Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കൊച്ചിയിലെ തുണിക്കട പൊട്ടിപാളിസായപ്പോൾ സഹായിച്ചത് ബിനീഷ്; ഈ സ്മരണയ്ക്ക് ബിനീഷിന്റെ ചുരുക്ക പേരിൽ 'ബികെ-47' എന്ന ബ്രാൻഡിൽ ഷർട്ടുകൾ ഇറക്കി; വസ്ത്രവ്യാപാരവും ഹോട്ടൽ ബിസിനസും പരാജയപ്പെട്ടപ്പോൾ ലഹരി വിൽപനയിലേക്ക് തിരിഞ്ഞു; ബിനീഷിനും അടുത്ത ബന്ധുക്കൾക്കും ഇത് അറിയില്ലായിരുന്നെന്നും അനൂപ് മുഹമ്മദിന്റെ കുറ്റസമ്മത മൊഴി; ലഹരിക്കേസിൽ മലയാള സിനിമയിലേക്ക് നിഴലിച്ച് അന്വേഷണം

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: കൊച്ചിയിലെ വസ്ത്രവ്യാപാരം പരാജയപ്പെട്ട സമയത്ത് അടുത്ത സുഹൃത്തെന്ന നിലയിൽ ബിനീഷ് കോടിയേരി സഹായിച്ചിട്ടുണ്ടെന്നും അതിനുള്ള നന്ദിയായി ബിനീഷിന്റെ ചുരുക്കപ്പേരു വച്ച് 'ബികെ-47' എന്ന ബ്രാൻഡിൽ ഷർട്ടുകൾ ഇറക്കിയതായും ലഹരിമരുന്നു കേസിൽ അറസ്റ്റിലായ അനൂപ് മൊഴി നൽകി.വസ്ത്രവ്യാപാരവും ഹോട്ടൽ ബിസിനസും പരാജയപ്പെട്ടു തുടങ്ങിയപ്പോഴാണു ലഹരിമരുന്നു വിൽപനയിലേക്കു കടന്നതെന്നാണ് അനൂപിന്റെ കുറ്റസമ്മത മൊഴി. അടുത്ത ബന്ധുക്കൾക്കും ബിനീഷ് അടക്കമുള്ള സുഹൃത്തുക്കൾക്കും ഇക്കാര്യം അറിയില്ലെന്നും അനൂപ് മൊഴി നൽകി

2013ൽ ബെംഗളൂരുവിൽ എത്തിയതു മുതൽ ആഫ്രിക്കൻ സംഘങ്ങളിൽ നിന്നു വിദ്യാർത്ഥികൾക്കു ലഹരി ഗുളികകൾ എത്തിച്ചിരുന്നു. 2015 ൽ റസ്റ്ററന്റ് തുടങ്ങി.സാമ്പത്തിക സഹായം നൽകിയത് ബിനീഷാണ്. 2018 ൽ പ്രതിസന്ധി മൂലം റസ്റ്ററന്റ് മറ്റൊരു ഗ്രൂപ്പിനു കൈമാറി. ഈ വർഷമാദ്യം വീണ്ടും ഹോട്ടൽ തുടങ്ങിയെങ്കിലും കോവിഡ് കാരണം നഷ്ടമായി. തുടർന്നാണ് വീണ്ടും ലഹരിമരുന്ന് എത്തിച്ചുതുടങ്ങിയത്.

സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട ലഹരി മരുന്ന് കേസിൽ ബംഗ്ലൂർ ഡോൺ എന്നറിയപ്പെടുന്ന മുഹമ്മദ് അനൂപ് അറസ്റ്റിലായതോടെയാണ് ഉന്നതന്റെ മകന്റെ ശനിദശയും ആരംഭിച്ചിരിക്കുന്നത്. അനൂപിന്റെ ബിസിനസ് പാർട്ണർ ആണ് ബിനീഷ് എന്ന് അന്വേഷണ ഏജൻസികൾക്ക് ബോധ്യമായിട്ടുണ്ട്. അതുകൊണ്ടാണ് ചോദ്യം ചെയ്യാനുള്ള നീക്കം ആരംഭിച്ചിരിക്കുന്നത്. അനൂപ് ബംഗലൂരുവിൽ തുടങ്ങിയ റെസ്റ്റോറന്റിന്റെ മുതൽ മുടക്കിൽ ബിനീഷിനു നിക്ഷേപ പങ്കാളിത്തമുണ്ട്. ഇത് അനൂപ്ചോദ്യം ചെയ്യലിൽ സമ്മതിച്ചിട്ടുണ്ട്. ഇതോടെയാണ് ഉന്നതന്റെ മകന്റെ ചോദ്യം ചെയ്യലിന് അരങ്ങു ഒരുങ്ങിയിരിക്കുന്നത്.

ലഹരിമരുന്ന് കേസ് ആയതിനാൽ ചോദ്യം ചെയ്യലിൽ നിന്നും ഒഴിവാകുക എളുപ്പവുമില്ല. ചോദ്യം ചെയ്യൽ അധികം നീളില്ലെന്നാണ് വ്യക്തമാകുന്നത്. ചോദ്യം ചെയ്യൽ അറസ്റ്റിലേക്ക് നീണ്ടാൽ അത് കേരളത്തിൽ സിപിഎമ്മിന് അത് വൻ രാഷ്ട്രീയ പ്രത്യാഘാതങ്ങൾക്ക് കാരണമാകും. സ്വപ്നയുമായും മുഹമ്മദ് അനൂപുമായുംബിനീഷ് തെളിവുകൾ സഹിതം തെളിഞ്ഞാൽ അത് സിപിഎമ്മിന് ഓർക്കാപ്പുറത്ത് വരുന്ന രാഷ്ട്രീയ ആഘാതമായി മാറും. സ്വർണ്ണക്കടത്ത് കേസിൽ മടിയിൽ കനമില്ലാത്തതിനാൽ പേടിക്കേണ്ടതില്ല എന്ന വാദം മുഖ്യമന്ത്രി പിണറായി വിജയന് ആവർത്തിക്കാനും കഴിയാതെയും വരും. സ്വപ്നാ സുരേഷുമായി ബിനീഷിനു അടുത്ത ബന്ധമുണ്ടെന്നു മുൻപ് തന്നെ ബോധ്യപ്പെട്ടിരിക്കുന്നത് എൻഐഎയ്ക്കും ഇഡിക്കുമാണ്.

സ്വർണ്ണക്കടത്ത് കേസിൽ ശിവശങ്കറിൽ എല്ലാം അവസാനിച്ചു എന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഇതുവരെ പറഞ്ഞത്. ഇത് മുഖ്യമന്ത്രിക്ക് പറഞ്ഞു നിൽക്കാനുള്ള അവസരം ഇല്ലാതെയാക്കും. സ്വർണ്ണക്കടത്ത് കേസിൽ സ്വപ്നാ സുരേഷ് ബംഗളൂരിൽ കഴിയവേ നിരവധി തവണ ബിനീഷും അനൂപും തമ്മിൽ ഫോണിൽ ബന്ധപ്പെട്ടിട്ടുണ്ട്. ഉന്നതന്റെ മകനെ കുടുക്കുന്ന മൊഴികൾ അന്വേഷണ സംഘത്തിനു ലഭിച്ചിട്ടുണ്ട് എന്നാണ് അറിയാൻ കഴിയുന്നത്. അതുകൊണ്ടാണ് എൻസിബി ഉന്നതന്റെ മകനെ ചോദ്യം ചെയ്യാൻ ഒരുങ്ങുന്നത്.

എൻസിബി ചോദ്യം ചെയ്താൽ എൻഐഎ-കസ്റ്റംസ്-ഡിആർഡിഎ-ഇഡി സംഘങ്ങളുടെ ചോദ്യം ചെയ്യലിനും ഉന്നതന്റെ മകൻ വിധേയനാകേണ്ടി വരും. ഇഡി മുൻപ് തന്നെ ഇയാളെ നോട്ടമിട്ടതുമാണ്. കേരളത്തിലെ വിവിധ ബിനാമി ഇടപാടുകളിൽ ഇയാളുടെ പങ്കിനെക്കുറിച്ച് ഇഡിക്ക് മുൻപ് തന്നെ വിവരം ലഭിച്ചിട്ടുണ്ട്. വിവിധ ബിസിനസ് സംരംഭങ്ങളിൽ ബിനീഷ് ബിനാമി പേരുകളിൽ വൻ നിക്ഷേപം നടത്തിയിട്ടുണ്ട് എന്നാണ് ഏജൻസികൾക്ക് ലഭിച്ചിരിക്കുന്ന വിവരം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP