Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അപകടസമയത്ത് കാറോടിച്ചത് ആരെന്ന വിവരം നിർണായകം; കാറോടിച്ചത് ഡ്രൈവർ അർജുനൻ തന്നെയെന്ന് പ്രകാശൻ തമ്പി; അർജുനൻ പിന്നീട് മൊഴി മാറ്റിയത് എന്തെന്ന് അറിയില്ല; പലവട്ടം വിളിച്ചപ്പോൾ നമ്പർ ബ്ലോക്ക് ചെയ്തു; സംശയം തീർക്കാൻ സിസി ടിവി ദ്യശ്യങ്ങൾ പരിശോധിച്ചെങ്കിലും ഒന്നും കിട്ടിയില്ലെന്ന് തമ്പി; ബാലഭാസ്‌കറുമായി സാമ്പത്തിക ഇടപാടുകൾ ഇല്ലായിരുന്നുവെന്നും മൊഴി; സംഭവസമയത്തെ ദൃശ്യങ്ങൾ വീണ്ടെടുക്കാൻ ഹാർഡ് ഡിസ്‌ക് ഫൊറൻസിക് ലാബിലേക്ക് അയച്ച് ക്രെംബ്രാഞ്ച്

അപകടസമയത്ത് കാറോടിച്ചത് ആരെന്ന വിവരം നിർണായകം; കാറോടിച്ചത് ഡ്രൈവർ അർജുനൻ തന്നെയെന്ന് പ്രകാശൻ തമ്പി; അർജുനൻ പിന്നീട് മൊഴി മാറ്റിയത് എന്തെന്ന് അറിയില്ല; പലവട്ടം വിളിച്ചപ്പോൾ നമ്പർ ബ്ലോക്ക് ചെയ്തു; സംശയം തീർക്കാൻ സിസി ടിവി ദ്യശ്യങ്ങൾ പരിശോധിച്ചെങ്കിലും ഒന്നും കിട്ടിയില്ലെന്ന് തമ്പി; ബാലഭാസ്‌കറുമായി സാമ്പത്തിക ഇടപാടുകൾ ഇല്ലായിരുന്നുവെന്നും മൊഴി; സംഭവസമയത്തെ ദൃശ്യങ്ങൾ വീണ്ടെടുക്കാൻ ഹാർഡ് ഡിസ്‌ക് ഫൊറൻസിക് ലാബിലേക്ക് അയച്ച് ക്രെംബ്രാഞ്ച്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: അപകടമുണ്ടായപ്പോൾ വയലിനിസ്റ്റ് ബാലഭാസ്‌കർ സഞ്ചരിച്ച വാഹനം ഓടിച്ചിരുന്നത് ഡ്രൈവർ അർജ്ജുനൻ തന്നെയെന്ന് പ്രകാശ് തമ്പിയുടെ മൊഴി. സ്വർണക്കടത്ത് കേസിൽ പെട്ട് കാക്കനാട് ജയിലിൽ കഴിയുന്ന തമ്പിയുടെ മൊഴിയാണ് ക്രൈംബ്രാഞ്ച് സംഘം എടുത്തത്. ബാലഭാസ്‌കറിന്റെ പ്രോഗ്രാം കോർഡിനേറ്ററായിരുന്നു പ്രകാശ് തമ്പി. ബാലഭാസ്‌കർ ആശുപത്രിയിൽ ചികിത്സയിൽ കഴിയുമ്പോൾ അർജുൻ തന്നെയാണ് തന്നോട് ഇക്കാര്യം പറഞ്ഞത്. ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമായതെന്നും അർജുൻ പറഞ്ഞു. പിന്നീട് മൊഴി മാറ്റിയതെന്തിനാണെന്ന് അറിയില്ല. ഇക്കാര്യം ചോദിച്ചെങ്കിലും വ്യക്തമായ ഉത്തരം നൽകാൻ അർജുൻ തയ്യാറായില്ല. താൻ വിളിച്ചിട്ട് അർജുൻ ഫോൺ എടുത്തിട്ടുമില്ല. മൂന്ന് മാസമായി അർജുനുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്നും അർജുൻ വ്യക്തമാക്കി.

തിരുവനന്തപുരം വിമാനത്താവളം വഴി സ്വർണം കടത്തിയതുമായി ബന്ധപ്പെട്ട കേസിൽ ഇപ്പോൾ ഡി.ആർ.ഐ കസ്റ്റഡിയിലാണ് പ്രകാശ് തമ്പി.അതേസമയം, ബാലഭാസ്‌കറിന് അപകടമുണ്ടാകുന്നതിന് മുമ്പ് ജ്യൂസ് കുടിക്കാൻ നിറുത്തിയ കൊല്ലത്തെ ജ്യൂസ് കടയിലെ ദൃശ്യങ്ങൾ താൻ പരിശോധിച്ചിരുന്നുവെന്നും പ്രകാശ് തമ്പി ക്രൈംബ്രാഞ്ചിനോട് വ്യക്തമാക്കി. അർജ്ജുനൻ നമ്പർ ബ്ലോക്ക് ചെയതതിനെ തുടർന്ന് താനല്ല വാഹനം ഓടിച്ചതെന്ന് അർജുൻ മൊഴി മാറ്റിയതോടെ ഇക്കാര്യം പരിശോധിക്കുന്നതിനാണ് ദൃശ്യങ്ങൾ കണ്ടത്. പക്ഷേ, ഇതിൽ നിന്നും കാര്യമായി ഒന്നും ലഭിച്ചില്ല. ദൃശ്യങ്ങൾ താൻ കോപ്പി ചെയ്തില്ലെന്നും ഇയാൾ നൽകിയ മൊഴിയിൽ വ്യക്തമാക്കി. ബാലഭാസ്‌കറുമായി ഒന്ന് രണ്ട് തവണ താൻ ഗൾഫ് പരിപാടിക്ക് പോയിരുന്നു. പ്രോഗ്രാം കഴിയുമ്പോൾ തനിക്കുള്ള പ്രതിഫലം ബാലഭാസ്‌കർ തന്നെയാണ് തന്നിരുന്നത്. ഇതല്ലാതെ ബാലഭാസ്‌കറുമായി തനിക്ക് യാതൊരു സാമ്പത്തിക ഇടപാടുകളുമില്ല. ബാലഭാസ്‌കറിന്റെ ക്രെഡിറ്റ് ഡെബിറ്റ് കാർഡുകൾ കൈവശം വെച്ചിരുന്നത് തമ്പിയാണെന്ന് ആരോപണണമുണ്ടായിരുന്നു. എന്നാൽ ഭാര്യയ്ക്ക് കാർഡുകളെല്ലാം തിരികെ നൽകിയതായും ഇയാൾ മൊഴി നൽകിയിട്ടുണ്ട്.പാലക്കാട്ടെ കുടുംബവുമായി ബാലഭാസ്‌കറിന് സാമ്പത്തികബന്ധം ഉണ്ടെന്നും പ്രകാശൻ മൊഴി നൽകി

ബാലഭാസ്‌കറും വിഷ്ണുവുമായി നല്ല സൗഹൃദമുണ്ടായിരുന്നു. എന്നാൽ തനിക്ക് സ്വർണക്കടത്തുമായി ബന്ധമില്ലെന്നും പ്രകാശ് തമ്പി ക്രൈംബ്രാഞ്ച് സംഘത്തിന് നൽകിയ മൊഴിയിൽ പറയുന്നു. അപകടസമയത്തു കാറോടിച്ചത് അർജുൻ ആയിരുന്നെന്നാണു ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്മി ക്രൈംബ്രാഞ്ചിനും പൊലീസിനും നൽകിയ മൊഴി. എന്നാൽ, കാറോടിച്ചതു ബാലുവാണെന്നാണ് അർജുൻ പൊലീസിനോടു പറഞ്ഞത്. ലക്ഷ്മി പറഞ്ഞതായിരിക്കും സത്യമെന്ന വിശ്വാസത്തിൽ തെളിയിക്കാനാണു ഹാർഡ് ഡിസ്‌ക് ശേഖരിച്ചതെന്ന നിലപാടിലാണു പ്രകാശ് തമ്പി.

ബാലഭാസ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട് കാറോടിച്ചതാരെന്ന കാര്യത്തിൽ അന്വേഷണം തുടരുന്ന ക്രൈംബ്രാഞ്ച് സംഘത്തിന് ഇത് നിർണായകമായ വിവരമാണ്. കാറോടിച്ചതാരെന്ന് സംശയാതീതമായി തെളിയിക്കാൻ അപകടത്തിൽപ്പെട്ട കാർ പരിശോധിച്ച ഫോറൻസിക് വിഭാഗത്തോട് ഫോറൻസിക് പരിശോധനയുടെ ഫലം ഉടൻ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് സംഘം കത്ത് നൽകിയിട്ടുണ്ട്. ഇത് കൂടി ലഭ്യമായശേഷമാകും അർജുനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യുക.

വ്യക്തമായ തെളിവില്ലാതെ ചോദ്യം ചെയ്താൽ അർജുന്റെ മൊഴി വിശ്വസിക്കാനേ അന്വേഷണസംഘത്തിന് കഴിയൂ. ഇതൊഴിവാക്കാനാണ് പരമാവധി തെളിവുകൾ ശേഖരിച്ചശേഷം അർജുനെ ചോദ്യം ചെയ്യാൻ അന്വേഷണസംഘം തീരുമാനിച്ചത്. അതിനിടെ താൻ ഒളിവിലല്ലെന്നും കോളേജ് സുഹൃത്തിനൊപ്പം ഹിമാലയ യാത്രയിലാണെന്നും ബാലഭാസ്‌കറിന്റെ കുടുംബ സുഹൃത്തായ പാലക്കാട്ടെ ഡോക്ടറുടെ മകൻ ജിഷ്ണു ഇന്നലെ അന്വേഷണ സംഘത്തെ അറിയിച്ചു. താൻ ഒളിവിൽ പോയതായി മാധ്യമങ്ങളിൽ വന്ന വാർത്തയെ തുടർന്ന് ക്രൈംബ്രാഞ്ച് സംഘത്തെ ഫോണിൽ ബന്ധപ്പെട്ട ജിഷ്ണു ഇതാണ് തന്റെ നമ്പരെന്നും ഏത് സമയം വിളിച്ചാലും വരാൻ തയ്യാറാണെന്നും വെളിപ്പെടുത്തി.എന്നാൽ ജിഷ്ണുവിനോട് എപ്പോൾ വരണമെന്ന് സംബന്ധിച്ച് നിർദ്ദേശങ്ങളൊന്നും തൽക്കാലം നൽകിയിട്ടില്ലെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചു.

പാലക്കാട്ടെ ഡോക്ടറുടെ കുടുംബവുമായി ബാലഭാസ്‌കറിനുണ്ടായിരുന്ന സാമ്പത്തിക ഇടപാടും അർജുനെ ഡ്രൈവറായി നിയോഗിച്ചതിൽ അവരുടെ പങ്കുമാണ് ഡോക്ടറുടെ കുടുംബത്തെ ചുറ്റിപ്പറ്റിയുള്ള അന്വേഷണത്തിന്റെ കാതൽ. ബാലഭാസ്‌കറിന് അപകടമുണ്ടായ ദിവസം ജിഷ്ണു തിരുവനന്തപുരത്തുണ്ടായിരുന്നുവെന്നതും ജിഷ്ണുവുമായും സാമ്പത്തിക ഇടപാടുകളുണ്ടായിരുന്നുവോയെന്നും അന്വേഷിക്കേണ്ടതായുണ്ട്. ഇതെല്ലാം വരുംദിവസങ്ങളിൽ അന്വേഷിച്ച് പുറത്തുകൊണ്ടുവരാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം.

പ്രകാശ് തമ്പി സ്വർണക്കടത്ത് കേസിൽ ജയിലിൽ ആയതോടെയാണ് ബാലഭാസ്‌കറിന്റെ മരണവും ദുരൂഹമായത്. പ്രകാശ് തമ്പി പിടിയിലായശേഷം പുറത്തുവന്ന വിവരങ്ങളും അന്വേഷണ സംഘത്തിന്റെ കണ്ടെത്തലുകളും ചില വെളിപ്പെടുത്തലുകളും സംശയങ്ങൾ ഇരട്ടിക്കാൻ ഇടയാക്കിയിട്ടുണ്ട്. ബാലഭാസ്‌കർ അപകടത്തിൽപ്പെടുന്നതിന് മണിക്കൂറുകൾക്ക് മുമ്പ് ജ്യൂസ് കുടിച്ച കൊല്ലത്തെ കടയിലെത്തി സിസി ടിവി കാമറയുടെ ഹാർഡ് ഡിസ്‌ക് പരിശോധിച്ചതായ വെളിപ്പെടുത്തലാണ് പ്രകാശ് തമ്പിക്കെതിരായ സംശയങ്ങൾ ബലപ്പെടുത്തിയത്. പ്രകാശ് തമ്പിയെത്തി ഹാഡ് ഡിസ്‌ക് പരിശോധിച്ച വിവരം പിന്നീട് ജ്യൂസ് കടയുടെ ഉടമ നിഷേധിച്ചതോടെ സംഭവം കൂടുതൽ വിവാദങ്ങൾക്കിടയാക്കിയിട്ടുണ്ട്.

അപകടസമയത്ത് ബാലഭാസ്‌കർ തന്നെയാണ് വാഹനമോടിച്ചിരുന്നതെന്ന് രക്ഷാപ്രവർത്തകരും സമീപവാസികളുമടക്കം അഞ്ചു പേർ പൊലീസിൽ മൊഴി നൽകിയിട്ടുണ്ട്. അപകടസമയത്ത് ഡ്രൈവർ അർജുനാണ് വാഹനം ഒടിച്ചതെന്ന ഭാര്യ ലക്ഷ്മിയുടെ മൊഴിക്ക് വിരുദ്ധമാണ് ഈ മൊഴികൾ. മൊഴി നൽകിയവരിൽ ബാലഭാസ്?കറിന്റെ കാറിന്റെ പിറകിലുണ്ടായിരുന്ന വാഹനം ഓടിച്ച കൊല്ലം സ്വദേശിയുമുണ്ട്. പോസ്റ്റുമാർട്ടം ചെയ്ത ഡോക്ടർമാരുടെ സംഘം അപകടസ്ഥലം സന്ദർശിക്കുകയുമുണ്ടായി. ഇവരുടെ റിപ്പോർട്ടും എതിരേ വന്നിരുന്ന കെ എസ് ആർ ടി സി ബസിലെ ആളുകൾ, സമീപത്തെ സിസിടിവി ദൃശ്യങ്ങൾ എന്നിവ കൂടി പരിശോധിച്ച് മൊഴികളിലെ വൈരുധ്യങ്ങൾ പരിശോധിക്കും.

മകന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്നും അതു കൊണ്ട് അപകടത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം വേണമെന്നും ബാലഭാസ്‌കറിന്റെ അച്ഛൻ സി കെ ഉണ്ണി മുഖ്യമന്ത്രിക്കും ഡിജിപിക്കും കത്തയച്ചിരുന്നു. ബാലഭാസ്‌കറിന്റെ മരണത്തേക്കുറിച്ച് വിശദമായി അന്വേഷിക്കുമെന്ന് പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. സെപ്റ്റംബർ 25-നാണ് ബാലഭാസ്‌കറും കുടുംബവും സഞ്ചരിച്ച കാർ തിരുവനന്തപുരം പള്ളിപ്പുറത്തുവച്ച് അപകടത്തിൽപ്പെട്ടത്. തൃശ്ശൂരിൽ നിന്നുള്ള മടക്കയാത്രയ്ക്കിടെ കാർ മരത്തിലിടിക്കുകയായിരുന്നു. അപകടത്തിൽ ബാലഭാസ്‌ക്കറും മകൾ തേജസ്വിനിയും മരിച്ചു. ഭാര്യ ലക്ഷ്മിക്ക് ഗുരതരമായി പരിക്കേൽക്കുകയും ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP