Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202116Saturday

കുടുംബ പ്രശ്നങ്ങളാൽ പഠനം മുടങ്ങിയ പെൺകുട്ടിയെ ഹോസ്റ്റലിൽ എത്തിച്ചത് ഉപരിപഠനത്തിന് സഹായിക്കാമെന്ന് വാക്കു കൊടുത്ത്; പിന്നെ ഹോസ്റ്റലിലും ലോഡ്ജിലും കൊണ്ടു പോയി പീഡനം; ടീം ബി ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാനെതിരെ പോക്സോ കേസ്; ബഷീർ പൂവ്വാട്ടുപമ്പും സംഘടനയും വീണ്ടും വിവാദത്തിൽ

കുടുംബ പ്രശ്നങ്ങളാൽ പഠനം മുടങ്ങിയ പെൺകുട്ടിയെ ഹോസ്റ്റലിൽ എത്തിച്ചത് ഉപരിപഠനത്തിന് സഹായിക്കാമെന്ന് വാക്കു കൊടുത്ത്; പിന്നെ ഹോസ്റ്റലിലും ലോഡ്ജിലും കൊണ്ടു പോയി പീഡനം; ടീം ബി ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാനെതിരെ പോക്സോ കേസ്; ബഷീർ പൂവ്വാട്ടുപമ്പും സംഘടനയും വീണ്ടും വിവാദത്തിൽ

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്; അനാഥ പെൺകുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയിൽ പെൺകുട്ടിയുടെ സംരക്ഷണം ഏറ്റെടുത്തിരുന്ന ആൾക്കെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തു. കോഴിക്കോട് കുന്ദമംഗലം ആസ്ഥാനമായി പ്രവർത്തിക്കുന്ന ടീം ബി ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ ബഷീർ പൂവ്വാട്ടുപറമ്പിലിനെതിരെയാണ് ട്രസ്റ്റിലെ അന്തേവാസിയായ പെൺകുട്ടിയും സഹോദരങ്ങളും പരാതി നൽകിയത്. കോഴിക്കോട് മെഡിക്കൽ കോളേജ് പൊലീസാണ് പ്രതിക്കെതിരെ കേസെടുത്തിരിക്കുന്നത്.

മലപ്പുറം മഞ്ചേരി സ്വദേശിനിയായ പെൺകുട്ടിയാണ് ബഷീറിനെതിരെ പരാതി നൽകിയിരിക്കുന്നത്. പീഡനത്തിനിരയായ പെൺകുട്ടിയും പെൺകുട്ടിയുടെ മുതിർന്ന സഹോദരിയും സഹോദരനും ഏതാനും വർഷങ്ങളായി ബഷീർ നേതൃത്വം നൽകുന്ന ടീം ബി ചാരിറ്റബിൾ ട്രസ്റ്റിലെ അന്തേവാസിയാണ്. കുന്ദമംഗലത്ത് പ്രവർത്തിക്കുന്ന സ്ഥാപനത്തിൽ വെച്ചും കുറ്റിക്കാട്ടൂരിലെ ലോഡ്ജിൽ വെച്ചും പീഡിപ്പിച്ചെന്നാണ് പരാതി. കോഴിക്കോട് മെഡിക്കൽ കോളേജ് പൊലീസാണ് കേസ് അന്വേഷിക്കുന്നത്. പ്രതിയായ ബഷീർ പൂവ്വാട്ടുപറമ്പ് ഒളിവിലാണ്. ഇയാൾക്കെതിരെ പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി.

നേരത്തെയും നിരവധി വിവാദങ്ങളിൽ ഇടംപിടിച്ച സ്ഥാപനമാണ് ടീംബി ചാരിറ്റബിൾ ട്രസ്റ്റ്.കുന്ദമംഗംലം വെള്ളന്നൂരിൽ അനുമതിയില്ലാതെ പ്രവർത്തിക്കുന്ന ടീം ബി ചാരിറ്റബിൾ ട്രസ്റ്റിലെ ജീവനക്കാരനെ നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. സ്ഥാപനത്തിലെ മാനേജർ എന്ന് പറയപ്പെടുന്ന പൂവാട്ടുപറമ്പ് കളരിപുറായിയിൽ കോളനിയിൽ താമസിക്കുന്ന യാസർ അറഫാത്തിനെയാണ് കുന്ദമംഗലം പൊലീസ് എസ്‌ഐ ടി.എസ് ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. ഇയാൾ ഇപ്പോൾ ജയിലിലാണ്. വെള്ളന്നൂർ കോട്ടോൽ കുന്നിൽ പ്രവർത്തിക്കുന്ന ട്രസ്റ്റിന്റെ ഹോസ്റ്റലിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ ആളുകൾ കഴിയുന്നുണ്ടെന്ന പരാതിയെ തുടർന്ന് അന്വേഷിക്കാനെത്തിയ പൊലീസ് സംഘത്തെ തടയുകയും പൊലീസിന് നേരെ കയ്യേറ്റ ശ്രമം നടത്തിയതിനുമാണ് യാസർ അറഫാത്തിനെ അറസ്റ്റ് ചെയ്തിരുന്നത്.

ഈ സ്ഥാപനത്തിന് സർ്ക്കാറിന്റെ അനുമതിയില്ലെന്നും സ്ഥാപനത്തിന്റെ പ്രവർത്തനങ്ങൾക്കെതിരെ അന്വേഷണം നടക്കുന്നതിനാലും സ്ഥാപനം മാസങ്ങൾക്ക് മുമ്പ് അടച്ചുപൂട്ടിയിരുന്നു.രണ്ടു മാസം മുമ്പ് ഹോസ്റ്റലിൽ താമസിച്ച യുവതിയുടെ സ്വർണ്ണാഭരണം നഷ്ടപ്പെട്ടതായി പൊലീസിന് പരാതി ലഭിച്ചിരുന്നു. ഈ കേസും പൊലീസ് അന്വേഷിച്ച് വരികയാണ്. ട്രസ്റ്റിന്റെ ഭാരവാഹികളെ കുറിച്ചും പൊലീസ് അന്വേഷിക്കുന്നുണ്ട്. നേരത്തെ ആത്മീയ ചികിത്സ നടത്തുന്ന സ്ത്രീയുടെ തിരോധാനവുമായി ബന്ധപ്പെട്ടും ഈ സ്ഥാപനത്തിനെതിരെ അന്വേഷണം നടന്നുവരികയാണ്. ഇതിനിടെയിലാണ് ഇപ്പോൾ ട്രസ്റ്റ് ചെയർമാനെതിരെ പ്രയൂപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയും പുറത്തുവന്നിരിക്കുന്നത്. പത്താംക്ലാസിൽ പഠനം പൂർത്തിയാക്കിയ പെൺകുട്ടിയെ ഉപരിപഠനത്തിന് സഹായിക്കാമെന്ന് പറഞ്ഞാണ് പെൺകുട്ടിയുടെ സഹോദരിക്കൊപ്പം ട്രസ്റ്റിൽ എത്തിച്ചത്.

ഫോർവേഡ് ബ്ലോക്ക് സംസ്ഥാന സമിതി അംഗം കൂടിയാണ് ട്രസ്റ്റ് ചെയർമാനായ ബഷീർ പൂവ്വാട്ടുപറമ്പ്്. പൂവ്വാട്ടുപറമ്പിലും വെള്ളന്നൂരിലുമായി രണ്ട് ഹോസ്റ്റലുകളാണ് സ്ഥാപനത്തിനുണ്ടായിരുന്നത്. അനുമതിയില്ലാതെ പ്രവർത്തിച്ച ഈ സ്ഥാപനങ്ങളെല്ലാം അടച്ചുപൂട്ടിയിരുന്നു. രോഗികളും മാനസികപ്രശ്നങ്ങളുമുള്ള ചിലയാളുകളും വീടില്ലാത്ത അനാഥരായ ചിലയാളുകളുമാണ് രണ്ടിടങ്ങളിലുമായുണ്ടായിരുന്നത്. വെള്ളന്നൂരിലെ സ്ഥാപനത്തിൽ സർക്കാർ ജീവനക്കാരിയായ ഒരു സ്ത്രീയും താമസിച്ചിരുന്നു. കുടുംബപ്രശ്നങ്ങൾക്ക് ഇടനിലക്കാരായി നിന്ന് പരിഹാരം കണ്ടെത്തുകയും അവരിൽ നിന്ന് പണം കൈപറ്റിയുമാണ് ട്രസ്റ്റിന്റെ പ്രവർത്തനം.

ഈ ട്രസ്റ്റിനെതിരെയും നടത്തിപ്പുകാർക്കെതിരെയും ഗുരുതര ആരോപണങ്ങൾ നേരത്തെയും ഉയർന്നു വന്നിരുന്നു. ട്രസ്റ്റിന്റെ ഹോസ്റ്റലിൽ കുറച്ചുകാലം താമസിച്ചിരുന്ന റൈഹാനത്ത് എന്ന സ്ത്രീയെ ട്രസ്റ്റ് ചെയർമാന്റെ നേതൃത്വത്തിലുള്ള സംഘം ഉപദ്രവിച്ചതായി പരാതിയുണ്ടായിരുന്നു. യുവതി പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ ട്രസ്റ്റ് ചെയർമാൻ ഒളിവിൽ പോവുകയും ചെയ്തിരുന്നു. ട്രസ്റ്റിന്റെ സ്ഥാപനങ്ങളിൽ നിന്നും നേരത്തെ കഞ്ചാവ് കണ്ടെത്തുകയും ചെയ്തിരുന്നു. വിവിധയിടങ്ങളിലായി ഇവർ താമസിപ്പിച്ചിരിക്കുന്നവരിൽ പോക്സോ കേസിലെ പ്രതികളും മോഷണക്കേസുകളിലെ പ്രതികളുമുണ്ട്.

വെള്ളന്നൂരിലുള്ള ഹോസ്റ്റലിൽ സ്വന്തമായി ഇടിമുറിയുണ്ടെന്നും അവിടെ കൊണ്ടുപോയി മർദ്ദിച്ചാണ് കുടുംബ പ്രശ്‌നങ്ങളുമായി കൗൺസിലിംഗിനെത്തുന്നവരെ വീട്ടുകാർക്കൊപ്പം പോകാൻ നിർബന്ധിക്കുന്നത് എന്നും നേരത്തെ ഇവിടെ താമസിച്ചിരുന്ന റൈഹാനത്ത് എന്ന സ്ത്രീ വെളിപ്പെടുത്തിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP