Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മദ്യപാനത്തിനിടെ തർക്കം; അടിച്ചു കൊന്നത് രണ്ടു പേർ ചേർന്ന്; വീട്ടുകാരനും കൂടെ കൂടി ചായ്‌പ്പിൽ കുഴിച്ചു മൂടി; ബൈക്കുമായി ഒരാൾ കടന്നു; അടുത്ത ദിവസം തിരിച്ചെത്തി മണ്ണിട്ട് മൂടിയ ഭാഗം കോൺക്രീറ്റ് ചെയ്തു; ചങ്ങനാശ്ശേരി കൊലപാതകത്തിൽ കുറ്റസമ്മതം; കൊലക്ക് പിന്നിലെ കാരണം മാത്രം പറയുന്നില്ല; സിനിമാ മോഡൽ കൊലയിൽ പൊലീസിനെ കുഴപ്പിച്ച് പ്രതി മുത്തുകുമാർ; രണ്ടു പേർ ഒളിവിൽ

മദ്യപാനത്തിനിടെ തർക്കം; അടിച്ചു കൊന്നത് രണ്ടു പേർ ചേർന്ന്; വീട്ടുകാരനും കൂടെ കൂടി ചായ്‌പ്പിൽ കുഴിച്ചു മൂടി; ബൈക്കുമായി ഒരാൾ കടന്നു; അടുത്ത ദിവസം തിരിച്ചെത്തി മണ്ണിട്ട് മൂടിയ ഭാഗം കോൺക്രീറ്റ് ചെയ്തു; ചങ്ങനാശ്ശേരി കൊലപാതകത്തിൽ കുറ്റസമ്മതം; കൊലക്ക് പിന്നിലെ കാരണം മാത്രം പറയുന്നില്ല; സിനിമാ മോഡൽ കൊലയിൽ പൊലീസിനെ കുഴപ്പിച്ച് പ്രതി മുത്തുകുമാർ; രണ്ടു പേർ ഒളിവിൽ

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: 'വിളിച്ചു വരുത്തി അടിച്ചു കൊന്നതാ, പുറത്തറിയാതിരിക്കാനാ കുഴിച്ചു മൂടിയത്...' ചങ്ങനാശ്ശേരിയിൽ ആലപ്പുഴ സ്വദേശി ബിന്ദുമോനെ കൊന്ന് കുഴിച്ചുമൂടിയതുമായി ബന്ധപ്പെട്ട് പിടിയിലായ പ്രതി മുത്തുകുമാറിന്റെ വെളിപ്പെടുത്തലാണിത്.'ഒന്നു കൂടാമെന്നു പറഞ്ഞു വിളിച്ചു വരുത്തിയതാണ്. മദ്യം നൽകി മയക്കിയാണു കൊല നടത്തിയത്. എന്നാൽ കൊലക്ക് പിന്നിലെ കാണമെന്തെന്ന ചോദ്യത്തിനു മാത്രം മുത്തുകുമാർ മറുപടി കൊടുത്തില്ല.

ചില തർക്കങ്ങൾ ഉണ്ടായിരുന്നെന്ന് ആദ്യം പറഞ്ഞ മുത്തുമാർ പിന്നെ അബദ്ധം പറ്റിയെന്നു പറഞ്ഞു തടി തപ്പാൻ ശ്രമം നടത്തി. ഒടുവിൽ ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലായി ചോദ്യം ചെയ്യൽ. കൃത്യമായ തെളിവുകൾ നിരത്തി പൊലീസ് ചോദിച്ചതോടെ മുത്തുകുമാർ പതറി. ഒടുവിലാണു കൃത്യം നടത്തിയത് താനുൾപ്പെടെ 3 പേരാണെന്നു സമ്മതിച്ചത്.

അതേസമയം കൊന്നത് താനല്ലെന്നും ഒപ്പമുണ്ടായിരുന്ന രണ്ടു പേരാണെന്നും അറസ്റ്റിലായ പ്രതി മുത്തുകുമാറിന്റെ മൊഴി കേസ് കൂടുതൽ സങ്കീർണമാക്കുന്നു. വീട്ടിൽ സംഘംചേർന്ന് മദ്യപിക്കുമ്പോൾ ഫോൺ വന്നതിനെത്തുടർന്ന് താൻ മുറ്റത്തിറങ്ങിയ സമയത്തായിരുന്നു സുഹൃത്തുക്കളായ രണ്ട് പേർ ചേർന്ന് കൊല നടത്തിയത്. തന്നെ അവർ ഭീഷണിപ്പെടുത്തിയതോടെയാണ് അയൽവീട്ടിൽ നിന്ന് തൂമ്പയും കമ്പിപ്പാരയും വാങ്ങി മൃതദേഹം അടുക്കളയ്ക്ക് പിന്നിലെ ഷെഡിൽ കുഴിച്ചിടുകയും പിന്നീട് കോൺക്രീറ്റ് ചെയ്തതെന്നും മുത്തുകുമാർ പറഞ്ഞു.അതേസമയം, കൃത്യത്തിൽ പങ്കാളികളായ കോട്ടയം,വാകത്താനം സ്വദേശികളായ ബിബിൻ,ബിനോയ് എന്നിവർ കോയമ്പത്തൂരിൽ കസ്റ്റഡിയിലായതായി സൂചനയുണ്ട്.

ബിന്ദുമോന് ക്രൂരമായ മർദ്ദനമേറ്റെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലുണ്ട്. വാരിയെല്ല് തകർന്നു. ശരീരത്തിലാകെ ക്ഷതങ്ങളുണ്ട്.കൊലയുടെ യഥാർത്ഥ കാരണം വ്യക്തമായിട്ടില്ല. മുൻവൈരാഗ്യം മൂലമുള്ള ക്വട്ടേഷനാണോയെന്ന് പൊലീസ് പരിശോധിക്കുന്നുണ്ട്. അതേസമയം സ്ത്രീവിഷയമാണെന്ന അഭ്യൂഹങ്ങൾ പൊലീസ് സ്ഥിരീകരിക്കുന്നില്ല.

കൊലപാതകം 26ന്, സിമന്റിട്ടത് 28ന്

കഴിഞ്ഞ മാസം 26ന് ഉച്ചയോടെയാണ് എസി കോളനിയിലെ വീട്ടിനുള്ളിൽ ബിന്ദുമോനെ കൊലപ്പെടുത്തിയതെന്നു പൊലീസ് പറഞ്ഞു. ഈ സമയം മുത്തുകുമാറിന്റെ മക്കൾ വീട്ടിൽ ഇല്ലായിരുന്നു. പിടിയിലായ മുത്തുകുമാറും സുഹൃത്തുക്കളും ചേർന്നു ബിന്ദുമോനെ മർദിച്ചു കൊലപ്പെടുത്തിയ ശേഷം വീടിന്റെ ചായ്പിൽ എത്തിച്ച് കുഴിച്ചുമൂടി. തുടർന്ന് മുത്തുകുമാറിന്റെ സുഹൃത്തുക്കൾ മടങ്ങി. ബിന്ദുമോന്റെ ബൈക്ക് ഇവരിൽ ഒരാൾ ഇവിടെ നിന്നു കൊണ്ടുപോയി. 28നു പകൽ ഇവർ വീണ്ടും എത്തുകയും മണ്ണിട്ടു മൂടിയ ഭാഗം സിമന്റിട്ട് ഉറപ്പിക്കുകയും ചെയ്തു. 29നു സുഹൃത്തുക്കൾക്കൊപ്പം മുത്തുകുമാർ തമിഴ്‌നാട്ടിലേക്കു കടന്നു. തിരികെയെത്തിയപ്പോഴാണു പിടിയിലായത്.

ആലപ്പുഴ നോർത്ത് സിഐ എം.കെ.രാജേഷിന്റെ നേതൃത്വത്തിൽ കലവൂർ മണ്ണഞ്ചേരി ഐ.ടി.സി കോളനിയിൽ നിന്നാണ് മുത്തുകുമാറിനെ പിടികൂടിയത്. അവിടെയുള്ള സഹോദരിയെ വിളിച്ചതായി മൊബൈൽ ലൊക്കേഷനിൽ കണ്ടെത്തി. സഹോദരിയെക്കൊണ്ട് വിളിപ്പിച്ചു വരുത്തിയാണ് അറസ്റ്റ് ചെയ്തത്. ചങ്ങനാശേരി പൊലീസിന് കൈമാറിയ പ്രതിയെ കൊല നടന്ന വീട്ടിലെത്തിച്ച് തെളിവെടുത്തു.'പ്രതി പരസ്പരവിരുദ്ധമായ മൊഴിയാണ് നൽകുന്നതെന്നും മറ്റ് രണ്ടുപേർക്കൊപ്പം ചോദ്യം ചെയ്താലേ കൃത്യത്തെ കുറിച്ച് കൂടുതൽ വ്യക്തത വരൂ എന്നാണ് പൊലീസ് നൽകുന്ന വിവരം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP