Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jun / 202309Friday

ഡ്യൂക്ക് ബൈക്കിൽ ഹെൽമറ്റ് ധരിക്കാതെ അമിത വേഗതയിൽ യാത്ര; വളവിൽ ഓവർടേക്കിനിടെ ടോറസ് ലോറിയിലേക്ക് ഇടിച്ചുകയറിയത് നൊടിയിടയിൽ; സംഭവസ്ഥലത്തുവച്ചുതന്നെ മൂന്ന് യുവാക്കളുടെ ജീവനെടുത്ത് അപകടം

ഡ്യൂക്ക് ബൈക്കിൽ ഹെൽമറ്റ് ധരിക്കാതെ അമിത വേഗതയിൽ യാത്ര; വളവിൽ ഓവർടേക്കിനിടെ ടോറസ് ലോറിയിലേക്ക് ഇടിച്ചുകയറിയത് നൊടിയിടയിൽ; സംഭവസ്ഥലത്തുവച്ചുതന്നെ മൂന്ന് യുവാക്കളുടെ ജീവനെടുത്ത് അപകടം

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: കോട്ടയം കുമാരനല്ലൂരിൽ ബൈക്ക് ടോറസ് ലോറിയിലിടിച്ചുണ്ടായ അപകടത്തിൽ പൊലിഞ്ഞത് മൂന്ന് യുവാക്കളുടെ ജീവൻ. സംക്രാന്തി തോണ്ടുതറ സക്കീർ ഹുസൈന്റെ മകൻ മുഹമ്മദ് ഫാറൂഖ് (20), സംക്രാന്തി പ്ലാക്കിൽപടി ബാബുക്കുട്ടന്റെ മകൻ ആൽവിൻ (22), തിരുവഞ്ചൂർ തൂത്തൂട്ടി പുതുപ്പറമ്പിൽ പ്രദീപിന്റെ മകൻ പ്രവീൺ (24) എന്നിവരാണ് മരിച്ചത്.

കുമാരനല്ലൂർ കൊച്ചാലും ചുവട്ടിൽ ഇന്ന് വൈകിട്ട് അഞ്ചരയോടെയാണ് അപകടം ഉണ്ടായത്. അമിത വേഗതയിൽ വന്ന ഡ്യൂക്ക് ബൈക്ക് ടോറസ് ലോറിയിൽ ഇടിച്ചാണ് അപകടം സംഭവിച്ചത്. മൂന്ന് യുവാക്കളും സംഭവ സ്ഥലത്തുവച്ചു തന്നെ മരിച്ചു.

മൂന്ന് യുവാക്കളും സഞ്ചരിച്ചത് ഒരേ ബൈക്കിലായിരുന്നു. ബൈക്ക് അമിതവേഗതയിലായിരുന്നുവെന്നാണ് ദൃക്‌സാക്ഷികൾ പറയുന്നത്. വളവിൽ ഓവർ ടേക്കിനിടെയാണ് അപകടമുണ്ടായതെന്നും നാട്ടുകാർ പറയുന്നു. ഇവർക്ക് ഹെൽമറ്റും ഉണ്ടായിരുന്നില്ലെന്നാണ് വിവരം.

ഓവർടേക്കിനിടെ ബൈക്ക് എതിർവശത്ത് കൂടി വന്നിരുന്ന ടോറസ് ലോറിയിലേക്ക് ഇടിച്ചുകയറുകയായിരുന്നു.

കുമാരനല്ലൂർ - കുടമാളൂർ റൂട്ടിൽ കൊച്ചാലും ചുവടിനും വല്യാലിൻ ചുവടിനും ഇടയിലാണ് സംഭവം. അപകടത്തിൽ ബൈക്ക് പൂർണമായും തകർന്നു. മൃതദേഹങ്ങൾ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

മറ്റക്കര പാദുവയിൽനിന്ന് മണ്ണുമായി പുലിക്കുട്ടിശ്ശേരി പുത്തൻപാലത്തേക്കു പോകുകയായിരുന്നു ലോറി. കുടമാളൂർ ഭാഗത്തുനിന്ന് ഡ്യൂക്ക് ബൈക്കിൽ എത്തിയ യുവാക്കൾ വളവിൽ മറ്റൊരു വാഹനത്തെ മറികടന്ന് എതിർദിശയിൽനിന്ന് എത്തിയ ലോറിയിൽ ഇടിക്കുകയായിരുന്നു.

മുഹമ്മദ് ഫാറൂഖിന്റെ മാതാവ്: ജാസ്മിൻ. സഹോദരങ്ങൾ: ഫൈറോസ്, ഫാത്തിമ. പ്രവീണിന്റെ മാതാവ്: മഞ്ജു. സഹോദരൻ: പ്രജിൻ. ആൽവിന്റെ മാതാവ് ഷേർളി: സഹോദരൻ: അലൻ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP