Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

തീവണ്ടി യാത്രയ്ക്കിടെ പരിചയപ്പെട്ട യുവാവിന് മരിച്ചുപോയ സഹോദരന്റെ രൂപസാദൃശ്യമുണ്ടെന്ന് പറഞ്ഞ് ബന്ധം തുടങ്ങി; പൂജാരിയാണെന്ന് വിശ്വസിപ്പിക്കാൻ വീടിനോട് ചേർന്ന് പൂജാദികർമ്മങ്ങൾ നടത്തിയത് വെള്ളമുണ്ടക്കാരൻ ഫൈസൽ; എൻഐഎയുടെ കരുതൽ ആൾമാറാട്ടക്കാരനെ കുടുക്കി; കോമല്ലൂരിലെ 'രാമൻകുട്ടിയുടെ മകൻ വൈശാഖൻ പോറ്റിയുടെ' യഥാർത്ഥ ലക്ഷ്യം തേടി പൊലീസും; ഭരണിക്കാവിലെ അറസ്റ്റിൽ നിറയുന്നത് ദുരൂഹത മാത്രം

തീവണ്ടി യാത്രയ്ക്കിടെ പരിചയപ്പെട്ട യുവാവിന് മരിച്ചുപോയ സഹോദരന്റെ രൂപസാദൃശ്യമുണ്ടെന്ന് പറഞ്ഞ് ബന്ധം തുടങ്ങി; പൂജാരിയാണെന്ന് വിശ്വസിപ്പിക്കാൻ വീടിനോട് ചേർന്ന് പൂജാദികർമ്മങ്ങൾ നടത്തിയത് വെള്ളമുണ്ടക്കാരൻ ഫൈസൽ; എൻഐഎയുടെ കരുതൽ ആൾമാറാട്ടക്കാരനെ കുടുക്കി; കോമല്ലൂരിലെ 'രാമൻകുട്ടിയുടെ മകൻ വൈശാഖൻ പോറ്റിയുടെ' യഥാർത്ഥ ലക്ഷ്യം തേടി പൊലീസും; ഭരണിക്കാവിലെ അറസ്റ്റിൽ നിറയുന്നത് ദുരൂഹത മാത്രം

മറുനാടൻ മലയാളി ബ്യൂറോ

ആലപ്പുഴ: ഭരണിക്കാവിന് സമീപം ചുനക്കരയിൽ ക്ഷേത്ര പൂജാരി ചമഞ്ഞ് വാടകയ്ക്ക് താമസിച്ചിരുന്ന തീവ്രവാദിയെ പൊലീസ് അറസ്റ്റ് ചെയ്തത് എൻഐഎയുടെ നിർദ്ദേശ പ്രകാരം. വയനാട് വെള്ളമുണ്ട സ്വദേശി ഫൈസലിനെയാണ് കുറത്തികാട് പൊലീസ് കോമല്ലൂരിൽ നിന്ന് അറസ്റ്റ് ചെയ്തത്. ഇയാൾക്ക് തീവ്രവാദ ബന്ധമുണ്ടോ എന്ന് പൊലീസും എൻഐഎയും പരിശോധിക്കുകയാണ്.

എൻ ഐ എ കൊടുത്ത വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കേരളാ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളെ എൻ ഐ എ രഹസ്യമായി നിരീക്ഷിച്ചു വരികയായിരുന്നു. വൈശാഖൻ പോറ്റി എന്ന വ്യാജ പേരിൽ 10 മാസത്തോളമായി കോമല്ലൂരിലെ ഒരു വീട്ടിൽ താമസിച്ചുവരികയായിരുന്നു ഫൈസൽ. 10 മാസത്തിനിടെ വല്ലപ്പോഴും കോമല്ലൂരിൽ വന്നുപോയിരുന്ന ഫൈസൽ കഴിഞ്ഞ 10 ദിവസമായി ഈ വീട്ടിൽ തന്നെ തങ്ങുകയായിരുന്നു. ഇത് എന്തിനാണെന്നത് ദൂരൂഹമായി തുടരുകയാണ്.

എറണാകുളത്ത് വിമാനത്താവളത്തിലെ ജോലിക്കാരനാണെന്നാണ് താമസിക്കാൻ വീട് നല്കിയവരോട് ഇയാൾ പറഞ്ഞിരുന്നത്. പൂണൂൽ ധാരിയായിരുന്ന ഫൈസൽ താൻ ക്ഷേത്ര പൂജാരിയാണെന്നും അച്ഛന്റെ പേര് രാമൻകുട്ടി എന്നാണെന്നും വീട്ടുകാരോട് പറഞ്ഞിരുന്നു. പൂജാരിയാണെന്ന് വീട്ടുകാരെ വിശ്വസിപ്പിക്കാൻ വീടിനോട് ചേർന്ന് ഒരു കുരിയാലയുണ്ടാക്കി അവിടെ പൂജാദികർമ്മങ്ങളും ഫൈസൽ നടത്തിയിരുന്നു.

ട്രെയിൻ യാത്രയിലുണ്ടായ പരിചയം മുതലാക്കി വീട്ടിലെ ഒരംഗവുമായി ബന്ധം സ്ഥാപിച്ച ശേഷമാണ് ഫൈസൽ ഈ വീട്ടിൽ താമസത്തിനെത്തുന്നത്. ട്രെയിൻ യാത്രക്കിടെ പരിചയപ്പെട്ട വീട്ടിലെ ആൺകുട്ടിക്ക് തന്റെ മരിച്ചുപോയ സഹോദരന്റെ രൂപസാദൃശ്യമുണ്ടെന്ന് പറഞ്ഞാണ് ഇയാൾ വീട്ടുകാരുമായി ബന്ധം സ്ഥാപിക്കുന്നത്. ഇത് മനപ്പൂർവ്വമായിരുന്നോ എന്നും സംശയിക്കുന്നുണ്ട്. കൊച്ചിയിൽ നിന്ന് തീവ്രവാദികളെ എൻഐഎ പിടികൂടിയിരുന്നു. ഇതിന് പിന്നാലെയാണ് ഫൈസലിന്റെ അറസ്റ്റും.

ചുനക്കര കോമല്ലൂർ സ്വദേശി സന്തോഷിന്റെ വീട്ടിൽ നിന്നുമാണ് ഫൈസലിനെ പിടികൂടിയത്. ചെങ്ങന്നൂർ ആലയിലും ഇയാൾ ഒളിവിൽ കഴിഞ്ഞിരുന്നു. കായംകുളം ചുനക്കര കോമല്ലൂർ സ്വദേശി സന്തോഷിന്റെ വീട്ടിൽ കഴിയവെയാണ് പൊലീസ് ഫൈസലിനെ കസ്റ്റഡിയിൽ എടുത്തത്. ആൾമാറാട്ടം നടത്താനുണ്ടായ സാഹചര്യം അടക്കം പൊലീസ് പരിശോധിക്കുന്നുണ്ട്.

പത്തുമാസം മുമ്പ് ചുനക്കര സ്വദേശി സന്തോഷിന്റെ മകനെ ട്രയിനിൽ വെച്ച് പരിചയപ്പെട്ടതോടെ വ്യാജ പേരിൽ സന്തോഷിന്റെ മകനുായി അടുപ്പം സ്ഥാപിക്കുകയായിരുന്നുവെന്ന് സന്തോഷ് പറയുന്നു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP