Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Dec / 202002Wednesday

'സ്വാമി അയ്യപ്പ ചിത്രം അടിക്കാൻ പ്രിന്റിങ് പ്രസുകൾക്ക് വിലക്ക്; തിരഞ്ഞെടുപ്പ് കഴിയും വരെ വിവാഹ-ഗൃഹപ്രവേശ-ആശംസാ കാർഡുകളിൽ പോലും അയ്യപ്പന്റെ ചിത്രം അച്ചടിക്കരുത്; സിപിഎമ്മിനെ അലോസരപ്പെടുത്തി പത്രകട്ടിങ്ങിന്റെ സ്‌ക്രീൻ ഷോട്ടുകൾ പ്രചരിക്കുന്നു; സോഷ്യൽ മീഡിയ പ്രചാരണത്തിലെ സത്യം അന്വേഷിക്കുമ്പോൾ

'സ്വാമി അയ്യപ്പ ചിത്രം അടിക്കാൻ പ്രിന്റിങ്  പ്രസുകൾക്ക് വിലക്ക്; തിരഞ്ഞെടുപ്പ് കഴിയും വരെ വിവാഹ-ഗൃഹപ്രവേശ-ആശംസാ കാർഡുകളിൽ പോലും അയ്യപ്പന്റെ ചിത്രം അച്ചടിക്കരുത്; സിപിഎമ്മിനെ അലോസരപ്പെടുത്തി പത്രകട്ടിങ്ങിന്റെ സ്‌ക്രീൻ ഷോട്ടുകൾ പ്രചരിക്കുന്നു; സോഷ്യൽ മീഡിയ പ്രചാരണത്തിലെ സത്യം അന്വേഷിക്കുമ്പോൾ

എം മനോജ് കുമാർ

തിരുവനന്തപുരം: സ്വാമി അയ്യപ്പന്റെ ചിത്രം പോയിട്ട് നിഴലിനെപ്പോലും സിപിഎമ്മും സർക്കാരും ഭയപ്പെടുകയാണോ? സോഷ്യൽ മീഡിയയിൽ കറങ്ങിത്തിരിഞ്ഞു സഞ്ചരിക്കുന്ന ഒരു പത്ര ക്ലിപ്പിങ് ആണ് ഈ സംശയം ഉയർത്തുന്നത്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ആലപ്പുഴ എന്ന ഒരൊറ്റ സീറ്റിലേക്ക് സിപിഎമ്മിനെ ഒതുക്കിയത് ശബരിമലയിൽ അയ്യപ്പ സന്നിധിയിൽ യുവതികളെ കൊണ്ട് നിർത്തിയ സാഹസമായിരുന്നു. ഇപ്പോൾ തദ്ദേശസ്വയം ഭരണ-നിയമസഭാ തിരഞ്ഞെടുപ്പുകൾ ആഗതമായിരിക്കുമ്പോൾ അയ്യപ്പൻ വീണ്ടും ചിത്രത്തിൽ പ്രത്യക്ഷപ്പെടുകയാണോ? അയ്യപ്പ ചിത്രം അടിക്കാൻ പ്രസുകൾക്ക് വിലക്ക് എന്നതലക്കെട്ടിൽ ആണ് ആണ് സിപിഎമ്മിനെ ആലോസരപ്പെടുത്തുന്ന വിധത്തിൽ ഈ പത്രകട്ടിംഗിന്റെ സ്‌ക്രീൻ ഷോട്ട്‌സുകൾ പ്രചരിക്കുന്നത്.

'സ്വാമി അയ്യപ്പ ചിത്രം അടിക്കാൻ പ്രിന്റിങ് പ്രസുകൾക്ക് വിലക്ക്. തിരഞ്ഞെടുപ്പ് കഴിയും വരെ ആശംസാ കാർഡുകൾ, വിവാഹം, ഗൃഹപ്രവേശം തുടങ്ങിയ ചടങ്ങുകൾക്കുള്ള കാർഡുകളിൽ പോലും അയ്യപ്പന്റെ ചിത്രം അച്ചടിക്കരൂത് എന്ന നിർദ്ദേശമാണ് പ്രസ് ഉടമകൾക്ക് സർക്കാരും പൊലീസും നല്കിയിരിക്കുന്നത്. ഇതിനായി പ്രസ് ഉടമകളുടെ യോഗം നേരത്തെ വിളിച്ച് ചേർത്തിരുന്നു. കർശന താക്കീതാണ് സർക്കാർ പ്രതിനിധികൾ ഉടമകൾക്ക് നൽകിയത്. ഇതോടെ മംഗളകർമ്മങ്ങൾക്ക് അയ്യപ്പന്റെ ചിത്രം വെച്ച് കാർഡ് അടിക്കാൻ ആഗ്രഹിച്ച് പ്രസുകളിൽ എത്തുന്നവർ നിരാശയോടെ മടങ്ങുന്നു''-ഇതാണ് വാർത്തയുടെ സംഗ്രഹം. ഈ വാർത്തയാണ് സർക്കാരിന്റെ അയ്യപ്പപ്പേടി വീണ്ടും ഓർമ്മിപ്പിക്കുന്നത്.

വാർത്താക്ലിപ്പ് പ്രിന്റിങ് പ്രസ് അസോസിയേഷൻ സംസ്ഥാന നേതാക്കൾക്ക് ലഭിച്ചതോടെ അവരും ഈ കാര്യത്തിൽ അന്വേഷണം തുടങ്ങിയിട്ടുണ്ട്. അമ്പലപ്പുഴ പ്ലെയ്‌സ് ലൈനിൽ ആണ് പത്ര വാർത്തയുടെ സ്‌ക്രീൻ ഷോട്‌സ് പ്രചരിക്കുന്നത്. പക്ഷെ പ്രിന്റിങ് പ്രസ് അസോസിയേഷൻ നേതാക്കൾക്ക് ഇത് സംബന്ധിച്ച് സൂചനകളില്ല.പക്ഷെ വാർത്തയുടെ ഉറവിടം തേടി അവരും അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. അയ്യപ്പനും സിപിഎമ്മും തമ്മിൽ നിലനിൽക്കുന്ന പ്രശ്‌നം അറിയാവുന്നതുകൊണ്ടാണ് ഈ വാർത്തയിൽ കാമ്പ് ഉണ്ടോ എന്നതിൽ നേതാക്കളും അന്വേഷണം തുടങ്ങിയിരിക്കുന്നത്. വാർത്തകളിൽ ഫാക്റ്റ് ചെക്ക് പരിശോധിക്കാൻ പുതുതായി സർക്കാർ ഏർപ്പെടുത്തിയ സംവിധാനങ്ങൾ നടപടി തുടങ്ങിയോ എന്ന കാര്യത്തിലും സൂചനകളില്ല.

കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഇടതുമുന്നണി ഒരേ ഒരു സീറ്റിൽ ഒതുങ്ങാൻ കാരണം ശബരിമല പ്രശ്‌നമായിരുന്നു. ആചാരങ്ങൾ തെറ്റിച്ച് അയ്യപ്പന്റെ തിരുനടയിൽ യുവതികളെ സർക്കാർ തന്നെ കൊണ്ട് വന്നു നിർത്തിയപ്പോൾ ഇളകിയത് സിപിഎമ്മിനോട് അടിയുറച്ച് നിന്നിരുന്ന ഹിന്ദു വോട്ടു ബാങ്കുകൾ ആയിരുന്നു. ക്രിസ്ത്യൻ-മുസ്ലിം വോട്ടു ബാങ്കുകൾ തുണയ്ക്കും എന്ന് കരുതി സുപ്രീംകോടതി വിധിയുടെ ബലത്തിൽ പിണറായി സർക്കാർ നടത്തിയ സാഹസം കേരളത്തിലെ ഇടതുമുന്നണിയുടെ തന്നെ അടിത്തറയുലയ്ക്കുന്നതാണ് കണ്ടത്.

ഇന്നു ഹിന്ദുവിനാണെങ്കിൽ നാളെ പിണറായി സർക്കാർ എടുത്ത് പ്രയോഗിക്കുക ഇത്തരം ആയുധങ്ങൾ തങ്ങൾക്ക് നേരെ ആയിരിക്കും എന്ന തിരിച്ചറിവിവിൽ ക്രിസ്ത്യൻ-മുസ്ലിം വിഭാഗങ്ങൾ സർക്കാരിനു നേരെ ലോക്‌സഭാ തിരഞ്ഞെടുപ്പ് സമയത്ത് പുറംതിരിഞ്ഞു നിന്നു. അതുവരെ സർക്കാരിനോട് സഹകരിച്ച വെൽഫെയർ പാർട്ടിയും ജമാ അത്തെ ഇസ്ലാമിയും പോലും ഇതേ നിലപാടാണ് സ്വീകരിച്ചത്. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഇടതുമുന്നണി കണക്കുകൂട്ടലുകൾ പൂർണമായും തെറ്റുകയും ചെയ്തു. ചാലക്കുടിയിൽ തോറ്റപ്പോൾ നടൻ ഇന്നസെന്റ് പറഞ്ഞത് വൈറലാകുകയും ചെയ്തു. തിരഞ്ഞെടുപ്പിൽ ഞാൻ മാത്രം തോറ്റുപോയിരുന്നെങ്കിൽ എന്താകും എന്റെ അവസ്ഥ. പക്ഷേ ബാക്കി 18പേരും തോറ്റപ്പോഴാണ് ആശ്വാസമായത്. ആലപ്പുഴയിൽ ആരിഫ് മാത്രം എനിക്ക് ചെറിയൊരു ദുഃഖം തന്നു. വളരെ ചെറുതാണ് കേട്ടോ.' ചിരിയോടെ ഇന്നസെന്റ ഇങ്ങനെയാണ് പ്രതികരിച്ചത്.

ആലപ്പുഴയിലെ ഒരു ലോക്‌സഭാ സീറ്റിൽ ഇടതുമുന്നണി ഒതുങ്ങിയപ്പോൾ സിപിഎം പറഞ്ഞത് മോദിപ്പേടിയിൽ ന്യൂനപക്ഷ വോട്ടു കേന്ദ്രീകരണം സംഭവിച്ചു എന്നായിരുന്നു. എന്നാൽ ഭൂരിപക്ഷത്തിന്റെ വോട്ട് എവിടെപ്പോയി എന്ന ചോദ്യത്തിന് സിപിഎം ഉത്തരം നൽകിയില്ല. ഇടത് വോട്ടു ബാങ്കുകളെ പിടിച്ചു കുലുക്കിയ നടപടിയാണ് ശബരിമലയിലെ ആചാരലംഘനം എന്ന് സിപിഎം നേതാക്കൾക്ക് തീർച്ചയുണ്ടായിരുന്നു. അതുകൊണ്ട് തന്നെ ഈ കാര്യത്തിൽ അവർ മൗനം പാലിച്ചു. ഇപ്പോൾ തദ്ദേശസ്വയംഭരണ-നിയമസഭാ തിരഞ്ഞെടുപ്പുകൾ സമാഗതമായിരിക്കെ ഈ അയ്യപ്പപ്പേടി വീണ്ടും എത്തിയോ എന്ന സംശയമാണ് ഉയരുന്നത്. കേരളത്തിലെ പ്രസ് ഉടമകളുടെ അസോസിയേഷൻ ആയ കേരള മാസ്റ്റർ പ്രിന്റെഴ്‌സ് അസോസിയേഷൻ ഈ കാര്യം അന്വേഷിക്കുന്നുണ്ട്. ഔദ്യോഗികമായി ഒരു നിർദ്ദേശം സർക്കാരിൽ നിന്നോ പൊലീസിൽ നിന്നോ ലഭിച്ചിട്ടില്ല. ഒരു സന്ദേശം പ്രചരിക്കുന്നത് തങ്ങൾക്കും ലഭിച്ചിട്ടുണ്ട്-കേരള മാസ്റ്റർ പ്രിന്റെഴ്‌സ് അസോസിയേഷൻ കോ-ഓർഡിനെറ്ററും മുൻ സംസ്ഥാന പ്രസിഡന്റുമായ വേണുഗോപാൽ മറുനാടനോട് പറഞ്ഞു.

ഈ സന്ദേശം ഇവിടെ നിന്ന് വന്നു എന്ന് ഞങ്ങൾക്ക് അറിയില്ല. പ്രസ് അമ്പലപ്പുഴയിൽ മാത്രമല്ല കേരളത്തിൽ മുഴുവനുമുണ്ട്. അയ്യായിരത്തോളം പ്രസുകൾ കേരളത്തിലുണ്ട്. രണ്ടു മൂന്നു സംഘടനകൾ കേരളത്തിലുണ്ട്. പക്ഷെ പ്രാമുഖ്യം ഞങ്ങളുടെ അസോസിയേഷനാണ്. നിർദ്ദേശം വരണമെങ്കിൽ മുഴുവൻ സ്ഥലത്തും വരണം. ജനാധിപത്യ രാജ്യത്തിലെ പൊലീസിനു ഇങ്ങനെ പറയാൻ കഴിയുമോ? ഞങ്ങൾ ഞങ്ങളുടെ വഴിയിൽ അന്വേഷിക്കുന്നുണ്ട്. ഒരു ടെസ്റ്റ് ഡോസ് ആണോ എന്ന് ഞങ്ങൾക്ക് സംശയമുണ്ട്. ഭാവിയിൽ ഇങ്ങനെ ഒരു നിർദ്ദേശം വന്നാൽ അത് എങ്ങനെയാകും എന്നറിയാനുള്ള ടെസ്റ്റ് ഡോസ് ആണോ എന്നും അറിയില്ല. ഇതെല്ലാം ഞങ്ങളുടെ സംശയങ്ങൾ മാത്രമാണ്. തിരഞ്ഞെടുപ്പ് വരുകയല്ലേ.. അതാകാം ഈ സന്ദേശം പ്രചരിക്കുന്നത്. ഏത് പ്രസിനോടു ആണ് പൊലീസ് ഇങ്ങനെയൊരു നിർദ്ദേശം നൽകിയത് എന്ന് ഞങ്ങൾക്ക് അറിയില്ല-വേണുഗോപാൽ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP