Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഡ്രൈവിങ് സീറ്റിലുണ്ടായിരുന്നത് ബാലഭാസ്‌കറാണെന്നാണ് കെഎസ്ആർടിസി ഡ്രൈവർ അജിയുടെ മൊഴി; വേഷം ടീഷർട്ടും ബർമുഡയുമാണെന്നും മൊഴി നൽകി; ഈ വേഷം ധരിച്ച് കാറിലുണ്ടായിരുന്നത് അർജുനായിരുന്നവെന്നത് വസ്തുതയും; മൊഴിയുടെ ദുരൂഹതകൾ ചർച്ചയാകുമ്പോൾ മറ്റൊരു ഞെട്ടിക്കുന്ന വിവരവും പുറത്ത്; അപകട മരണമുറപ്പിച്ച മൊഴി നൽകിയ ഡ്രൈവർ ഇന്ന് യുഎഇയിൽ സർക്കാർ ഡ്രൈവർ; ജോലി കിട്ടിയത് കോൺസുലേറ്റിലെ ഇടപെടലും; ബാലഭാസ്‌കറിന്റെ കേസ് ഫയൽ അട്ടിമറിക്ക് പിന്നിലും സ്വപ്‌നാ സുരേഷ്?

ഡ്രൈവിങ് സീറ്റിലുണ്ടായിരുന്നത് ബാലഭാസ്‌കറാണെന്നാണ് കെഎസ്ആർടിസി ഡ്രൈവർ അജിയുടെ മൊഴി; വേഷം ടീഷർട്ടും ബർമുഡയുമാണെന്നും മൊഴി നൽകി; ഈ വേഷം ധരിച്ച് കാറിലുണ്ടായിരുന്നത് അർജുനായിരുന്നവെന്നത് വസ്തുതയും; മൊഴിയുടെ ദുരൂഹതകൾ ചർച്ചയാകുമ്പോൾ മറ്റൊരു ഞെട്ടിക്കുന്ന വിവരവും പുറത്ത്; അപകട മരണമുറപ്പിച്ച മൊഴി നൽകിയ ഡ്രൈവർ ഇന്ന് യുഎഇയിൽ സർക്കാർ ഡ്രൈവർ; ജോലി കിട്ടിയത് കോൺസുലേറ്റിലെ ഇടപെടലും; ബാലഭാസ്‌കറിന്റെ കേസ് ഫയൽ അട്ടിമറിക്ക് പിന്നിലും സ്വപ്‌നാ സുരേഷ്?

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ബാലഭാസ്‌കറിന്റെ മരണത്തിലെ അന്വേഷണം അട്ടിമറിച്ചുവെന്ന സൂചനകളുമായി പുതിയ റിപ്പോർട്ട്. ബാലഭാസ്‌കറിന്റേത് അപകടമരണമെന്ന് മൊഴി നൽകിയ കെഎസ്ആർടിസി ഡ്രൈവർ സി.അജിയുടെ പുതിയ ജോലിയാണ് സംശയങ്ങൾക്ക് പുതുമാനം നൽകുന്നത്. അജി പിന്നീട് യുഎഇ കോൺസുലേറ്റ് വഴി യുഎഇ സർക്കാരിന്റെ കീഴിൽ ഡ്രൈവറായതു ദുരൂഹതകൾ കൂട്ടുന്നു. സ്വപ്‌നാ സുരേഷിന്റെ ഇടപെടലാണ് അജിക്ക് ജോലി വാങ്ങി കൊടുത്തതെന്നാണ് സൂചന. അപകട സ്ഥലത്ത് സരിത്തിനെ കണ്ടുവെന്ന കലാഭവൻ സോബിയുടെ മൊഴിയും ഇനി നിർണ്ണായകമാണ്. കേസ് അന്വേഷണത്തിന് സിബിഐ എത്തുമ്പോഴാണ് അജിയുടെ ജോലിയിലെ ദുരൂഹതയും ചർച്ചയാകുന്നത്. കോൺസുലേറ്റ് വഴി അജിക്ക് ജോലി കിട്ടിയതും ഇനി അന്വേഷണ പരിധിയിൽ വരും.

സി. അജിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് അപകടമരണം എന്ന തരത്തിൽ കേസ് അവസാനിപ്പിക്കാൻ പൊലീസ് തീരുമാനിച്ചത്. ബാലഭാസ്‌കറിന്റെ കാറിനു പിന്നിൽ ഈ ബസും ഉണ്ടായിരുന്നു. ബാലുവിന്റേത് അപകട മരണമാണ് എന്ന് അജി മൊഴി നൽകുകയും ചെയ്തു. പുറത്തുവന്ന സ്വർണക്കള്ളക്കടത്തുകേസ് കൂട്ടി വായിക്കുമ്പോൾ ദുരൂഹതകൾ ഏറുകയാണെന്നും യുഎഇ കോൺസുലേറ്റ് വഴി യുഎഇ സർക്കാരിലെ ഡ്രൈവറായുള്ള അജിയുടെ നിയമനത്തെ കുറിച്ച് അന്വേഷിക്കണമെന്നാണ് ആവശ്യം. ഇതോടെ പുതിയ വഴിത്തിരിവ് കേസിന് കൈവരികയാണ്. അജിയുടെ മൊഴിയിൽ ഏറെ ദുരൂഹതയുണ്ടായിരുന്നു. ബാലഭാസ്‌കറാണ് വണ്ടി ഓട്ടിച്ചതെന്ന് വരുത്താനും ശ്രമം നടന്നു. ഇതെല്ലാം ഇനി സംശയ നിഴലിലാകും.

കെ.എസ്.ആർ.ടി.സി ഡ്രൈവറായിരുന്ന സി.അജിയാണ് യു.എ.ഇ കോൺസുലേറ്റ് വഴി യു.എ.ഇ സർക്കാരിന്റെ കീഴിൽ ഡ്രൈവറായത്. 'ബാലഭാസ്‌കറിന്റെ കാറിനു പിന്നിൽ ഈ ബസും ഉണ്ടായിരുന്നു. ബാലുവിന്റേത് അപകട മരണമാണ് എന്ന് അജി മൊഴി നൽകുകയും ചെയ്തു. പുറത്തുവന്ന സ്വർണക്കള്ളക്കടത്തുകേസ് കൂട്ടി വായിക്കുമ്പോൾ ദുരൂഹതകൾ ഏറുകയാണെന്നും യുഎഇ കോൺസുലേറ്റ് വഴി യുഎഇ സർക്കാരിലെ ഡ്രൈവറായുള്ള അജിയുടെ നിയമനത്തെ കുറിച്ച് അന്വേഷിക്കണം'-ബാലഭാസ്‌കറിന്റെ മരണത്തിൽ നീതി തേടി പോരാട്ടം നടത്തുന്ന മാധ്യമ പ്രവർത്തകനായ അരുൺ കുമാർ ആവശ്യപ്പെട്ടു. ഇതിനിടെ ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ബാലഭാസ്‌കറിന്റെ ഡ്രൈവർ അർജുൻ ഏതാനും ദിവസങ്ങൾക്ക് മുൻപ് കോടതിയെ സമീപിച്ചിരുന്നു. അപകട സമയത്ത് കാർ ഓടിച്ചത് ബാലഭാസകറായിരുന്നെന്നാണ് ഹർജിയിലെ വാദം.

അപകട സമയത്ത് കാർ ഓടിച്ചത് ബാലഭാസ്‌കറല്ലെന്നായിരുന്നു ക്രൈംബ്രാഞ്ച് കണ്ടെത്തിയിട്ടുണ്ട്. ഇതിനിടെ കേസിന്റെ അന്വേഷണം സിബിഐ ഏറ്റെടുത്തിട്ടുണ്ട്. ബാലഭാസ്‌കറിന്റെ സുഹൃത്തുക്കൾ പ്രതികളായ സ്വർണക്കടത്ത് കേസിലെ 25 പേർ ഇപ്പോഴും ഒളിവിലാണ് എട്ടു പേർക്കെതിരെ കൊഫേപോസ ചുമത്തിയെങ്കിലും രണ്ടു പേർ ഒഴികെ എല്ലാവരും പുറത്തിറങ്ങിയതോടെ പ്രതികളെ പിടികിട്ടാപ്പുള്ളികളായി പ്രഖ്യാപിക്കാൻ നടപടി തുടങ്ങി. കേരളത്തിലേക്ക് 700 കിലോ സ്വർണം കടത്തിയെന്നാണ് ഡിആർഐയുടെ കണ്ടെത്തൽ. ബാലഭാസ്‌കറിന്റെ മരണം അന്വേഷിക്കുന്ന സിബിഐ സംഘം ഈ സ്വർണക്കടത്തിലെ ഇടപാടുകളും അന്വേഷിക്കും. കോൺസുലേറ്റ് സ്വർണക്കടത്തിനു മുൻപ് കേരളത്തിലെ ഏറ്റവും വലിയ സ്വർണവേട്ടയായിരുന്നു അത്. കസ്റ്റംസ് സൂപ്രണ്ടും ബാലഭാസ്‌കറിന്റെ രണ്ട് സുഹൃത്തുക്കളും അടക്കം 9 പേരാണ് അന്ന് അറസ്റ്റിലായത്.

2018 സെപ്റ്റംബർ 25നാണ് ബാലഭാസ്‌കറും ഭാര്യയും മകൾ തേജസ്വിനി ബാലയും സഞ്ചരിച്ച കാർ അപകടത്തിൽപെട്ടത്. തിരുവനന്തപുരം പള്ളിപ്പുറത്തിനു സമീപമെത്തിയപ്പോൾ കാർ നിയന്ത്രണം വിട്ട് ഒരു മരത്തിലിടിക്കുകയായിരുന്നു. ഉടനെ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും രണ്ടുവയസ്സുകാരി തേജസ്വിനിയുടെ ജീവൻ രക്ഷിക്കാൻ സാധിച്ചിരുന്നില്ല. ഒരാഴ്‌ച്ചയോളം വെന്റിലേറ്ററിൽ ചികിത്സയിലായിരുന്ന ബാലഭാസ്‌കറിന്റെ നില മെച്ചപ്പെട്ടുവരുന്നതിനിടെ ഹൃദയാഘാതം വന്ന് ഒക്ടോബർ രണ്ടിന് മരണം സംഭവിക്കുകയായിരുന്നു. തിരുവനന്തപുരം അനന്തപുരി ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. തൃശ്ശൂരിൽ ക്ഷേത്രദർശനത്തിനു ശേഷം മടങ്ങുന്ന വഴിയായിരുന്നു അപകടം നടന്നത്. അമിതവേഗത്തിൽ വന്ന കാർ സമീപത്തെ മരത്തിലിടിച്ചാണ് അപകടമുണ്ടായത് എന്നായിരുന്നു ആദ്യ നിഗമനം.

അപകടസമയത്ത് കാറിനു പിന്നിലുണ്ടായിരുന്ന കെ.എസ്.ആർ.ടി.സി. ബസിന്റെ ഡ്രൈവർ അജിയുടെ മൊഴിയിലും ക്രൈംബ്രാഞ്ച് സംഘം പൊരുത്തക്കേട് കണ്ടെത്തിയിരുന്നു. കാർ മരത്തിലേക്കിടിച്ചു കയറിയതിന് അജി സാക്ഷിയാണ്. ഡ്രൈവിങ് സീറ്റിലുണ്ടായിരുന്നത് ബാലഭാസ്‌കറാണെന്നാണ് അജിയുടെ മൊഴി. വേഷം ടീഷർട്ടും ബർമുഡയുമാണെന്ന് അജി പറയുന്നു. എന്നാൽ, ഈ വേഷം ധരിച്ച് കാറിലുണ്ടായിരുന്നത് അർജുനായിരുന്നു. ബാലഭാസ്‌കർ കുർത്തയാണ് ധരിച്ചിരുന്നത്. ഇതോടൊപ്പം എടുത്ത മറ്റു സാക്ഷിമൊഴികളിലെ വൈരുധ്യവും കേസ് കൂടുതൽ സങ്കീർണമാക്കി. അതിനിടയിൽ ബാലഭാസ്‌ക്കറിനെതിരെ നടന്നതുകൊലപാതകശ്രമമാണെന്ന സംശയങ്ങളും കേസിനെ പല വഴികളിലേക്ക് തിരിച്ചുവിട്ടു.

ബാലഭാസ്‌ക്കറിന്റെ പത്നി ലക്ഷ്മിയുടെ മൊഴി പ്രകാരം വാഹനമോടിച്ചിരുന്നത് അർജുൻ ആണെന്നായിരുന്നു. അത് കാര്യങ്ങൾ കൂടുതൽ സങ്കീർണമാക്കി. അതേസമയം താനല്ല വാഹനമോടിച്ചിരുന്നതെന്ന് അർജുൻ ആവർത്തിച്ചു പറഞ്ഞിരുന്നു. കൊല്ലം വരെ താനാണ് വണ്ടിയോടിച്ചിരുന്നതെന്നും അത് കഴിഞ്ഞ് അടുത്തുള്ള ഒരു കടയിൽ കയറി രണ്ടുപേരും ഷെയ്ക്ക് കുടിച്ചുവെന്നും കാറിനു പിൻസീറ്റിൽ കിടന്നുറങ്ങിപ്പോയെന്നും പിന്നീട് യാത്ര തുടർന്നപ്പോൾ ഓടിച്ചത് ബാലഭാസ്‌കറാണെന്നുമാണ് അർജുൻ മൊഴി നൽകിയത്. അപകടശേഷം ബോധം വരുമ്പോൾ താൻ ആശുപത്രിയിൽ ആയിരുന്നുവെന്നും ലക്ഷ്മിയുടെ മൊഴിയാണ് പൊലീസിനെ ആശയക്കുഴപ്പത്തിലാക്കിയത്. ബാലഭാസ്‌കർ കാർ എടുത്ത സമയത്ത് ലക്ഷ്മി ഉറക്കത്തിലായിരുന്നുവെന്നും അർജുൻ പറഞ്ഞിരുന്നു.

വീണ്ടും ഫോറൻസിക് സംഘം ബാലഭാസ്‌കർ സഞ്ചരിച്ച കാറിൽ പരിശോധന നടത്തിയിരുന്നു. അതിന്റെ ഫലം പ്രകാരം അപകടസമയത്ത് ഡ്രൈവിങ് സീറ്റിലുണ്ടായിരുന്നത് അർജുൻ തന്നെയാണെന്ന നിഗമനത്തിൽ പരിശോധനാ റിപ്പോർട്ട് പുറത്തിറക്കി. അപകടത്തിൽ അസ്വാഭാവികത കാണേണ്ടെന്ന തരത്തിലുള്ള അന്തിമ റിപ്പോർട്ടാണ് പിന്നീട് പുറത്തു വന്നത്. കാറിന്റെ സ്റ്റിയറിങ്ങിലെയും സീറ്റ് ബെൽറ്റിലെയും വിരലടയാളം, സീറ്റിലുണ്ടായിരുന്ന മുടിയിഴകൾ, രക്തം എന്നിവ പരിശോധിച്ചാണ് കാറോടിച്ചയാളെ കണ്ടെത്തിയത്. കൂടാതെ ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്മി മാത്രമാണ് അപകടസമയത്ത് സീറ്റ് ബെൽറ്റ് ഇട്ടിരുന്നതെന്നും കണ്ടെത്തിയിട്ടുണ്ട്. മുൻ സീറ്റിലാണ് ലക്ഷ്മി ഇരുന്നിരുന്നത്. ബാലഭാസ്‌കർ പിന്നിലെ സീറ്റിലായിരുന്നുവെന്നും ഫോറൻസിക് പരിശോധനാ ഫലങ്ങൾ തെളിയിക്കുന്നുണ്ട്.

കാറിലുണ്ടായിരുന്നവർക്കേറ്റ മുറിവുകളും പരിക്കുകളും ഫോറൻസിക് സംഘം വിശകലനം ചെയ്തിട്ടുണ്ട്. അർജുന്റെ തലയ്ക്കും കാലിനുമുണ്ടായ പരിക്കുകൾ സൂചിപ്പിക്കുന്നത് അപകടസമയത്ത് അർജുൻ ഡ്രൈവിങ് സീറ്റിലായിരുന്നുവെന്നാണ്. വാഹനം ഓടിച്ചതാരെന്ന് കണ്ടെത്തിയതോടെ അർജുനെതിരേ മനഃപൂർവമല്ലാത്ത നരഹത്യയ്ക്ക് കേസെടുക്കുമെന്നും അറിയിച്ചിരുന്നു. അപ്പോഴാണ് അപകടത്തെക്കുറിച്ച് സിബിഐ.യെക്കൊണ്ട് അന്വേഷിക്കണമെന്ന ആവശ്യവുമായി ബാലഭാസ്‌കറിന്റെ പിതാവ് കെ.സി. ഉണ്ണി രംഗത്തെത്തിയത്. ഇതു അനുസരിച്ചാണ് സിബിഐ എത്തുന്നത്. ഇതിനിടെയാണ് ഡ്രൈവറുടെ യുഎഇയിലെ ജോലി ചർച്ചയാകുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP