Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

അശ്ലീല സൈറ്റുകളിൽ യുവാക്കൾ കണ്ടത് സഹപാഠികളായ പെൺകുട്ടികളുടെ ചിത്രങ്ങൾ; കൂടുതൽ പരിശോധനയിൽ കണ്ടെത്തിയത് അദ്ധ്യാപികമാരുടെയും മറ്റ് കോളജുകളിലെ പെൺകുട്ടികളുടെയും ദൃശ്യങ്ങളും; ബെം​ഗളുരു ന​ഗരത്തെ നടുക്കിയ സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ

അശ്ലീല സൈറ്റുകളിൽ യുവാക്കൾ കണ്ടത് സഹപാഠികളായ പെൺകുട്ടികളുടെ ചിത്രങ്ങൾ; കൂടുതൽ പരിശോധനയിൽ കണ്ടെത്തിയത് അദ്ധ്യാപികമാരുടെയും മറ്റ് കോളജുകളിലെ പെൺകുട്ടികളുടെയും ദൃശ്യങ്ങളും; ബെം​ഗളുരു ന​ഗരത്തെ നടുക്കിയ സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ

മറുനാടൻ ഡെസ്‌ക്‌

ബെംഗളൂരു: പോൺ സൈറ്റുകളിൽ തിരയുന്നതിനിടെ ബെം​ഗളുരുവിലെ യുവാക്കൾ കണ്ടത് തങ്ങളുടെ കോളജിൽ പഠിക്കുന്ന പെൺകുട്ടികളുടെ ചിത്രങ്ങൾ. ഈ ചിത്രങ്ങളുടെ സ്ക്രീൻ ഷോട്ടുകൾ പെൺകുട്ടികൾക്ക് അയച്ച് കൊടുത്തതോടെ പുറത്ത് വന്നത് ന​ഗരത്തിലെ കോളജുകളിലെ പെൺകുട്ടികളുടെ ചിത്രങ്ങൾ വൻതോതിൽ ദുരുപയോ​ഗം ചെയ്യപ്പെടുന്നു എന്ന വിവരവും. ബെം​ഗളുരു ന​ഗരത്തിലെ പ്രമുഖ സ്വകാര്യ കോളജിലെ പെൺകുട്ടികളുടെ ചിത്രങ്ങളാണ് അശ്ലീല സൈറ്റുകളിൽ പ്രത്യക്ഷപ്പെട്ടത്. സംഭവത്തിൽ പരാതിയുമായി പെൺകുട്ടികൾ പൊലീസിനെ സമീപിച്ചതോടെയാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത് വന്നത്. സംഭവത്തിൽ രണ്ടുപേർ അറസ്റ്റിലായി എന്നാണ് റിപ്പോർട്ടുകൾ.

സാമൂഹികമാധ്യമങ്ങളിൽ നേരത്തെ പോസ്റ്റ് ചെയ്ത ചിത്രങ്ങളാണ് ദുരുപയോഗം ചെയ്ത് അശ്ലീല വെബ്സൈറ്റുകളിൽ പ്രചരിക്കുന്നത്. പരാതി ലഭിച്ചതോടെ ബെംഗളൂരു സിറ്റി പൊലീസ് കേസെടുത്തതായി ടൈംസ് നൗ റിപ്പോർട്ട് ചെയ്തു. ബെംഗളൂരുവിലെ പ്രമുഖ സ്വകാര്യ കോളേജിലെ നിരവധി വിദ്യാർത്ഥികളുടെ ചിത്രങ്ങളാണ് അശ്ലീല വെബ്സൈറ്റിലുള്ളത്. വിദ്യാർത്ഥികളുടെ സുഹൃത്തുക്കളാണ് ഇത്തരത്തിൽ ചിത്രങ്ങൾ പ്രചരിക്കുന്നത് ആദ്യം കണ്ടത്. തുടർന്ന് ഇവയുടെ സ്ക്രീൻഷോട്ടുകൾ സഹിതം ഇവർ പെൺകുട്ടികൾക്ക് അയച്ചുനൽകി. വിദ്യാർത്ഥികൾ വെബ്സൈറ്റ് പരിശോധിച്ചപ്പോൾ കൂടുതൽപേരുടെ ചിത്രങ്ങൾ കണ്ടെത്തി. ഒപ്പം അദ്ധ്യാപികമാരുടെ ചിത്രങ്ങളും വെബ്സൈറ്റിലുണ്ടായിരുന്നു. തുടർന്ന് കോളേജിലെ വകുപ്പ് മേധാവിയെയും പ്രിൻസിപ്പലിനെയും വിവരമറിയിച്ചു. ഇവർ പൊലീസിൽ പരാതി നൽകുകയായിരുന്നു.

ഒരു കോളേജിലെ മാത്രമല്ല, നഗരത്തിലെ പല കോളേജുകളിലെയും വിദ്യാർത്ഥികളുടെ ചിത്രങ്ങൾ ഇത്തരത്തിൽ പ്രചരിക്കുന്നതായാണ് വിവരം. ഗുരുതരമായ വിഷമായതിനാൽ സിറ്റി പൊലീസ് സംഭവത്തിൽ അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. ഒരു പെൺകുട്ടി നേരത്തേ തന്നെ തന്റെ ചിത്രങ്ങൾ ഈ പോൺ സൈറ്റിൽ കണ്ടിരുന്നു. ഇതേ തുടർന്ന് പെൺകുട്ടി, താൻ നിയമനടപടികൾ സ്വീകരിക്കും എന്ന് കാട്ടി വെബ് സൈറ്റ് ഉടമകൾക്ക് കത്തയച്ചിരുന്നു. ഇതേ തുടർന്ന് ഈ പെൺകുട്ടിയുടെ ചിത്രം സൈറ്റിൽ നിന്ന് നീക്കം ചെയ്തിരുന്നു എന്നും റിപ്പോർട്ടുകളുണ്ട്.

വിദ്യാർത്ഥികളുടെ ഇൻസ്റ്റാഗ്രാം, ഫേസ്‌ബുക്ക് പേജുകളിൽ നിന്ന് ചിത്രങ്ങൾ ഇത്തരത്തിൽ പുറത്ത് പോകുന്നത് ഇത് ആദ്യത്തെ സംഭവമല്ലെന്നാണ് സൂചന. മറ്റ് കോളേജുകളിൽ നിന്നുള്ള വിദ്യാർത്ഥികൾക്കും ഇത് സംഭവിക്കുന്നെണ്ടും ആരും നിയമ നടപടി സ്വീകരിക്കുന്നില്ലെന്നും റിപ്പോർട്ടുകളുണ്ട്. ബെംഗളൂരുവിലെ കോളേജിൽ നിരവധി മലയാളികൾ പഠിക്കുന്നുണ്ട്. പൊലീസുകാർ സംഭവത്തെ കുറിച്ച് വിശദമായ അന്വേഷണം നടത്തിവരുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP