Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202126Tuesday

പ്രായപൂർത്തിയാകും മുമ്പ് ബലാത്സംഗം ചെയ്തതിന് അഴിക്കുള്ളിലായി; ജാമ്യത്തിലിറങ്ങി പ്രതികാരം തീർത്തത് കുന്നിൻ മുകളിലേക്ക് പെൺകുട്ടിയെ കൊണ്ടു പോയി അമ്മയുടെ മുമ്പിലിട്ട് മാനഭംഗം ചെയ്തും; എതിർത്ത അമ്മയെ കല്ലുകൊണ്ട് ഇടിച്ചും മരക്കൊമ്പുകളാൽ തല്ലിയും കൊലപ്പെടുത്തി; അവശയായ പെൺകുട്ടിയെ കുന്നിൻ മുകളിലുപേക്ഷിച്ച് മുങ്ങിയത് കേരളത്തിലേക്ക്; പെരുമ്പാവൂരിലെ പ്ലൈവുഡ് കമ്പനിയിലെ ജോലിക്കിടെ പിടിയിലായതു കൊടും ക്രിമിനൽ ബിജയകുമാർ ബെഹ്റ; ഒഡീഷാ പൊലീസിന്റെ ആലുവ ഓപ്പറേഷൻ സക്‌സസ്

പ്രായപൂർത്തിയാകും മുമ്പ് ബലാത്സംഗം ചെയ്തതിന് അഴിക്കുള്ളിലായി; ജാമ്യത്തിലിറങ്ങി പ്രതികാരം തീർത്തത് കുന്നിൻ മുകളിലേക്ക് പെൺകുട്ടിയെ കൊണ്ടു പോയി അമ്മയുടെ മുമ്പിലിട്ട് മാനഭംഗം ചെയ്തും; എതിർത്ത അമ്മയെ കല്ലുകൊണ്ട് ഇടിച്ചും മരക്കൊമ്പുകളാൽ തല്ലിയും കൊലപ്പെടുത്തി; അവശയായ പെൺകുട്ടിയെ കുന്നിൻ മുകളിലുപേക്ഷിച്ച് മുങ്ങിയത് കേരളത്തിലേക്ക്; പെരുമ്പാവൂരിലെ പ്ലൈവുഡ് കമ്പനിയിലെ ജോലിക്കിടെ പിടിയിലായതു കൊടും ക്രിമിനൽ ബിജയകുമാർ ബെഹ്റ; ഒഡീഷാ പൊലീസിന്റെ ആലുവ ഓപ്പറേഷൻ സക്‌സസ്

പ്രകാശ് ചന്ദ്രശേഖർ

പെരുമ്പാവൂർ: മകളെ ബലാത്സംഗം ചെയ്യുകയും തടയാനെത്തിയ മാതാവിനെ ക്രൂരമായി കൊലചെയ്യുകയും ചെയ്ത ശേഷം കേരളത്തിലെത്തി പ്ലൈവുഡ് കമ്പിനിയിൽ ജോലിചെയ്തിരുന്ന ഒഡീഷ സ്വദേശി പൊലീസ് പിടിയിൽ. ഒഡീഷ സ്വദേശി ബിജയകുമാർ ബെഹ്റയെയാണ് അല്ലപ്രയിലെ ഐഡിയൽ പ്ലൈവുഡ് കമ്പിനിയിൽ ഒഡീഷ പൊലീസും പെരുമ്പാവൂർ പൊലീസും സംയുക്തമായി നടത്തിയ റെയ്ഡിൽ കുടുങ്ങിയത്.

പ്രായപൂർത്തിയാവുന്നതിന് മുമ്പ് ഇയാൾ കൊല്ലപ്പെട്ട പെൺകുട്ടിയെ ക്രൂരമായി ബലാത്സംഗം ചെയ്തിരുന്നു. ഇത് സംബന്ധിച്ച് പൊലീസ് കേസും നിലവിലുണ്ടായിരുന്നു. ഈ കേസ്സിൽ പൊലീസ് ഇയാളെ അറസ്റ്റുചെയ്യുകയും റിമാന്റിലാവുകയും ചെയ്തിരുന്നു. ജയിലിൽ നിന്നിറങ്ങിയ ശേഷം ഈ കേസ് പിൻവലിക്കണമെന്ന് ഇയാൾ പെൺകുട്ടിയോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ വീട്ടുകാർ ഇതിന് തയ്യാറായില്ല. തുടർന്ന് പെൺകുട്ടിയെയും മാതാവിനെയും ഇയാളും സുഹൃത്ത് വിക്കിയും ചേർന്ന് വീടിനടുത്തുള്ള വിജനമായ കുന്നിൻ മുകളിലേയ്ക്ക് എത്തിച്ചു.

മാതാവിന്റെ മുന്നിൽവച്ച് ഇയാൾ പെൺകുട്ടിയെ ബലാത്സംഗം ചെയ്തു. ഇത് തടയാൻ ശ്രമിച്ച മാതാവിനെ മൃഗീയ ആക്രമണത്തിലൂടെ ഇയാൾകൊലപ്പെടുത്തുകയായിരുന്നു. കല്ലുകൊണ്ട് ഇടിച്ചും മരക്കമ്പുകൾ ഉപയോഗിച്ച് തല്ലിയുമാണ് ഇയാൾ അവരുടെ ജീവനെടുത്തത്. കഴിഞ്ഞ മാസം 2- നായിരുന്നു നാടിനെ നടുക്കിയ സംഭവം. ബലാത്സംഗത്തിന് ശേഷം അവശനിലയിലായ യുവതിയെ കുന്നിന്മുകളിൽ ഉപേക്ഷിച്ച് ഇയാളും സുഹൃത്തും സ്ഥലം വിടുകയായിരുന്നു.

വിക്കിയെ നാട്ടിൽ നിന്നും ഒഡീഷ പൊലീസ് പിടികൂടിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ബിജയകുമാർ ബഹ്റ ചെന്നൈയിൽ എത്തിയെന്നും ഇവിടെ നിന്നും നാട്ടുകാരായ ഏതാനും പേർക്കൊപ്പം കേരളത്തിലേയ്ക്കും കടന്നതായി ഒഡീഷ പൊലീസിന് വിവരം ലഭിച്ചത്. ഒഡീഷ ധർമ്മശാല പൊലീസ് ഇൻസ്പെക്ടർ സരോജ്കുമാർ സാഹു,പൊലീസുകാരായ മാധവ് പാന്ധെ,രഞ്ജൻ കുമാർ ബഹ്റ രഞ്ജൻ ബരാൽ എന്നിവടങ്ങിയ സംഘമാണ് കേസ്സിൽ അന്വേഷണം നടത്തി വന്നിരുന്നത്.

ഇവർ പെരുമ്പാവൂരിലെത്തി പ്രതിയെ കണ്ടെത്താൻ സഹായം ആവശ്യപ്പെടുകയായിരുന്നു.തുടർന്നാണ് ഡി വൈ എസ് പി ഹരിദാസിന്റെ നിർദ്ദേശപ്രകാരം പ്രിൻസിപ്പൽ എസ് ഐ ലൈസാദ് മുഹമ്മദ്,ഏ എസ് ഐമാരായ ശിവപ്രസാദ്,രാജേന്ദ്രൻ,സിവിൽ പൊലീസ് ഓഫീസർ പ്രിജിത്ത് എന്നിവരുടെ നേതൃത്വത്തിൽ തിരച്ചിൽ ആരംഭിച്ചത്. ഇതരസംസ്ഥാന തൊഴിലാളികളുടെ നിരവധി താമസകേന്ദ്രങ്ങളിൽ തിരച്ചിൽ നടത്തിയാണ് അല്ലപ്രയിൽ നിന്നും ഇയാളെ പൊലീസ് സംഘം കസ്റ്റഡിയിൽ എടുത്തത്.

കൃത്യമായ രേഖകളില്ലാതെ പ്ലൈവുഡ് കമ്പിനി ഉടമ ഇയാളെ ജോലിക്കെടുത്തത് സംബന്ധിച്ച് അന്വേഷണം നടത്തുന്നതിനുള്ള നീക്കത്തിലാണ് പെരുമ്പാവൂർ പൊലീസ്. മേഖലയിൽ തമ്പടിച്ചിട്ടുള്ള ഇതരസംസ്ഥാന തൊഴിലാളികളിൽ ക്രമിനലുകളും ഉണ്ടെന്ന് നേരത്തെ ആരോപണമുയർന്നിരുന്നു. മണ്ണൂരിലെ പ്ലൈവുഡ് കമ്പിനിയിൽ നിന്നും നക്സൽ ബന്ധമുള്ളവരെ പൊലീസ് പിടികൂടിയിരുന്നു. ആവശ്യമായ രേഖകൾ ഇല്ലാത്ത തൊഴിലാളികളെ ജോലിക്കെടുക്കരുതെന്ന് പൊലീസ് പലതവണ അറിയിപ്പ് നൽകിയിട്ടും സ്ഥാപന ഉടമകൾ അനുകൂല നിലപാട് സ്വീകരിക്കാൻ തയ്യാറായിട്ടില്ല എന്നതാണ് ഈ സംഭവം വ്യക്തമാക്കുന്നത്.

നിയമലംഘനം നടത്തിയതിന് ഏതെങ്കിലും സ്ഥാപന ഉടമകളെ പിടികൂടിയാൽ പിന്നാലെ ഭരണ -പ്രിതിപക്ഷ രാഷ്ടീയനേതൃത്വങ്ങൾ ഉന്നത ചതലങ്ങളിൽ സമ്മർദ്ദം ചെലത്തി രക്ഷപെടുത്തുന്ന പതിവാണ് പെരുമ്പാവൂരിൽ നില നിൽക്കുന്നതെന്നും ഈ നിലപാടിൽ നിന്നും രാഷ്ട്രീയക്കാർ വിട്ടുനിന്നില്ലങ്കിൽ സമീപഭാവിയിൽ ഇവിടം കൊടും ക്രിമിനലുകളുടെ പ്രധാന ഒളിസങ്കേതമായി പരിണമിക്കുമെന്നുമാണ് ചൂണ്ടികാണിക്കപ്പെടുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP