Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

റെയ്ഡ് കഴിഞ്ഞ പോയ ഉദ്യോഗസ്ഥരെ പൊലീസ് തടഞ്ഞ വീട് ഖജനാവിലേക്ക്; കോടിയേരി താമസിച്ച വീട് ഇഡി കണ്ടു കെട്ടും; ക്രെഡിറ്റ് കാർഡിൽ ഇഡിയെ പരസ്യമായി കുറ്റപ്പെടുത്തിയ ബിനീഷിന്റെ ഭാര്യയ്ക്കും സ്വത്തെല്ലാം നഷ്ടമാകും; കള്ളപ്പണക്കേസിൽ പ്രതിയാകാനും സാധ്യത; ബിനീഷ് കോടിയേരിയുടെ കുടുംബാംഗങ്ങളുടെ സ്വത്തും കണ്ടുകെട്ടാൻ കേന്ദ്ര ഏജൻസി

റെയ്ഡ് കഴിഞ്ഞ പോയ ഉദ്യോഗസ്ഥരെ പൊലീസ് തടഞ്ഞ വീട് ഖജനാവിലേക്ക്; കോടിയേരി താമസിച്ച വീട് ഇഡി കണ്ടു കെട്ടും; ക്രെഡിറ്റ് കാർഡിൽ ഇഡിയെ പരസ്യമായി കുറ്റപ്പെടുത്തിയ ബിനീഷിന്റെ ഭാര്യയ്ക്കും സ്വത്തെല്ലാം നഷ്ടമാകും; കള്ളപ്പണക്കേസിൽ പ്രതിയാകാനും സാധ്യത; ബിനീഷ് കോടിയേരിയുടെ കുടുംബാംഗങ്ങളുടെ സ്വത്തും കണ്ടുകെട്ടാൻ കേന്ദ്ര ഏജൻസി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ബംഗളൂരു മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ അറസ്റ്റിലായ ബിനീഷ് കോടിയേരിയുടെ തിരുവനന്തപുരത്തെ മരുതൻകുഴിയിലെ വീടും സ്വത്തുവകകളും കണ്ടുകെട്ടാൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ തീരുമാനം. സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്ണൻ താമസിച്ചിരുന്ന വീടാണ് ഇത്. റെയ്ഡിന് തൊട്ടുമുമ്പ് കോടിയേരി എകെജി സെന്ററിന് മുന്നിലെ സിപിഎം ഫ്‌ളാറ്റിലേക്ക് താമസം മാറ്റിയിരുന്നു.

ഇക്കാര്യം ആവശ്യപ്പെട്ട് രജിസ്ട്രേഷൻ ഐജിക്ക് ഇഡി കത്തു നൽകി. ബിനീഷിന്റെ സ്വത്തുവകകളുമായി ബന്ധപ്പെട്ട് നേരത്തെയും ഇ.ഡി രജിസ്ട്രേഷൻ ഐജിക്ക് കത്തു നൽകിയിരുന്നു. ഇതിന്റെ തുടർച്ചയായാണ് ഇപ്പോൾ വീടും സ്വത്തുവകകളും കണ്ടുകെട്ടാൻ നിർദ്ദേശം നൽകിയത്. ഇഡി റെയ്ഡിനിടെ നാടകീയമായ സംഭവങ്ങൾ ഏറെയുണ്ടായ വീടാണ് കണ്ടു കെട്ടുന്നത്. വീട്ടിൽ നിന്ന് കണ്ടെടുത്ത ക്രെഡിഡിറ്റ്-ഡെബിറ്റ് കാർഡുകൾ ഇഡി കൊണ്ടിട്ടതാണെന്ന വാദവുമായി ബനീഷിന്റെ ഭാര്യ പ്രതിരോധം തീർത്തു. എന്നാൽ ഈ കാർഡുകൾ തിരുവനന്തപുരത്ത് ഉപയോഗിച്ചിരുന്നതായി കണ്ടെത്തി. ഇതോടെ ലഹരി കടത്തിലെ പണം തിരുവനന്തപുരത്തും എത്തിയെന്നും കണ്ടെത്തി.

ഈ സാഹചര്യത്തിലാണ് ഇഡിയുടെ കണ്ടുകെട്ടൽ നടപടികൾ. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിമയപ്രകാരമാണ് ഇ.ഡിയുടെ നടപടി. ബിനീഷിന്റെ ഭാര്യയുടെ പേരിലുള്ള ആസ്തിവകകളും മയക്കുമരുന്ന് കേസിലെ പ്രതി അനൂപ് മുഹമ്മദിന്റെ ആസ്തിവകകളും തേടുന്നത്. സ്വർണക്കടത്തുമായി ബന്ധപ്പെട്ട കേസിൽ കഴിഞ്ഞ മാസമാണ് ബിനീഷിന്റെ ആസ്തിവകകളുടെ കൈമാറ്റം മരവിപ്പിച്ചുകൊണ്ട് കൊച്ചി ഇ.ഡി ഓഫീസ് സസ്ഥാന രജിസ്ട്രേഷൻ വകുപ്പിന് കത്ത് നൽകിയിരുന്നത്.

സ്വാഭാവിക നടപടിക്രമം അനുസരിച്ച് അറസ്റ്റ് നടന്ന് 90 ദിവസത്തിനകം കണ്ടുകെട്ടൽ നടപടികൾ ഇ.ഡി പൂർത്തീകരിക്കും. ഇതിന്റെ ഭാഗമായാണ് കേസിൽ ഉൾപ്പെട്ടവരുടെ ആസ്തിവകകൾ കണ്ടുകെട്ടാനുള്ള ഇഡിയുടെ തീരുമാനം. ബിനീഷ് കോടിയേരിയുടെ ബിനാമിയെന്നു സംശയിക്കുന്ന കാർ പാലസ് ഉടമ അബ്ദുൽ ലത്തീഫിന്റെ മൊഴി പരിശോധിക്കുകയാണെന്നും ഇഡി അറിയിച്ചിട്ടുണ്ട്. ബെംഗളൂരുവിലെ ഇ.ഡി. സോണൽ ഓഫീസിൽ പത്തുമണിക്കൂർ ചോദ്യംചെയ്തശേഷമാണ് അബ്ദുൽ ലത്തീഫിനെ വിട്ടയച്ചത്.

ആവശ്യമെങ്കിൽ വീണ്ടും വിളിച്ചുവരുത്തുമെന്നും അറിയിച്ചിട്ടുണ്ട്. ബിനീഷിന്റെയും അബ്ദുൽ ലത്തീഫിന്റെയും മൊഴികളിൽ പൊരുത്തക്കേടുണ്ടെന്നാണ് ഇ.ഡി.യിൽനിന്നുള്ള വിവരം. മൊഴികൾ പരിശോധിച്ചശേഷം ബിനീഷിനെയും അബ്ദുൽ ലത്തീഫിനെയും ഒന്നിച്ചിരുത്തി ചോദ്യംചെയ്യാനാണ് തീരുമാനം. ലഹരിക്കേസിൽ അറസ്റ്റിലായ മുഹമ്മദ് അനൂപിന്റെ ബിസിനസ് പങ്കാളി റഷീദിനെയും കഴിഞ്ഞദിവസം ചോദ്യംചെയ്തിരുന്നു.

ബിനീഷിന്റെ ഡ്രൈവർ അനിക്കുട്ടൻ, ബിനീഷിന്റെ അക്കൗണ്ടിലേക്ക് പണം നിക്ഷേപിച്ച എസ്. അരുൺ എന്നിവർക്കും സമൻസ് അയച്ചിട്ടുണ്ട്. നവംബർ നാലിന് അബ്ദുൽ ലത്തീഫിന്റെ വീട്ടിലും സ്ഥാപനങ്ങളിലും ഇ.ഡി. റെയ്ഡ് നടത്തിയിരുന്നു. ഇതേക്കുറിച്ചുള്ള ചോദ്യത്തിന് തൃപ്തികരമായ മറുപടി ലഭിച്ചില്ലെന്നാണ് അറിയുന്നത്. ബിനീഷിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്ന നവംബർ 24-ന് ബിനാമി ഇടപാടുകളെക്കുറിച്ച് കൂടുതൽ തെളിവുകൾ കോടതിയിൽ സമർപ്പിക്കാനാണ് ഇ.ഡി.യുടെ ശ്രമം.

ലഹരിമരുന്നുകേസിൽ ബിനീഷ് കോടിയേരിക്ക് നർക്കോട്ടിക്‌സ് കൺട്രോൾ ബ്യൂറോ(എൻ.സി.ബി.) 'ക്ലീൻ ചിറ്റ്' നൽകിയിട്ടില്ല. നാലുദിവസത്തെ ചോദ്യംചെയ്യലിൽ ലഭിച്ച മൊഴി പരിശോധിച്ചശേഷം ആവശ്യമെങ്കിൽ വീണ്ടും ചോദ്യംചെയ്യുമെന്ന് എൻ.സി.ബി. അറിയിച്ചു. മുഹമ്മദ് അനൂപിനോടൊപ്പം ബിനീഷ് ലഹരിമരുന്ന് ഉപയോഗിച്ചുവെന്ന് ഇ.ഡി.ക്ക് മൊഴി നൽകിയ കർണാടക സ്വദേശി സുഹാസ് കൃഷ്ണ ഗൗഡയെ എൻ.സി.ബി. അറസ്റ്റുചെയ്തിട്ടുണ്ട്. ഇയാളിൽനിന്ന് വിശദമായ മൊഴിയെടുത്തശേഷമായിരിക്കും തുടർനടപടി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP