Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മിൽമയിൽ ജോലി വാഗ്ദാനം; സ്ത്രീകളെ വശീകരിച്ച് നഗ്ന ചിത്രം കൈക്കലാക്കി ലൈംഗിക ചൂഷണം ഹോബി; പണി തരപ്പെടുത്താമെന്ന് പറഞ്ഞ് കോടികളും കൈക്കലാക്കി; കോട്ടക്കൽ സ്വദേശികളുടെ പരാതി നിർണ്ണായകമായി; വൈറ്റിലക്കാരൻ ബിനു ജോൺ ഡാനിയൽ തട്ടിപ്പിന്റെ ഉസ്ദാത്; കൂടുതൽ പരാതികൾ എത്തുമ്പോൾ

മിൽമയിൽ ജോലി വാഗ്ദാനം; സ്ത്രീകളെ വശീകരിച്ച് നഗ്ന ചിത്രം കൈക്കലാക്കി ലൈംഗിക ചൂഷണം ഹോബി; പണി തരപ്പെടുത്താമെന്ന് പറഞ്ഞ് കോടികളും കൈക്കലാക്കി; കോട്ടക്കൽ സ്വദേശികളുടെ പരാതി നിർണ്ണായകമായി; വൈറ്റിലക്കാരൻ ബിനു ജോൺ ഡാനിയൽ തട്ടിപ്പിന്റെ ഉസ്ദാത്; കൂടുതൽ പരാതികൾ എത്തുമ്പോൾ

ജംഷാദ് മലപ്പുറം

മലപ്പുറം: മിൽമ യൂണിയനിൽ ജോലി തരപ്പെടുത്തി നൽകാമെന്ന് പറഞ്ഞു വിശ്വസിപ്പിച്ച് നിരവധി ഉദ്യോഗാർഥികളിൽ നിന്ന് കോടികൾ തട്ടിച്ചെടുത്ത 49കാരൻ പൊലീസ് പിടിയിൽ. കൊച്ചി ഇടപ്പള്ളിയിൽ ജോലി ശരിയാക്കി നൽകാമെന്ന് പറഞ്ഞ് പണം തട്ടിയകേസിലാണ് കൊല്ലം സ്വദേശിയും എറണാകുളം വൈറ്റില മരട് സെന്റ് തോമസ് പള്ളിക്ക് സമീപത്തെ സ്ഥിര താമസകാരനായ ബിനു ജോൺ ഡാനിയേലിനെ (49) പൊലീസ് കസ്റ്റഡിയിലെടുത്തത്.

മലപ്പുറം കോട്ടക്കൽ സ്വദേശികളയ ദമ്പതികളെ കബളിപ്പിച്ച് പത്ത് ലക്ഷം തട്ടിച്ച കേസിലാണ് അറസ്റ്റ്. ഇയാൾക്കെതിരെ എറണാകുളം, കൊല്ലം, തൃശൂർ, കോട്ടയം, മലപ്പുറം ജില്ലകളിൽ നിരവധി പരാതികൾ ഉള്ളതായി പൊലീസ് പറഞ്ഞു. ഇതിന് പുറമെ ലൂക്ക് മൗണ്ട് ഇന്റർനാഷണൽ എന്ന സ്ഥാപനം നടത്തിപ്പ് വഴി എൻട്രൻസ്, ട്യൂഷൻ എന്നിവ നൽകാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് ബിനു ജോൺ ഡാനിയേൽ നിരവധി വിദ്യാർത്ഥികളുടെ രക്ഷിതാക്കളുടെ പക്കൽ നിന്നും ലക്ഷങ്ങൾ തട്ടിച്ചതായും പൊലീസ് സ്റ്റേഷനുകളിൽ പരാതികളുണ്ട്.

അതോടൊപ്പം തന്നെ പവർ അറ്റോർണി തട്ടിയെടുത്ത് 25 ലക്ഷം തട്ടിയെടുക്കുകയും മേൽപറഞ്ഞ സംഭവത്തിൽ ഈ കുടുംബത്തിലെ ഒരംഗം ആത്മഹത്യ ചെയ്യുകയും ചെയ്ത സംഭവത്തിൽ പരാതി നൽകിയെങ്കിലും പൊലീസ് പരാതി മുക്കിയതായും ആരോപണം ഉയർന്നിട്ടുണ്ട്. ഈകേസിലും സമഗ്ര അന്വേഷണം നടത്തുമെന്ന് പൊലീസ് പറഞ്ഞു. നിരവധി സ്ത്രീകളെ വശികരിച്ച് നഗ്ന ചിത്രങ്ങൾ അവർ അറിയാതെ എടുക്കുകയും ഇത് ഉപയോഗിച്ച് ഇവരെ ഭീഷണിപെടുത്തി ലൈംഗിക ചൂഷണം നടത്തിയതായും ഇയാൾക്കെതിരെ പരാതികളുയർന്നിട്ടുണ്ട്.

ബിനു ജോൺ ഡാനിയേൽ മനുഷ്യവകാശ- നിയമ സംഘടനകളിൽ അംഗത്വമെടുത്ത് ഭാരവാഹിയായി മേല്പറഞ്ഞ സംഘടനകളുടെ മറവിൽ വൻ പണ തട്ടിപ്പ് നടത്തിയതായി പറയപ്പെടുന്നു. കൊല്ലം, തിരുവനന്തപുരം, എറണാകുളം കേന്ദ്രികരിച്ച് പ്രവർത്തിക്കുന്ന സംഘടനകളിൽ പ്രവർത്തിച്ച ബിനു നടത്തിയ വൻ തട്ടിപ്പുകളെ സംബന്ധിച്ചും അന്വേഷണം ഉണ്ടാകുമെന്നും ഇക്കാര്യം മിൽമ യൂണിയൻ അധികൃതർ പൊലീസിന്റെ ശ്രദ്ധയിൽപെടുത്തിയതായും വിവരമുണ്ട്. ഇന്നും നാളെയുമായി പ്രതിക്കെതിരെ കൂടുതൽ എഫ്.ഐ.ആറുകൾ രജിസ്റ്റർചെയ്യാൻ സാധ്യതയുണ്ടെന്നും മിൽമ അധികൃതർ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP