്ല. അതുകൊണ്ടാണ് സത്യസന്ധതയ്ക്ക് വേണ്ടി റിക്കോർഡ് ചെയ്ത് അഭിഭാഷകനും പ്രിയയ്ക്കും നൽകുന്നത്. മരണ സമാനമായ കിടക്കയിൽ കിടക്കുമ്പോൾ മാത്രമേ ഇത് പുറത്തു വിടാവൂ. അല്ലെങ്കിൽ എന്റെ ജീവിതം അപകടത്തിലാകും. പുറത്തു പറയാത്ത കുറച്ചു കാര്യങ്ങളുണ്ട്.ചാലക്കുടിയിൽ മകളുടെ വിവാഹ നിശ്ചയം കഴിഞ്ഞ് തിരുന്നൽവേലിക്ക് പോയതുമായി ബന്ധപ്പെട്ടാണ് എല്ലാം മനസ്സിലാക്കിയതെന്ന് സോബി പറയുന്നു. കൊല്ലത്തു നിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്ര. ഇതിനിടെ ഉറക്കം വന്നപ്പോൾ ഉറങ്ങാനായി വണ്ടിയൊതുക്കി. അപ്പോഴാണ് താൻ ഈ കൊലപാകത്തിന് സാക്ഷിയായതെന്ന് സോബി പറയുന്നു.

പെട്രോൾ പമ്പിന് അടുത്ത് വണ്ടി ഒതുക്കി നിർത്തി ഉറങ്ങാൻ കിടന്നു. ഇതിനിടെ സ്‌കോർപിയോ കാർ എത്തി. ഗുണ്ടകൾ ഇറങ്ങി. കുറച്ചു കഴിഞ്ഞ് ബാലുവിന്റെ ഇന്നോവ എത്തി. കാറിന്റെ ചില്ലുകൾ അടിച്ചു തകർത്തു. അതിന് ശേഷം അവർ ബാലുവിനെ കൊന്നു. എല്ലാം നാടകമായിരുന്നു. കാറിന്റെ ചില്ലുകൾ തകർന്നത് എങ്ങനെയെന്ന് പരിശോധിക്കണം. ബാലുവിനെ കൊന്നതാണ് കൊന്നതാണ് കൊന്നതാണ്-ഇതാണ് റിപ്പോർട്ടർ പുറത്തുവിട്ട വീഡിയോയിലുള്ളത്. അതിനിടെ സ്വർണ്ണ കടത്ത് സംഘത്തിനും ബാലഭാസ്‌കറിന്റെ മാനേജർ അടക്കമുള്ളവരുമായി ബന്ധമുണ്ടെന്ന സൂചനകളും പുറത്തു വരുന്നുണ്ട്. ഇതോടെ സിബിഐ അന്വേഷണം പുതിയ തലത്തിലെത്തുമെന്നും വ്യക്തമാകുകയാണ്. കഴിഞ്ഞ ദിവസമാണ് ഈ കേസ് സിബിഐ ഏറ്റെടുത്ത് എഫ് ഐ ആർ രജിസ്റ്റർ ചെയ്തത്. ഇതിന് പിന്നാലെയാണ് നിർണ്ണായക വെളിപ്പെടുത്തൽ സോബി നടത്തുന്നതും. ഇതുവരെ സോബി പറയാത്ത തരത്തിലെ മൊഴിയാണ് ഇപ്പോൾ നൽകുന്നതും.

ബാലഭാസ്‌കറിന്റെ കാർ അപകടത്തിൽപ്പെട്ട സ്ഥലത്ത് ചില അസ്വാഭാവിക കാര്യങ്ങൾ ശ്രദ്ധയിൽപ്പെട്ടെന്ന് സോബി നേരത്തെ വെളിപ്പെടുത്തിയിരുന്നു. ക്രൈംബ്രാഞ്ചിൽ മൊഴി നൽകിയെങ്കിലും അന്വേഷണം അന്ന് കാര്യമായി മുന്നോട്ടു പോയില്ല. ബാലഭാസ്‌കറിന്റെ കാർ അപകടത്തിൽപ്പെട്ട സ്ഥലത്തുകൂടി പോയപ്പോൾ ദുരൂഹ സാഹചര്യത്തിൽ ചിലരെ കണ്ടതായി സോബി ക്രൈംബ്രാഞ്ചിനോടു പറഞ്ഞങ്കിലും അന്വേഷണം മുന്നോട്ടുപോയില്ല. പിന്നീട് ഡിആർഐ ചില സ്വർണക്കടത്തുകാരുടെ ഫോട്ടോകൾ കാണിക്കുകയും സോബി അതിലൊരാളെ തിരിച്ചറിയുകയും ചെയ്തിരുന്നു. സരിത്തിന്റെ ഫോട്ടോ കൂട്ടത്തിൽ ഇല്ലായിരുന്നു. നയതന്ത്ര സ്വർണക്കടത്ത് വിവാദമാകുകയും സരിത്ത് അറസ്റ്റിലാകുകയും ചെയ്തപ്പോഴാണു സരിത്തിനെ തിരിച്ചറിഞ്ഞതെന്നു സോബി പറയുന്നു.

സ്വർണക്കടത്ത് കേസിലും സംശയങ്ങൾ ഏറെ

വയലിനിസ്റ്റ് ബാലഭാസ്‌കർ സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽപ്പെടുമ്പോൾ സംഭവ സ്ഥലത്തുണ്ടായിരുന്നവരിൽ ചിലർ സ്വർണക്കടത്തുമായി ബന്ധമുള്ളവരാണെന്നു സ്ഥിരീകരിച്ച ഡിആർഐ അന്വേഷണം നടത്തിവരികയാണ്. 25 കിലോ സ്വർണം കടത്തിയ സംഘത്തിൽ മുൻ മാനേജർ ഉൾപ്പെട്ടതോടെയാണു ബാലഭാസ്‌കറിന്റെ മരണത്തിൽ ബന്ധുക്കൾ സംശയം പ്രകടിപ്പിച്ചത്. 2018 സെപ്റ്റംബർ 25ന് പുലർച്ചെയാണു ബാലഭാസ്‌കറും ഭാര്യയും കുട്ടിയും സഞ്ചരിച്ചിരുന്ന വാഹനം പള്ളിപ്പുറത്തിനടുത്തു നിയന്ത്രണംവിട്ട് റോഡരികിലുള്ള മരത്തിലിടിച്ചത്. കുട്ടി അപകടസ്ഥലത്തും ബാലഭാസ്‌കർ ചികിൽസയ്ക്കിടയിലും മരിച്ചു. ഭാര്യയ്ക്കും വാഹനത്തിൽ ഒപ്പമുണ്ടായിരുന്ന സുഹൃത്ത് അർജുനും പരുക്കേറ്റിരുന്നു. ഇതെല്ലാം ചോദ്യം ചെയ്യപ്പെടുന്നതാണ് സോബിയുടെ വെളിപ്പെടുത്തൽ.

അപകടം നടന്ന് 10 മിനിറ്റിനകം താൻ അതുവഴി കടന്നുപോയെന്നാണു സോബി ക്രൈംബ്രാഞ്ചിനു നൽകിയ മൊഴി. ബാലഭാസ്‌കറിന്റെ വണ്ടിയാണ് അപകടത്തിൽപ്പെട്ടതെന്ന് ആ സമയത്ത് അറിയില്ലായിരുന്നു. അപകടസ്ഥലത്തു തിരക്കുണ്ടായിരുന്നു. തന്റെ വാഹനം മുന്നോട്ടുപോയപ്പോൾ ഇടതു വശത്ത് ഒരാൾ ഓടുന്നതു കണ്ടു. വലതു വശത്ത് ഒരാൾ ബൈക്ക് തള്ളുന്നു. അപകടത്തിൽപ്പെട്ടവരുടെ സ്വന്തക്കാരാണെന്നു കരുതി വാഹനത്തിന്റെ വേഗം കുറച്ചു. അവർ കൈ കാണിച്ചില്ല. അവരെ കണ്ടപ്പോൾ പന്തികേട് തോന്നി. മുന്നോട്ടുപോയപ്പോൾ കുറച്ച് ആളുകൾ വണ്ടിയുടെ ബോണറ്റിൽ അടിച്ച് വണ്ടിയെടുത്ത് മാറ്റാൻ ആക്രോശിച്ചു. ലൈറ്റിന്റെ വെട്ടത്തിൽ അവരുടെ മുഖം വ്യക്തമായി കണ്ടു. ചുവന്ന ടീഷർട്ട് ധരിച്ച് കണ്ണട വച്ചൊരാൾ റോഡിന്റെ സൈഡിൽനിന്നത് സരിത്താണെന്നാണു സോബിയുടെ വാദം. സരിത് പോക്കറ്റിൽ കൈയിട്ട് കൂട്ടത്തിൽനിന്നു മാറി നിൽക്കുകയായിരുന്നു. മറ്റെല്ലാവരും തെറിവിളിച്ചപ്പോൾ സരിത് തെറിവിളിച്ചില്ല. ഇതാണ് ആ രൂപം പെട്ടെന്ന് ഓർമിക്കാൻ കാരണമെന്നും സോബി വെളിപ്പെടുത്തിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP