Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ബാലഭാസ്‌ക്കറിന്റെ ഭാര്യ വീട്ടുതടങ്കലിലോ? ബ്ലാക്ക് മെയിലിങ് നേരിടുന്നോ? ഹിരൺമയിയിൽ സിസി ടിവി സ്ഥാപിച്ചത് പ്രകാശ് തമ്പിക്കും വിഷ്ണുവിനും നിരീക്ഷിക്കാനോ? ഭയം കൊണ്ടാണോ ലക്ഷ്മി മൗനം തുടരുന്നത്? ദുരൂഹത മാറാതെ ബാലഭാസ്‌കറുടേയും മകളുടേയും മരണത്തിന് ഇടയാക്കിയ വാഹനാപകടം: ആ തീരാ നഷ്ടത്തിന് നാലു വർഷം

ബാലഭാസ്‌ക്കറിന്റെ ഭാര്യ വീട്ടുതടങ്കലിലോ? ബ്ലാക്ക് മെയിലിങ് നേരിടുന്നോ? ഹിരൺമയിയിൽ സിസി ടിവി സ്ഥാപിച്ചത് പ്രകാശ് തമ്പിക്കും വിഷ്ണുവിനും നിരീക്ഷിക്കാനോ? ഭയം കൊണ്ടാണോ ലക്ഷ്മി മൗനം തുടരുന്നത്? ദുരൂഹത മാറാതെ ബാലഭാസ്‌കറുടേയും മകളുടേയും മരണത്തിന് ഇടയാക്കിയ വാഹനാപകടം: ആ തീരാ നഷ്ടത്തിന് നാലു വർഷം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: വയലിൻ മാന്ത്രികൻ ബാലഭാസ്‌കറിന്റെയും മകൾ തേജസ്വിനി ബാലയുടെയും മരണത്തിന് ഇടയാക്കിയ വാഹനാപകടത്തിന് ഇന്ന് 4 വർഷം. പുലർച്ച തിരുവനന്തപുരം പള്ളിപ്പുറത്ത് വച്ചായിരുന്നു അപകടം. ബാലഭാക്‌സർ , ഭാര്യ ലക്ഷ്മി,മകൾ തേജസ്വിനി ബാല, ഡ്രൈവർ അർജുൻ എന്നിവാരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. ലക്ഷ്മിയും അർജുനും പരുക്കുകളോടെ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടു. രണ്ടു വയസ്സുകാരി തേജസ്വിനി ബാല സംഭവ സ്ഥലത്ത് വച്ചും, ബാലഭാസ്‌കർ ആശുപത്രിയിൽ ചികിത്സയിലിരിക്കെയുമാണ് മരിച്ചത്.

പതിനാറു വർഷത്തെ നീണ്ട കാത്തിരിപ്പിനൊടുവിലാണ് ബാലു-ലക്ഷ്മി ദമ്പതികൾക്ക് മകൾ ജനിച്ചത്. ബാലഭാസ്‌കറിന്റെ മരണം സംബന്ധിച്ച ദുരൂഹതകൾ നീക്കാൻ ലോക്കൽ പൊലീസും ക്രൈം ബ്രാഞ്ചും സിബിഐയും ശ്രമിച്ചിരുന്നു. എന്നാൽ വാഹനം ഓടിച്ചിരുന്നത് ഡ്രൈവർ അർജുൻ തന്നെയാണെന്ന് സ്ഥിരീകരിക്കാൻ മാത്രമെ അന്വേഷണ ഏജൻസികൾക്ക് നാളിതുവരെ കഴിഞ്ഞിട്ടുള്ളു. ബാലഭാസ്‌കറിന്റെ രക്ഷിതാക്കൾ ഉന്നയിച്ച ആരോപണങ്ങൾക്ക് കൃത്യമായ മറുപടി സിബിഐയിൽ നിന്നും ലഭിക്കാതെ വന്നതോടെ പുനരന്വേഷണം വേണമെന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണ് കുടുംബം.

മകന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്നും കേസ് സിബിഐ അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് ബാലഭാസ്‌കറിന്റെ പിതാവ് കെ.സി ഉണ്ണി രംഗത്ത് വരികയും മുഖ്യമന്ത്രിയെ കാണുകയും ചെയ്തിരുന്നു. പിതാവിന്റെ പരാതിയിലാണ് അന്വേഷണം സിബിഐക്ക് വിട്ട് സർക്കാർ ഉത്തരവിറക്കിയത്. പക്ഷേ സിബിഐയ്ക്കും അന്വേഷണത്തിൽ വഴിത്തിരിവുണ്ടാക്കാൻ കഴിഞ്ഞില്ല. ബാലഭാസ്‌കറിന്റെ പരിചയക്കാരനായ പ്രകാശ് തമ്പി തിരുവനന്തപുരത്ത് സ്വർണക്കടത്ത് കേസിൽ അറസ്റ്റിലായതാണ് കേസിൽ വഴിത്തിരിവായത്. തുടർന്ന് കുടുംബാംഗങ്ങൾ ദുരൂഹതയുണ്ടെന്ന ആരോപണവുമായി രംഗത്തെത്തി.

സാമ്പത്തിക ക്രമക്കേട് ചൂണ്ടിക്കാട്ടി ബാലഭാസ്‌കറിന്റെ മാനേജർക്കെതിരേയും പിതാവ് സ,ി.കെ ഉണ്ണി രംഗത്തെത്തിയിരുന്നു. ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ ബാലഭാസ്‌കറിന്റെ മരണത്തിന് പിന്നിൽ സ്വർണക്കടത്ത് സംഘത്തിന് ബന്ധമുണ്ടോയെന്നും ക്രൈം ബ്രാഞ്ച് അന്വേഷിച്ച് വരികയായിരുന്നു. ഈ സാഹചര്യത്തിലാണ് കേസ് സിബിഐക്ക് കൈമാറിയത്. ബാലുവിന്റെ മരണത്തിൽ നിർണാകമായ പല വെളിപ്പെടുത്തലും നടത്തിയിരുന്നു. സംശയത്തിന് ഇടയാക്കിയത് ബാലവിന്റെ ഡ്രൈവറെ കേന്ദ്രീകരിച്ചായിരുന്നു. എന്നാൽ പിന്നീട് സ്വർണകടത്ത് സംഘത്തിലേക്കും അന്വേഷണമെത്തിയിരുന്നു. മുൻപ് ബാലുവിന്റെ സുഹൃത്ത് കൂടിയായ കലാഭവൻ നോബിയും ദുരൂഹത ആരോപിച്ച് രംഗത്തെത്തിയിരുന്നു.

ബാലഭാസ്‌ക്കറിന്റെ ട്രൂപ്പ് കോർഡിനേറ്റർ പ്രകാശ് തമ്പി ഉൾപ്പെടെയുള്ളവർ സ്വർണക്കടത്ത് കേസിൽ പിടിയിലായതോടെയാണ് കലാഭവൻ സോബി ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്. ബാലഭാസ്‌കറിന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് ആദ്യം റിപ്പോർട്ട് ചെയ്തത് മറുനാടൻ മലയാളിയായിരുന്നു. എന്നാൽ ഇതിനെ പരിഹസിക്കുകയായിരുന്നു പ്രകാശ് തമ്പി അടക്കമുള്ളവർ ചെയ്തത്. ഇതിന് പിന്നാലെ പല ആരോപണങ്ങൾ ഉയർന്നു. ഇതെല്ലാം ശരിയാണോ എന്ന സംശയം ഊട്ടിയുറപ്പിക്കുന്നതായിരുന്നു കലാഭവൻ സോബിയുടെ വെളിപ്പെടുത്തൽ.

വിഷ്ണുവാണ് അർജുനെ ബാലഭാസ്‌ക്കറിന്റെ ഡ്രൈവറായി നിയമിച്ചത്. അപകടസമയത്ത് അർജുനാണോ ബാലഭാസ്‌ക്കറാണോ വാഹനം ഓടിച്ചിരുന്നത് എന്നതുസംബന്ധിച്ചും ചർച്ചകളെത്തി. എന്നാൽ അർജുനാണ് കാർ ഓടിച്ചിരുന്നതെന്ന് കണ്ടെത്തി. അതേസമയം, വിഷ്ണുവും പ്രകാശ് തമ്പിയും ബാലഭാസ്‌ക്കറിന്റെ മാനേജർമാരെല്ലെന്ന് വിശദീകരിച്ച് ബാലഭാസ്‌ക്കറിന്റെ ഭാര്യ ലക്ഷ്മി രംഗത്തെത്തിയിരുന്നു. ഇരുവരും ഒരു പരിപാടിയുടെ കോർഡിനേഷൻ നിർവഹിച്ചവരാണെന്നുമായിരുന്നു ലക്ഷ്മിയുടെ വിശദീകരണം.

2018 സെപ്റ്റംബർ 25-ന് പുലർച്ചെ തിരുവനന്തപുരം പള്ളിപ്പുറത്ത് വച്ചാണ് ബാലഭാസ്‌ക്കറിന്റെ കാർ അപകടത്തിൽപ്പെട്ടത്. നിയന്ത്രണംവിട്ട കാർ മരത്തിലിടിച്ച് ബാലഭാസ്‌ക്കറിന്റെ മകൾ തേജസ്വിനി ബാല തൽക്ഷണം മരിച്ചു. വിഷ്ണുവുമായി ബാലഭാസ്‌കറിന് ചെറുപ്പംമുതൽതന്നെ ബന്ധമുണ്ടായിരുന്നതായാണ് സുഹൃത്തുക്കൾ പറയുന്നത്. അപകടമുണ്ടായ സ്ഥലത്ത് ആദ്യമെത്തുന്നത് പ്രകാശൻ തമ്പിയാണെന്ന കാര്യവും ഉണ്ണി ചൂണ്ടിക്കാട്ടുന്നു.

തുടർന്ന് ബാലഭാസ്‌കറിന്റെ വീട്ടുകാരിൽനിന്ന് ഇവർ ഒഴിഞ്ഞുമാറിനിൽക്കുകയായിരുന്നെന്നു സുഹൃത്തുക്കൾ പറയുന്നു. ബാലഭാസ്‌കറുമായി ബന്ധപ്പെട്ട പല സാമ്പത്തിക ഇടപാടുകളും ബന്ധുക്കളെക്കാൾ കൂടുതൽ ഇവർക്കാണ് അറിയാമായിരുന്നതെന്നു പറയുന്നു. പാലക്കാട്ട് ബാലഭാസ്‌കർ നടത്തിയിരുന്നുവെന്ന് പറയുന്ന നിക്ഷേപത്തെക്കുറിച്ച് ഇപ്പോഴും വ്യക്തത വരുത്താൻ അന്വേഷണസംഘത്തിനായിട്ടില്ല. അപകടമുണ്ടാകുന്നതിനു തൊട്ടുമുമ്പ് പലതവണ എവിടെയെത്തിയെന്നന്വേഷിച്ച് ബാലഭാസ്‌കറിന് ഫോൺകോളുകൾ വന്നിരുന്നതായും അച്ഛൻ ഉണ്ണി ആരോപിച്ചിരുന്നു.

ബാലുവിന്റെയും മകളുടെയും അപകട മരണത്തിൽ സംശയം രേഖപ്പെടത്തി പിതാവ് സി കെ ഉണ്ണിയാണ് തുടക്കത്തിൽ രംഗത്തുവന്നത്. അപകടസമയത്ത് വാഹനം ഓടിച്ചിരുന്നത് ബാലഭാസ്‌കറായിരുന്നില്ല ഡ്രൈവർ അർജ്ജുനായിരുന്നുവെന്നായിരുന്നു ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്മിയുടെ മൊഴി. അപകട സമയത്ത് ബാലഭാസ്‌കർ പിൻസീറ്റിൽ വിശ്രമിക്കുകയായിരുന്നു. ദീർഘദൂര യാത്രയിൽ ബാലഭാസ്‌കർ വണ്ടി ഓടിക്കാറില്ലെന്നും ഭാര്യ ലക്ഷ്മി മൊഴി നൽകിയിരുന്നു. എന്നാൽ കാർ ഓടിച്ചത് ബാലഭാസ്‌കർ ആണെന്നായിരുന്നു അർജ്ജുന്റെ മൊഴി. കൊല്ലത്ത് എത്തി വിശ്രമിച്ച ശേഷം ബാലഭാസ്‌കർ ആണ് കാർ ഓടിച്ചതെന്നായിരുന്നു ഡ്രൈവർ വിശദമാക്കിയത്. ഇത് കളവാണെന്നും കണ്ടെത്തി.

വയലിനിസ്റ്റ് ബാലഭാസക്കറിന്റെ ദുരുഹമരണം സംബന്ധിച്ച ചർച്ചകൾ സോഷ്യൽ മീഡിയയിൽ നിറയുന്നതിനിടെ അദ്ദേഹത്തിന്റെ ആത്മസുഹൃത്തു തന്നെ പോസ്റ്റു ചെയ്ത ഫെയ്‌സ് ബുക്ക് പോസ്റ്റ് വലിയ ചർച്ചകൾക്ക് വഴി വെച്ചിരുന്നു. കേസ് സി ബി ഐ ഏറ്റെടുത്തതിന് പിന്നാലെയാണ് മാധ്യമ പ്രവർത്തകൻ കൂടിയായ ബാലഭാസ്‌ക്കറിന്റെ ആത്മമിത്രം കൂടിയായ ജോയ് തമലം പ്രിയ ചങ്ങാതിയുടെ മരണത്തിലെ ദുരൂഹതകൾ എണ്ണിയെണ്ണി പറഞ്ഞ് രംഗത്ത് എത്തിയിരിക്കുന്നത്. ബാലഭാസ്‌ക്കറിന്റെ മരണം സംബന്ധിച്ച് വിവാദങ്ങൾ കെട്ടടങ്ങാതെ നില്ക്കുമ്പോഴും പുതിയ വെളിപ്പെടുത്തലുകൾ വന്നിട്ടും ബാലഭാസ്‌ക്കരിന്റെ ഭാര്യ ലക്ഷി തുടരുന്ന മൗനമാണ് ജോയ് തമലത്തെ കൂടുതൽ ദുഃഖിപ്പിച്ചത്.

ബാലഭാസ്‌ക്കറിന്റെ ഭാര്യ വീട്ടു തടങ്കലിലാണോ എന്ന സംശയവും ജോയ് ഉന്നയിക്കുന്നു. കൂടാതെ ലക്ഷ്മിയുടെ മൗനം ബ്ലാക്ക് മെയിലിങ് ഭയന്നാണോ ? ലക്ഷ്മി ഇപ്പോൾ താമസിക്കുന്ന ബാലഭാസ്‌ക്കർ പണിത വീടായ ഹിരണ്മയയിൽ സി സി ടി വി സ്ഥാപിച്ചതിലും ദുരൂഹത ഉയർന്നു. സ്വർണക്കടത്തു കേസിലെ പ്രതികളായ വിഷ്ണുവിനും പ്രകാശ് തമ്പിക്കും ലക്ഷ്മിയെ നിരീക്ഷിക്കാനാണോ സി സി ടിവി സ്ഥാപിച്ചതെന്നും ജോയ് ചോദിച്ചിരുന്നു. കൂടാതെ ബാലഭാസ്‌ക്കറിന്റെ മൊബൈലും പേഴ്‌സും ബെൻസ് കാറും പ്രകാശ് തമ്പി ഉപയോഗിച്ചതിനെയും കൂടുതൽ സംശയത്തോടെ തന്നെയാണ് ഉറ്റ ചങ്ങാതി കാണ്ടത്.

മൊബൈലിലെ രേഖകൾ പ്രകാശ് തമ്പി നശിപ്പിച്ചിരിക്കാം. പൊലീസ് അന്വേഷണത്തിലെ പോരായ്മകൾ അക്കമിട്ടു നിരത്തുന്ന ജോയിയുടെ ഫേസ്‌ബുക്ക് പോസ്റ്റ് ആരും കാര്യമായെടുത്തില്ലെന്നതാണ് വസ്തുത.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP