Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ബാലഭാസ്‌കറിന്റെ വാഹനം അപകടത്തിൽ പെടുമ്പോൾ ഓടിച്ചിരുന്നത് ആരാണ്? ഭാര്യ ലക്ഷ്മി പറയുന്നത് സത്യമോ? പ്രകാശൻ തമ്പിക്കും വിഷ്ണുവിനും മരണത്തിൽ പങ്കുണ്ടോ? നേരറിയാൻ സിബിഐ നടത്തിയ നുണപരിശോധന പൂർത്തിയായി; 15 ദിവസത്തിനുള്ളിൽ ഒരാൾ അറസ്റ്റിലാകുമെന്ന് കലാഭവൻ സോബി; ബാലുവിന്റേത് ആസൂത്രിത കൊലപാതകം എന്ന് സിബിഐ വെളിപ്പെടുത്തുമെന്ന് ഉറപ്പായെന്നും സോബി

ബാലഭാസ്‌കറിന്റെ വാഹനം അപകടത്തിൽ പെടുമ്പോൾ ഓടിച്ചിരുന്നത് ആരാണ്? ഭാര്യ ലക്ഷ്മി പറയുന്നത് സത്യമോ? പ്രകാശൻ തമ്പിക്കും വിഷ്ണുവിനും മരണത്തിൽ പങ്കുണ്ടോ? നേരറിയാൻ സിബിഐ നടത്തിയ നുണപരിശോധന പൂർത്തിയായി; 15 ദിവസത്തിനുള്ളിൽ ഒരാൾ അറസ്റ്റിലാകുമെന്ന് കലാഭവൻ സോബി;  ബാലുവിന്റേത് ആസൂത്രിത കൊലപാതകം എന്ന് സിബിഐ വെളിപ്പെടുത്തുമെന്ന് ഉറപ്പായെന്നും സോബി

മറുനാടൻ മലയാളി ബ്യൂറോ

 കൊച്ചി: ബാലഭാസ്‌കറിന്റെ കാറപകട മരണവുമായി ബന്ധപ്പെട്ട രണ്ടുദിവസത്തെ നുണ പരിശോധന പൂർത്തിയായി. കൊച്ചി കതൃക്കടവ് സി.ബി.െഎ ഓഫിസിലായിരുന്നു നുണപരിശോധന. ബാലഭാസ്‌കറിന്റെ മാനേജർ പ്രകാശൻ തമ്പി, ഡ്രൈവർ അർജുൻ എന്നിവരെ വെള്ളിയാഴ്ചയും കലാഭവൻ സോബി, വിഷ്ണു സോമസുന്ദരം എന്നിവരെ ശനിയാഴ്ചയുമായാണ് നുണപരിശോധനക്ക് വിധേയമാക്കിയത്.

സെൻട്രൽ ഫോറൻസിക് ലബോറട്ടറിയിലെ ചെന്നൈയിലെയും ബംഗളൂരുവിലെയും പ്രത്യേക സംഘമെത്തിയാണ് പരിശോധന നടത്തിയത്. നാലുപേരും നേരത്തേ തിരുവനന്തപുരം സി.ജെ.എം കോടതിയിൽ ഹാജരായി പരിശോധനക്ക് സമ്മതമാണെന്ന് അറിയിച്ചിരുന്നു.

ബാലഭാസ്‌കറിന്റെ വാഹനം അപകടത്തിൽപെടുമ്പോൾ ഓടിച്ചത് ആരാണ്, ഭാര്യ ലക്ഷ്മി നൽകിയ മൊഴിയാണോ വിഷ്ണുവിന്റെ മൊഴിയാണോ സ്വീകാര്യം, പ്രകാശൻ തമ്പിക്കും വിഷ്ണു സോമസുന്ദരത്തിനും മരണത്തിൽ പങ്കുണ്ടോ, മരണവും തിരുവനന്തപുരം വിമാനത്താവളം കേന്ദ്രീകരിച്ച് നടന്ന സ്വർണക്കടത്തും തമ്മിൽ ബന്ധമുണ്ടോ എന്നീ കാര്യങ്ങൾ പുറത്തുകൊണ്ടുവരുകയാണ് നുണപരിശോധനയിലൂടെ സി.ബിഐ ലക്ഷ്യം വെച്ചത്.പരിശോധനയുടെ വിശദാംശങ്ങൾ ലഭിച്ച ശേഷമാവും അന്വേഷണം ഏതുദിശയിൽ മുന്നോട്ടുകൊണ്ടുപോകണമെന്ന് സി.ബി.െഎ തീരുമാനിക്കുക

15 ദിവസത്തിനുള്ളിൽ ഒരാൾ അറസ്റ്റിലാകുമെന്ന് കലാഭാവൻ സോബി ജോർജ്

തന്റെ നുണ പരിശോധന 1.45 ന് തുടങ്ങി 4.15 ന് അവസാനിച്ചെന്ന് സോബി ഫേസ്‌ബുക്കിൽ കുറിച്ചു. 15 ദിവസത്തിനുള്ളിൽ ഈ കേസുമായി ബന്ധപ്പെട്ട ഒരാളെങ്കിലും അറസ്റ്റിലാകുമെന്ന് ഉറപ്പായി. ആരുടെയും പോരുവിവരങ്ങൾ പുറത്തുപറയേണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥർ നിർദ്ദേശിച്ചതുകൊണ്ട് തൽക്കാലം പറയുന്നില്ല. താൻ തുടക്കം മുതൽ പറഞ്ഞ പോലെ ബാലുവിന്റേത് ആസൂത്രിത കൊലപാതകം എന്ന് സിബിഐ വെളിപ്പെടുത്തും എന്ന് ഉറപ്പായെന്നും സോബി കുറിച്ചു.

തന്റെ ഭാഗം സിബിഐയെ ബോധ്യപ്പെടുത്താൻ സാധിച്ചിട്ടുണ്ടെന്നാണ് വിശ്വസിക്കുന്നത്. അന്വേഷണം ശരിയായ ദിശയിലാണ് മുന്നോട്ടു പോകുന്നതെന്നാണ് കരുതുന്നതെന്നും തുടർ നടപടികൾ വൈകാതെയുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം നേരത്തെ മാധ്യമങ്ങളോട് പറഞ്ഞു.

നുണ പരിശോധനയ്ക്കായി ആദ്യം ഓഫിസിൽ എത്തിയപ്പോൾ സംഘം അൽപം ഗൗരവമായാണ് പെരുമാറിയത്. ആദ്യഘട്ടം പിന്നിട്ട ശേഷം അവർ വളരെ സ്‌നേഹത്തോടെ പെരുമാറി. പറഞ്ഞത് സത്യമെന്ന് ബോധ്യപ്പെട്ടതുകൊണ്ടാകും ഇതെന്നും അദ്ദേഹം പറഞ്ഞു. ആദ്യം നമ്മുടെ വോയ്‌സ് റെക്കോർഡ് ചെയ്ത് കംപ്യൂട്ടറിലിട്ട് പരിശോധിക്കും.

മുക്കാൽ മണിക്കൂറിനു ശേഷം വയറിലും നെഞ്ചിലും ഒരു ബെൽറ്റ് പോലെ സാധനം കെട്ടിയിട്ട് കയ്യിൽ പ്രഷർ കിറ്റ് പോലെ ഉപകരണവും ഘടിപ്പിച്ച ശേഷം ചോദ്യങ്ങൾ ചോദിച്ചു തുടങ്ങും. 20 സെക്കന്റിനു ശേഷം അടുത്ത ചോദ്യം ചോദിക്കും. പിന്നെ 20 മിനിറ്റിനു ശേഷം അടുത്ത ചോദ്യം എന്ന നിലയിൽ ആവർത്തിക്കും. അതേ ചോദ്യങ്ങൾ ഇതേ രീതിയിൽ മൂന്നു തവണ ചോദിക്കും. അത്രയും സമയം അനങ്ങാതെയിരിക്കണം. ശ്വാസം പിടിച്ചാണ് ഈ സമയമത്രയും ഇരുന്നത്. ചിത്രങ്ങൾ കാണിച്ച് ചോദ്യങ്ങൾ ചോദിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും അതുണ്ടായില്ല.

ഡൽഹിയിൽ നിന്നുള്ള ഒരു വനിതയും മദ്രാസിൽ നിന്നുമുള്ള ഒരാളുമായിരുന്നു നുണപരിശോധന സംഘത്തിലുണ്ടായിരുന്നത്. അന്വേഷണ ഉദ്യോഗസ്ഥർ സ്ഥലത്തുണ്ടായിരുന്നെങ്കിലും ആരും തന്റെയടുത്ത് വന്നില്ല. പിന്നീട് കണ്ടപ്പോൾ ഡിവൈഎസ്‌പി ഒക്കെ വളരെ സന്തോഷത്തിലാണ് പെരുമാറിയത്. നല്ല പിന്തുണ അവരിൽ നിന്നും ഉണ്ടായെന്നും സോബി പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP