Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ഒരു ദിവസം മുഴുവൻ ചോദ്യം ചെയ്തിട്ടും അബ്ദുൾ ഖാദർ റഹീമിന് തീവ്രവാദികളുമായി ബന്ധമുണ്ട് എന്നതിന് സൂചനകൾ ഒന്നുമില്ല; തനിക്ക് ഭീകര സംഘടനകളുമായി ബന്ധമില്ലെന്നും അബു ഇല്യാസിനെ പരിചയമില്ലെന്നും ആവർത്തിച്ചതോടെ വിട്ടയച്ചത് ആവശ്യമെങ്കിൽ വീണ്ടും വിളിപ്പിക്കും എന്ന മുന്നറിയിപ്പോടെ; പൊലീസും എൻഐഎയും തമിഴ്‌നാട് ക്യു ബ്രാഞ്ചും മിലിട്ടറി ഇന്റലിജൻസും ചേർന്ന് കൊടുങ്ങല്ലൂർ സ്വദേശിയെ ചോദ്യം ചെയ്തത് 24 മണിക്കൂർ

ഒരു ദിവസം മുഴുവൻ ചോദ്യം ചെയ്തിട്ടും അബ്ദുൾ ഖാദർ റഹീമിന് തീവ്രവാദികളുമായി ബന്ധമുണ്ട് എന്നതിന് സൂചനകൾ ഒന്നുമില്ല; തനിക്ക് ഭീകര സംഘടനകളുമായി ബന്ധമില്ലെന്നും അബു ഇല്യാസിനെ പരിചയമില്ലെന്നും ആവർത്തിച്ചതോടെ വിട്ടയച്ചത് ആവശ്യമെങ്കിൽ വീണ്ടും വിളിപ്പിക്കും എന്ന മുന്നറിയിപ്പോടെ; പൊലീസും എൻഐഎയും തമിഴ്‌നാട് ക്യു ബ്രാഞ്ചും മിലിട്ടറി ഇന്റലിജൻസും ചേർന്ന് കൊടുങ്ങല്ലൂർ സ്വദേശിയെ ചോദ്യം ചെയ്തത് 24 മണിക്കൂർ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ഒരു ദിവസം മുഴുവൻ ചോദ്യം ചെയ്തിട്ടും സംശയാസ്പദമായ തെളിവുകൾ ലഭിക്കാത്തതിനെ തുടർന്ന് തീവ്രവാദ ബന്ധം സംശയിച്ച് പൊലീസ് കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുത്ത തൃശ്ശൂർ കൊടുങ്ങല്ലൂർ സ്വദേശി അബ്ദുൽ ഖാദർ റഹീമിനെ വിട്ടയച്ചു. പൊലീസും എൻഐഎയും തമിഴ്‌നാട് ക്യു ബ്രാഞ്ചും മിലിട്ടറി ഇന്റലിജൻസും 24 മണിക്കൂറാണ് ഖാദർ റഹീമിനെ ചോദ്യം ചെയ്തത്. എന്നാൽ, തുടർച്ചയായ ചോദ്യം ചെയ്യലിൽ ഖാദർ റഹീമിന് തീവ്രവാദികളുമായി ബന്ധമുണ്ട് എന്നതിന്റെ യാതൊരു സൂചനകളും ലഭിച്ചില്ല. ഇതിനെത്തുടർന്നാണ് അബ്ദുൽ ഖാദർ റഹീമിനെ കസ്റ്റഡിയിൽ നിന്ന് വിട്ടയക്കാൻ തീരുമാനിച്ചത്. അതേസമയം, ആവശ്യമെങ്കിൽ വീണ്ടും ചോദ്യം ചെയ്യാൻ വിളിപ്പിക്കുമെന്നും അന്വേഷണ സംഘം അറിയിച്ചു.

ഇന്നലെ എറണാകുളം സിജെഎം കോടതിയിൽ ഹാജരാകാനെത്തിയപ്പോഴാണ് അബ്ദുൾ ഖാദർ റഹീമിനെ കൊച്ചി പൊലീസ് കസ്റ്റഡിയിലെടുത്തത്. തനിക്ക് തീവ്രവാദ സംഘടനകളുമായി യാതൊരു ബന്ധവുമില്ലെന്ന് അബ്ദുൾ ഖാദർ റഹീം അന്വേഷണ സംഘത്തോട് ആവർത്തിച്ചിരുന്നു. ശ്രീലങ്കയിലോ പാക്കിസ്ഥാനിലോ പോയിട്ടില്ലെന്നും ലഷ്‌കർ കമാൻഡർ എന്ന് കേന്ദ്ര ഏജൻസികൾ പറയുന്ന അബു ഇല്യാസിനെ പരിചയമില്ലെന്നും റഹീം ആവർത്തിച്ചു. ഇന്ത്യയിലേക്ക് പോരും മുമ്പ് ബഹ്‌റൈൻ പൊലീസ് ചോദ്യം ചെയ്തിരുന്നതായും ഇയാൾ പൊലീസിനെ അറിയിച്ചു.

ഓഗസ്റ്റ് 28 മുതൽ സെപ്റ്റംബർ എട്ട് വരെ ഭീകരാക്രമണത്തിന് സാധ്യതയുണ്ടെന്ന രഹസ്യാന്വേഷണ മുന്നറിയിപ്പിന തുടർന്നാണ് അബ്ദുൾ ഖാദർ റഹീമിനെ കസ്റ്റഡിയിൽ എടുത്തത്. ഒരു യുവതിക്കൊപ്പം കൊച്ചിയിൽ വിമാനമിറങ്ങിയ റഹീമിനെ തേടി സംസ്ഥാന വ്യാപകമായി പൊലീസ് തെരച്ചിൽ നടത്തി വരികയായിരുന്നു. ഇന്നലെ രാവിലെ ഈ യുവതിയെ പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. ഇതിന് പിന്നാലെയാണ് ഉച്ചയോടെ റഹീം എറണാകുളം സിജെഎം കോടതിയിൽ കീഴടങ്ങാൻ എത്തിയത്.

രാജ്യത്ത് ഭീകരാക്രമണം നടത്താൻ ശ്രീലങ്കയിൽ നിന്നും ഇന്ത്യയിലേക്ക് എത്തിയ ലഷ്‌കർ ഭീകരർക്ക് സഹായം ഒരുക്കിയെന്ന സംശയത്തിലാണ് റഹീം ഉൾപ്പെടെയുള്ളവരെ ഇന്നലെ കസ്റ്റഡിയിൽ എടുത്തത്. തിരുവാരൂരിലെ മുത്തുപ്പേട്ടയിൽ നിന്ന് ഒരു സ്ത്രീ ഉൾപ്പടെ ആറ് പേരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. കോയമ്പത്തൂരിൽ നിന്ന് രണ്ട് പേരെ തമിഴ്‌നാട് പൊലീസ് കസ്റ്റഡിയിലെടുത്തു. ചെന്നൈ സ്വദേശി സിദ്ദിഖ് പൊൻവിഴ നഗർ സ്വദേശി സഹീർ എന്നിവരെയാണ് കോയമ്പത്തൂരിൽ നിന്ന് കസ്റ്റഡിയിലെടുത്തത്.

വേഷപ്രച്ഛന്നരായി ഭീകരരെന്ന് സംശയിക്കുന്ന രണ്ട് പേരെ വ്യാഴാഴ്ച രാത്രി കണ്ടെന്ന് കോയമ്പത്തൂരിലെ പ്രദേശവാസികൾ പൊലീസിന് മൊഴി നൽകിയിരുന്നു. ഇവർ താമസിച്ചതെന്ന കരുതുന്ന ലോഡ്ജ് കേന്ദ്രീകരിച്ചും പരിശോധന തുടരുകയാണ്. ശ്രീലങ്കയിൽ നിന്ന് അനധികൃത ബോട്ടിൽ തമിഴ്‌നാട് തീരത്ത് എത്തിയ ഭീകരർ കോയമ്പത്തൂരിലേക്ക് കടന്നതായാണ് വിവരം. സംഘത്തിലെ ഒരാൾ പാക് പൗരനായ ഇല്യാസ് അൻവറെന്ന് അന്വേഷണ ഏജൻസികൾ സ്ഥിരീകരിച്ചു. ഓഗസ്റ്റ് 28 മുതൽ സെപ്റ്റംബർ എട്ട് വരെ ഭീകരാക്രമണത്തിന് സാധ്യതയുണ്ടെന്നാണ് രഹസ്യാന്വേഷണ മുന്നറിയിപ്പ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP