Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കള്ളപ്പണ മുന്നണികൾക്കെതിരെ ശോഭാ സുരേന്ദ്രൻ നയിച്ച പ്രചരണയാത്രക്ക് സ്വീകരണം ഒരുക്കിയവരിൽ പ്രധാനി; നോട്ട് നിരോധനത്തെ പുകഴ്‌ത്തൽ സ്ഥിരം പരിപാടി; കള്ളനോട്ടടിയും കൊള്ളപ്പലിശയ്ക്ക് പണം കൊടുക്കലും പതിവ്; ഭാരതത്തിന് വേണ്ടി ക്രിമിനലാകാനും തയ്യാറെന്ന് പറഞ്ഞ 'ദേശസ്‌നേഹി': കള്ളനോട്ടടി യന്ത്രവുമായി പിടിയിലായ ബിജെപി നേതാവ് രാഗേഷ് ഏരാച്ചേരിയുടെ കഥ

കള്ളപ്പണ മുന്നണികൾക്കെതിരെ ശോഭാ സുരേന്ദ്രൻ നയിച്ച പ്രചരണയാത്രക്ക് സ്വീകരണം ഒരുക്കിയവരിൽ പ്രധാനി; നോട്ട് നിരോധനത്തെ പുകഴ്‌ത്തൽ സ്ഥിരം പരിപാടി; കള്ളനോട്ടടിയും കൊള്ളപ്പലിശയ്ക്ക് പണം കൊടുക്കലും പതിവ്; ഭാരതത്തിന് വേണ്ടി ക്രിമിനലാകാനും തയ്യാറെന്ന് പറഞ്ഞ 'ദേശസ്‌നേഹി': കള്ളനോട്ടടി യന്ത്രവുമായി പിടിയിലായ ബിജെപി നേതാവ് രാഗേഷ് ഏരാച്ചേരിയുടെ കഥ

മറുനാടൻ മലയാളി ബ്യൂറോ

തൃശ്ശൂർ: പാക്കിസ്ഥാനിൽ നിന്നും കേരളത്തിലേക്ക് ഒഴുകുന്ന കള്ളനോട്ട് തയാൻ വേണ്ടി നോട്ട് നിരോധനം പ്രഖ്യാപിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുകഴ്‌ത്തി കൊണ്ട് രാകേഷ് ഏരാച്ചേരി എന്ന യുവമോർച്ചാ നേതാവ് പലതവണയാണ് രംഗത്തെത്തിയിരുന്നത്. കള്ളപ്പണ മുന്നണികളാണ് കേരളത്തിൽ എന്നു പറഞ്ഞു കൊണ്ട് സംസ്ഥാന വ്യാപകമായി ബിജെപി പ്രചരണം നടത്തിയപ്പോൾ ശോഭാ സുരേന്ദ്രൻ നയിച്ച ജാഥയ്ക്ക് മതിലകത്ത് സ്വീകരണം ഒരുക്കാൻ വേണ്ടി രംഗത്തെത്തിയവരിൽ പ്രധാനിയായി നിന്നതും ഇപ്പോൾ കള്ളനോട്ടടി കേസിൽ പിടിയിലായ ബിജെപി നേതാവും യുവമോർച്ചാ ശ്രീനാരായണപുരം കിഴക്കൻ മേഖലാ ഭാരവാഹികളുമായ ഏരാച്ചേരി രാകേഷ് ആയിരുന്നു.

2017 ജനുവരി 11 മതിലകം സെന്ററിൽ ശോഭാ സുരേന്ദ്രന് നൽകിയ സ്വീകരണത്തിന് നേതൃത്വം നൽകിയവരിൽ ഒരാളാണ് ഇദ്ദേഹം. കള്ളനോട്ടുകൾ അടിക്കാനായി വലിയ സംവിധാനം തന്നെയാണ് രാകേഷ് ഏഴാച്ചേരിയുടെ വീട്ടിലുണ്ടായിരുന്നു. മുകളിലെ നിലയിലായിരുന്നു നോട്ടടിക്കുന്ന കേന്ദ്രം. ഇവിടെ നിന്നും മഷികളും യന്ത്രങ്ങളും പൊലീസ് പിടിച്ചെടുത്തിരുന്നു.

പകൽ സമയങ്ങളിൽ മോദി സ്തുതികളും കള്ളപ്പണത്തിനെതിരെ ഘോരഘോരം പ്രസംഗിക്കുകയും ചെയ്ത രാകേഷ് കള്ളനോട്ട് അടിച്ചതിന് പിടിയിലായതോടെ സി.പി.എം പ്രവർത്തകർ സോഷ്യൽ മീഡിയയിൽ ആഘോഷവും തുടങ്ങി. രാജേഷ് ഏരാച്ചേരി പകൽ സമയങ്ങളിൽ പാർട്ടി വേദികളിലും ജനങ്ങൾക്കിയലും ഏറെ വാചാലനായിരുന്നത് കള്ളപ്പണത്തെക്കുറിച്ചും മോദിജിയുടെ നോട്ട് നിരോധനത്തെ പുകഴ്‌ത്തിയുമായിരുന്നു. നോട്ട് നിരോധനം ഇന്ത്യയിൽ വിപ്ലവകരമായ മാറ്റം കൊണ്ടുവരുമെന്നു രാകേഷ് പ്രസംഗിച്ചിരുന്നു.

ഇങ്ങനെ കള്ളനോട്ടിനും കള്ളപ്പണത്തിനുമെതിരെ ഘോരഘോരം പോരാടുന്ന വേളയിലും രാകേഷ് രാത്രി സമയങ്ങളിൽ തികഞ്ഞ കള്ളത്തരവുമായി കളം നിറയുകയായിരുന്നു. സ്വന്തമായി മെഷീൻ ഉപയോഗിച്ച് കള്ള നോട്ടടിയും കൊള്ള പലിശയ്ക്ക് പണം കൊടുക്കലുമായിരുന്നു ഇയാളുടെ പണി. കള്ളനോട്ടാണോ ഇയാൾ പലിശക്ക് പണം വാങ്ങാൻ എത്തിയവർക്ക് കൊടുത്തത് എന്നതിലും സംശയങ്ങളുണ്ട്. കൊടുങ്ങല്ലൂർ മതിലകം പൊലീസാണ് ഇയാളുടെ വീട്ടിൽ റെയ്ഡ് നടത്തിയത്. കുറച്ച് കാലമായി ഇയാൾ പൊലീസ് നിരീക്ഷണത്തിലായിരുന്നു. പണം പലിശയ്ക്ക് കൊടുക്കുന്നതും ഉൾപ്പടെയുള്ള നിരവധി ഇടപാടുകൾ ഇയാൾ നടത്തിയിരുന്നു. പണം പലിശയ്ക്ക് കൊടുക്കുന്നത് സംബന്ധിച്ച് ഇയാൾക്കെതിരെ നിരവധി പരാതികളുണ്ടായിരുന്നു.

യുവമോർച്ചാ നേതാവിന്റെ വീട്ടിൽനിന്നും കള്ളനോട്ടടിയന്ത്രവും കള്ളനോട്ടും പിടിച്ച വാർത്ത ഉച്ചയോടെയാണ് പുറത്ത് വന്നത്. ബിജെപി നേതാവും യുവമോർച്ചാ ശ്രീനാരായണപുരം കിഴക്കൻ മേഖലാ ഭാരവാഹികളുമായ ഏരാച്ചേരി രാഗേഷ്, സഹോദരൻ രാജേഷ് എന്നിവരുടെ വീട്ടിൽനിന്നുമാണ് യന്ത്രം പിടിച്ചത്. ഏരാച്ചേരി ഹർഷന്റെ മക്കളാണ്. രാജേഷിനെ മാത്രമെ പൊലീസിന് പിടികൂടാനായുള്ളൂ. രാഗേഷ് ഒളിവിലാണ്.

ഒന്നരലക്ഷം രൂപയുടെ കള്ളനോട്ടുകളാണ് ഇന്ന് വീട്ടിൽനിന്നും പിടിച്ചത്. 2000, 500, 100, 50, 20 രൂപയുടെ കള്ളനോട്ടുകളാണ് ഇവ. വീട്ടിനകത്താണ് കള്ളനോട്ടടിയന്ത്രം സൂക്ഷിച്ചിരുന്നത്.നോട്ട് അച്ചടിക്കാനുള്ള മഷിയും പേപ്പറും പിടികൂടിയിട്ടുണ്ട്. നോട്ട് പിൻവലിക്കലിന് ശേഷമിറക്കിയ പുതിയ നോട്ടുകളടിക്കാനുള്ള വിപുലമായ സംവിധാനമാണ് പൊലീസ് കണ്ടെത്തിയത്. ബിജെപിയുടെ പല ചുമതലകളും വഹിക്കുന്ന ഇദ്ദേഹം അറിയപ്പെടുന്ന പ്രവർത്തകനുമാണ്. ബിജെപി ഒബിസി മോർച്ചയുടെ പ്രധാന ചുമതലകളും ഇദ്ദേഹം വഹിച്ചുവരുന്നുണ്ട്. ഒന്നര ലക്ഷം രൂപയുടെ കള്ളനോട്ടുകളും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. സംഭവ സ്ഥലത്ത് പൊലീസും ഫോറൻസിക് സംഘവും പരിശോധന നടത്തി.

സോഷ്യൽ മീഡിയയിലൂടെ താൻ തികഞ്ഞ ബിജെപി പ്രവർത്തകനാണെന്ന് ഉദ്‌ഘോഷിച്ച വ്യക്തി കൂടിയാണ് രാകേഷ്. പ്രദേശത്തെ സംഘർഷങ്ങളുടെ പേരിൽ ഇടതുപ്രവർത്തകർ രാകേഷ് അടക്കമുള്ളവരെ ക്രിമിനലാക്കി ചിത്രീകരിച്ച് സോഷ്യൽ മീഡിയയിൽ പ്രചരണം നടത്തിയതോടെ രാജ്യത്തിന് വേണ്ടി ക്രിമിനലാകാനും തയ്യാറെന്ന് പറഞ്ഞാണ് അദ്ദേഹം സ്വന്തം കൂറുതെളിയിച്ചത്. ഇങ്ങനെ ബിജെപിയെ മറയാക്കിയ ക്രിമിനലായിരുന്നു രാകേഷ് എന്നാണ് പൊലീസിന് ലഭിക്കുന്ന വിവരം.

ദീർഘകാലമായി ഇവിടെ കള്ളനോട്ടടിക്കുന്നതായാണ് വിവരം. ഇയാൾക്കു പിന്നിൽ വൻസംഘം പ്രവർത്തിക്കുന്നതായും സൂചനകളുണ്ട്. നോട്ട് പിൻവലിക്കലിന് ശേഷം പുറത്തിറങ്ങിയ നോട്ടുകളുടെ കള്ളനോട്ട് അടിക്കാനുള്ള സംവിധാനം ബിജെപി നേതാവിന്റെ വീട്ടിലുണ്ടാകുകയെന്നത് ഗൗരവകരമായ കാര്യമാണ്. ഇക്കാര്യം ബിജെപി നേതാക്കളെ ശരിക്കും ഞെട്ടിച്ചിട്ടുണ്ട്. ബിജെപിയുടെ കടുത്ത വിമർശകർ കിട്ടിയ അവസരം മുതലെടുത്ത് സംഘടനയെ ആക്രമിച്ചു കൊണ്ട് രംഗത്തെത്തിയിട്ടുണ്ട്. പ്രശ്നത്തിൽ ബിജെപി നേതാക്കളാരും ഇതുവരെ പ്രതികരിച്ചിട്ടില്ല.

വാർത്ത പുറത്തുവന്നതോടെ സോഷ്യൽ മീഡിയയിലൂടെയും മറ്റും ട്രോളുകൾ ഇപ്പോൾ തന്നെ പ്രവഹിച്ചു തുടങ്ങിയിട്ടുണ്ട്. മോദിയുടെ മേക്ക് ഇൻ ഇന്ത്യ പദ്ധതിയെ അനുകരിക്കുകയാണ് രാകേഷ് ഏരാച്ചേരി ചെയ്തത് എന്ന വിധത്തിലാണ് ട്രോളുകൾ പ്രവഹിച്ചു തുടങ്ങിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP