Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കള്ളനോട്ടടിച്ച യുവമോർച്ച നേതാവ് ജഗജില്ലിയെന്ന സൂചന നൽകി പൊലീസ്; വ്യാപാരിയിൽ നിന്നും 16 കോടി രൂപ തട്ടിയെടുത്ത കേസിലെ പ്രതിയെന്നു സംശയം; ഡൽഹി യാത്രക്ക് പിന്നിലും തട്ടിപ്പെന്ന് സൂചന; കള്ളപ്പണം വെളുപ്പിക്കൽ ശൃംഖലയുമായുള്ള ബന്ധത്തിലും അന്വേഷണം; ബിജെപിയുടെ സാമ്പത്തിക സ്രോതസ്സ് അന്വേഷിക്കണമെന്ന് കോടിയേരി

കള്ളനോട്ടടിച്ച യുവമോർച്ച നേതാവ് ജഗജില്ലിയെന്ന സൂചന നൽകി പൊലീസ്; വ്യാപാരിയിൽ നിന്നും 16 കോടി രൂപ തട്ടിയെടുത്ത കേസിലെ പ്രതിയെന്നു സംശയം; ഡൽഹി യാത്രക്ക് പിന്നിലും തട്ടിപ്പെന്ന് സൂചന; കള്ളപ്പണം വെളുപ്പിക്കൽ ശൃംഖലയുമായുള്ള ബന്ധത്തിലും അന്വേഷണം; ബിജെപിയുടെ സാമ്പത്തിക സ്രോതസ്സ് അന്വേഷിക്കണമെന്ന് കോടിയേരി

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: കള്ളനോട്ടടി കേസിൽ പിടിയിലായ ബിജെപി നേതാവ് ഏരാശ്ശേരി രാകേഷിന് കള്ളപ്പണ ശൃംഖലയുമായി ബന്ധമെന്നും സംശയം ശക്തമാകുന്നു. ഇതോടെ അന്വേഷണം വിപുലമാക്കാൻ ഒരുങ്ങുകയാണ് പൊലീസ്. രാകേഷിന് കള്ളനോട്ടടിക്കാൻ ധൈര്യം നൽകിയ സംഭവം മുമ്പ് ഇത്തരം നോട്ടുകൾ കൈകാര്യം ചെയ്തതു കൊണ്ടാണ് എന്ന നിഗമനത്തിലാണ് പൊലീസ്. അതുകൊണ്ട് രാകേഷിന്റെ പൂർവ്വകാല ബന്ധങ്ങളിലേക്ക് അന്വേഷണം നീട്ടാനാണ് ഒരുങ്ങുന്നത്.

പ്രധാനമന്ത്രിയുടെ നോട്ട് അസാധുവാക്കൽ നടപടിക്കു പിറകേ 16 കോടിയുടെ പഴയ നോട്ടു മാറുവാനായി കൊടുങ്ങല്ലൂരിലെത്തിയ വ്യാപാരിയേയും മകനേയും ആക്രമിച്ചു കാറും പണവും തട്ടിയെടുത്ത കേസിലെ പ്രതിയാണ് ഇയാളെന്ന സംശയവും പൊലീസിനുണ്ട്. ഇക്കാര്യങ്ങളുടെ അടിസ്ഥാനത്തിൽ പൊലീസ് വീണ്ടും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

രണ്ടു വർഷം മുമ്പ് ഗൾർഫിൽ നിന്നു നാട്ടിലെത്തിയ രാകേഷ് ഇടയ്ക്കിടയ്ക്ക് ഡൽഹിയിലും ബോംബേയിലും പോകാറുണ്ടായിരുന്നതായും പൊലീസ് പറയുന്നു. ഡെൽഹിയിൽ സാമ്പത്തിക തിരിമറി നടത്തിയശേഷമാണ് ഇയാൾ നാട്ടിലെത്തിയതെന്നാണ് ലഭിക്കുന്ന വിവരം. ഇതിന്റെ പേരിൽ ഡൽഹിയിൽ നിന്നും രാകേഷിനു ഭീഷണിയുണ്ടായിരുന്നുവെന്നും പൊലീസ് പറയുന്നു. ഇത്തരം ഭീഷണികളിൽ നിന്നും രക്ഷപ്പെടാനും കള്ളനോട്ടടി ഉൾപ്പെടെയുള്ള പ്രവർത്തികളിൽ നാട്ടുകാർക്കു സംശയം തോന്നാതിരിക്കാനുമാണ് ഇയാൾ ബിജെപിയിൽ ചേർന്നതെന്നു പൊലീസ് വ്യക്തമാക്കുന്നു.

കള്ളനോട്ടടിക്കാനും അതു വിതരണം നടത്താനും രാകേഷിനു പൂർണ്ണ പിന്തുണയുമായി അനുജൻ രാജീവ് ഉണ്ടായിരുന്നതായും പൊലീസ് പറയുന്നു. വ്യാഴാഴ്ച രാകേഷ് വീട്ടിൽ വച്ചു അറസ്റ്റു ചെയ്യപ്പെടുനന് സമയത്തു രാജീവ് തിരുവനന്തപുരത്തായിരുന്നു. അറസ്റ്റു വിവരമറിഞ്ഞു ഒളിവിൽപ്പോയ ഇയാൾക്കുവേണ്ടി പൊലീസ് തെരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്. ഇയാൾ കേരളം വിട്ടുവെന്നാണ് പൊലീസ് കരുതുന്നത്.

അന്തർസംസ്ഥാന സംഘങ്ങളുമായി സഹോദരന്മാർക്കുള്ള ബന്ധവും പൊലീസ് പരിശോധിക്കുന്നുണ്ട്. കൂടാതെ ഇവരുടെ സുഹൃത്തുക്കളായ പത്തോളം പേരും പൊലീസ് നിരീക്ഷണത്തിലാണ്. രാകേഷിന്റെ വീട്ടിലെ കിടപ്പുമുറിയിൽനിന്നാണ് 1.37 ലക്ഷം രൂപയുടെ കള്ളനോട്ടുകളും നോട്ടടിക്കാനുള്ള യന്ത്രങ്ങളും പിടിച്ചെടുത്തു. പണം പലിശയ്ക്കുകൊടുത്തതിന്റെ തെളിവായുള്ള മുദ്രപേപ്പറുകളും ആധാരങ്ങളും ചെക്കുകളും പിടിച്ചെടുത്തിട്ടുണ്ട്.

അതേസമയം കള്ളനോട്ടടിക്ക് ബിജെപി നേതാക്കൾ പിടിയിലായ സംഭവം ബിജെപിയെ കടുത്ത പ്രതിസന്ധിയിൽ ആക്കിയിട്ടുണ്ട്. സംഭവം ആയുധമാക്കാൻ തന്നെയാണ് സിപിഎമ്മിന്റെ തീരുമാനം. കൊടുങ്ങല്ലൂരിലെ ബിജെപി നേതാക്കളുടെ കള്ളനോട്ട് അച്ചടിയെക്കുറിച്ചും അതിന്റെ ഉറവിടത്തെക്കുറിച്ചും സമഗ്രമായ അന്വേഷണം നടത്തണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ആവശ്യപ്പെട്ടു.

രാജ്യദ്രോഹകുറ്റമാണ് ഇവർ ചെയ്തത്. രാജ്യാന്തരബന്ധമുള്ള സംഘമാണ് ഇതിന് പിന്നിലെന്ന് വ്യക്തമായി. ബിജെപിയുടെ സംസ്ഥാന നേതാക്കളുമായി ഇവർക്കുള്ള ബന്ധം പുറത്തുവന്നിട്ടുണ്ട്. തെരഞ്ഞെടുപ്പ് ഘട്ടങ്ങളിലും അതിനുശേഷവും ബിജെപിയുടെ പ്രവർത്തനങ്ങളുടെ പ്രധാന സാമ്ബത്തിക സ്രോതസ്സ് ഇവിടെയായിരുന്നുവെന്ന് റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. വലിയൊരു ശൃംഖലതന്നെ ഇതിനായി പ്രവർത്തിക്കുന്നുണ്ടെന്നാണ് വ്യക്തമാകുന്നത്.

കള്ളപ്പണം ഇല്ലാതാക്കാനാണ് നോട്ട് നിരോധിച്ചതെന്ന് പ്രചരിപ്പിച്ച ബിജെപി നേതൃത്വംതന്നെ കള്ളനോട്ട് അച്ചടിക്കുന്നതിന് നേതൃത്വം നൽകുന്നുവെന്നത് വിരോധാഭാസമാണ്. കള്ളപ്പണം ഇല്ലാതാക്കാനാണ് നോട്ട് നിരോധിച്ചതെന്ന വാദത്തിന്റെ പൊള്ളത്തരം ഇതിലൂടെ വ്യക്തമായികഴിഞ്ഞു. കള്ളനോട്ടടിക്കാരായ ആർഎസ്എസ് ബിജെപി സംഘത്തിന്റെ പ്രവർത്തനങ്ങളെ കർശനമായി നിരീക്ഷിക്കുന്നതിനും ഇതിന്റെ യഥാർഥ ഉറവിടം കണ്ടൈത്താനും അന്വേഷണം ഊർജിതമാക്കണമെന്നും കോടിയേരി ആവശ്യപ്പെട്ടു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP