Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jun / 202114Monday

കോഴിക്കൂട്ടിൽ നിന്ന് എട്ട് ലക്ഷം കൂടി കിട്ടയതോടെ പിടിച്ചെടുത്ത തുക 75 ലക്ഷമായി; 25 ലക്ഷത്തിന്റെ മോഷണക്കേസ് അന്വേഷിക്കാൻ ഇറങ്ങിയ പൊലീസിന് ഇതുവരെ കിട്ടിയത് മൂന്നിരട്ടി തുകയുടെ തൊണ്ടു മുതൽ; കൊടകരയിലെ കവർച്ചയിൽ തൃശൂരിലെ രണ്ട് ബിജെപി നേതാക്കളും നിരീക്ഷണത്തിൽ; കുഴൽപ്പണക്കേസിൽ കരുതലോടെ അന്വേഷണം

കോഴിക്കൂട്ടിൽ നിന്ന് എട്ട് ലക്ഷം കൂടി കിട്ടയതോടെ പിടിച്ചെടുത്ത തുക 75 ലക്ഷമായി; 25 ലക്ഷത്തിന്റെ മോഷണക്കേസ് അന്വേഷിക്കാൻ ഇറങ്ങിയ പൊലീസിന് ഇതുവരെ കിട്ടിയത് മൂന്നിരട്ടി തുകയുടെ തൊണ്ടു മുതൽ; കൊടകരയിലെ കവർച്ചയിൽ തൃശൂരിലെ രണ്ട് ബിജെപി നേതാക്കളും നിരീക്ഷണത്തിൽ; കുഴൽപ്പണക്കേസിൽ കരുതലോടെ അന്വേഷണം

മറുനാടൻ മലയാളി ബ്യൂറോ

തൃശൂർ: കൊടകര കുഴൽപണം തട്ടിയെടുത്ത കേസിൽ 8 ലക്ഷം രൂപ കൂടി കണ്ടെടുത്തതോടെ പരാതി നൽകിയവരും വെട്ടിലാകും. പ്രധാന പ്രതികളിലൊരാളായ വെള്ളാങ്ങല്ലൂർ സ്വദേശി ഷുക്കൂറിന്റെ വീട്ടിലെ കോഴിക്കൂട്ടിൽ നിന്നാണ് 8 ലക്ഷം പ്രത്യേക അന്വേഷണ സംഘം പിടിച്ചെടുത്തത്. ഇതോടെ കേസിൽ പിടിച്ചെടുത്ത തുക 75 ലക്ഷമായി. 25 ലക്ഷം രൂപ മോഷണം പോയി എന്ന പരാതിയിലാണ് അന്വേഷണം. ഇപ്പോൾ തന്നെ പരാതിയിൽ പറയുന്നതിനേക്കാൾ തുക കിട്ടി കഴിഞ്ഞു. ഈ സാഹചര്യത്തിൽ കേസ് അന്വേഷണം പുതിയ തലത്തിലേക്ക നീങ്ങും.

തനിക്കു 10 ലക്ഷം രൂപ കിട്ടിയെന്നും ബാക്കി തുക മൊബൈൽ ഫോൺ വാങ്ങാനും വാഹനം അറ്റകുറ്റപ്പണി തീർക്കാനും ഉപയോഗിച്ചെന്നും ഷുക്കൂർ മൊഴി നൽകി. തൃശൂർ ജില്ലയിൽ നിന്ന് 47 ലക്ഷം രൂപയും മറ്റ് ജില്ലകളിൽ നിന്ന് 20 ലക്ഷത്തോളം രൂപയും നേരത്തെ കണ്ടെടുത്തിരുന്നു. 25 ലക്ഷം രൂപ നഷ്ടപ്പെട്ടെന്നായിരുന്നു പരാതി. 3.5 കോടി രൂപ മൊത്തം പോയിട്ടുണ്ടെന്നാണു വിവരം. കവർച്ചക്കേസിലെ മുഖ്യ പ്രതികളായ മാർട്ടിനെയും രഞ്ജിത്തിനെയും ഇന്നു കസ്റ്റഡിയിൽ വാങ്ങും. ഇവരെ ചോദ്യം ചെയ്യുന്നത് നിർണ്ണായകമാകും.

പരാതി നൽകിയ ധർമ്മരാജന് ബിജെപി ബന്ധമുണ്ട്. യുവമോർച്ചയുടെ മുൻ ട്രഷറർ സുനിൽ നായിക്കിൽ നിന്ന് വാങ്ങിയ തുകയാണ് കവർച്ച ചെയ്യപ്പെട്ടതെന്നാണ് മൊഴി. ബിജെപിയുടെ തെരഞ്ഞെടുപ്പ് ഫണ്ടാണ് മോഷണം പോയതെന്ന് നേരത്തെ ദേശാഭിമാനി ആരോപിച്ചിരുന്നു. ഇതോടെയാണ് ഈ കേസിന് നിർണ്ണായക ട്വിസ്റ്റ് വരുന്നത്. ഏപ്രിൽ 3നായിരുന്നു കവർച്ച. ഏപ്രിൽ ഏഴിനാണ് പരാതി നൽകിയത്. എന്നാൽ പണം തട്ടിയെടുത്ത ക്വട്ടേഷൻ സംഘത്തെ പൊലീസ് അതിവേഗം പൊക്കി.

തെരഞ്ഞെടുപ്പിനായി ബിജെപി കുഴൽപ്പണം കടത്തിയ കേസിലും കവർച്ചയിലും അന്വേഷണം നേതാക്കളിലേക്ക് കടക്കുമെന്ന് സൂചനകളുണ്ട്. തൃശൂർ ജില്ലയിലെ രണ്ട് നേതാക്കൾ കേസിൽ നിർണായക കണ്ണികളായതായി പൊലീസിന് വിവരം ലഭിച്ചുവെന്ന് ദേശാഭിമാനി റിപ്പോർട്ട് ചെയ്തിരുന്നത്. ഉന്നത നേതാക്കളുടെ അറിവോടെ പണംകടത്തും കവർച്ചയും നടന്നുവെന്നതാണ് വിവരം. കൊടകര കുഴൽപ്പണ കവർച്ചക്കേസിൽ ഇതിനകം 19 പ്രതികളെ പിടികൂടിയിരുന്നു. ഇവരിൽനിന്ന് ലഭിച്ച വിവരപ്രകാരമാണ് അന്വേഷണം രണ്ട് ബിജെപി നേതാക്കളിലേക്ക് നീങ്ങുന്നത്. ഡിഐജി എ അക്‌ബറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷക സംഘം ആണ് കേസ് അന്വേഷണിക്കുന്നത്.

പണം നഷ്ടപ്പെട്ടതായി പരാതി നൽകിയ കോഴിക്കോട് സ്വദേശി ധർമരാജ് ആർഎസ്എസുകാരനാണെന്നും പണം കൊടുത്തയച്ച സുനിൽ നായിക് യുവമോർച്ച മുൻ ട്രഷററാണെന്നും പൊലീസ് സ്ഥിരീകരിച്ചിരുന്നു. സംഭവം നടന്ന് നിമിഷങ്ങൾക്കകം ബിജെപി ജില്ലാ ഭാരവാഹികളിലൊരാൾ കൊടകരയിലെത്തിയതായി പൊലീസിന് വിവരം ലഭിച്ചു. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണിയാൾ. ഇതോടൊപ്പം, അഭിഭാഷകനായ മറ്റൊരു ജില്ലാ ഭാരവാഹിക്കും കേസിൽ നിർണായക ബന്ധമുണ്ട്. ഇവരെ പൊലീസ് അറസ്റ്റ് ചെയ്യുമോ എന്നത് നിർണ്ണായകമാണ്.

ആസൂത്രകൻ അടക്കമുള്ള മുഖ്യപ്രതികളേയും കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാൻ പുതിയ അന്വേഷക സംഘം തീരുമാനിച്ചിട്ടുണ്ട്. ധർമരാജിനേയും സുനിൽനായിക്കിനേയും വീണ്ടും ചോദ്യം ചെയ്യും. ഇതിനുശേഷം ബിജെപി നേതാക്കളേയും ചോദ്യംചെയ്യാൻ വിളിപ്പിക്കുമെന്നാണ് സൂചന. എന്നാൽ പ്രതികളിൽ ചിലർക്ക് കോവിഡ് സ്ഥിരീകരിച്ചത് പ്രതിസന്ധിയായി. കൊടകരയിൽവച്ച് 25 ലക്ഷം രൂപയും വാഹനവും കവർന്നുവെന്നാണ് ധർമരാജ് പരാതി നൽകിയത്. എന്നാൽ കാറിൽ മൂന്നരക്കോടിയുണ്ടായിരുന്നുവെന്ന സ്ഥിരീകരണം പൊലീസിന് ലഭിച്ചിട്ടുണ്ട്. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP