Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പങ്കാളിയെ കഴുത്ത് തലയ്ക്കടിച്ച് കഴുത്ത് ഞെരിച്ചുകൊന്നു; മൃതദേഹം തുണിയിൽ പൊതിഞ്ഞു വീട്ടിലുപേക്ഷിച്ച് നാടുവിട്ടു; കാസർകോട്ടെ യുവതിയുടെ കൊലപാതകത്തിൽ പ്രതി തിരുവനന്തപുരത്ത് പിടിയിൽ; അറസ്റ്റിലായത് വയനാട് സ്വദേശി സെബാസ്റ്റ്യൻ; പ്രതിയെ വൈകീട്ടോടെ കാസർകോട്ടെത്തിക്കും

പങ്കാളിയെ കഴുത്ത് തലയ്ക്കടിച്ച് കഴുത്ത് ഞെരിച്ചുകൊന്നു; മൃതദേഹം തുണിയിൽ പൊതിഞ്ഞു വീട്ടിലുപേക്ഷിച്ച് നാടുവിട്ടു; കാസർകോട്ടെ യുവതിയുടെ കൊലപാതകത്തിൽ പ്രതി തിരുവനന്തപുരത്ത് പിടിയിൽ; അറസ്റ്റിലായത് വയനാട് സ്വദേശി സെബാസ്റ്റ്യൻ; പ്രതിയെ വൈകീട്ടോടെ കാസർകോട്ടെത്തിക്കും

മറുനാടൻ മലയാളി ബ്യൂറോ

കാസർകോട്: ബദിയഡുക്കയിൽ യുവതി കൊല്ലപ്പെട്ട സംഭവത്തിൽ ഒപ്പം താമസിച്ചിരുന്ന യുവാവ് കസ്റ്റഡിയിൽ.യുവതിയുടെ ആൺസുഹൃത്തായ വയനാട് പുൽപ്പള്ളി സ്വദേശി ആന്റോ(40)യെ വെള്ളിയാഴ്ച തിരുവനന്തപുരത്തുനിന്നാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇയാളെ വൈകിട്ടോടെ കാസർകോട്ട് എത്തിക്കും.

കൊല്ലം കൊട്ടിയം സ്വദേശി നീതു കൃഷ്ണനെ(30) ബുധനാഴ്ചയാണ് ബദിയഡുക്കയിലെ വീട്ടിൽ ദുരൂഹസാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. നാലുകെട്ടിന് സമാനമായ വീട്ടിനകത്ത് തുണിയിൽ പൊതിഞ്ഞനിലയിലായിരുന്നു മൃതദേഹം. വീട്ടിൽനിന്ന് ദുർഗന്ധം വമിച്ചതോടെ നാട്ടുകാർ നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. അതേസമയം, നീതുവിനൊപ്പം താമസിച്ചിരുന്ന ആന്റോയെ തിങ്കളാഴ്ച മുതൽ സ്ഥലത്തുനിന്ന് കാണാതായിരുന്നു.

നീതുവിന്റെ മരണം കൊലപാതകമാണെന്നാണ് പൊലീസിന്റെ പ്രാഥമിക കണ്ടെത്തൽ. കഴുത്ത് മുറുക്കി ശ്വാസംമുട്ടിച്ചതിന്റെ പാടുകളും തലയ്ക്ക് പരിക്കേറ്റ പാടുകളും മൃതദേഹ പരിശോധനയിൽ കണ്ടെത്തിയിരുന്നു.പോസ്റ്റ്മോർട്ടം റിപ്പോർട്ട് വന്നതോടെ നീതുവിന്റെ മരണം കൊലപാതകമാണെന്ന് പൊലീസ് സ്ഥിരീകരിക്കുകയായിരുന്നു.ശ്വാസം മുട്ടിയാണ് നീതു മരിച്ചതെന്ന് പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തി. യുവതിയുടെ തലയ്ക്ക് അടിയേറ്റിരുന്നതായും കഴുത്ത് ഞെരിച്ചിരുന്നതായും പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ കണ്ടെത്തിയിട്ടുണ്ട്.

ഇതേതുടർന്നാണ് യുവതിയുടെ കൂടെ താമസിച്ചിരുന്ന വയനാട് സ്വദേശി ആന്റോയിലേക്ക് അന്വേഷണം നീങ്ങിയത്.ബദിയഡുക്ക ഏൽക്കാനയിലെ റബ്ബർതോട്ടത്തിൽ ഒന്നരമാസം മുൻപ് ടാപ്പിങ് ജോലിക്കെത്തിയവരാണ് നീതുവും ആന്റോയും.കൊല്ലപ്പെട്ട നീതു ഇതിനു മുൻപ് ഒരു വിവാഹം കഴിച്ചിട്ടുണ്ട്.അതിൽ ഒരു മകളുമുണ്ട്. ആദ്യ ഭർത്താവ് മരിച്ചതിനുശേഷമാണ് ആന്റോയ്ക്കൊപ്പം നീതു താമസം ആരംഭിച്ചത്. ആന്റോ മൂന്ന് വിവാഹം കഴിച്ചിരുന്നതായും നാലുവർഷമായി ഇരുവരും ഒരുമിച്ച് താമസിച്ചുവരികയാണെന്നും പൊലീസ് പറഞ്ഞിരുന്നു.

ഇവർ തമ്മിൽ വെള്ളിയാഴ്ച വൈകിട്ട് വഴക്കുണ്ടായതായും ഇതിനുശേഷം യുവതിയെ പുറത്തൊന്നും കണ്ടിട്ടില്ലെന്നുമാണ് വീടിനു സമീപത്തുള്ള ഷെഡിൽ താമസിക്കുന്നവർ പൊലീസിനു നൽകിയ മൊഴി.ആന്റോ ഇതിനുമുമ്പും മറ്റ് പല കേസുകളിലും പ്രതിയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP