Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ബംഗളുരു പൊലീസിനെ ഫോൺ വിളിച്ചത് ആവലഹള്ളി സ്വദേശി സ്വാമി സുന്ദരമൂർത്തി; ലോറി ഡ്രൈവറായ മുൻ സൈനികന്റെ ആക്രമണ ഭീഷണി വ്യാജമെന്ന് പൊലീസ്; കേരളമടക്കം തെക്കേ ഇന്ത്യയെ തീവ്രവാദികൾ ബോംബ് വച്ച് തകർക്കുമെന്ന് ഫോണിൽ വിളിച്ച് പറഞ്ഞയാളെ കണ്ടെത്തി കർണ്ണാടകാ പൊലീസ്; സുന്ദരമൂർത്തിക്ക് തീവ്രവാദ ബന്ധമില്ലെന്ന് നിഗമനം; ഭീഷണി വ്യാജമെങ്കിലും തൗഹീദ് ജമായത്തിന്റെ പെരുമ്പാവൂരിലെ സാന്നിധ്യം ഗൗരവത്തോടെ എടുത്ത് കേരളാ പൊലീസ്; സംസ്ഥാനത്ത് ജാഗ്രത തുടരും

ബംഗളുരു പൊലീസിനെ ഫോൺ വിളിച്ചത് ആവലഹള്ളി സ്വദേശി സ്വാമി സുന്ദരമൂർത്തി; ലോറി ഡ്രൈവറായ മുൻ സൈനികന്റെ ആക്രമണ ഭീഷണി വ്യാജമെന്ന് പൊലീസ്; കേരളമടക്കം തെക്കേ ഇന്ത്യയെ തീവ്രവാദികൾ ബോംബ് വച്ച് തകർക്കുമെന്ന് ഫോണിൽ വിളിച്ച് പറഞ്ഞയാളെ കണ്ടെത്തി കർണ്ണാടകാ പൊലീസ്; സുന്ദരമൂർത്തിക്ക് തീവ്രവാദ ബന്ധമില്ലെന്ന് നിഗമനം; ഭീഷണി വ്യാജമെങ്കിലും തൗഹീദ് ജമായത്തിന്റെ പെരുമ്പാവൂരിലെ സാന്നിധ്യം ഗൗരവത്തോടെ എടുത്ത് കേരളാ പൊലീസ്; സംസ്ഥാനത്ത് ജാഗ്രത തുടരും

മറുനാടൻ മലയാളി ബ്യൂറോ

ബംഗലുരു: കേരളം ഉൾപ്പെടെ എട്ട് സംസ്ഥാനങ്ങളിൽ ഭീകരാക്രമണ ഭീഷണി സന്ദേശം വ്യാജമെന്ന് സ്ഥിരീകരിച്ച് ബംഗലൂരു പൊലീസ്. വ്യാജ സന്ദേശം പൊലീസിനെ വിളിച്ച് അറിയിച്ചതിന് ബെംഗലുരു റൂറൽ ആവലഹള്ളി സ്വദേശി സ്വാമി സുന്ദരമൂർത്തിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ വൈകീട്ട് അഞ്ചരയ്ക്കാണ് സിറ്റി പൊലീസിനെ വിളിച്ച് കേരളം ഉൾപ്പെടെ എട്ട് സംസ്ഥാനങ്ങളിൽ ഭീകരാക്രമണ സാധ്യതയുണ്ടെന്ന സന്ദേശം നൽകിയത്. ഫോൺ നമ്പർ പിൻതുടർന്ന് നടത്തിയ അന്വേഷണത്തിലാണ് സ്വാമി സുന്ദരമൂർത്തിയെ പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാൾക്ക് തീവ്രവാദ ബന്ധമില്ലെന്നാണ് പ്രാഥമിക നിഗമനം.

സൈന്യത്തിൽ നിന്ന് വിരമിച്ച സുന്ദരമൂർത്തി ഇപ്പോൾ ആവലഹള്ളിയിൽ ലോറി ഡ്രൈവറാണ്. ഭീകരാക്രമണ സാധ്യതയുണ്ടെന്ന് ആശങ്കയുണ്ടെന്നും അത് വിളിച്ച് അറിയിക്കുകയാണ് ചെയ്തതെന്നുമാണ് സുന്ദരമൂർത്തി പൊലീസിനോട് പറഞ്ഞത്. സന്ദര മൂർത്തിയുടെ മകനും സൈനികനായിരുന്നു. കാർഗിൽ യുദ്ധത്തിൽ വീരചരമം പ്രാപിച്ചയാളാണ് മകൻ. ശ്രീലങ്കയിലെ ഭീകരാക്രമണ പശ്ചാത്തലത്തിൽ ആശങ്ക തോന്നിയെന്നും ഈ ആശങ്കയാണ് വിളിച്ചറിയിച്ചതെന്നുമാണ് സുന്ദരമൂർത്തി പൊലീസിനോട് പറഞ്ഞത്. ഈ മൊഴി പൊലീസ് വിശ്വാസത്തിലെടുക്കുകയാണ്. എല്ലാം സംസ്ഥാനങ്ങളേയും ഇക്കാര്യം അറിയിക്കുകയും ചെയ്തു. എന്നാൽ ലങ്കയിൽ സ്‌ഫോടനം നടത്തിയ തൗഹീദ് ജമായത്തിന് കേരളത്തിൽ വേരുകളുണ്ടെന്ന് വ്യക്തമായി കഴിഞ്ഞു. ഈ സാഹചര്യത്തിൽ കേരളത്തിൽ ജാഗ്രത തുടരും. റെയിൽവേ സ്‌റ്റേഷനിലും മറ്റും പരിശോധന കർശനമാക്കും.

ഭീകരാക്രമണ ഭീഷണിയുടെ പശ്ചാത്തലത്തിൽ ഇന്നലെ രാത്രി മുതൽ കേരളത്തിൽ പൊലീസ് പരിശോധന ശക്തമാക്കിയിരുന്നു ബാലറ്റ് പെട്ടികൾ സൂക്ഷിച്ച വെള്ളിമാട്കുന്നിലെ സ്‌ട്രോങ് റൂമിലും പരിശോധന നടത്തി. അപരിചിതരെ നിരീക്ഷിക്കാൻ പ്രത്യേക സംഘത്തെ നിയോഗിച്ചു. ഇതെല്ലാം തുടരാനാണ് സാധ്യത. ഭീകരാക്രമണങ്ങൾക്കായി 19 പേർ തമിഴ്‌നാട്ടിലെ രാമനാഥപുരത്തേക്ക് കടന്നിട്ടുണ്ടെന്ന സന്ദേശം ഒരു ട്രക്ക് ഡ്രൈവറാണ് നൽകിയതെന്നും അറിയിച്ചിരുന്നു. ഈ ഭീഷണിയെത്തുടർന്ന് നൈറ്റ് പട്രോളിങ് അടക്കമുള്ളവ ശക്തമാക്കിയതായി കോഴിക്കോട് റൂറൽ സ്‌പെഷൽ ബ്രാഞ്ചും അറിയിച്ചു. റെയിൽവേ സ്റ്റേഷനുകൾ കർശന നിരീക്ഷണത്തിലെന്നും പൊലീസ് അറിയിച്ചു. ആളുകൂടുന്ന ഇടങ്ങൾ, ആശുപത്രികൾ, ബസ് സ്റ്റാൻഡ്, റെയിൽവേ സ്റ്റേഷൻ എന്നിവിടങ്ങളിൽ കർശന പരിശോധന തുടരും. ഭീഷണി വ്യാജമെന്ന് തെളിഞ്ഞെങ്കിലും ഇതെല്ലാം തുടരും.

ശ്രീലങ്കൻ സ്‌ഫോടന പരമ്പരകളുടെ പശ്ചാത്തലത്തിൽ ഇന്ത്യൻ രഹസ്യാന്വേഷണ വിഭാഗം സുരക്ഷ ശക്തമാക്കി. ഇന്ത്യയിൽ നിന്നും നാടുവിട്ട ഐഎസ് ഭീകരരെന്ന് സംശയിക്കുന്ന 50 പേരെയാണ് ഇന്ത്യ സൂക്ഷ്മമായി നിരീക്ഷിക്കുന്നത്. ഐഎസ് സംഘത്തിൽ ഉൾപ്പെട്ടെന്ന് സംശയിക്കുന്ന ഇവർ ഇന്ത്യയിൽ നിന്നും ഒളിച്ചുകടന്ന ശേഷം അഫ്ഗാനിസ്ഥാനിലും സിറിയയിലുമായി കഴിയുകയാണെന്നാണ് ഇന്ത്യൻ സുരക്ഷാ ഉദ്യോഗസ്ഥർ വെളിപ്പെടുത്തുന്നത്. ഈസ്റ്റർ ദിനത്തിൽ ശ്രീലങ്കയിലെ മൂന്ന് പള്ളികളിലും നാല് ഹോട്ടലുകളിലുമായി നടന്ന ചാവേർ ആക്രമണത്തിൽ നിരവിധി പേർ കൊല്ലപ്പെട്ടിരുന്നു. ഇന്ത്യയിൽ നിന്നും നാടുവിട്ട ഐഎസ് ബന്ധം സംശയിക്കുന്നവർ ഭീകരവാദ സംഘത്തിലേക്ക് യുവാക്കളെ റിക്രൂട്ട് ചെയ്യുന്നുണ്ടെന്നും ഇന്ത്യയിൽ പല സ്ഥലങ്ങളിലും ഭീകരാക്രമണങ്ങൾ നടത്താനാണ് ഇവരുടെ പദ്ധതിയെന്നുമാണ് സുരക്ഷ ഉദ്യോഗസ്ഥരുടെ നിഗമനം. ഇതിനൊപ്പമാണ് തൗഹീദ് ജമായത്തിന്റെ സാന്നിധ്യവും കേരളം തിരിച്ചറിയുന്നത്.

ശ്രീലങ്കയിലെ ചാവേറാക്രമണങ്ങളുമായി ബന്ധപ്പെട്ട് 60 മലയാളികൾ നിരീക്ഷണത്തിലാണ്. സ്ഫോടനം നടത്തിയ ഭീകര സംഘടനയായ തൗഹീദ് ജമാഅത്തുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്നവരാണ് ഇവർ. ഇവർ നിരീക്ഷണത്തിലാണെന്ന കാര്യം സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ സ്ഥിരീകരിച്ചു. സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ഐഎസ് ഏറ്റെടുത്തതായുള്ള മലയാള വീഡിയോ സന്ദേശവും അത് സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നതും അടിസ്ഥാനമാക്കിയാണിപ്പോൾ അന്വേഷണം. ഐഎസിന്റെ നിഴൽ രൂപമായ നാഷണൽ തൗഹീദ് ജമാഅത്തിന്റെ തമിഴ്‌നാട് ഘടകവുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചവരിൽ 60 മലയാളികളുണ്ട്. വണ്ടിപ്പെരിയാർ, പാലക്കാട്, തൃശൂർ, പെരുമ്പാവൂർ എന്നിവിടങ്ങളിൽ നിന്നുള്ളവരാണിവർ. സംസ്ഥാന പൊലീസും കേന്ദ്ര ഇന്റലിജൻസ് ഏജൻസികളും അന്വേഷണം ശക്തമാക്കിയിട്ടുണ്ട്.

തമിഴ്‌നാട്ടിലെ നാഷണൽ തൗഹീദ് ജമാഅത്ത് 2016ൽ മധുരയിലും, നാമക്കലിലും ചേർന്ന രഹസ്യയോഗങ്ങളിൽ ഈ അറുപതുപേരും പങ്കെടുത്തിരുന്നു. ഐഎസിൽ ചേർന്ന, ഇന്റർപോൾ തേടുന്ന കാസർകോട്ടുകാരായ ചിലർ ശ്രീലങ്ക സന്ദർശിച്ചിരുന്നു. ഇത് നാഷണൽ തൗഹീദ് ജമാഅത്തിന്റെ പ്രവർത്തനങ്ങളിൽ പങ്കാളികളാകാനാണെന്നാണ് ഏജൻസികളുടെ അനുമാനം. ശ്രീലങ്കൻ സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ഏറ്റ് ഐ എസ് പുറത്തിറക്കിയ വീഡിയോ ദൃശ്യങ്ങൾ അറബിയിലും ഇംഗ്ലീഷിലും കൂടാതെ മലയാളം, തമിഴ് ഭാഷകളിലും ഉണ്ടായിരുന്നു. സാമൂഹ്യമാധ്യമങ്ങളിൽ ഇത് പ്രചരിച്ചതോടെയാണ് മലയാളി ബന്ധത്തിനും തെളിവുകൾ ലഭിച്ചത്. സാമൂഹ്യമാധ്യമങ്ങളിൽനിന്ന് ഈ മലയാളം വീഡിയോ പിന്നീട് പിൻവലിച്ചു.

ശ്രീലങ്കയിൽ വൻ സ്ഫോടനങ്ങൾ ആസൂത്രണം ചെയ്യുന്നുണ്ടെന്ന രഹസ്യ വിവരം എൻഐഎ ശ്രീലങ്കയ്ക്ക് കൈമാറിയിരുന്നു. രഹസ്യപ്രവർത്തനങ്ങൾക്ക് സുരക്ഷിത താവളമായി കേരളത്തെ ഉപയോഗിക്കുന്നതിനാലാണ് ഭീകരാക്രമണങ്ങൾ പോലുള്ള പ്രവർത്തനങ്ങൾ ഇവർ കേരളത്തിൽ നടത്താത്തതെന്ന് കരുതപ്പെടുന്നു. ചാവേറാക്രമണങ്ങൾ അഴിച്ചുവിട്ടതിന്റെ സൂത്രധാരൻ സഹ്റാൻ ഹാഷിം കേരളത്തിലെയും തമിഴ്‌നാട്ടിലെയും ചില ഐഎസ് അനുകൂലികളുമായി ബന്ധപ്പെട്ടിരുന്നതായി സുരക്ഷാ ഏജൻസികൾക്ക് വിവരം ലഭിച്ചു. സാമൂഹ്യമാധ്യമങ്ങൾ വഴി മൂന്നു വർഷമായി ഇയാൾ ഈ ബന്ധം പുലർത്തിയിരുന്നുവെന്നാണ് സൂചന. ഈ സാഹചര്യത്തിലാണ് കേരളത്തിൽ സുരക്ഷ കർശനമാക്കുന്നത്.

ദക്ഷിണേന്ത്യയിൽ നിന്ന് ഐഎസ് അനുകൂലികളായ മുഹമ്മദ് ആഷിഖ്, ഇസ്മയേൽ, ഷംസുദ്ദീൻ, ജാഫർ സാദിഖ് അലി, ഷംസുൽ ഹമീദ് എന്നിവരെ മുൻപ് എൻഐഎ അറസ്റ്റ് ചെയ്തിരുന്നു. ഇവരിൽ ചിലർ സഹ്റാൻ ഹാഷിമുമായി ബന്ധം പുലർത്തിയിരുന്നു. കേരളത്തിലെ ചില സലഫി മൗലവിമാരുടെ പ്രസംഗങ്ങളും ഹാഷിമിന്റെ പ്രസംഗവും തമ്മിൽ വലിയ സാമ്യതകൾ ഉണ്ടായിരുന്നതായും എൻഐഎ കണ്ടെത്തിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP