Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കന്യാസ്ത്രീയെ ബലാൽസംഗം ചെയ്‌തെന്ന പരാതി: ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ ലൈംഗിക ശേഷി പരിശോധിക്കും; ബിഷപ്പിനെ ചോദ്യം ചെയ്യാൻ അന്വേഷണ സംഘം ജലന്ധറിലേക്ക് പോകും; കന്യാസ്ത്രീയുടെ രഹസ്യ മൊഴിയുടെ പകർപ്പ് കിട്ടിയശേഷം തുടർ നടപടികൾ

കന്യാസ്ത്രീയെ ബലാൽസംഗം ചെയ്‌തെന്ന പരാതി: ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ ലൈംഗിക ശേഷി പരിശോധിക്കും; ബിഷപ്പിനെ ചോദ്യം ചെയ്യാൻ അന്വേഷണ സംഘം ജലന്ധറിലേക്ക് പോകും; കന്യാസ്ത്രീയുടെ രഹസ്യ മൊഴിയുടെ പകർപ്പ് കിട്ടിയശേഷം തുടർ നടപടികൾ

മറുനാടൻ മലയാളി ബ്യൂറോ


തിരുവനന്തപുരം: കന്യാസ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന പരാതിയിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ ചോദ്യം ചെയ്യാൻ അന്വേഷണ സംഘം ജലന്ധറിലേക്ക് പോകും. ചങ്ങനാശേരി മജിസ്ട്രേറ്റ് രേഖപ്പെടുത്തിയ കന്യാസ്ത്രീയുടെ രഹസ്യ മൊഴിയുടെ പകർപ്പ് ലഭിച്ച ശേഷമായിരിക്കും അന്വേഷണ സംഘം കൂടുതൽ നടപടികളിലേക്ക് കടക്കുക. തുടർന്ന് ബിഷപ്പിന്റെ ലൈംഗിക ശേഷി പരിശോധനയും നടക്കും.

പരാതിക്കാരിയായ കന്യാസ്ത്രീ പൊലീസിന് നൽകിയ മൊഴിയും രഹസ്യമൊഴിയും തമ്മിൽ വൈരുദ്ധ്യമില്ലെങ്കിൽ ഈയാഴ്ച തന്നെ ബിഷപ്പിനെ ചോദ്യം ചെയ്യും. ഇതിന് മുന്നോടിയായി ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമായി അന്വേഷണ സംഘത്തലവൻ ചർച്ച നടത്തും. കഴിഞ്ഞ ആഴ്ച നടത്തിയ വൈദ്യ പരിശോധനയിൽ കന്യാസ്ത്രീ ലൈംഗിക പീഡനത്തിനിരയായതായി തെളിഞ്ഞിരുന്നു. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ പീഡിപ്പിച്ചുവെന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞ ആഴ്ചയാണ് കന്യാസ്ത്രീ പൊലീസിൽ പരാതി നൽകിയത്.

നൂറിൽത്താഴെ അംഗങ്ങൾ ഉൾപ്പെട്ടതാണു ജലന്ധർ രൂപതയ്ക്കു കീഴിലുള്ള സന്യാസിനീസമൂഹം. ഭരണതലത്തിലുള്ള ഉന്നതന്റെ നിർദ്ദേശപ്രകാരം ഐ.പി.എസിലെ ഒരു വിവാദനായകൻ ബിഷപ്പിനെ രക്ഷിക്കാൻ കരുക്കൾ നീക്കിയിരുന്നു. തെളിവുകൾ ശക്തമായതിനാൽ പൊലീസ് ബിഷപ്പിനെതിരേ നടപടികളിലേക്കു നീങ്ങുകയായിരുന്നു. ഭരണകക്ഷിയുടെ ദേശീയനേതാവും സംസ്ഥാനനേതാവുമായി ബിഷപ്പിന് അടുപ്പമുണ്ട്. കേസ് രജിസ്റ്റർ ചെയ്‌തെങ്കിലും തുടർനടപടികൾ വൈകിപ്പിക്കാൻ ശക്തമായ സമ്മർദമുണ്ട്. ജലന്ധർ രൂപതയിൽനിന്നുള്ള രണ്ടു വൈദികർ ആഴ്ചകളായി കോട്ടയം ജില്ലയിൽ ഒത്തുതീർപ്പുശ്രമങ്ങളുമായി രംഗത്തുണ്ടായിരുന്നു. അതിനിടെ താൻ മാനഭംഗപ്പെടുത്തിയെന്ന് കന്യാസ്ത്രീ പരാതിപ്പെട്ടത് പ്രതികാര നടപടിയുടെ ഭാഗമായാണെന്ന് ജലന്ധർ ബിഷപ് ഫ്രാങ്കോ മുളയ്ക്കൽ ഇപ്പോഴും പറയുന്നു. 2016-ൽ ഈ കന്യാസ്ത്രീയുടെ പേരിൽ ഗുരുതരമായ ആരോപണമുണ്ടായപ്പോൾ അവർക്കെതിരേ നടപടിയെടുത്തിരുന്നുവെന്ന് ബിഷപ് ഫ്രാങ്കോ പ്രതികരിച്ചതും ഇതിന്റെ ഭാഗമാണ്. ഇത്തരം പരാതികളെല്ലാം ബിഷപ്പ് തന്നെ സൃഷ്ടിച്ചതാണെന്ന ആരോപണവും ഇപ്പോൾ സജീവമായി ഉയരുന്നുണ്ട്.

കന്യാസ്ത്രീമാരെ ബിഷപ്പ് മാനസികമായി പീഡിപ്പിച്ചിരുന്നുവെന്നും സ്ഥലംമാറ്റവും അവധിയുമൊക്കെ തീരുമാനിച്ചിരുന്നത് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ ആയിരുന്നുവെന്നും പരാതികളിലുണ്ട്. ബിഷപ്പ് ഉൾപ്പെടെയുള്ളവരുടെ പീഡനത്തെ തുടർന്ന് ഫോർമേറ്റർ (കന്യാസ്ത്രീ ആകുന്നതുവരെ ഓരോ ഘട്ടത്തിലും അവരെ സഹായിക്കാൻ നിയോഗിക്കപ്പെട്ടവർ) ഉൾപ്പെടെ 18 കന്യാസ്ത്രീകൾ സഭ വിട്ടുപോയി. തങ്ങളുടെ സന്യാസ സമൂഹത്തെ നശിപ്പിക്കുന്നതിനാണ് ബിഷപ്പിന്റെ ശ്രമം. സഭാ നേതൃത്വവും അതിന് കൂട്ടുനിൽക്കുന്നു. തനിക്ക് എതിരായി ശബ്ദമുയർത്തുന്നവരെ ബിഷപ്പ് മാനസികമായി പീഡിപ്പിക്കുകയാണ്. സന്യാസ സഭയുടെ രക്ഷാധികാരി എന്ന അധികാരം മാത്രമുള്ള ബിഷപ്പ് കന്യാസ്ത്രീമാരുടെ വാർഷികാവധി നിശ്ചയിക്കുന്നതിലും സ്ഥലംമാറ്റം പോലുള്ള ചെറിയകാര്യങ്ങളിൽ വരെ ഇടപെടുന്നുവെന്നും ആരോപണമുണ്ട്.

സന്യാസസഭ മുങ്ങുന്ന കപ്പലാണെന്നാണെന്നും അത് മുക്കുന്നതിന് പിന്നിൽ ബിഷപ്പ് ഫ്രാങ്കോയാണെന്നുമാണ് അന്നു ഫോർമേറ്ററായിരുന്ന കന്യാസ്ത്രീ മദർ ജനറലിന് നൽകിയ കത്തിലുള്ളത്. ബിഷപ്പ് ഫ്രാങ്കോയുടെ താൽപര്യത്തിന് വഴങ്ങുന്ന കന്യാസ്ത്രീകൾക്ക് എല്ലാ പരിഗണനയും നൽകുന്നു. എതിർപ്പുയർത്തുന്നവരെ ശത്രുവിനെപ്പോലെയാണ് ബിഷപ്പ് കാണുന്നതെന്നും ഈ കത്തിലുണ്ട്. മറ്റൊരു കന്യാസ്ത്രീ എഴുതിയ കത്തിലാകട്ടെ ബിഷപ്പിനെതിരെയൊ, സഭാ നേതൃത്വത്തിനെതിരെയോ ശബ്ദിക്കാൻ പോലും ആരുമില്ലെന്നാണ് പറയുന്നത്. ബിഷപ്പ് ഫ്രാങ്കോയെ സന്തോഷിപ്പിക്കുന്ന നടപടികൾക്ക് മാത്രമാണ് മദർ ജനറൽ അടക്കമുള്ളവരുടെ അധികാരം വിനിയോഗിക്കുന്നത്.

തനിക്കെതിരായ ശബ്ദങ്ങളെ ബിഷപ്പ് അടിച്ചമർത്തുന്നതുപോലെതന്നെയാണ് മദർ ജനറലും പെരുമാറുന്നത്. ബിഷപ്പിന്റെ സ്വാർത്ഥതയ്ക്കും അനീതിക്കും സഭാ നേതൃത്വം കൂട്ടു നിൽക്കുന്നു. സഭ വിട്ടുപോയ ഓരോ കന്യാസ്ത്രീകളുടെയും പേരും അവർ വിട്ടുപോകാനിടയായ സഹചര്യങ്ങളും കത്തിൽ വിവരിക്കുന്നുണ്ട്. ബിഷപ്പിന് താൽപര്യമുള്ള ചില കന്യാസ്ത്രീകൾ അവർ പല വിഷയങ്ങളിൽ ആരോപണങ്ങളിൽപെട്ടിട്ടും നേതൃസ്ഥാനങ്ങളിൽ തുടരുന്നതിനെയും കത്തിൽ പരാമർശിച്ചിട്ടുണ്ട്. ബിഷപ്പ് ഫ്രാങ്കോയ്ക്കെതിരെ ലൈംഗിക പീഡനത്തിന് പരാതി നൽകിയ കന്യാസ്ത്രീയുടെ കാര്യങ്ങളടക്കം വിശദമായി കത്തിൽ സൂചിപ്പിച്ചിട്ടുണ്ട്. ഈ വിഷയങ്ങളിൽ കൃത്യമായി നടപടി സ്വീകരിച്ചില്ലെങ്കിൽ മിഷനറീസ് ഓഫ് ജീസസ് സന്യാസസഭതന്നെ ഇല്ലാതാകുമെന്നും കത്തിലൂടെ കന്യാസ്ത്രീകൾ ആവർത്തിക്കുന്നു.

രണ്ടുവർഷത്തിനിടെ 13 തവണ ലൈംഗിക, പ്രകൃതിവിരുദ്ധ പീഡനങ്ങൾക്ക് ഇരയാക്കിയെന്നാണ് കന്യാസ്ത്രീ കോട്ടയം പൊലീസിനും മജിസ്‌ട്രേട്ടിനും നൽകിയ പരാതി. കുറവിലങ്ങാട് പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കുറവിലങ്ങാടുള്ള ഗസ്റ്റ് ഹൗസിൽ രണ്ടുവർഷത്തിനിടെ പലതവണ തന്നെ ബലാത്സംഗം ചെയ്‌തെന്നാണ് കന്യാസ്ത്രീ പൊലീസിന് നൽകിയ മൊഴി. 2014 മെയ് മാസം എറണാകുളത്ത് ചടങ്ങിൽ പങ്കെടുക്കാനെത്തിയ ബിഷപ്പ് താമസത്തിനായി ഗസ്റ്റ് ഹൗസിൽ എത്തിയപ്പോഴാണ് ആദ്യമായി പീഡിപ്പിച്ചത്. പിറ്റേന്നും പീഡനത്തിനിരയാക്കി. തുടർന്ന് രണ്ടുവർഷത്തിനിടെ 13 തവണ ബലാത്സംഗം ചെയ്‌തെന്നാണ് കന്യാസ്ത്രീ മൊഴി നൽകിയിരിക്കുന്നതും. ബിഷപ്പ് കേരളത്തിൽ താമസത്തിനെത്തുമ്പോൾ കുറവിലങ്ങാട് ഗസ്റ്റ് ഹൗസിൽ എത്തും. ഈ സമയത്തായിരുന്നു പീഡനം. ബിഷപ്പിന്റെ കീഴിലുള്ളതാണ് കുറവിലങ്ങാട്ടെ മഠവും ഗസ്റ്റ് ഹൗസും. ഇവിടെ ബിഷപ്പ് സ്ഥിരമായി എത്തിയിരുന്നതായി അന്വേഷണത്തിൽ പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

പീഡനം തുടർന്നതോടെ കന്യാസ്ത്രീ മേജർ ആർച്ച് ബിഷപ്പ് മാർ ജോർജ് ആലഞ്ചേരിക്ക് പരാതി നൽകി. ഇതോടെ പൊലീസിൽ പരാതിപ്പെടാതിരിക്കാൻ സമ്മർദ്ദങ്ങളും ഉണ്ടായി. വീണ്ടും മാനസിക പീഡനങ്ങളും തുടർന്നു.ഇതിനിടെ ഒത്തുതീർപ്പ് ചർച്ചയ്ക്കായി ബിഷപ്പ് കുറവിലങ്ങാട്ട് എത്തിയപ്പോൾ കന്യാസ്ത്രീയുടെ ബന്ധുക്കൾ ഭീഷണിപ്പെടുത്തി എന്ന് കാട്ടി രണ്ടുവൈദികർ കന്യാസ്ത്രീക്കെതിരെ കുറവിലങ്ങാട് പൊലീസിൽ പരാതി നൽകി. കന്യാസ്ത്രീയുടെ നേതൃത്വത്തിൽ തന്നെ വധിക്കാൻ ശ്രമം നടക്കുന്നുവെന്നായിരുന്നു ബിഷപ്പിന്റെ പരാതി. ഇതോടെ കന്യാസ്ത്രീ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ ബിഷപ്പിനെതിരെ ബലാത്സംഗത്തിന് കേസെടുക്കുകയും ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP