Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പൊലീസ് ഓഫീസർമാർ കസ്റ്റമർമാരായി വേഷം മാറി ഹോട്ടലിൽ പറഞ്ഞ സമയത്തെത്തി; ഹോട്ടലിലെ ഒരു സപ്ലൈയർ പെൺകുട്ടികളുടെ ഏജന്റ്; ആവശ്യക്കാർക്ക് പെൺകുട്ടികളെ എത്തിച്ചുകൊടുത്തിരുന്നത് ബോളിവുഡ് നടി അമൃത ധനോഹയും മോഡൽ റിച്ചാ സിങ്ങും; മുംബൈ പൊലീസ് ഫൈവ് സ്റ്റാർ ഹോട്ടലിൽ നിന്ന് പിടികൂടിയ സെക്‌സ് റാക്കറ്റിലെ മുഖ്യ കണ്ണി അമൃത ബിഗ് ബോസ് താരം അർഹാൻ ഖാന്റെ മുൻ കാമുകി

പൊലീസ് ഓഫീസർമാർ കസ്റ്റമർമാരായി വേഷം മാറി ഹോട്ടലിൽ പറഞ്ഞ സമയത്തെത്തി; ഹോട്ടലിലെ ഒരു സപ്ലൈയർ പെൺകുട്ടികളുടെ ഏജന്റ്; ആവശ്യക്കാർക്ക് പെൺകുട്ടികളെ എത്തിച്ചുകൊടുത്തിരുന്നത് ബോളിവുഡ് നടി അമൃത ധനോഹയും മോഡൽ റിച്ചാ സിങ്ങും; മുംബൈ പൊലീസ് ഫൈവ് സ്റ്റാർ ഹോട്ടലിൽ നിന്ന് പിടികൂടിയ സെക്‌സ് റാക്കറ്റിലെ മുഖ്യ കണ്ണി അമൃത ബിഗ് ബോസ് താരം അർഹാൻ ഖാന്റെ മുൻ കാമുകി

മറുനാടൻ ഡെസ്‌ക്‌

 മുംബൈ: ബോളിവുഡിന്റെ തിളങ്ങുന്ന ലോകം കണ്ട് ഭ്രമിച്ച് എത്തിയതാണ് അമൃത ദനോഹയും. വേഷങ്ങൾ കിട്ടാതെ വലയുകയായിരുന്നു അമൃത ഏറെ നാളായി. അടുത്തിടെ തന്റെ മുൻ കാമുകനും ബിഗ് ബോസ് മത്സരാർഥിയുമായ അർഹാൻ ഖാനെതിരെ വഞ്ചനാ കുറ്റത്തിന് പരാതി നൽകിയാണ് അമൃത വാർത്തകളിൽ ഇടം പിടിച്ചത്. തന്റെ പക്കൽ നിന്ന് അഞ്ച് ലക്ഷം കടം വാങ്ങിയ ശേഷം തന്നെ ഉപേക്ഷിക്കുകയായിരുന്നുവെന്നും അവർ ആരോപിച്ചിരുന്നു. ഏതായാലും മുംബൈ പൊലീസ് കഴിഞ്ഞ ദിവസം നടത്തിയ സീക്രട്ട് ഓപ്പറേഷനിൽ കുടുങ്ങിയത് അമൃതയും കൂട്ടുകാരി റിച്ച സിങ്ങും. പഞ്ചനക്ഷത്ര ഹോട്ടൽ കേന്ദ്രീകരിച്ച് നടത്തിയ റെയ്ഡിലാണ് അമൃത മുഖ്യ കണ്ണിയായ സെക്സ് റാക്കറ്റ് സംഘത്തെ പൊലീസ് പിടികൂടിയത്.

32 കാരിയായ അമൃതയും 26 കാരിയായ റിച്ച സിങ്ങും പെൺകുട്ടികളെ സെക്‌സ് റാക്കറ്റിലേക്ക് ആകർഷിച്ചുകൊണ്ടുവരുന്നതിൽ വിരുതരായിരുന്നു. ഇതിനായി അവർ പല വശീകരണ മാർഗ്ഗങ്ങളും നോക്കി. സിനിമയിൽ അഭിനയമോഹവുമായി എത്തുന്ന പെൺകുട്ടികൾ തന്നെയായിരുന്നു ഇവരുടെ ഇരകൾ. ഗൊരേഗാവിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ നടത്തിയ റെയ്ഡിലാണ് വൻകിട സെക്സ് റാക്കറ്റ് സംഘം പിടിയിലായത്. ദിൻദോഷി പൊലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്. വിവിധഭാഗങ്ങളിൽ നിന്നായി ആവശ്യക്കാർക്ക് പഞ്ചനക്ഷത്ര ഹോട്ടലിൽ ആളുകളെ എത്തിച്ച് നൽകിയെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.

സോണൽ ഡെപ്യൂട്ടി കമ്മീഷണറർ ഡി സ്വാമിയുടെ നേതൃത്വത്തിലുള്ള സംഘമാണ് സംഘത്തെ പിടികൂടിയത്. സംഘത്തെക്കുറിച്ച് വിവരം ലഭിച്ച പൊലീസ് ആവശ്യക്കാർ എന്ന നിലയിൽ ഇവരെ സമീപിക്കുകയായിരുന്നു. തുടർന്ന് പെൺകുട്ടികളുമായി എത്തിയ സംഘത്തെ പൊലീസ് പിടികൂടി.

സെക്സ് റാക്കറ്റിന്റെ കയ്യിൽ നിന്ന് രണ്ട് പെൺകുട്ടികളെ രക്ഷപ്പെടുത്തിയതായി പൊലീസ് പറയുന്നു. കഴിഞ്ഞ ദിവസം വിദേശ വനിതകളെ എത്തിച്ച് മുംബൈ നഗരത്തിൽ സെക്സ് റാക്കറ്റ് നടത്തിയ ബോളിവുഡ് സിനിമ പ്രൊഡക്ഷൻ മാനേജർ പിടിയിലായിരുന്നു. ജൂഹുവിലെ ഒരു ആഡംബര ഹോട്ടലിൽ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP