Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202019Saturday

ദാമ്പത്യത്തിലെ ഭിന്നതകൾ ആഡംബര പ്രേമി മുതലെടുത്തു; ഹോമകുണ്ഡം പുനർനിർമ്മിച്ച് ഗൂഢാലോചന തുടങ്ങി; ഭാസ്‌ക്കർ ഷെട്ടിയെ കൊന്നത് ജ്യോതിഷത്തെ മറയാക്കി തന്നെ; മംഗളൂരു വ്യവസായിയുടെ ഭാര്യയുമൊത്ത് നിരഞ്ജൻ നടത്തിയ കൊലയുടെ ചുരുളഴിയുമ്പോൾ

ദാമ്പത്യത്തിലെ ഭിന്നതകൾ ആഡംബര പ്രേമി മുതലെടുത്തു; ഹോമകുണ്ഡം പുനർനിർമ്മിച്ച് ഗൂഢാലോചന തുടങ്ങി; ഭാസ്‌ക്കർ ഷെട്ടിയെ കൊന്നത് ജ്യോതിഷത്തെ മറയാക്കി തന്നെ; മംഗളൂരു വ്യവസായിയുടെ ഭാര്യയുമൊത്ത് നിരഞ്ജൻ നടത്തിയ കൊലയുടെ ചുരുളഴിയുമ്പോൾ

രഞ്ജിത് ബാബു

മംഗളൂരു: കാർക്കളയിലെ പ്രമുഖ വ്യവസായി ഭാസ്‌ക്കർ ഷെട്ടിയെ കൊന്ന് യഞ്ജകുണ്ഡത്തിൽ ഹോമിച്ച് തെളിവ് നശിപ്പിക്കാൻ നേരത്തെ തന്നെ ഗൂഢാലോചന നടന്നതായി സിഐഡി. ക്ക് വിവരം ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ ഭാസ്‌ക്കർ ഷെട്ടി കൊലപ്പെടും മുമ്പ് ഹോമകുണ്ഡത്തിന്റെ അറ്റകുറ്റ പണി നടത്തിയിരുന്നു. കൊല നടന്നു കഴിഞ്ഞാൽ ഹോമകുണ്ഡത്തിൽ ദഹിപ്പിച്ച് ഭൗതികാവശിഷ്ടങ്ങൾ ഒഴിക്കിക്കളയാൻ പ്രതികൾ മുൻകൂട്ടി ധാരണയിലെത്തിയിരുന്നു. ഹോമകുണ്ഡം അറ്റകുറ്റ പണി നടത്തിയ കിട്ടുമേസ്ത്രി എന്നയാളെ അന്വേഷണ സംഘം ചോദ്യം ചെയ്തു. ചില പ്രധാനപ്പെട്ട വിവരങ്ങൾ അദ്ദേഹത്തിൽ നിന്നും ലഭിച്ചതായാണ് സൂചന.

എന്നാൽ സിഐഡി. വഴിവിട്ടൊന്നും പറയുന്നില്ല. നേരത്തെ പൊലീസ് അന്വേഷണം നടന്നപ്പോൾ വിവരങ്ങളെല്ലാം ചോർന്നതായും പൊലീസ് പ്രതികൾക്ക് ചില സഹായങ്ങൾ നൽകിയതായും ആരോപണമുയർന്നിരുന്നു. അതിനാൽ ഡി.വൈ.എസ്‌പി. എച്ച്.ടി. ചന്ദ്രശേഖരന്റെ നേതൃത്വത്തിലുള്ള സിഐഡി. സംഘം അന്വേഷണം ഏറ്റെടുത്തതോടെ എല്ലാം രഹസ്യമായാണ് നടക്കുന്നത്. ഭാസ്‌ക്കർ ഷെട്ടിയുടെ അമ്മ ഗുലാബി ഷെട്ടിയുടേയും സഹോദരന്റേയും രക്തസാമ്പിളുകൾ എടുത്ത് ഡി.എൻ.എ ടെസ്റ്റ് നടത്താനാണ് സിഐ ഡി. ഒരുങ്ങുന്നത്. ഇതിനായി കോടതിയിൽ അപേക്ഷ നൽകിയിട്ടുണ്ട്. പല്ലിപ്പുഴയിൽ നിന്നും ലഭിച്ച ഭൗതികാവശിഷ്ടങ്ങൾ ഭാസ്‌ക്കർ ഷെട്ടിയുടേത് തന്നെയാണെന്ന് തിരിച്ചറിയാൻ വേണ്ടിയാണ് ഡി.എൻ.എ. ടെസ്റ്റ് നടത്തുന്നത്. ഇതിന്റെ ഫലം 15 ദിവസത്തിനകം ലഭിക്കുന്നതോടെ പ്രധാന തെളിവ് ലഭിക്കുമെന്നാണ് സിഐഡി. സംഘം കരുതുന്നത്.

Stories you may Like

ഭാസ്‌ക്കർ ഷെട്ടിയുടെ ഭൗതികാവശിഷ്ടങ്ങളും കൊല്ലാനുപയോഗിച്ച ഇരുമ്പു വടി, വിഷദ്രാവകം, മുളക് സ്ര്‌പേ തുടങ്ങിയവ പല്ലി, കേൽക്കര, കടന്തള എന്നീ അരുവികളിൽ ഒഴുക്കിയതായാണ് റിമാന്റിലുള്ള പൂജാരി നിരഞ്ജൻ ഭട്ട് നൽകിയ മൊഴി. അതു പ്രകാരം അസ്ഥിയുടെ അവശിഷ്ടങ്ങൾ ലഭിച്ചിട്ടുണ്ട്. ഇത് ഭാസ്‌ക്കർ ഷെട്ടിയുടേത് തന്നെയെന്ന് തെളിയിക്കപ്പെട്ടാൽ മാത്രമേ കേസിൽ സിഐഡിക്ക് മുന്നോട്ട് പോകാനാകൂ. ഭാസ്‌ക്കർ ഷെട്ടിയും ഭാര്യ രാജേശ്വരിയും തമ്മിലുള്ള ദാമ്പത്യത്തിലെ ചില അഭിപ്രായ വ്യത്യസങ്ങൾ ആഡംബര പ്രേമിയായ നിരഞ്ജൻ ഭട്ട് മുതലെടുത്ത് സമ്പന്നനാകാൻ ശ്രമിക്കുകയായിരുന്നു. വിദ്യഭ്യാസമുൾപ്പെടെ സർവ്വ രംഗത്തും പരാജിതനായ നിരഞ്ജൻ ഭട്ട് ജോതിഷത്തിന്റെ മറവിൽ രാജേശ്വരിയുടേയും മകൻ നവനീതിന്റേയും മനം കവരുകയായിരുന്നു.

അതോടെയാണ് നരിളികെയിലെ വ്യവസായി ഭാസക്കർ ഷെട്ടിയെ കൊലപ്പെടുത്താനുള്ള ആലോചനക്ക് തുടക്കമിട്ടത്. ക്ഷേത്രം പൂജാരി കൂടിയായ നിരഞ്ജൻ ഷെട്ടിയുടെ ആഡംബര മോഹം കൊലയിൽ കലാശിക്കുകയായിരുന്നു. കൊല ചെയ്ത ശേഷം ഹോമകുണ്ഡത്തിൽ
ഭാസ്‌ക്കർ ഷെട്ടിയുടെ മൃതദേഹം ഹോമകുണ്ഡത്തിൽ ദഹിപ്പിക്കുന്നതിനും നേതൃത്വം നൽകിയത് നിരഞ്ജൻ ഭട്ട് ആയിരുന്നു. കഴിഞ്ഞ ജൂലായ് 28 നാണ് സ്വന്തം വീട്ടിൽ നിന്നും ഭാസ്‌ക്കർ ഷെട്ടിയെ കാണാതായത്. ഭാസ്‌ക്കർ ഷെട്ടിയുടെ അമ്മ ഗുലാബി ഷെട്ടി ജൂലായ് 29 ന് നല്കിയ
പരാതിയെത്തുടർന്നാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്.

ഓഗസ്റ്റ് 7ാം തീയ്യതി ക്ഷേത്ര പൂജാരിയായ നിരഞ്ജൻ ഭട്ടിനേയും ഷെട്ടിയുടെ ഭാര്യ രാജേശ്വരിയേയും മകൻ നവനീതിനേയും പൊലീസ് അറസ്റ്റ് ചെയ്തു. നിരഞ്ജൻ ഭട്ടിന്റെ അച്ഛൻ ശ്രീനിവാസ ഭട്ട്, കാർ ഡ്രൈവർ രാഘവേന്ദ്ര തുടങ്ങിയവരും ഈ കൊലക്കു പിന്നിൽ ഉണ്ടെന്നാണ് പൊലീസിന് ലഭിച്ച വിവരം.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Loading...
Go to TOP