Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

സ്വർണ്ണക്കടത്തു കൊണ്ടാണ് ബാലുവിനെ കൊന്നതെന്ന് പറയാനാകില്ല; പാലക്കാട്ടെ ഡോക്ടറുമായി അടുത്ത സാമ്പത്തിക ഇടപാടുകൾ ഉണ്ടായിരുന്നു; പൊലീസ് സത്യം കണ്ടെത്തുന്നത് വരെ സംശയം ഉണ്ടാകുമെന്ന് ബാലഭാസ്‌കറിന്റെ പിതാവ്; വീടുമായി ബാലു നല്ല ബന്ധത്തിലായിരുന്നു, സഹകരിക്കാതിരുന്നത് ലക്ഷ്മിയെന്നും കെ സി ഉണ്ണി; ബാലുവിൽ നിന്നും വാങ്ങിയ പണം തിരികെ നൽകിയിട്ടുണ്ട്; ബാലഭാസ്‌കറിന്റെ അച്ഛനും കുടുംബവും ആരോപിക്കുന്നത് അടിസ്ഥാന രഹിതമായ കാര്യങ്ങളെന്ന് പൂന്തോട്ടം ആയുർവേദ ആശുപത്രിയിലെ ഡോക്ടറും

സ്വർണ്ണക്കടത്തു കൊണ്ടാണ് ബാലുവിനെ കൊന്നതെന്ന് പറയാനാകില്ല; പാലക്കാട്ടെ ഡോക്ടറുമായി അടുത്ത സാമ്പത്തിക ഇടപാടുകൾ ഉണ്ടായിരുന്നു; പൊലീസ് സത്യം കണ്ടെത്തുന്നത് വരെ സംശയം ഉണ്ടാകുമെന്ന് ബാലഭാസ്‌കറിന്റെ പിതാവ്; വീടുമായി ബാലു നല്ല ബന്ധത്തിലായിരുന്നു, സഹകരിക്കാതിരുന്നത് ലക്ഷ്മിയെന്നും കെ സി ഉണ്ണി; ബാലുവിൽ നിന്നും വാങ്ങിയ പണം തിരികെ നൽകിയിട്ടുണ്ട്; ബാലഭാസ്‌കറിന്റെ അച്ഛനും കുടുംബവും ആരോപിക്കുന്നത് അടിസ്ഥാന രഹിതമായ കാര്യങ്ങളെന്ന് പൂന്തോട്ടം ആയുർവേദ ആശുപത്രിയിലെ ഡോക്ടറും

മറുനാടൻ മലയാളി ബ്യൂറോ

പാലക്കാട്: വയലിനിസ്റ്റ് ബാലഭാസ്‌ക്കറിന്റെ മരണത്തെ ചൊല്ലി വിവാദം മുറുകവേ ബാലുവിന്റേതുകൊലപാതകമാണെന്ന സംശയം ബലപ്പെടുത്തി അച്ഛൻ കെ സി ഉണ്ണി രംഗത്തെത്തി. പാലക്കാട്ടെ പൂന്തോട്ടം ആയുർവേദ ആശുപത്രിയിലെ ഡോക്ടർക്കെതിരെയാണ് ബാലുവിന്റെ പിതാവ് രംഗത്തെത്തിയത്. ബാലഭാസ്‌കറിന് ഡോക്ടറുമായി സാന്പത്തിക ഇടപാടുകൾ ഉണ്ടായിരുന്നു എന്ന് കെ സി ഉണ്ണി ആരോപിച്ചു. ഇക്കാര്യം ബാലഭാസ്‌കർ തന്നോട് പറഞ്ഞിട്ടുള്ളതാണെന്ന് കെ സി ഉണ്ണി പറഞ്ഞു. എന്തെങ്കിലും സംസാരിച്ചാൽ മാനനഷ്ടക്കേസ് നൽകുമെന്നാണ് പൂന്തോട്ടം അധികൃതരുടെ രീതി. മാനനഷ്ടക്കേസിന് മറുപടി നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.

വീടുമായി ബാലഭാസ്‌കർ നല്ല ബന്ധത്തിൽ ആയിരുന്നു സഹകരിക്കാതിരുന്നത് ലക്ഷ്മിയായിരുന്നെന്നും കെ സി ഉണ്ണി തിരുവനന്തപുരത്ത് പറഞ്ഞു. ബാലുവിന്റെ മരണത്തിൽ ദുരൂഹതയില്ലെന്ന് പൊലീസ് പറയുന്നതു വരെ തന്റെ സംശയങ്ങൾ നിലനിൽക്കുമെന്നും കെ സി ഉണ്ണി പറഞ്ഞു. കുടുംബവുമായി ബന്ധമില്ലെന്ന പൂന്തോട്ടത്ത ഡോക്ടറുടെ ആരോപണം അടിസ്ഥാന രഹിതമാണ്. പൂന്തോട്ടത്തെ കുടുംബത്തിന് ലക്ഷമിയുമായാണ് അടുത്ത ബന്ധമെന്നും കെ സി ഉണ്ണി വിശദമാക്കി. അനന്തപുരിയിലെ ഡോക്ടർമാർ നല്ല സേവനമാണ് നൽകിയതെന്നും കെ സി ഉണ്ണി പറഞ്ഞു.

ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന വേളയിൽ പ്രകാശ് തമ്പി അടക്കമുള്ളവരുട ഭാഗത്തു നിന്നും മോശം അനുഭവമാണ് ഉണ്ടായതെന്നും കെ സി ഉണ്ണി പറഞ്ഞു. അതേസമയം ബാലഭാസ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട് തങ്ങൾക്കെതിരെ ഉയർന്ന ആരോപണങ്ങൾ അടിസ്ഥാന രഹിതമെന്ന് പാലക്കാട്ടെ പൂന്തോട്ടം ആയുർവേദ ആശുപത്രി അധികൃതർ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കിയിരുന്നു. 15 വർഷമായി ബാലഭാസ്‌കറിന് പൂന്തോട്ടം ആയുർവേദ ആശുപത്രിയുമായി ബന്ധമുണ്ടെന്നും ഡോക്ടർ രവീന്ദ്രൻ പറഞ്ഞു. ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്മിക്കാണ് സാമ്പത്തിക ഇടപാടുകളെ കുറിച്ച് കൃത്യമായി അറിയുന്നത്. ബാലു പാലക്കാട് കുളക്കാട് 50 സെന്റ് സ്ഥലം വാങ്ങിയിട്ടുണ്ട്. ഇതിന്റ രേഖ എവിടെയെന്ന് വളരെ മോശമായ രീതിയിൽ ബാലുവിന്റെ അച്ഛൻ പബ്ലിക്കായി ചോദിച്ചു.

സാമ്പത്തികമായി ഒരു ബാധ്യതയുമില്ലെന്ന് ലക്ഷ്മി തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. ബാലഭാസ്‌കറിന്റെ ബന്ധു പ്രിയ വേണുഗോപാലിന്റെ ആരോപണങ്ങൾ അടിസ്ഥാനരഹിതമെന്നും ഡോക്ടർ രവീന്ദ്രനും ഭാര്യയും മാധ്യമങ്ങളോട് പറഞ്ഞു. തങ്ങളുമായുള്ള ബാലഭാസ്‌ക്കറിന്റെ അടുപ്പം അച്ഛനേയും ബന്ധുക്കളേയും അലോസരപ്പെടുത്തിയിട്ടുണ്ട്. അതാണ് ആരോപണങ്ങളിൽ നിന്നും വ്യക്തമാവുന്നതെന്നും രവീന്ദ്രൻ വിശദമാക്കി.ബാലഭാസ്‌കറിന്റെ അടുത്ത സുഹൃത്താണ് തമ്പിയെന്നറിയാം. ഒപ്പമുണ്ടായിരുന്ന അർജുനെ ചെറുപ്പം മുതൽ ബാലുവിന് അറിയാമെന്നും രവീന്ദ്രൻ പറഞ്ഞു.

സ്ഥാപനം എന്ന രീതിയിൽ ബാലഭാസ്‌കറിന്റെ അച്ഛനെതിരെ മാനഹാനിക്ക് കേസ് നൽകിയിട്ടുണ്ടെന്നും ഡോക്ടർ കൂട്ടിച്ചേർത്തു. ബാലഭാസ്‌കറിന്റെ കയ്യിൽ നിന്ന് ആശുപത്രിക്കായി വാങ്ങിയ പണം തിരിച്ച് നൽകിയിട്ടുണ്ടെന്നും അവർ പറഞ്ഞു. ആശുപത്രി നിർമ്മാണ പ്രവർത്തനം പ്രതിസന്ധിയിലായപ്പോഴാണ് ബാലഭാസ്‌കർ പണം തന്നതെന്നും രവീന്ദ്രൻ പറഞ്ഞിരുന്നു.

അന്തരിച്ച വയലിനിസ്റ്റ് ബാലഭാസ്‌ക്കറുടെ ഫോൺ എവിടെയാണെന്നത് സംബന്ധിച്ച് നേരത്തെ ബാലുവിന്റെ പിതാവ് സംശയം രേഖപ്പെടുത്തിയിരുന്നു. സ്വർണ്ണക്കടത്ത് കേസിൽ റിമാൻഡിലുള്ള പ്രകാശ് തമ്പിയുടെ കൈവശമാണ് ഫോണെന്നാണ് അച്ഛൻ വ്യക്തമാക്കുന്നത്. ഫോൺ കാണാതായെന്ന് പറയുന്നത് കള്ളമാണെന്നും ഉണ്ണി പറയുകയുണ്ടായി. ബംഗളൂരുവിൽ സ്വന്തമായി ഇവന്റ്മാനേജ്മെന്റ് നടത്തുന്ന ബിജു മേനോൻ എന്നയാൾ ബാലഭാസ്‌ക്കറിന്റെ നിരവധി പ്രോഗ്രാമുകൾ അവിടെ നടത്തിയിരുന്നു. ഒരിക്കൽ ബംഗളൂരുവിൽ ബാലുവിന്റെ പ്രോഗ്രാം അയാൾ ബുക്ക് ചെയ്തു. അത് പറഞ്ഞ് ഇടപാട് ചെയ്തത് പ്രകാശ് തമ്പിയായിരുന്നു. ബാലുവിന്റെ മരണ ശേഷം അത് മറ്റെരാളെവെച്ച് ബുക്ക് ചെയ്യണമായിരുന്നു. ബാലുവിന്റെ ഫോണിലായിരുന്നു ബിജു ബന്ധപ്പെട്ടിരുന്നത്. മറ്റെരാളെവെച്ച് പരിപാടി ബുക്ക് ചെയ്തെങ്കിലും അത് നടന്നില്ല. അതിന്റെ പേരിൽ ഇരുവരും വഴക്കിട്ടു. ബാലുവിന്റെ ഫോൺ പ്രകാശ് തമ്പിയുടെ കൈവശം തന്നെയുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ബാലഭാസ്‌ക്കറിന്റേത് അപകട മരണം അല്ലെന്ന് മിമിക്രി കലാകാരൻ കലാഭവൻ സോബി ഇന്ന് ക്രൈംബ്രാഞ്ചിൽ മൊഴി നൽകിയിരുന്നു. മാധ്യമങ്ങളോട് പറയാത്ത ചില കാര്യങ്ങളും ക്രൈം ബ്രാഞ്ചിനോട് പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ബാലഭാസ്‌ക്കറിന്റെ മരണവുമായി ബന്ധപ്പെട്ട വെളിപ്പെടുത്തലിന് ശേഷം താൻ ഭീഷണി നേരിടുന്നുണ്ട്. കൊച്ചിയിലെത്തിയ ശേഷം ബാക്കി വെളിപ്പെടുത്തലുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

കലാഭവൻ സോബി ഇന്ന് രാവിലെയാണ് ക്രൈംബ്രാഞ്ച് ഓഫീസിലെത്തി മൊഴി നൽകിയത്. അപകട സ്ഥലത്ത് നിന്ന് രണ്ട് പേർ രക്ഷപ്പെടുന്നത് കണ്ടുവെന്നായിരുന്നു സോബിയുടെ വെളിപ്പെടുത്തൽ. ഇതിൽ ദുരൂഹതയുണ്ടെന്നും സോബി വെളിപ്പെടുത്തിയിരുന്നു. ബാലഭാസ്‌കറിന്റെ മരണം ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നതിനിടയിലാണ് ബാലഭാസ്‌കറിന്റെ ചില സുഹൃത്തുക്കൾ തിരുവനന്തപുരം വിമാനത്താവള സ്വർണക്കടത്ത് കേസിലെ പ്രതികളാകുന്നത്. ഇതിനെത്തുടർന്നാണ് അപകടം നടന്ന് 10 മിനിറ്റ് കഴിഞ്ഞ് ദേശീയ പാത വഴി പോകുമ്പോൾ സ്ഥലത്ത് അസ്വാഭാവിക സാഹചര്യത്തിൽ രണ്ട് പേരെ കണ്ടുവെന്ന് കലാഭവൻ സോബി വെളിപ്പെടുത്തിയത്. ഇന്നലെ ക്രൈംബ്രാഞ്ച് സംഘം ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്മിയിൽ നിന്നും മൊഴിയെടുത്തിരുന്നു. അപകടസമയത്ത് കാറോടിച്ചത് ഡ്രൈവർ അർജ്ജുൻ തന്നെയാണെന്ന് ലക്ഷ്മി ആവർത്തിച്ചു.

അതേസമയം ബാലഭാസ്‌ക്കറിന്റെ അപകട മരണവുമായി ബന്ധപ്പെട്ട ദുരൂഹതകൾ നീക്കാൻ ക്രൈംബ്രാഞ്ച് ലക്ഷ്മി ബാലഭാസ്‌ക്കറിൽ ഇന്നലെ മൊഴിയെടുത്തിരുന്നു. തിരുവനന്തപുരം തിരുമലയിലെ വീട്ടിലെത്തിയാണ് ക്രൈംബ്രാഞ്ച് സംഘം ലക്ഷ്മിയുടെ മൊഴി രേഖപ്പെടുത്തിയത്. ബാലുവിന്റെ സുഹൃത്തുക്കൾക്ക് സ്വർണ്ണക്കടത്തുമായി ബന്ധമുണ്ടെന്ന് വ്യക്തമായ സഹചര്യത്തിലാണ് ക്രൈംബ്രാഞ്ച് അന്വേഷണം ഊർജ്ജിതമാക്കിയത്. ഇതിന് ശേഷമാണ് ബാലുവിന്റെ പിതാവിൽ നിന്നും ക്രൈംബ്രാഞ്ച് വിവരങ്ങൾ ശേഷിച്ചത്. പിന്നാലെയാണ് ലക്ഷ്മി ബാലഭാസ്‌ക്കറിൽ നിന്നും മൊഴിയെടുത്തത്.

അപകടം നടക്കുമ്പോൾ കാറോടിച്ചത് ഡ്രൈവർ അർജ്ജുൻ തന്നെയാണെന്ന് ലക്ഷ്മി ക്രൈം ബ്രാഞ്ച് സംഘത്തോടും ആവർത്തിച്ചു. നേരത്തെ ലോക്കൽ പൊലീസിനും ക്രൈംബ്രാഞ്ചിനും നൽകിയ മൊഴിയും ഇതു തന്നെയായിരുന്നു. ദുരൂഹത നീക്കാൻ ഏതന്വേഷണവും നടക്കട്ടെയെന്നും ലക്ഷ്മി വ്യക്തമാക്കി. അപകടം ഉണ്ടാകുമ്പോൾ ഇന്നോവ കാർ ഓടിച്ചിരുന്നത് ഡ്രൈവർ അർജ്ജുൻ തന്നെയായിരുന്നു. ബാലഭാസ്‌കർ പിറകിലെ സീറ്റിൽ കിടന്നുറങ്ങുകയായിരുന്നു. അപകടം നടന്നപ്പോൾ തന്നെ ബോധം നഷ്ടമായിരുന്നെന്നും ലക്ഷ്മി ക്രൈംബ്രാഞ്ചിന് മൊഴി നൽകി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP