Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Dec / 202002Wednesday

അനൂപ് മുഹമ്മദിന്റെ മറുപടികൾ കോടിയേരി പുത്രനെ കുടുക്കുമോ? ബംഗളൂരുവിൽ ഇഡി നടത്തുന്നത് നിർണ്ണായക ഇടപെടലുകൾ; കള്ളപ്പണ ഇടപാടിന് വ്യക്തമായ സൂചനകൾ ലഭിച്ചെന്ന് സൂചന; ബിനീഷ് കോടിയേരിയെ കേന്ദ്ര ഏജൻസി വീണ്ടും ചോദ്യം ചെയ്യാൻ വിളിപ്പിച്ചേക്കും; മുൻകൂർ ജാമ്യത്തിന്റെ സാധ്യത തേടി സിപിഎം സെക്രട്ടറിയുടെ മകൻ

അനൂപ് മുഹമ്മദിന്റെ മറുപടികൾ കോടിയേരി പുത്രനെ കുടുക്കുമോ? ബംഗളൂരുവിൽ ഇഡി നടത്തുന്നത് നിർണ്ണായക ഇടപെടലുകൾ; കള്ളപ്പണ ഇടപാടിന് വ്യക്തമായ സൂചനകൾ ലഭിച്ചെന്ന് സൂചന; ബിനീഷ് കോടിയേരിയെ കേന്ദ്ര ഏജൻസി വീണ്ടും ചോദ്യം ചെയ്യാൻ വിളിപ്പിച്ചേക്കും; മുൻകൂർ ജാമ്യത്തിന്റെ സാധ്യത തേടി സിപിഎം സെക്രട്ടറിയുടെ മകൻ

എം മനോജ് കുമാർ

തിരുവനന്തപുരം: ലഹരിമരുന്ന് കടത്തുമായി ബന്ധപ്പെട്ടു എൻസിബിയുടെ കസ്റ്റഡിയിലുള്ള മുഹമ്മദ് അനൂപിനെ എന്‌ഫോഴ്‌സ്‌മെന്റ് ഡയരക്ടറെറ്റു കസ്റ്റഡിയിൽ വാങ്ങിയതും ചോദ്യം ചെയ്തതും ബിനീഷ് കോടിയേരിയെ ലക്ഷ്യമാക്കി എന്ന് സൂചന. അഞ്ചു ദിവസത്തേക്ക് കസ്റ്റഡിയിൽ വാങ്ങിയാണ് ചോദ്യം ചെയ്യുന്നത്. ചോദ്യം ചെയ്യലിൽ നിർണ്ണായക വിവരങ്ങൾ കിട്ടിയെന്നാണ് സൂചന. ഇനിയും ബിനീഷിനെ ഇഡി ചോദ്യം ചെയ്യും. ഈ സാഹചര്യത്തിൽ മുൻകൂർ ജാമ്യത്തിന് ബിനീഷ് ശ്രമിക്കുമെന്നും സൂചനയുണ്ട്.

ബിനീഷുമായി അനൂപിനുള്ള ബന്ധമാണ് ഈ ചോദ്യം ചെയ്യൽ വേളയിൽ മറ നീക്കുക. ബിനീഷ് തനിക്ക് സാമ്പത്തിക സഹായം നൽകി എന്നും ബിനീഷ് പറഞ്ഞതനുസരിച്ചാണ് മറ്റുള്ളവർ ബിസിനസിൽ പണം നിക്ഷേപിച്ചതെന്നുമാണ് അനൂപ് എൻഫോഴ്‌സമെന്റിന് മൊഴി നൽകിയത്. നിർണ്ണായകമായ ഈ മൊഴിയാണ് ലഹരിമരുന്നു കേസിലും എൻഫോഴ്‌സ്‌മെന്റ് കേസിലും ബിനീഷിനു കുരുക്കാകുന്നത്. പരപ്പന അഗ്രഹാര ജയിലിൽ വച്ച് നടന്ന എൻഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് ചോദ്യം ചെയ്യലിലാണ് എൻസിബിയുടെ മൊഴിയുടെ തുടർച്ചയായി ഈ മൊഴിയും അനൂപ് എന്‌ഫോഴ്‌സ്‌മെന്റിന് മുൻപാകെ നൽകിയത്.

ബിനീഷിന്റെ ബിനാമി ഇടപാടുകളെക്കുറിച്ചുള്ള കാർ പാലസിന്റെ ലത്തീഫ് നൽകിയ മൊഴി ഇഡിക്ക് മുൻപിലിരിക്കെ തന്നെയാണ് അനൂപിന്റെ മൊഴി കൂടി ബിനീഷിനു എതിരായി വന്നത്. ഒക്ടോബർ ആറിനു ബിനീഷിനെ ബംഗളൂരുവിൽ ആറു മണിക്കൂറാണ് എൻഫോഴ്‌സ്‌മെന്റ് ഡയരക്ടറെറ്റ് ചോദ്യം ചെയ്തത്. കൊച്ചി ഓഫീസ് നടത്തിയ ചോദ്യം ചെയ്യലിനെ തുടർന്ന് ബിനീഷിനെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കേസെടുത്തിട്ടുണ്ട്.

കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം ഇ.ഡിയുടെ കൊച്ചി ഓഫീസ് ആണ് കേസെടുത്തിരിക്കുന്നത്. ഇതിലുള്ള ഒരു സംശയവും ബിനീഷിനു പ്രശ്‌നമാകും. ബിനീഷിന്റെ സ്വത്ത് വകകൾ മരവിപ്പിക്കാൻ രജിസ്‌ട്രേഷൻ വകുപ്പിന് അയച്ച കത്തിൽ ഇഡി പറഞ്ഞിരിക്കുന്നത് യുഎപിഎ വകുപ്പിന്റെ 16,17,18 വകുപ്പുകൾ പ്രകാരമുള്ള കുറ്റം ബിനീഷ് ചെയ്തതായി സംശയിക്കുന്നതായാണ്. ഇഡിയുടെ ഈ നടപടി മുന്നിൽ നിൽക്കെയാണ് ഇഡി ബിനീഷ് ബന്ധമുള്ള അനൂപിനെ ബംഗളൂരുവിൽ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്യുന്നത്.

ലഹരിമരുന്നു കേസിൽ അനൂപിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ ഇഡി കൊച്ചിയിലും ബംഗളൂരുവിലും ബിനീഷിനെ ചോദ്യം ചെയ്തിരുന്നു. അവസാനം നടന്ന ബംഗളൂരുവിലെ ചോദ്യം ചെയ്യലിൽ അവശനായി സെറ്റിയിൽ ഇരുന്ന ബിനീഷിനു ഇഡി ഉദ്യോഗസ്ഥർ വെള്ളം നൽകിയ വാർത്ത കഴിഞ്ഞ ചോദ്യം ചെയ്യൽ വേളയിൽ പുറത്ത് വന്നിരുന്നു. ഇനിയും വിളിപ്പിക്കും എന്ന് പറഞ്ഞാണ് ബിനീഷിനെ വിട്ടയച്ചത്. ഈ ചോദ്യം ചെയ്യലിന്റെ തുടർ നീക്കമാണ് ഇഡി ബംഗളൂരുവിൽ നടത്തുന്നത്.

അനൂപ് മുഹമ്മദിന് പിന്നിൽ ബിനീഷ് കോടിയേരി എന്നാണ് ചോദ്യം ചെയ്യൽ വേളയിൽ എൻസിബിക്ക് വ്യക്തമായത്. ഇതിനു ശേഷമാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ക്ടറേറ്റ് ബിനീഷിനെ കൊച്ചിയിൽ വിളിച്ചു വരുത്തി ചോദ്യം ചെയ്തത്. ഇതിന്റെ തുടർച്ച തന്നെയാണ് ബംഗലൂരുവിലെ ചോദ്യം ചെയ്യലും. ഇഡിയുടെ അനൂപിന്റെ ചോദ്യം ചെയ്യൽ ബിനീഷിനുള്ള കുടുക്കായി മാറും. ബിനീഷിനെകുറിച്ചുള്ള വിവരങ്ങൾ അനൂപ് ഇഡിക്കും എന്‌ഫോഴ്‌സ്‌മെന്റിനും കൈമാറിയിരുന്നു.

കഴിഞ്ഞ തവണ ബംഗളൂര്വിൽ ചോദ്യം ചെയ്യാൻ വിളിച്ചപ്പോൾ ആന്റിജൻ ടെസ്റ്റ് എടുത്ത് റെഡിയായി ഇരിക്കാൻ ഇഡി ആവശ്യപ്പെട്ടിരുന്നു. ഇത് ബിനീഷിന്റെ അറസ്റ്റ് നീക്കമായി വ്യാഖ്യാനിക്കപ്പെട്ടിരുന്നു. ആകുലതയോടെയാണ് ബിനീഷ് ബംഗളൂരുവിൽ എത്തിയത്. അനൂപ് മുഹമ്മദിന്റെ ഇടപാടുകളെ കുറിച്ച് അറിവില്ലായിരുന്നു എന്ന മൊഴിയാണ് ബിനീഷ് ആവർത്തിച്ചത്. വിവിധ ആളുകളിൽ നിന്നായി 70 ലക്ഷത്തോളം രൂപ അനൂപിന്റെ അക്കൗണ്ടിലേക്ക് വന്നതായി കണ്ടെത്തിയിരുന്നു . ഇതിൽ ബിനീഷിന്റെ പങ്കിനെക്കുറിച്ചാണ് അന്ന് ചോദിച്ചത്. ആറ് ലക്ഷം രൂപ മാത്രമാണ് നിക്ഷേപമെന്നാണ് ബിനീഷിന്റെ വിശദീകരണം. പക്ഷെ ഇത് കളവാണെന്ന് ഇഡി കണ്ടെത്തിയിട്ടുണ്ട്. അനൂപിന്റെ മറ്റു ലഹരി വ്യാപാരത്തെ കുറിച്ച് അറിയില്ല എന്നാണ് ബിനീഷ് പ്രതികരിച്ചത്. അന്ന് ഇഡി നടത്തിയ തുടർ നീക്കമാണ് അനൂപിന്റെ കസ്റ്റഡിയിലുള്ള ചോദ്യം ചെയ്യലോടെ ഇഡി നടത്തുന്നത്.

ബിനീഷ് കോടിയേരിയുടെ ബിനാമിയാണ് അനൂപ് എന്നാണ് അന്വേഷണ ഏജൻസികളുടെ നിഗമനം. ബംഗളൂരുവിൽ ഹോട്ടൽ തുടങ്ങാൻ ആറു ലക്ഷം രൂപ അനൂപിന് നൽകി എന്ന് ബിനീഷ് പറഞ്ഞപ്പോൾ അമ്പത് ലക്ഷത്തോളം രൂപ നൽകിയതാണ് എൻഫോഴ്‌സ്‌മെന്റ് കണ്ടെത്തിയത്. ഇതിനു സമാനമായ മൊഴിയാണ് അനൂപ് മുഹമ്മദും നൽകിയത്. പരപ്പന അഗ്രഹാര ജയിലിൽ വച്ച് നടന്ന എൻഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് നടത്തിയ ചോദ്യം ചെയ്യലിലാണ് അരക്കോടിയോളം രൂപ ബിനീഷ് അനൂപിന് നൽകിയിട്ടുണ്ട് എന്ന് വ്യക്തമായത്. ഈ ഹോട്ടലാണ് ലഹരി മരുന്ന് ഇടപാടുകൾക്ക് അനൂപ് വേദിയാക്കിയത്. നാർക്കോട്ടിക്‌സ് കൺട്രോൾ ബ്യൂറോയാണ് ലഹരിമരുന്നു കേസിൽ അനൂപിനെ അറസ്റ്റ് ചെയതത്. സാമ്പത്തിക ഇടപാടുകളിൽ ദുരൂഹത വ്യക്തമായതോടെയാണ് ഇഡി കൂടി രംഗത്ത് വന്നത്.

അനൂപുമായുള്ള ബിനീഷിന്റെ സാമ്പത്തിക ഇടപാടുകൾ ദുരൂഹമായി നിലനിൽക്കുകയാണ്. ലഹരിമരുന്നു കടത്തിന് ബിനീഷ് സാമ്പത്തിക സഹായം നൽകി എന്ന സംശയമാണ് അന്വേഷണ ഏജൻസികൾക്കുള്ളത്. ലഹരി മരുന്ന് കടത്ത് ബന്ധത്തിന്റെ പേരിൽ എൻസിബി ബിനീഷിനെ നോട്ടമിടുമ്പോൾ ദുരൂഹ സാമ്പത്തിക ഇടപാടിന്റെ പേരിലാണ് ഇഡി ബിനീഷിനെ പ്രതിക്കൂട്ടിൽ നിർത്തുന്നത്. കൊച്ചിയിലെ രാത്രിവിരുന്നുകളിൽ സ്ഥിരം സാന്നിധ്യമായിരുന്നു അനൂപ്. ഇവന്റ് മാനേജ്‌മെന്റിനുമായും റഷ്യൻ, ഇറാനിയൻ യുവതികളെ എത്തിക്കുന്ന ഇടപാടും അനൂപ് മുഹമ്മദിന് ഉണ്ടെന്നു അന്വേഷണ ഏജൻസികൾക്ക് വിവരം ലഭിച്ചിരുന്നു.

അനൂപ്-ബിനീഷ് ബന്ധം കൂടുതൽ മറ നീക്കുന്ന ചോദ്യം ചെയ്യൽ ആണ് ബംഗളൂരുവിൽ നടക്കുന്നത്. ബിനീഷ് അല്ലാതെ ചിലർ കൂടി മയക്കുമരുന്ന് ബിസിനസിൽ പണം നിക്ഷേപിച്ചിട്ടുണ്ട് എന്ന് അനൂപ് വെളിപ്പെടുത്തിയിട്ടുണ്ട്. ഇതാരെന്നും അനൂപിന് വ്യക്തമാക്കേണ്ടി വരും.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP