Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

16കാരനെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കി; സൈക്കിൾ വാങ്ങി തരാമെന്നു പറഞ്ഞും ചൂഷണം; അറസ്റ്റിലായത് പൊലീസ് ഉദ്യോഗസ്ഥൻ ആയിരുന്ന ബിജെപി നേതാവ്; വിക്രമൻ നായർ, ശബരിമല സമരത്തിൽ അറസ്റ്റിലായ കെ.സുരേന്ദ്രനെ സഹായിച്ചതിനും നടപടി നേരിട്ട ഉദ്യോഗസ്ഥൻ

16കാരനെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കി; സൈക്കിൾ വാങ്ങി തരാമെന്നു പറഞ്ഞും ചൂഷണം; അറസ്റ്റിലായത് പൊലീസ് ഉദ്യോഗസ്ഥൻ ആയിരുന്ന ബിജെപി നേതാവ്; വിക്രമൻ നായർ, ശബരിമല സമരത്തിൽ അറസ്റ്റിലായ കെ.സുരേന്ദ്രനെ സഹായിച്ചതിനും നടപടി നേരിട്ട ഉദ്യോഗസ്ഥൻ

വിനോദ് പൂന്തോട്ടം

തിരുവനന്തപുരം. തിരുവനന്തപുരത്ത് ബിജെപി നേതാവ് പോക്സോ കേസിൽ അറസ്റ്റിൽ. ബിജെപി കൊല്ലയിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റും പാറശ്ശാല മണ്ഡലം കമ്മിറ്റി അംഗവുമായ വിക്രമൻ നായരാണ് (59) അറസ്റ്റിലായത്. ചൈൽഡ് ലൈന് ലഭിച്ച പരാതിയെ തുടുർന്ന് മരായാമുട്ടം പൊലീസ് കേസെടുത്തു.

.16 വയസുള്ള ആൺകുട്ടിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ശ്രമിച്ചുവെന്നതാണ് കേസ്. ചൈൽഡ് ലൈന് ലഭിച്ച പരാതിയെ തുടർന്ന് മരായാമുട്ടം പൊലീസ് പ്രതിയെ അറസ്റ്റു ചെയ്തു. കുട്ടിയെ ചൂക്ഷണം ചെയ്ത അദ്ദേഹം സൈക്കിൾ വാങ്ങി നല്കാമെന്നും പറഞ്ഞും പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കി. സംഭവം കുട്ടി വീട്ടിൽ പറഞ്ഞപ്പോഴാണ് രക്ഷകർത്താക്കൾ പീഡന വിവരം അറിയുന്നത്. ഉടൻ തന്നെ ചൈൾഡ് ലൈൻ പ്രവർത്തകരെ ബന്ധപ്പെട്ട് കാര്യങ്ങൾ ധരിപ്പിക്കുകയായരുന്നു. പിന്നീട് പരാതി എഴുതി നല്കുകയായിരുന്നു. ഇയാൾക്കെതിരെ സമാനമായ പരാതി മുൻപും ഉണ്ടായിട്ടുണ്ടെന്നാണ് വിവരം.

പക്ഷെ രക്ഷകർത്താക്കൾ പൊലീസിൽ പരാതി നൽകാൻ തയ്യാറായിരുന്നില്ല. ബിജെപിയുടെ സജീവ പ്രവർത്തകനും നേതാവുമായ പ്രതിയെ രക്ഷിക്കാൻ നേതാക്കൾ തന്നെ ആ ഘട്ടത്തിൽ ഇടപെട്ടൂവെന്നും ആരോപണമുണ്ട്.പ്രതിയെ കോടതി റിമാൻഡ് ചെയ്തു. കഴിഞ്ഞ ശബരിമല സമരവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രനെ തിരുവനന്തപുരം സെന്ററൽ ജയിലിലേയ്ക്ക് കൊണ്ടു വരാൻ ചുമതല ലഭിച്ചത് എ ആർ ക്യാമ്പ് സി ഐ ആയ വിക്രമൻ നായർക്കായിരുന്നു.

യാത്രക്കിടെ പല സ്ഥലങ്ങളിലും സുരേന്ദ്രനെ കാണാൻ നേതാക്കൾക്ക് അവസരമൊരുക്കിയെന്നും ഫോൺ ചെയ്യാൻ അനുവദിച്ചുവെന്നും അന്ന് ആക്ഷേപം ഉയർന്നിരുന്നു. വിക്രമൻ നായരുടെ ബിജെപി ബന്ധവും അന്ന് ചർച്ചകളിൽ നിറഞ്ഞിരുന്നു. ഇതേ തുടർന്ന് വിരമിച്ചപ്പോൾ അച്ചടക്ക നടപടിയുടെ ഭാഗമായി വിക്രമൻ നായരുടെ പെൻഷനും മറ്റ് ആനുകൂല്യങ്ങളും സർക്കാർ തടഞ്ഞുവെച്ചിരിക്കുകയാണ്.

സർവ്വീസിലിരിക്കെ മുഖ്യമന്ത്രി പിണറായി വിജയനെതിരെ സോഷ്യമീഡിയയിൽ പ്രചരണം നടത്തിയെന്ന ആരോപണവും ഇദ്ദേഹത്തിനെതിരെ ഉയർന്നിരുന്നു. വിരമിച്ചശേഷമാണ് വിക്രമൻ നായർ ഫുൾടൈം പാർട്ടി പ്രവർത്തനത്തിന് ഇറങ്ങുന്നത്. ബിജെപി യ്ക്ക് പുറമെ ആർ എസ് എസിന്റെ ചുമതലയും സേവഭാരതിയുടെ ചുമതലയും വിക്രമൻ നായർക്കുണ്ട്. വിക്രമൻ നായർ ചുമതലയിൽ വന്നശേഷം സംസ്ഥാനത്തെ പല നേതാക്കളെയും കൊല്ലയിൽ പഞ്ചായത്തിൽ എത്തിച്ച് വിവിധ പരിപാടികൾ സംഘടിപ്പിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP