Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ബ്യൂട്ടിപാർലറിന് മുന്നിൽ നിന്നും മൊബൈലിൽ സംസാരിച്ചതിന് മകളുടെ മുന്നിലിട്ട് യുവതിയെ ക്രൂരമായി തല്ലിച്ചതച്ചു; ഇല്ലാത്ത മോഷണ കുറ്റം തലയിൽ കെട്ടിവെക്കാനും ശ്രമം; വീഡിയോ വൈറലായതിന് പിന്നാലെ തിരുവനന്തപുരത്തെ ബ്യൂട്ടി പാർലർ ഉടമ അറസ്റ്റിൽ; മീനയ്ക്ക് അതിവേഗം ജാമ്യവും

ബ്യൂട്ടിപാർലറിന് മുന്നിൽ നിന്നും മൊബൈലിൽ സംസാരിച്ചതിന് മകളുടെ മുന്നിലിട്ട് യുവതിയെ ക്രൂരമായി തല്ലിച്ചതച്ചു; ഇല്ലാത്ത മോഷണ കുറ്റം തലയിൽ കെട്ടിവെക്കാനും ശ്രമം; വീഡിയോ വൈറലായതിന് പിന്നാലെ തിരുവനന്തപുരത്തെ ബ്യൂട്ടി പാർലർ ഉടമ അറസ്റ്റിൽ; മീനയ്ക്ക് അതിവേഗം ജാമ്യവും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: തിരുവനന്തപുരത്ത് നടുറോഡിൽ യുവതിക്ക് മർദനമേറ്റ സംഭവത്തിലെ പ്രതിയെ അറസ്റ്റ് ചെയ്തു. ബ്യൂട്ടിപാർലർ ഉടമയും ശാസ്തമംഗലം സ്വദേശിയുമായ മീനയെ തിരുവനന്തപുരം മ്യൂസിയം പൊലീസാണ് അറസ്റ്റ് ചെയ്തത്. പ്രതിയെ പിന്നീട് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.

കഴിഞ്ഞ ദിവസമാണ് യുവതിയെ ബ്യൂട്ടി പാർലർ ഉടമയായ സ്ത്രീ നടുറോഡിൽ ആക്രമിച്ചത്. കടയിൽ നിന്ന് വള മോഷ്ടിച്ചുവെന്നായിരുന്നു ആരോപണം. ഒപ്പമുണ്ടായിരുന്ന മകളുടെ കൺമുന്നിൽവച്ചായിരുന്നു യുവതിക്ക് മർദനമേറ്റത്. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. അതേസമയം വള മോഷ്ടിച്ചെന്ന ആരോപണം തെറ്റാണെന്ന് വ്യക്തമായിരുന്നു.

ബ്യൂട്ടിപാർലറിനുള്ളിൽ വന്നിരുന്നപ്പോൾ വള മോഷ്ടിച്ചെന്ന് ആരോപിച്ച് ഉടമ തന്നെ മർദ്ദിക്കുകയായിരുന്നുവെന്നാണ് യുവതി പറയുന്നത്. അതേസമയം യുവതി കടയിലെത്തി ഒരു കസ്റ്റമറോട് ഫോൺ ആവശ്യപ്പെട്ടപ്പോൾ നൽകാതിരുന്നതാണ് പ്രശ്‌നങ്ങളുടെ തുടക്കമെന്നും പിന്നീട് തന്നെ അവർ അസഭ്യം പറയുകയായിരുന്നുവെന്നുമാണ് ബ്യൂട്ടിപാർലർ ഉടമയുടെ വാദം.

എന്നാൽ, തന്റെ ബ്യൂട്ടിപാർലറിനു മുന്നിൽ നിന്നു മൊബൈൽ ഫോണിൽ സംസാരിച്ചതിന് പാർലർ ഉടമയായ സ്ത്രീ യുവതിയെ തല്ലിച്ചതച്ചതെന്നാണ് മർദ്ദനമേറ്റ യുവതി പറുന്നത്. ഏഴ് വയസ്സുള്ള മകളുടെ മുന്നിലിട്ട് ക്രൂരമായി തല്ലിച്ചതയ്ക്കുക ആയിരുന്നു. മരുതംകുഴി സ്വദേശിനിയായ ശോഭനക്കാണ് മർദ്ദനമേറ്റത്.

വ്യാഴാഴ്ച ഉച്ചയ്ക്ക് 1.30ന് ശാസ്തമംഗലത്തെ ബ്യൂട്ടി പാർലറിന് മുൻപിലാണ് സംഭവം. കേരള ബാങ്ക് ശാഖയിൽ മകളുമായി എത്തിയ ശോഭന സമീപത്തെ ബ്യൂട്ടിപാർലറിനു മുൻപിൽ നിന്നു മൊബൈൽ ഫോണിൽ സംസാരിച്ചു. പാർലറിന്റെ മുൻപിൽ നിന്നു ഫോണിൽ സംസാരിക്കുന്നത് ഉടമയായ സ്ത്രീ വിലക്കി. ഇതു ചോദ്യം ചെയ്ത ശോഭനയെ ഉടമ കരണത്തടിച്ചു വീഴ്‌ത്തി. ഇതുകണ്ട മകൾ നിലവിളിച്ചിട്ടും പാർലർ ഉടമയായ സ്ത്രീ അടി നിർത്തിയില്ല. ചെരിപ്പുകൊണ്ടും അടിച്ചു.

ഇതുകണ്ട് ദൃശ്യം പകർത്തിയ ആളെ പാർലർ ഉടമയ്ക്കൊപ്പം വന്ന യുവാവ് കയ്യേറ്റം ചെയ്യുകയും ശോഭനയെ പിടിച്ചു തള്ളുകയും ചെയ്തു. തന്റെ കയ്യിലിരുന്ന വള പിടിച്ചുവാങ്ങാനും മർദിച്ച സ്ത്രീ ശ്രമിച്ചെന്നും ഇവരുടെ പേര് മീന എന്നാണെന്നും ശോഭന പറഞ്ഞു. ശോഭനയുടെ പരാതിയിൽ ആദ്യം ഉഴപ്പിയ മ്യൂസിയം പൊലീസ്, മൊബൈൽ ക്യാമറാ ദൃശ്യം സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതിനൊടുവിാലാണ് കേസെടുത്തത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP