Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

കിട്ടാനുള്ള പണം വാങ്ങിയെടുക്കാൻ ഒരുക്കിയ കെണിയിൽ യുവാവ് വീണു; 2000 മൊബൈലിന്റെ കച്ചവടമെന്ന് കേട്ടപ്പോൾ ഓടിയെത്തിയത് 165 റെഡ്മി ഫോണുമായി; ഫോണുകൾ വാങ്ങി കാശു ചോദിച്ചപ്പോൾ തിരുവനന്തപുരം സ്വദേശിക്കെതിരെ യുവബിജെപി നേതാവിന്റെ ക്വട്ടേഷൻ ആക്രമണം; പത്തനംതിട്ടയിൽ ഇന്നലെ രാത്രി നടന്ന ക്വട്ടേഷൻ ട്രാപ്പ് ഒതുക്കാൻ പൊലീസും

കിട്ടാനുള്ള പണം വാങ്ങിയെടുക്കാൻ ഒരുക്കിയ കെണിയിൽ യുവാവ് വീണു; 2000 മൊബൈലിന്റെ കച്ചവടമെന്ന് കേട്ടപ്പോൾ ഓടിയെത്തിയത് 165 റെഡ്മി ഫോണുമായി; ഫോണുകൾ വാങ്ങി കാശു ചോദിച്ചപ്പോൾ തിരുവനന്തപുരം സ്വദേശിക്കെതിരെ യുവബിജെപി നേതാവിന്റെ ക്വട്ടേഷൻ ആക്രമണം; പത്തനംതിട്ടയിൽ ഇന്നലെ രാത്രി നടന്ന ക്വട്ടേഷൻ ട്രാപ്പ് ഒതുക്കാൻ പൊലീസും

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: ബിസിനസ് ഡീലിങ്സിൽ കിട്ടാനുള്ള പണം തിരികെ വാങ്ങാൻ യുവ ബിജെപി നേതാവിന്റെ മൊബൈൽഫോൺ ട്രാപ്പ്. ട്രാപ്പിൽ കുരുങ്ങിയ യുവാവിന് നഷ്ടമായത് 165 പുതുപുത്തൻ റെഡ്മി നോട്ട് ഫോണുകൾ. ഒപ്പം ക്വട്ടേഷൻ ആക്രമണത്തിൽ കൈയുടെ എല്ലിന് പൊട്ടലും. തിരുവനന്തപുരം സ്വദേശി സുധിയാണ് ക്വട്ടേഷൻ ട്രാപ്പിൽ വീണത്. പത്തനംതിട്ടയിലെ ബിജെപിക്കാരാനായ ജീത്തുവാണ് ട്രാപ്പ് ഒരുക്കിയത്.

165 ഫോണുമായി വന്ന യുവാവിനെ ബിജെപിക്കാരന്റെ നേതൃത്വത്തിൽ കൊള്ളയടിച്ചുവെന്നാണ് ആദ്യം വാർത്ത പ്രചരിപ്പിച്ചത്. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് പൊലീസിന് യഥാർഥ ചിത്രം കിട്ടിയത്. സംഗതി കൊള്ളയടിയല്ല. നല്ല ഒന്നാന്തരം ക്വട്ടേഷൻ. സുധിയും ജീത്തുവും തമ്മിൽ ബിസിനസ് ഡീലിങ്സ് ഉണ്ട്. വിവിധ കമ്പനികളുടെ മൊബൈൽ ഫോൺ എടുത്ത് ജില്ലയിലെ കടകളിൽ വിതരണം ചെയ്യുന്നയാളാണ് ജീത്തു. ഇതിനായി സുധിയിൽ നിന്നും ഫോൺ വാങ്ങുകയും നൽകുകയുമൊക്കെ ചെയ്യാറുണ്ട്. ഇങ്ങനെയുള്ള ബിസിനസിന് ഇടയിൽ തനിക്ക് ആറു ലക്ഷത്തോളം രൂപ സുധി നൽകാനുണ്ടെന്നാണ് ജീത്തു പറയുന്നത്.

പല തവണ ചോദിച്ചിട്ടും പണം നൽകാനുള്ള നീക്കമൊന്നും അയാളുടെ ഭാഗത്ത് നിന്ന് കണ്ടില്ല. അങ്ങനെ വന്നപ്പോൾ പണം തിരികെ ഈടാക്കാൻ മറ്റു വഴികൾ ആലോചിക്കുകയായിരുന്നു. ഇതിന്റെ ഭാഗമായിട്ടാണ് റെഡ്മി കമ്പനിയുടെ ഏറ്റവും പുതിയ ഫോണുകൾ ജീത്തു സുധിയോട് ആവശ്യപ്പെട്ടത്. 2000 ഫോൺ വേണമെന്നായിരുന്നു ആവശ്യം. ഇതിൻ പ്രകാരം തുടക്കമെന്ന നിലയിലാണ് ഇന്നലെ രാത്രി 165 ഫോണുമായി സുധി എത്തിയത്. ഇത് വാങ്ങി വച്ച ജീത്തു എന്നാൽ പിന്നെ പൊക്കോളാൻ പറഞ്ഞു. ഫോണുകളുടെ വിലയായ 10 ലക്ഷത്തോളം രൂപ തനിക്ക് കിട്ടണമെന്നായി സുധി. അത് തനിക്ക് തരാനുള്ളതിൽ വക വച്ചു കൊള്ളാനാണ് പറഞ്ഞത്.

തുടർന്ന് സംഘട്ടനവും വാക്കേറ്റവുമൊക്കെയായി. ജീത്തുവിനൊപ്പമുണ്ടായിരുന്ന സംഘം സുധിയെ മർദിച്ചു. മർദനത്തിൽ ഇയാൾ സാമാന്യം നല്ല പരുക്കുണ്ട്. കൈയുടെ എല്ലിന് പൊട്ടലുമുണ്ട്. സുധി ജനറൽ ആശുപത്രിയിൽ ചികിൽസ തേടിയതോടെ പൊലീസ് കേസെടുത്തു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പണമിടപാടാണ് എന്ന് മനസിലായത്. ഇരുകൂട്ടർക്കും പരാതിയില്ലാതെ കേസ് ഒതുക്കാനുള്ള നീക്കമാണ് ഇപ്പോൾ നടക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP