Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

കെൽട്രോണിലെ ജോലി നഷ്ടപ്പെട്ടതോടെ അനില സമ്മർദ്ദത്തിലായി; വിദേശത്തായിരുന്ന ഭർത്താവിന്റെ തൊഴിൽ നഷ്ടവും ആധി വർദ്ധിപ്പിച്ചു; വിദ്യാഭ്യാസ വായ്‌പ്പയുടെ തവണ മുടങ്ങിയ കാര്യം ബാങ്കുകാർ അറിയിച്ചതോടെ വിഷമ വൃത്തത്തിലായി: ബിടെക്കുകാരി നവവധു ആത്മഹത്യയെ പുൽകിയത് മനോവിഷമം മൂലം

കെൽട്രോണിലെ ജോലി നഷ്ടപ്പെട്ടതോടെ അനില സമ്മർദ്ദത്തിലായി; വിദേശത്തായിരുന്ന ഭർത്താവിന്റെ തൊഴിൽ നഷ്ടവും ആധി വർദ്ധിപ്പിച്ചു; വിദ്യാഭ്യാസ വായ്‌പ്പയുടെ തവണ മുടങ്ങിയ കാര്യം ബാങ്കുകാർ അറിയിച്ചതോടെ വിഷമ വൃത്തത്തിലായി: ബിടെക്കുകാരി നവവധു ആത്മഹത്യയെ പുൽകിയത് മനോവിഷമം മൂലം

അരുൺ ജയകുമാർ

തിരുവനന്തപുരം: വിദ്യാഭ്യാസ വായ്‌പ്പ തിരിച്ചടയ്ക്കാനാകാത്തതിൽ മനംനൊന്താണ് കോല്ലം പട്ടത്താനത്ത് നവവധു കിടപ്പ് മുറിയിൽ തൂങ്ങിമരിച്ച് ജീവനൊടുക്കിയത്. മൂന്നുമാസങ്ങൽക്ക് മുൻപ് തിരുവനന്തപുരത്ത് കെൽട്രോണിൽ ഉണ്ടായിരുന്ന ജോലി കൂടെ നഷ്ടപ്പെട്ടതോടെയാണ് അനിലയുടെ വിദ്യാഭ്യാസ വായ്‌പ്പയുടെ തവണകൾ തെറ്റിയത്. ആറ് മാസങ്ങൾക്ക് മുൻപാണ് തിരുവനന്തപുരം സ്വദേശിനിയായ അനിലയെ കൊല്ലം പട്ടത്താനത്തേക്ക് വിവാഹം കഴിപ്പിച്ച് അയച്ചത്.കൊല്ലം പട്ടത്താനം വികാസ് നഗർ 16 എയിൽ അനീഷ് ഭവനിൽ അനീഷിനാണ് അനിലയെ വിവാഹം കഴിപ്പിച്ച് നൽകിയത്. വിദ്യാഭ്യാസ വായ്‌പ്പയെടുത്താണ് അനില ബിടെക്ക് പഠനം പൂർത്തിയാക്കിയത്. വിദേശത്ത് ജോലി ചെയ്തിരുന്ന ഭർത്താവ് ജോലി നഷ്ടപ്പെട്ട് തിരിച്ചെത്തിയതോടെയാണ് സാമ്പത്തിക ഞെരുക്കം കൂടിയത്.

പഠിക്കാൻ വളരെ മിടുക്കിയായിരുന്നു അനിലയെന്നും പഠനം കഴിഞ്ഞാൽ ഉടൻ തന്നെ ജോലി ലഭിക്കും എന്ന വിശ്വാസത്തിലായിരുന്നു ഏവരും എന്നാണ് അനിലയുടെ മാതൃ സഹോദരൻ പൊലീസിൽ നൽകിയ മൊഴി. പഠനം കഴിഞ്ഞിട്ടും ജോലിനേടാൻ കഴിയാതിരുന്ന അനില ലോൺ തിരിച്ചടയ്ക്കാൻ കഴിയാത്തതിന്റെ സമ്മർദത്തിലായിരുന്നു. തിരുവനന്തപുരത്തെ കെൽട്രോണിൽ ട്രെയ്‌നിയായി ജോലി ചെയ്തിരുന്ന സമയത്ത് ലഭിച്ചിരുന്ന തുച്ഛമായ വരുമാനത്തിൽ നിന്നാണ് ലോൺ അടയ്ച്ചിരുന്നത്.

തന്റെ ജോലി നഷ്ടപ്പെട്ടതിനൊപ്പം തന്നെ ഭർത്താവിന്റെ ജോലിയും നഷ്ടപ്പെട്ടതോടെ കുടുംബത്തിൽ സാമ്പത്തിക പ്രശ്‌നം തലപൊക്കുകയായിരുന്നു. ഇതിനിടയിലാണ് വിദ്യാഭ്യാസ വായ്‌പ്പയുടെ തവണകൾ മുടങ്ങിയ വിവരം അറിയിച്ചുകെണ്ടും എത്രയും വേഗം തവണകൾ അടയ്ക്കണമെന്നും കാണിച്ച് കുടുംബവീട്ടിലേക്ക് ബാങ്കിൽ നിന്നും സന്ദേശമെത്തി.ഈ വിവരം അറിഞ്ഞതോടെ അനില കൂടുതൽ സമ്മർദ്ദത്തിലായതായ് കണ്ടിരുന്നുവെന്നും ബന്ധുക്കൾ പൊലീസിനോട് പറഞ്ഞു. ഭാര്യക്കും ഭർത്താവിനും ജോലിയോ വരുമാനമോ ഇല്ലാതിരുന്നതിനാൽ തന്നെ രണ്ട് പേരും വലിയ മാനസിക സംഘർഷത്തിലായിരുന്നു.

പഠിക്കാൻ ചെറുപ്പം മുതൽ മിടുക്കിയായിരുന്ന അനില ബിടെക് പഠനത്തിലും വളരെ മികച്ച വിജയമാണ് നേടിയത്. പഠനം നാലാം വർഷം പൂർത്തിയാക്കിയപ്പോൾ തന്നെ ബിടെക് പരീകഷയിലെ എല്ലാ പേപ്പറുകളും അനില പാസ്സാവുകയായിരുന്നു.കഴിഞ്ഞ ദിവസങ്ങളിൽ അനിലയെ കൂടുതൽ വിഷമാവസ്ഥയിൽ കാണുകയായിരുന്നുവെന്നും ബന്ധുക്കൾ പൊലീസിന് നൽകിയ വിവരത്തിൽ പറയുന്നു. കഴിഞ്ഞ ദിവസം രാത്രി എഴുതിയ ആത്മഹത്യ കുറിപ്പിൽ വായ്പ അടയ്ക്കാനാകാത്തതിലെ വിഷമം ഭർത്താവിനോട് പറയുന്നുമുണ്ട്. അനിലയുടെ മൃതദേഹം കിടപ്പ്മുറിയിൽ നിന്നും കണ്ടെത്തിയതിനെതുടർന്ന് കൊല്ലം ഈസ്റ്റ് പൊലീസിൽ വിവരമറിയിക്കുകയായിരുന്നു.

പിന്നീട് രാത്രി തന്നെ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് പോസ്റ്റ്മാർട്ടം നടപടികൾക്കായി തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് കൊണ്ട്‌പോവുകയായിരുന്നു. നടപടി ക്രമങ്ങൾ പൂർത്തിയാക്കിയശേഷം അനിലയുടെ മൃദദേഹം ഇന്ന് തന്നെ ബന്ധുക്കൾക്ക് കൈമാറും. ഭർത്താവ് അനീഷുമായി എന്തെങ്കിലും തരത്തിലുള്ള പ്രശ്‌നങ്ങളുണ്ടായിരുന്നോ എന്നും അന്വേഷിക്കുമെന്നും കൊല്ലം ഈസ്റ്റ് പൊലീസ് മറുനാടൻ മലയാളിയോട് പറഞ്ഞു.

ഇന്നലെ നടത്തിയ പരിശോധനയിൽ അനിലയുടെ ശരീരത്തിലോ മുറിയിലോ സംശയപരമായി ഒന്നുതന്നെ കണ്ടെത്തിയിട്ടില്ലെന്നും പൊലീസ് പറയുന്നു. ശവസംസ്‌കാരത്തിനും മറ്റ് ചടങ്ങുകൾക്കും ശേഷം മാത്രമേ അനീഷിനെ ചോദ്യം ചെയ്യുകയുള്ളുവെന്നും പൊലീസ് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP