Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

സിബിഐക്ക് അന്വേഷണം കൈമാറുന്ന കാര്യം എന്തായി എന്ന് ചോദിച്ചാൽ റിപ്പോർട്ടുകളും മൊഴികളും ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്യുകയാണെന്ന് മറുപടി; ഇപ്പോൾ എല്ലാ പേജിലും ഒപ്പിട്ടുകിട്ടുന്നതിന്റെ സാവകാശവും; കേസ് കൈമാറുന്നത് വരെ ക്രൈം ത്രില്ലർ...പിന്നെ അവാർഡ് പടം; ബാലഭാസ്‌കറിന്റെ ദുരൂഹമരണത്തിൽ അന്വേഷണം സിബിഐക്ക് കൈമാറിയിട്ടും അവാർഡ് പടം പോലെ മെല്ലപ്പോക്ക്; 'പ്രീ-പ്ലാൻഡ് ആക്‌സിഡന്റ' ആണെന്ന് വ്യക്തമായ സാഹചര്യത്തിലും അന്വേഷണത്തിൽ അട്ടിമറിയെന്ന് ബാലഭാസ്‌കറിന്റെ കസിൻ പ്രിയ വേണുഗോപാൽ

സിബിഐക്ക് അന്വേഷണം കൈമാറുന്ന കാര്യം എന്തായി എന്ന് ചോദിച്ചാൽ റിപ്പോർട്ടുകളും മൊഴികളും ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്യുകയാണെന്ന് മറുപടി; ഇപ്പോൾ എല്ലാ പേജിലും ഒപ്പിട്ടുകിട്ടുന്നതിന്റെ സാവകാശവും; കേസ് കൈമാറുന്നത് വരെ ക്രൈം ത്രില്ലർ...പിന്നെ അവാർഡ് പടം; ബാലഭാസ്‌കറിന്റെ ദുരൂഹമരണത്തിൽ അന്വേഷണം സിബിഐക്ക് കൈമാറിയിട്ടും അവാർഡ് പടം പോലെ മെല്ലപ്പോക്ക്;  'പ്രീ-പ്ലാൻഡ് ആക്‌സിഡന്റ' ആണെന്ന് വ്യക്തമായ സാഹചര്യത്തിലും അന്വേഷണത്തിൽ അട്ടിമറിയെന്ന് ബാലഭാസ്‌കറിന്റെ കസിൻ പ്രിയ വേണുഗോപാൽ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: സംഗീത സംവിധായകനും വയലിനിസ്റ്റുമായിരുന്ന ബാലഭാസ്‌കറിന്റെ ദുരൂഹമരണത്തിലെ സത്യം വെളിച്ചത്തുകൊണ്ടുവരാൻ ആദ്യം മുതൽ മുന്നണി പോരാളിയായി നിൽക്കുന്ന വ്യക്തിയാണ് അദ്ദേഹത്തിന്റെ മാതൃസഹോദരിയുടെ മകളാണ് പ്രിയ വേണുഗോപാൽ. ബാലഭാസ്‌കറിന്റെ അപകടമരണത്തിനു സ്വർണക്കള്ളക്കടത്തു കേസിലെ പ്രതികളുമായി ബന്ധമുണ്ടെന്നു സംശയിക്കുന്നതായി ആദ്യം ആരോപണം ഉന്നയിച്ചതും പ്രിയയാണ്. ാലഭാസ്‌കറിന്റെ സംഗീത ട്രൂപ്പിലെ പ്രോഗ്രാം കോ ഓഡിനേറ്ററായിരുന്ന പ്രകാശൻ തമ്പിയെ തിരുവനന്തപുരം വിമാനത്താവളത്തിലെ സ്വർണക്കടത്ത് കേസിൽ ഡിആർഐ അറസ്റ്റ് ചെയ്തതോടെയാണ്, അപകടമരണത്തിനു പിന്നിലും ഇവരുണ്ടോയെന്ന സംശയം ബന്ധുക്കൾക്കു ബലപ്പെട്ടത്. ബലാഭാസ്‌കറും മകളും കാറപകടത്തിൽ മരിച്ച സംഭവത്തിന്റെ അന്വേഷണം സിബിഐക്ക് സർക്കാർ വിട്ടിരുന്നു.

മരണത്തിൽ അസ്വാഭാവികതയില്ലെന്നായിരുന്നു ക്രൈംബ്രാംഞ്ചിന്റെ കണ്ടെത്തൽ. അന്വേഷണം സിബിഐക്ക് വിട്ടെങ്കിലും കേസ് ഫയലുകളോ രേഖകളോ സിബിഐയുടെ ഓഫീസിലേക്ക് കൈമാറിയിട്ടില്ലെന്നാണ് പ്രിയ വേണുഗേപാൽ തന്റെ ഫേസ്‌ബുക്കിലൂടെ ആരോപിക്കുന്നത്. അന്വേഷകർക്കു മുൻപാകെ ഉള്ള റിപ്പോർട്ടുകളും മൊഴികളും മലയാളത്തിൽ നിന്നു ഇംഗ്ലീഷിലേക്കു വിവർത്തനം ചെയ്തുകൊണ്ടിരിക്കുകയാണെന്നാണ് ഇതുവരെ പറഞ്ഞുകൊണ്ടിരുന്നത്. ഇപ്പോൾ എല്ലാ പേജിലും ഒപ്പിട്ടു കിട്ടുന്നതിന്റെ സാവകാശമാണെന്നും, ഇതിലും മുന്നേ ഇറങ്ങിയ ഉത്തരവുകൾ ഇപ്പോഴും നടപ്പാക്കിയിട്ടില്ല, സിബിഐ വരെ എത്തിയിട്ടില്ല' എന്നുമൊക്കെയാണ് ന്യായങ്ങളെന്നും പ്രിയ പറഞ്ഞു.

പ്രിയ വേണുഗോപാലിന്റെ ഫേസ്‌ബുക്ക് കുറിപ്പ് ഇങ്ങനെ:

ഡിസംബർ 5ന് അസാധാരണ ഗസറ്റ് ഇറങ്ങിയിട്ട് ഇന്നിപ്പോൾ 2 മാസം...
സിബിഐ യുടെ ഓഫീസിലേക്ക് ഇവിടെ നിന്നൊന്നും പോകാറായിട്ടില്ല...
മുൻ അന്വേഷകർക്കു മുൻപാകെ ഉള്ള റിപ്പോർട്ടുകളും മൊഴികളും മലയാളത്തിൽ നിന്നു ഇംഗ്ലീഷിലേക്കു വിവർത്തനം ചെയ്തുകൊണ്ടിരിക്കുകയാണെന്നായിരുന്നു ഇത്രയും നാൾ.. ഇപ്പോൾ എല്ലാ പേജിലും ഒപ്പിട്ടു കിട്ടുന്നതിന്റെ സാവകാശമാണെന്നും... പിന്നെ 'ഇതിലും മുന്നേ ഇറങ്ങിയ ഉത്തരവുകൾ ഇപ്പോഴും നടപ്പാക്കിയിട്ടില്ല, സിബിഐ വരെ എത്തിയിട്ടില്ല' എന്നും...അത് പോരേ ആശ്വാസത്തിന്

അതിനിടെ നടന്ന/ നടക്കുന്ന കാര്യങ്ങൾ -

വിഷ്ണു സോമസുന്ദരം കീഴടങ്ങി.
'ഒളിവിലുള്ള' ചില കാരിയർമാരുടെ ജീവിതം ഉഷാറാണ്..
ഒരാൾ ഇന്ന് ഒരു സിനിമ നിർമ്മാതാവാണ്.
ബാലുച്ചേട്ടന്റെ ഒന്നാം ഭാര്യ ജമീൽ ബിഗ് ബാൻഡ് ഓൺലൈൻ പ്രൊമോഷൻ തകർക്കുന്നു.
മറ്റൊരാളുടെ വിവാഹം ജനുവരി ആദ്യമായിരുന്നു.
വേറെ ഒരാൾ പുതിയ പുതിയ ബിസിനസ് സംരംഭങ്ങൾക്ക് തുടക്കമിടുന്നു.

കള്ളക്കടത്തു അന്വേഷിക്കുന്നവർ ഗാഢമായ നിദ്രയിലാണ്..

സ്വർണക്കള്ളക്കടത്തു അതിഗംഭീരമായി നടക്കുന്നു, പല പല സംഘങ്ങളായി, പല എയർപോർട്ടുകളും കേന്ദ്രീകരിച്ച്.. കസ്റ്റംസും ഡിആർഐയും തകൃതിയായി അവരെ പിടിക്കുന്നു, കേസെടുക്കുന്നു, കേസ് കൈമാറുന്നു.. അതുവരെ ആക്ഷൻ ത്രില്ലർ.. പിന്നെ എല്ലാം അവാർഡുപടം

'ഇതൊക്കെ നാട്ടുനടപ്പല്ലേ, സ്വർണത്തിന്റെ നികുതി കുറയ്ക്കാത്തതിന്റെ പ്രശ്‌നമല്ലേ..നാടിനെ ഇത് അങ്ങനെ ബാധിക്കുമോ' എന്നൊക്കെ ചോദിക്കുന്നവർ പോലുമുണ്ടെന്നതാണ് നമ്മുടെ സാക്ഷരകേരളത്തിന്റെയും ശാപം
'അതിനിടയ്ക്ക് ബാലഭാസ്‌കർ ചെന്നു പെട്ടു, അതിപ്പോൾ നിർഭാഗ്യം എന്നങ്ങു കരുതുക' അത്രെയുള്ളൂവെന്നും!

ഈ കേസിന്റെ കാര്യത്തിൽ പറഞ്ഞാൽ, സ്വർണക്കള്ളക്കടത്തിനുള്ള മുതൽമുടക്കായി മറ്റൊരാളുടെ, ഒരു കലാകാരന്റെ വിയർപ്പാണിവർ ഉപയോഗിച്ചിരുന്നത്.. അതയാൾ അറിയാതെ ആയിരുന്നു എന്നത് തെളിയുന്നത് അയാളുടെ മരണത്തിലൂടെത്തന്നെയാണ്..
കള്ളും കഞ്ചാവും പെണ്ണും ഒക്കെ ഈ കച്ചവടങ്ങളുടെ ഭാഗമായതും നമ്മൾ കണ്ടു. ഒരു LIC പോളിസിയും ആക്സിഡന്റിനായുള്ള യാത്രയുടെ മുന്നൊരുക്കങ്ങളും അതിനുമുന്നെ തന്നെ കള്ളക്കടത്തിന്റെ കൂട്ടുപ്രതികളുടെ അക്കൗണ്ടിലേക്കു വീണ പണവും ഒക്കെ തെളിവുകളായി നിരന്ന് ഇതൊരു 'പ്രീ-പ്ലാൻഡ് ആക്‌സിഡന്റ' ആണെന്ന് വ്യക്തമായ സാഹചര്യത്തിലും മറിച്ചുള്ള തെളിവുകൾ മാത്രം തേടിപ്പോകാൻ, അല്ലെങ്കിൽ അങ്ങനെയുള്ളവ സൃഷ്ടിക്കാൻ മാത്രമാണ് അന്വേഷകർ ശ്രമിച്ചത്.

നാടിന്റെ സമ്പദ്വ്യവസ്ഥയെ തകർക്കുന്നതോടൊപ്പം അസോസിയേറ്റഡ് ക്രൈം എത്രത്തോളം വർധിക്കുന്നു എന്നത് കള്ളക്കടത്തിനെ 'നമ്മുടെതന്നെ സ്വർണഭ്രമത്തിന്റെ പരിണതഫലമല്ലേ'യെന്നു പറഞ്ഞു ലഘൂകരിക്കാൻ ശ്രമിക്കുന്നവർ മനസ്സിലാക്കിയാൽ നന്ന്..

കേസിന്റെ കാര്യത്തിൽ എന്തെങ്കിലും പുരോഗതിയുണ്ടെങ്കിൽ വഴിയേ അറിയിക്കാം..

ദേശീയ പാതയിൽ പള്ളിപ്പുറം സിആർപിഎഫ് ക്യാംപ് ജംക്ഷന് സമീപം 2018 സെപ്റ്റംബർ 25 ന് പുലർച്ചെയായിരുന്നു അപകടം. ഭാര്യ ലക്ഷമി, മകൾ തേജസ്വിനി ബാല, എന്നിവർക്ക് ഒപ്പം ത്യശൂരിൽ ക്ഷേത്ര വഴിപാടുകൾക്കായി പോയി മടങ്ങി വരവേയായിരുന്നു അപകടം. മകൾ സംഭവ സ്ഥലത്തും ബാലഭാസ്‌കർ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയവേ ഒക്ടോബർ രണ്ടിനും മരിച്ചു. അമിത വേഗതയിൽ വാഹനം റോഡരികിലെ മരത്തിലേക്ക് ഇടിച്ചു കയറിയായിരുന്നു അപകടം. വാഹനമോടിച്ചത് ആരെന്ന ആശയക്കുഴപ്പവും വിവാദങ്ങൾക്ക് തിരി കൊളുത്തി. പാലക്കാട് ഉള്ള ഡോക്ടർക്കെതിരെയും ബാലഭാസ്‌കറിന്റെ കുടുംബം ആരോപണവുമായി എത്തി. വാഹനമോടിച്ച ഡ്രൈവർ അർജുൻ ഇവരുടെ ബന്ധുവായതും വിവാദങ്ങളെ സങ്കീർണ്ണമാക്കി.

ഇതിനിടയിൽ സ്വർണക്കടത്ത് കേസിൽ ബാലഭാസ്‌കറിന്റെ കൂടെയുണ്ടായിരുന്ന വിഷ്ണു, പ്രകാശ് തമ്പി എന്നിവർ പിടിയിലായതോടെ കേസിന് പുതിയമാനം വന്നു. സാമ്പത്തിക ക്രമക്കേടുകൾ ഉൾപ്പെടെയുള്ള ആരോപണങ്ങളും ഉയർന്നു. ശാസ്ത്രീയ പരിശോധനകൾക്ക് അവസാനം ക്രൈംബ്രാഞ്ച് സംഘം അപകടമരണമാണെന്ന നിഗമനത്തിൽ എത്തിയതോടെയാണ് ബാലഭാസ്‌കറിന്റെ പിതാവ് ഉണ്ണി സിബിഐ അന്വേഷണമെന്ന ആവശ്യവുമായി രംഗത്ത് എത്തിയത്. അപകട സമയത്ത് വാഹനമോടിച്ചത് ഡ്രൈവർ അർജുൻ തന്നെയാണെന്നു ശാസ്ത്രീയ പരിശോധനകളിലൂടെ തെളിയിക്കാൻ ക്രൈംബ്രാഞ്ചിന് കഴിഞ്ഞിരുന്നു

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP