Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

മകന് പിന്നാലെ അമ്മയും....; കോടിയേരിയുടെ ഭാര്യയേയും ചോദ്യം ചെയ്യാൻ കേന്ദ്ര ഏജൻസി; വിനോദിനി ബാലകൃഷ്ണന് വിനായാകുന്നത് 1.13 ലക്ഷത്തിന്റെ ഐ ഫോൺ ഉപയോഗം; ലൈഫ് മിഷനിലെ ബിൽഡർ സന്തോഷ് ഈപ്പൻ വാങ്ങി നൽകിയ മൊബൈലിൽ ഒന്ന് ഉപയോഗിച്ചിരുന്നത് സിപിഎം സംസ്ഥാന സെക്രട്ടറിയുടെ ഭാര്യ; ബിനീഷിന് പിന്നാലെ അമ്മയും അന്വേഷണ പരിധിയിൽ

മകന് പിന്നാലെ അമ്മയും....; കോടിയേരിയുടെ ഭാര്യയേയും ചോദ്യം ചെയ്യാൻ കേന്ദ്ര ഏജൻസി; വിനോദിനി ബാലകൃഷ്ണന് വിനായാകുന്നത് 1.13 ലക്ഷത്തിന്റെ ഐ ഫോൺ ഉപയോഗം; ലൈഫ് മിഷനിലെ ബിൽഡർ സന്തോഷ് ഈപ്പൻ വാങ്ങി നൽകിയ മൊബൈലിൽ ഒന്ന് ഉപയോഗിച്ചിരുന്നത് സിപിഎം സംസ്ഥാന സെക്രട്ടറിയുടെ ഭാര്യ; ബിനീഷിന് പിന്നാലെ അമ്മയും അന്വേഷണ പരിധിയിൽ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്നു കോടിയേരി ബാലകൃഷ്ണൻ. മകൻ ബിനീഷ് കോടിയേരി ബംഗളുരുവിലെ കേസിൽ അറസ്റ്റിലാണ്. ഇപ്പോഴിതാ കോടിയേരിയുടെ ഭാര്യയായ വിനോദിനിയും കസ്റ്റംസിന്റെ ചോദ്യം ചെയ്യൽ പരിധിയിൽ. ലൈഫ് മിഷനിലെ വിവാദ ഫോൺ ഉപയോഗമാണ് ഇതിന് കാരണം.

ലൈഫ് മിഷനിൽ കരാറെടുത്ത സന്തോഷ് ഈപ്പൻ വാങ്ങിയ ഫോണുകളിൽ ഒന്ന് വിനോദിനി ബാലകൃഷ്ണൻ ഉപയോഗിച്ചെന്നാണ് കണ്ടെത്തൽ. കോൺസുലേറ്റിന് സന്തോഷ് ഇപ്പൻ വാങ്ങി നൽകിയ ഫോണിൽ ഒന്ന് ഉപയോഗിച്ചിരുന്നത് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എം ശിവശങ്കറായിരുന്നു. മറ്റൊന്ന് വിനോദിനിയും. ഇതോടെ സ്വർണ്ണ കടത്തിൽ പുറത്തു വന്ന വിവാദങ്ങൾ കൂടുതൽ തലത്തിലേക്ക് എത്തുകയാണ്.

ചോദ്യം ചെയ്യല്ലിനായി അടുത്ത ആഴ്ച കൊച്ചിയിലെ കസ്റ്റംസ് ഓഫീസിൽ ഹാജരാകണമെന്ന് കാണിച്ച് വിനോദിനിക്ക് കസ്റ്റംസ് നോട്ടീസ് നൽകി. യൂണിടാക്ക് എംഡി സന്തോഷ് ഈപ്പൻ സ്വർണക്കടത്ത് കേസ് മുഖ്യപ്രതിയായ സ്വപ്ന സുരേഷിന് വാങ്ങി കൊടുത്ത അഞ്ച് ഐഫോണുകളിൽ ഒന്ന് ഉപയോഗിച്ചത് വിനോദിനിയാണെന്നാണ് കസ്റ്റംസിന്റെ കണ്ടെത്തൽ 1.13 ലക്ഷം രൂപ വില വരുന്ന ഐഫോണാണ് വിനോദിനി ഉപയോഗിച്ചത്. സന്തോഷ് ഈപ്പൻ വാങ്ങി നൽകിയ ഐഫോണുകളിൽ ഏറ്റവും വില കൂടിയ ഫോണായിരുന്നു ഇത്.

സ്വർണക്കടത്ത് കേസ് വാർത്തയായതിന് പിന്നാലെ ഈ ഫോൺ സ്വിച്ച് ഓഫായെങ്കിലും IMEI നമ്പർ ഉപയോഗിച്ച് കസ്റ്റംസ് സിം കാർഡും അതുപയോഗിച്ച ആളേയും കണ്ടെത്തിയെന്നാണ് സൂചന. നേരത്തെ തന്നെ ഈ ഐഫോണിനെ ചൊല്ലി വലിയ വിവാദങ്ങൾ ഉണ്ടായിരുന്നു. ഡോളർ കടത്തിലും സ്വർണക്കടത്തിലും ലൈഫ് മിഷനിലും ഇടപെട്ടതിന് സ്വപ്നയ്ക്ക് കൈക്കൂലി എന്ന നിലയിലാണ് സന്തോഷ് ഈപ്പൻ ഐഫോണുകൾ വാങ്ങി നൽകിയത് എന്നാണ് കേന്ദ്ര ഏജൻസികളുടെ കണ്ടെത്തൽ.

മേൽപ്പറഞ്ഞ വിവാദങ്ങസംഭവങ്ങൾ നടന്ന സമയത്ത് സിപിഎം സംസ്ഥാന സെക്രട്ടറിയുടെ ഭാര്യയായിരുന്ന വ്യക്തിക്ക് അതിന്റെ പങ്ക് ലഭിച്ചു എന്നത് സിപിഎമ്മിനേയും സർക്കാരിനേയും ഒരേപോലെ പ്രതിരോധത്തിലാക്കും. മുഖ്യമന്ത്രിക്കും സ്പീക്കർ ശ്രീരാമകൃഷ്ണനും ഡോളർ കടത്തിൽ പങ്കുണ്ടെന്ന് സ്വപ്ന സുരേഷ് രഹസ്യമൊഴി നൽകിയതായി ഇന്നലെ കസ്റ്റംസ് ഹൈക്കോടതിയെ അറിയിച്ചിരുന്നു.

ഇതിന് പിന്നാലെ ഇന്ന് കസ്റ്റംസ് ഓഫീസുകളിലേക്ക് സിപിഎം പ്രതിഷേധ മാർച്ചുകൾ പ്രഖ്യാപിച്ചിരുന്നു. മാർച്ച് തുടങ്ങാൻ മിനിറ്റുകൾ ബാക്കിനിൽക്കേയാണ് കോടിയേരിയുടെ ഭാര്യക്കെതിരെ നിർണായക വെളിപ്പെടുത്തൽ വരുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP