Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202022Thursday

വീണപ്പോൾ അടിക്കാൻ പാകത്തിൽ അമ്മ തലമുടിക്കുത്തിന് പിടച്ചുനിർത്തി; പിന്നെ തല്ലിയപ്പോൾ നിലത്തുവീണുപോയി; അലമാരയിൽ നിന്നും കുട്ടിക്ക് വയമ്പരയ്ക്കുന്ന കല്ലെടുത്ത് ദേഹത്തുകയറിയിരുന്ന് കണ്ണിന്റെ ഭാഗത്തും മുഖത്തും ശരീരമാസകലവും ചതച്ചു; മൂക്കിൽക്കൂടി രക്തം ചീറ്റിയിട്ടും അക്രമം തുടർന്നു; ക്രൂര മർദ്ദനത്തെ തുടർന്ന് ഒന്നര വയസ്സുള്ള മകളെ ഒന്നെടുക്കാൻ പോലും കഴിയുന്നില്ല; ഭർത്താവിൽ നിന്നുണ്ടായ ക്രൂരമർദ്ദനത്തെ കുറിച്ച് അള്ളുങ്കൽ സ്വദേശിനി ബിനി മിഴിനീരോടെ വിവരിച്ചത് ഇങ്ങനെ

വീണപ്പോൾ അടിക്കാൻ പാകത്തിൽ അമ്മ തലമുടിക്കുത്തിന് പിടച്ചുനിർത്തി; പിന്നെ തല്ലിയപ്പോൾ നിലത്തുവീണുപോയി; അലമാരയിൽ നിന്നും കുട്ടിക്ക് വയമ്പരയ്ക്കുന്ന കല്ലെടുത്ത് ദേഹത്തുകയറിയിരുന്ന് കണ്ണിന്റെ ഭാഗത്തും മുഖത്തും ശരീരമാസകലവും ചതച്ചു; മൂക്കിൽക്കൂടി രക്തം ചീറ്റിയിട്ടും അക്രമം തുടർന്നു; ക്രൂര മർദ്ദനത്തെ തുടർന്ന് ഒന്നര വയസ്സുള്ള മകളെ ഒന്നെടുക്കാൻ പോലും കഴിയുന്നില്ല; ഭർത്താവിൽ നിന്നുണ്ടായ ക്രൂരമർദ്ദനത്തെ കുറിച്ച് അള്ളുങ്കൽ സ്വദേശിനി ബിനി മിഴിനീരോടെ വിവരിച്ചത് ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

 കോതമംഗലം: ഒച്ചപ്പാട് കേട്ട് തൊട്ടിലിൽകിടന്നുറങ്ങുന്ന കുഞ്ഞ് ഉണർന്നാലോ എന്നുകരുതി അമ്മയുടെ മുറിയിലേയ്ക്ക് പോന്നു. ഇവിടെ വച്ച് കരണത്തടിച്ചു. വീണപ്പോൾ വീണ്ടും അടിക്കാൻ പാകത്തിൽ അമ്മ തലമുടിക്കുത്തിന് പിടച്ചുനിർത്തി. പിന്നെ തല്ലിയപ്പോൾ നിലത്തുവീണുപോയി. തുടർന്ന് അലമാരയിൽ നിന്നും കുട്ടിക്ക് വയമ്പരയ്ക്കുന്ന കല്ലെടുത്ത് ദേഹത്തുകയറിയിരുന്ന് കണ്ണിന്റെ ഭാഗത്തും മുഖത്തും എന്നുവേണ്ട ശരീരമാസകലം ചതച്ചു. മൂക്കിൽക്കൂടി രക്തം ചീറ്റിയിട്ടും അക്രമം തുടർന്നു. അടിയേറ്റതിനെത്തുടർന്ന വാരിയെല്ലിന്റെ ഭാഗത്ത് ശക്തമായ വേദനയുണ്ട്. ഇത് മൂലം ഒന്നരവയസ്സുകാരിയായ മകളെ ഒന്നെടുക്കാൻപോലും കഴിയുന്നില്ല. ഭർത്താവ് കൊമ്പനാട് ക്രാരിയേലി കൊച്ചുകുടിയിൽ വീട്ടിൽ ജോബിയിൽ (41) നിന്നും ദാമ്പത്യജീവിതത്തിനിടെ നേരിട്ട അക്രണത്തെക്കുറിച്ച് നേര്യമംഗലം അള്ളുങ്കൽ സ്വദേശിനി ബിനി മിഴിനീരോടെ മറുനാടനോട് വെളിപ്പെടുത്തിയത് ഇങ്ങിനെയാണ്.

ഞായറാഴ്ചകളിൽ ജോബി മദ്യപിക്കുക പതിവാണ്. ലഹരി മൂക്കുമ്പോൾ വീട്ടിൽ നിന്നും സ്വർണം കൊണ്ടുവന്നില്ലന്നും നിറം പോരെന്നും മറ്റും പറഞ്ഞ് മർദ്ദിക്കാൻ തുടങ്ങും. ഒരു മനുഷ്യജീവിയാണെന്ന പരിഗണന പോലും നൽകാതെ തനി കാടൻ രീതിയിൽ ശരീരത്തിന്റെ ഓരോഭാഗവും തല്ലിയും ഇടിച്ചും ചതയ്ക്കും. ചിലപ്പോൾ കടിക്കും. കത്തികൊണ്ട് കഴുത്തിൽ വരയും. കൈയിൽക്കിട്ടുന്നതെന്തും ഉപയോഗിച്ച് ആക്രമിക്കും. കൊച്ചിയിലെ ക്യാന വെയർഹൗസ് ആൻഡ് സപ്ലെളയിസ് എന്ന സ്ഥപനത്തിലെ ഡ്രൈവറാണ് ജോബി. എന്തുചെയ്താലും ചോദിക്കാനും പറയാനും ആരും വരില്ലന്നും പൊലീസ് കേസുണ്ടായാലും സ്വാധീനം ഉപയോഗിച്ച് ഒഴിവാക്കാനറിയാമെന്നും പറഞ്ഞായിരുന്നു ഇയാൾ കണ്ണിൽചോരയില്ലാതെ തല്ലിച്ചതച്ചത്. ബിനി കൂട്ടിച്ചേർത്തു.

കഴിഞ്ഞമാസം 29-ന് രാത്രിയിലാണ് ഏറ്റവും ഒടുവിൽ ജോബിയിൽ നിന്നും ആക്രമണം നേരിടേണ്ടിവന്നതെന്നാണ് ബിനിയുടെ വിവരണങ്ങളിൽ നിന്നും വ്യക്തമാവുന്നത്. മർദ്ദനത്തിന്റെ ക്ഷതങ്ങൾ ഇപ്പോഴും ഇവരുടെ ദേഹത്ത് വ്യക്തമായി കാാണാം.കൈയിൽ കടിച്ചതിനെത്തുടർന്നുണ്ടായ മുറിവ് കരിഞ്ഞ് തുടങ്ങുന്നതെയുള്ളു. കണ്ണിനടിയിലും ചുണ്ടിന്റെ ഭാഗത്തും ചതവേറ്റതിനെതുടർന്നുള്ള പാടുകളും കാണാം. കഴിഞ്ഞ 29-ന് ഭർത്താവിൽ നിന്നും ഇയാളുടെ മാതാവിൽ നിന്നുമുണ്ടായ ആക്രമണിൽ നിന്നും കഷ്ടിച്ചാണ് ജീവൻ രക്ഷപെട്ടത്. അവശേഷിച്ച സർവ്വശക്തിയുമെടുത്ത് പുറത്തേയ്ക്കോടുകയായിരുന്നു.ഓട്ടത്തിനയിൽ മേശപ്പുറത്തിരുന്ന മൊബൈലും കൈവശപ്പെടുത്തിയിരുന്നു. പുറത്തെ ഇരുളിൽ ഒളിച്ചിരുന്ന് കുറുപ്പംപടി പൊലീസ് സ്റ്റേഷനിൽ വിളിച്ച് വിവരം പറഞ്ഞു.പുലർച്ചെ ഒരു മണിയോടെ പൊലീസെത്തി.ഈ സമയത്തും മൂക്കിൽ നിന്നും രക്തം പ്രവഹിക്കുന്നുണ്ടായിരുന്നു.അവശയാണെന്നും ആശുപത്രിയിൽ കൊണ്ടുപോകണമെന്നും പറഞ്ഞപ്പോൾ ആരെങ്കിലും കൂടെ വരാതെ കൊണ്ടുപോകാൻ കഴിയില്ലെന്നായിരുന്നു ജോയി എന്ന പൊലീസുകാരന്റെ ആദ്യനിലപാട്.

പെരുമ്പാവൂർ താലൂക്ക് ആശുപത്രിയിൽ ചികത്സ ലഭിക്കാനിടയില്ലെന്നും കൊറോണ കാരണം കളമശ്ശേരി മെഡിയക്കൽ കോളേജിൽ അഡ്‌മിറ്റാക്കാൻ സാധ്യതയില്ലെന്നും മറ്റുമുള്ള ഒഴിവുകിഴിവുകൾ നിരത്തി ആശുപത്രിയിൽ കൊണ്ടുപോകണമെന്ന ആവശ്യം നടപ്പിലാക്കുന്നതിൽ നിന്നും പൊലീസ് സംഘം തലയൂരുകയായിരുന്നു.എന്നോട് രാവിലെ സ്റ്റേഷനിൽ വരാനും നിർദ്ദേശിച്ചു. ഉടുക്കാൻ തുണിപോലുമില്ലന്നറിയിച്ചപ്പോൾ വീട്ടിൽ നിന്നും ആവശ്യമുള്ള സാധനങ്ങൾ എടുക്കാൻ സൗകര്യം ചെയ്യാമെന്ന് പൊലീസ് അറിയിച്ചു. ഇതിൻപ്രകാരം ഭർത്തൃ ഗ്രഹത്തിലെത്തി ആഭരണങ്ങും സർട്ടിഫിക്കറ്റും ആത്യാവശ്യം വസ്ത്രങ്ങളും എടുത്തു. പിറ്റേന്ന് രാവിലെ 7 മണിയായപ്പോൾ ഒന്നരവയസ്സുള്ള കുഞ്ഞിനെയും എടുത്ത് ഞാൻ കുറുപ്പംപടി പൊലീസ് സ്റ്റേഷനിലെത്തി.ഉടൻ താലൂക്ക് ആശുപത്രിയിൽ അഡ്‌മിറ്റാവാനായിരുന്നു ഈ സമയം ഇവിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാർ പറഞ്ഞത്.ഇത് പ്രാകാരം ആശുപത്രിയിലെത്തിയപ്പോൾ കുഞ്ഞ് കൂടെയുള്ളതിനാൽ അഡ്‌മിറ്റാക്കാൻ കഴിയില്ലെന്ന് ജീവനക്കാർ അറിയിച്ചു.തുടർന്ന് വീണ്ടും 9 മണിയോടെ സ്റ്റേഷനിലെത്തി.

വിവരം പറഞ്ഞപ്പോൾ പൊലീസുകാരും കാര്യമാക്കിയില്ല.ഒരു ഗ്ലാസ്സ് വെള്ളം പോലും കുടുയ്ക്കാൻ കിട്ടാതെ വിഷമിച്ചു.ഉച്ചയ്ക്ക് ഒരുമണിയായിട്ടും പൊലീസുകാർ കണ്ടഭാവം നടിച്ചില്ല.ഈ സമയം ജോബിയുമായി അടുത്ത ബന്ധമുള്ള ഭരണപക്ഷ പാർട്ടി നേതാക്കൾ പൊലീസ് സ്റ്റേഷനിലെത്തി ഉയർന്ന പൊലീസ് ഉദ്യഗസ്ഥരെ സന്ദർശിക്കുന്നതും കണ്ടു. തുടർന്നാണ് കോതമംഗലത്തെ ബസേലിയോസ് ആശുപത്രിയിൽ ചികത്സതേടിയത്. ബിനി പറഞ്ഞു. ആശുപത്രിയിൽ നിന്നും നടത്തിയ ഫെയിസ് ബുക്ക് ലൈവിലാണ് ബിനിക്ക് നേരിട്ട ദുരനുഭവത്തെക്കുറിച്ച് പുറംലോകമറിഞ്ഞത്. ഈ ലൈവ് വിവരമറിഞ്ഞ് മറുമാടൻ വിശദമായ വാർത്ത നൽകിയിരുന്നു.

ഇതിന് പിന്നാലെ വനിത കമ്മീഷൻ വിഷയത്തിൽ സ്വമേധയ കേസെടുത്തതായി പത്രക്കുറിപ്പും പുറത്തുവന്നു.ഈ സാഹചര്യത്തിൽ ഇന്നലെ രാത്രിയോടെ ജോബിയെ കുറുപ്പംപടി പൊലീ്സ് അറസ്റ്റുചെയ്തു. ഇയാളെ ഇന്ന കോടതിയിൽ ഹാജരാക്കും. ഗാർഹിക പീഡന നിരോധന നിയപ്രകാരമാണ് ഇയാളുടെ പേരിൽ കെസെടുത്തിട്ടുള്ളതെന്നാണ് അറിയുന്നത്. മെയ് 29-ലെ മർദ്ദനസംഭവത്തിൽ ബിനിയും കുടംമ്പാംഗങ്ങളും തന്നെയും മാതാവിനെയും ആക്രമിച്ചെന്ന് കാണിച്ച് ജോബിയും മാതാവും ആശുപത്രിയിൽ ചികത്സതേടിയിരുന്നെന്നും ഇവരുടെ മൊഴിപ്രകാരം കേസെടുത്തിട്ടുണ്ടെന്നും കുറുപ്പംപടി പൊലീസ് അറിയിച്ചു.

തനിക്കുനേരെയുണ്ടായ മർദ്ദനമറിഞ്ഞ് കൂട്ടിക്കൊണ്ടുപോകാനെത്തിയ തന്റെ മാതാപിതാക്കളെയും സഹോദരനെയും ജോബിയും മാതാവും ചേർന്ന് ആക്രമിക്കുകയായിരുന്നെന്നും ഇതിനെ പ്രതിരോധിക്കുകമാത്രമാണ് താനും കുടംബാംഗങ്ങളും ചെയ്തതെന്നും താൻ പൊലീസിൽ നൽകിയ കേസ്സിനെ ദുർബ്ബലപ്പെടുത്താൻ ലക്ഷ്യമിട്ടാണ് ജോബിയും മാതാവും മൊഴി നൽകി കേസെടുപ്പിച്ചിട്ടുള്ളതെന്നും ബിനി വ്യക്തമാക്കി. ഇന്നലെ പുത്തൻകുരിശിലെ വീട്ടിലെത്തി കുറുപ്പംപടി പൊലീസ് ബിനിയുടെ മൊഴിയെടുത്തിരുന്നു. ജോബി മുഖത്ത് കരിങ്കല്ലിനിടിച്ചെന്നും കഴുത്തിൽ കത്തികൊണ്ട് വരഞ്ഞെന്നും ഇതുകൊല്ലാൻ ലക്ഷ്യമിട്ടായിരുന്നെന്നും മൊഴിപറഞ്ഞിട്ടും പൊലീസുകാർ ഇത് രേഖപ്പെടുത്തേണ്ട ആവശ്യമില്ലന്ന് പറഞ്ഞ് ഒഴിവാക്കിയെന്നും ബിനി ആരോപിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP