ആർഭാട ജീവിതം കടക്കാരനാക്കിയപ്പോൾ മെക്കാനിക്കൽ എൻജിനീയർ കള്ളനായി; മകളുടെ കല്യാണം കൂടാൻ നാട്ടിലെത്തി വെറുതെ ജയിലിൽ കിടന്ന പ്രവാസിയായ താജുദ്ദീൻ കണ്ടെത്തിയത് അഴിയൂരുകാരന്റെ മുഖംമൂടി; നാലു മാസത്തിനിടെ രണ്ടാം കഞ്ചാവ് കേസിൽ വീണ്ടും അകത്ത്; ശരത് വൽസരാജിന്റെ 'ബിടെക്' ഇടപെടൽ വീണ്ടും പൊളിയുമ്പോൾ

ജംഷാദ് മലപ്പുറം
മലപ്പുറം: ആർഭാട ജീവിതത്തെ തുടർന്നുണ്ടായ സാമ്പത്തിക പ്രതിസന്ധി കാരണം കവർച്ചയിലേക്കു തിരിഞ്ഞ മെക്കാനിക്കൽ എൻജിനീയർ അവസാനം പണം കണ്ടെത്താൻ തെരഞ്ഞെടുത്തത് കഞ്ചാവ് കടത്ത്. പണത്തോടുള്ള ആർത്തിമൂലം കഞ്ചാവ് കേസിൽ അറസ്റ്റിലായി ജമ്യത്തിലിറങ്ങി മാസങ്ങൾക്കുള്ളിൽ വീണ്ടും ഇതേ മേഖലയിൽ വീണ്ടും സജീവമായി. കഞ്ചാവ് കടത്ത്കേസിൽ ജാമ്യത്തിലിറങ്ങി നാലുമാസത്തിനുള്ളിലാണു വീണ്ടും കഞ്ചാവ് കടത്തുന്നതിനിടെ 41കാരൻ ഇന്നലെ പിടിയിലാകുന്നത്.
മൂന്നരകിലോഗ്രാം കഞ്ചാവുമായി വടകര അഴിയൂർ സ്വദേശി ശരത്ത് വൽസരാജിനെ(41)യാണു പെരിന്തൽമണ്ണ മാനത്തുമംഗലം ബൈപ്പാസിൽ വച്ച്അറസ്റ്റ് ചെയ്തത്. 2018 താൻ നടത്തിയ മോഷണക്കേസിൽ പ്രവാസിയെ ജയിലിൽ കയറ്റി വ്യക്തികൂടിയാണ് ശരത്. ഇക്കഴിഞ്ഞ ജനുവരിയിൽ ആന്ധ്രയിൽനിന്നും കേരളത്തിലേക്ക് കഞ്ചാവ് കടത്തിയകേസിൽ നാലുമാസം മുമ്പ് ജാമ്യത്തിലിറങ്ങിയ പ്രതി വീണ്ടും ആന്ധ്രയിൽയിൽ നിന്നും കഞ്ചാവ് കടത്തുന്നതിനിടയിലാണു പിടിയിലാകുന്നത്.
താമരശ്ശേരിയിൽ ട്രോളിബാഗിൽ കഞ്ചാവ് ഒളിപ്പിച്ചുകടത്താൻ ശ്രമിക്കുന്നതിനിടെയാണു മെക്കാനിക്കൽ എൻജിനിയർ കൂടിയായ ശരത്ത് കഴിഞ്ഞ ജനുവരിയിൽ എക്സൈസ് സംഘത്തിന്റെ പിടിയിലായിരുന്നത്. അന്നു ആന്ധ്രാപ്രദേശിൽനിന്നും ബെംഗളൂരു വഴി കടത്തിക്കൊണ്ടുവരികയായിരുന്ന 12.900 കിലോ കഞ്ചാവാണ് പിടികൂടിയത്. കർണാടക വോൾവോ ബസിൽ ബെംഗളൂരിൽനിന്നും വയനാട് വഴി എത്തിയ ശരത്ത് താമരശ്ശേരി പഴയ ബസ്സ്റ്റാൻഡിൽ കഞ്ചാവ് കൈമാറാനായി കാത്തുനിൽക്കുമ്പോഴാണ് പിടിയിലാവുന്നത്. ബാഗിനകത്ത് ആറ്പാക്കറ്റുകളായാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. ഈകേസിൽ ജാമ്യത്തിലിറങ്ങി നാലുമാസം കഴിയുമ്പോഴാണ് സമാനമായി കഞ്ചാവ് കടത്തിയതിന് ഇന്നലെ പിടിയിലാകുന്നത്.
പെരിന്തൽമണ്ണ മാനത്തുമംഗലം ബൈപ്പാസിൽവച്ചാണ് രഹസ്യവിവരത്തെ തുടർന്ന് ഇന്നലെ അറസ്റ്റ് ചെയ്തത്. പ്രതിക്കെതിരെ കഞ്ചാവ് കടത്തിനു പുറമെ മോഷണ, പിടിച്ചുപറികേസുകൾ ഉൾപ്പെടെ അഞ്ചോളം കേസുകൾ നിലവിലുണ്ടെന്നു പെരിന്തൽമണ്ണ പൊലീസ് പറഞ്ഞു.
താജുദ്ദീനെ കുടുക്കിയ അതേ കള്ളൻ
അതേ സമയം 2018ൽ മാല മോഷണത്തിന് ആളുമാറി അറസ്റ്റിലായി സമാനതകളില്ലാത്ത പീഡനം നേരിട്ട കതിരൂർ പുല്യോട് സിഎച്ച് നഗർ സ്വദേശി താജുദ്ദീന്റെ പോരാട്ടത്തിന്റെ വീര്യം വലിയ ചർച്ചയായിരുന്നു. മകളുടെ കല്യാണത്തിനായി ഗൾഫിൽ നിന്നു വന്ന നിരപരാധി തടങ്കലിലാക്കപ്പെട്ട ചക്കരക്കല്ലിലെ മാല പിടിച്ചുപറിക്കേസിൽ ഒടുവിൽ അറസ്റ്റിലായതു ശരത് വൽസരാജാണ്. 2018 ജൂലൈ അഞ്ചിനായിരുന്നു ഈകേസിനാസ്പദമായ സംഭവം നടന്നത്. അന്നു കൂത്തുപറമ്പിനടുത്ത ചോരക്കളത്തു വീട്ടമ്മയുടെ 5.5 പവൻ മാലയാണ് സ്കൂട്ടറിലെത്തിയ ആൾ പൊട്ടിച്ചത്. സിസിടിവി ദൃശ്യങ്ങളിലെ സമാനതയുടെ അടിസ്ഥാനത്തിൽ ജൂലൈ 10ന് ചക്കരക്കൽ പൊലീസ് താജുദ്ദീനെ അറസ്റ്റ് ചെയ്തു.
സംഭവം നടന്ന ദിവസം മകളുടെ വിവാഹ ആവശ്യവുമായി ബന്ധപ്പെട്ട യാത്രയിലായിരുന്നതിന്റെ തെളിവുകൾ കുടുംബം എത്തിച്ചെങ്കിലും പൊലീസ് അതും കാര്യമാക്കിയില്ല. ബ്യൂട്ടീഷനും വിവാഹപ്പന്തൽ തയാറാക്കുന്ന സ്ഥാപനത്തിലെ സ്ത്രീയുമെല്ലാം താജുദീനെ കണ്ടതായി പറഞ്ഞെങ്കിലും 'ദൃശ്യം' സിനിമയുടെ മാതൃകയിൽ അതെല്ലാം താജുദീൻ സൃഷ്ടിക്കുന്ന കള്ളത്തെളിവുകളാണെന്നായിരുന്നു പൊലീസിന്റെ വാദം. മൊബൈൽ ഫോൺ ടവർ ലൊക്കേഷനും താജുദീന് അനുകൂലമായിരുന്നു. പ്രതി സഞ്ചരിച്ച സ്കൂട്ടറിനും പൊട്ടിച്ചെടുത്ത മാലയ്ക്കുമായി ഇതിനിടെ താജുദീന്റെ കുടുംബ വീട്ടിലുൾപ്പെടെ പൊലീസ് പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായില്ല.
വിദേശത്തു ബിസിനസുള്ള, തരക്കേടില്ലാത്ത സാമ്പത്തിക സ്ഥിതിയുള്ള ആളായിരുന്നു താജുദ്ദീൻ. എന്നിട്ടും മകളുടെ വിവാഹത്തിനു രണ്ടുദിവസം മുൻപ് ഹെൽമറ്റ് പോലും ധരിക്കാതെ ഇങ്ങനെയൊരു കാര്യം ചെയ്യുമോ എന്ന താജുദീന്റെ ചോദ്യത്തിനും പൊലീസിനു മറുപടിയുണ്ടായിരുന്നു. മകളുടെ വിവാഹവും മകന്റെ വിദ്യാഭ്യാസവും വരുത്തിവച്ച സാമ്പത്തിക ബാധ്യത തീർക്കാൻ കുടുംബം അറിയാതെ താജുദീൻ സ്വീകരിച്ച മാർഗമായിരുന്നു മോഷണമെന്നായിരുന്നു അവരുടെ കണ്ടെത്തൽ.
ഇതിനിടെ കോടതിയിൽ ഹാജരാക്കിയ താജുദ്ദീനെ റിമാൻഡ് ചെയ്ത്, തലശ്ശേരി സബ് ജയിലിലേക്കു മാറ്റി. ഇതുവരെ ഒരു പെറ്റിക്കേസിൽ പോലും പ്രതിയാകാത്ത ഒരാൾ അങ്ങനെ ജയിലിലായി. ജാമ്യത്തിനു ശ്രമിച്ചെങ്കിലും താജുദീൻ പുറത്തിറങ്ങിയാൽ തെളിവുകൾ നശിപ്പിക്കുമെന്നും വീണ്ടും സമാന കുറ്റങ്ങൾ ചെയ്യുമെന്നുമുള്ള പൊലീസ് റിപ്പോർട്ടിനെ തുടർന്ന് ജാമ്യം ലഭിച്ചില്ല. എടച്ചേരിയിൽ നടന്ന മറ്റൊരു മാല മോഷണക്കേസിൽക്കൂടി താജുദീനെ കുടുക്കാൻ പൊലീസ് ശ്രമിച്ചെങ്കിലും തെളിവുകൾ ഉണ്ടാക്കാനാകാത്തതിനാൽ അതു നടന്നില്ല. ഹൈക്കോടതി ജാമ്യം നൽകിയതോടെ, 54 ദിവസത്തെ ജയിൽവാസത്തിനു ശേഷം മോചിതനായി. തുടർന്നു നടന്ന അന്വേഷണത്തിൽ തെറ്റുപറ്റിയെന്നു സംസ്ഥാന പൊലീസ് മേധാവിക്കു തന്നെ സമ്മതിക്കേണ്ടി വന്നു.
പിന്നീട് അഴിയൂരിലെ ഒരു വാട്സാപ് ഗ്രൂപ്പിൽ നിന്നാണു ശരത് വൽസരാജിനെപ്പറ്റി പൊലീസിനു വിവരം ലഭിക്കുന്നത്. ഇയാളുടെ 2 ഫോൺ നമ്പറുകളും കിട്ടി. സംഭവ ദിവസം ഈ ഫോണുകൾ സംഭവ സ്ഥലത്തുണ്ടായിരുന്നെന്നു സ്ഥിരീകരിച്ചതോടെ വഴിത്തിരിവായി. സിസിടിവി ദൃശ്യം വീണ്ടും പരിശോധിച്ചു ഫോട്ടോ അടക്കമുള്ള വിശദാംശങ്ങൾ സഹിതം വിവിധ പൊലീസ് സ്റ്റേഷനുകളിലേക്കു വിവരം കൈമാറി. തുടർന്നാണ്, ഇയാൾ കോഴിക്കോട് സബ് ജയിലിൽ റിമാൻഡിലാണെന്ന വിവരം പൊലീസിനു ലഭിക്കുന്നത്. കണ്ണൂർ ഡിവൈഎസ്പി പി.പി.സദാനന്ദന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം.
ശരത്തിന്റെ ലക്ഷ്യം ആർഭാടം
മെക്കാനിക്കൽ എൻജിനിയറായ ശരത് ആർഭാട ജീവിതം വില്ലനായപ്പോഴാണ് ആദ്യമായി മോഷണത്തിലേക്ക് തിരിഞ്ഞതെന്നാണു പൊലീസിനോടു പറഞ്ഞത്. തുടർന്നു കവർന്ന മാല തലശ്ശേരിയിലെ ഒരു സ്വർണക്കടയിൽ നിന്നു പൊലീസ് പിടിച്ചെടുത്തു. മോഷണത്തിന് ഉപയോഗിച്ച സ്കൂട്ടറും കണ്ടെത്തി.ഇതോടൊപ്പം മറ്റൊരു മാലമോഷണക്കേസിലും പ്രതിയായി.
ആന്ധ്രയിൽ നിന്നും വൻതോതിൽ കഞ്ചാവ് കേരളത്തിലെത്തിച്ച് ആവശ്യക്കാർക്ക് വിലപറഞ്ഞുറപ്പിച്ച് പറയുന്ന സ്ഥലത്തെത്തിച്ച് കൊടുക്കുന്ന സംഘത്തെകുറിച്ച് മലപ്പുറം ജില്ലാപൊലീസ് മേധാവി എസ്.സുജിത്ത് ദാസിന് ലഭിച്ച രഹസ്യവിവരത്തിന്റെയടിസ്ഥാനത്തിൽ പൊലീസ് പെരിന്തൽമണ്ണ ടൗണിലും പരിസരങ്ങളിലും നിരീക്ഷിച്ച് നടത്തിയ പരിശോധനയിലാണ് മൂന്നരകിലോഗ്രാം കഞ്ചാവുമായി ഇന്നലെ പെരിന്തൽമണ്ണ മാനത്തുമംഗലം ബൈപ്പാസിൽവെച്ച ശരത് അറസ്റ്റിലാവുന്നത്. ആന്ധ്രയിൽ യിൽ നിന്നും ചെറിയ ട്രോളിബാഗിലാക്ക് കഞ്ചാവ് കേരളത്തിലെത്തിച്ച് ആവശ്യക്കാർക്ക് വിൽപ്പനയ്ക്കായി എത്തിച്ചുകൊടുക്കുന്ന സംഘത്തിലെ പ്രധാന കണ്ണിയാണ് ശരത്തെന്നും പൊലീസ് പറഞ്ഞു.
സംഘത്തിലെ താമരശ്ശേരി ഭാഗത്തുള്ള മറ്റുള്ളവരെകുറിച്ച് സൂചനലഭിച്ചതായും അന്വേഷിച്ച് വരികയാണ്. ജാമ്യത്തിലിറങ്ങി വീണ്ടും കുറ്റകൃത്യത്തിലേർപ്പെട്ടതിനാൽ ജാമ്യം റദ്ദാക്കുന്നതുൾപ്പടെയുള്ള നടപടികൾ സ്വീകരിക്കുമെന്നും പെരിന്തൽമണ്ണ ഡിവൈഎസ്പി എം.സന്തോഷ് കുമാർ. സിഐ.സി.അലവി എന്നിവർ അറിയിച്ചു. പെരിന്തൽമണ്ണ എസ്ഐ.സി.കെ.നൗഷാദ്,പ്രൊബേഷൻ എസ്ഐ.ഷൈലേഷ് , എഎസ്ഐ ബൈജു, സജീർ,ഉല്ലാസ്, എന്നിവരും പെരിന്തൽമണ്ണ ഡാൻസാഫ് സ്ക്വാഡുമാണ് സംഘത്തിലുണ്ടായിരുന്നത്.
- TODAY
- LAST WEEK
- LAST MONTH
- 'ഞാനും ഒരു മനുഷ്യനാണ്. എനിക്ക് എത്രത്തോളം സഹിക്കാൻ കഴിയും? എന്റെ വേദനകൾ എല്ലാവരിൽ നിന്നും ഞാൻ മറയ്ക്കുകയായിരുന്നു; ഭാര്യക്ക് അവിഹിതം, തന്റെ പണം മുഴുവൻ ഭാര്യവീട്ടുകാർ കൈക്കലാക്കിയെന്നും ആരോപണം; വീഡിയോ പങ്കുവെച്ച് പ്രവാസി ജീവനൊടുക്കി
- പരസ്യമായി യുപിഎ സർക്കാരിന്റെ കാലത്ത് കീറിയെറിഞ്ഞ ആ 'ബിൽ' വീണ്ടും ചർച്ചയിൽ; രണ്ട് വർഷത്തെ ജയിൽ ശിക്ഷ വിധിച്ചപ്പോൾ തന്നെ രാഹുൽ ഗാന്ധി സ്വയമേവ അയോഗ്യനാക്കപ്പെട്ടുവെന്ന് കപിൽ സിബലും; അപ്പീലിൽ കുറ്റക്കാരനെന്ന കണ്ടെത്തലിനും സ്റ്റേ അനിവാര്യം; രാഹുൽ ഗാന്ധിയുടെ രാഷ്ട്രീയ ഭാവിയിൽ ചർച്ച; വയനാടിന് എംപി ഇല്ലാതെയായോ? രാഹുലിനെ പൂട്ടാൻ ആയുധം കിട്ടിയ ആവേശത്തിൽ ബിജെപി
- ഒന്നാം നിലയുടെ പിറകു വശത്തൂടെ ചാടി തൊട്ടടുത്തുള്ള കടക്കു മുന്നിലെത്തി അഭയം തേടി; റഷ്യൻ യുവതിയെ ഇൻസ്റ്റാഗ്രാമിലൂടെ വളച്ചെടുത്തത് ഖത്തറിൽ ജോലി ചെയ്യുന്ന യുവാവ്; പീഡനം മറുനാടനോട് സ്ഥിരീകരിച്ച് ഡോക്ടർ; കൂരാച്ചുണ്ടിൽ സംഭവിച്ചത്
- ഡോക്ടർ എന്ന വ്യാജേന രജിസ്ട്രേഷൻ ഇല്ലാതെ മരുന്നുകൾ നൽകി ചികിത്സ നടത്തിയ യുവതിയും സുഹൃത്തും പിടിയിൽ; കുടുങ്ങിയത് തിരുവനന്തപുരത്തെ സോഫി മോളും കുറ്റ്യാടിയിലെ ബഷീറും; ആളെ ആകർഷിച്ചത് സോഷ്യൽ മീഡിയയിൽ പരസ്യം നൽകി
- നിങ്ങൾക്ക് ഭർത്താവുള്ളതല്ലേ; നിങ്ങളുടെ കല്യാണം കഴിഞ്ഞതല്ലേ; ഇങ്ങനെ ചെയ്തുവെന്ന് കരുതി ബുദ്ധിമുട്ടൊന്നുമില്ലല്ലോ എന്നാണ് അവർ പറഞ്ഞത്; പണം കോമ്പൻസേഷനായി വാങ്ങിത്തരാമെന്നും പരാതി പിൻവലിക്കണമെന്നുമായിരുന്നു ആവശ്യം; കോഴിക്കോട്ടെ മെഡിക്കൽ കോളേജിലെ ഇടനിലക്കാർക്ക് പിന്നിൽ ആര്? അതിജീവിത വേദന പറയുമ്പോൾ
- കോഴിക്കോട് ഇസ്ലാമാബാദായ കാലം! അമ്മമാരെ തൂക്കിലേറ്റിയത് കുട്ടികളെ കഴുത്തിൽ ചേർത്തുകെട്ടി; നായന്മാരെ ആനയെകൊണ്ട് കാലുകൾ കെട്ടിവലിപ്പിച്ച് വലിച്ചു കീറും; ടിപ്പു വീരനായകനോ ദക്ഷിണ്യേന്ത്യൻ ഔറംഗസീബോ? കൊന്നത് വെക്കാലിംഗ പോരാളികളെന്ന് പുതിയ വാദം; വാരിയൻകുന്നൻ മോഡലിൽ കർണ്ണാടകയിൽ ടിപ്പു വിവാദം
- മന്ത്രിയെത്തിയപ്പോൾ കണ്ടതും പരാതി സത്യമെന്ന്! പതിനൊന്ന് മണിയായിട്ടും ഓഫീസിൽ ഒഴിഞ്ഞ കസേരകൾ മാത്രം; ക്ഷൂഭിതനായി പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ്; ക്യാഷ് രജിസ്റ്ററിൽ ഉണ്ടായിരുന്നത് ഒരു എൻട്രി മാത്രമാണെന്നും കണ്ടെത്തൽ; ചീഫ് ആർക്കിടെക്ടിന്റെ ഓഫീസിൽ മന്ത്രി കണ്ട കാഴ്ച്ചകൾ
- ഇൻസ്റ്റാഗ്രാമിൽ ഫോളോവേഴ്സും റീച്ചും വർധിപ്പിക്കാൻ പോസ്റ്റ് ചെയ്തത് ഷാപ്പിൽ ഇരുന്ന് കള്ള് കുടിക്കുന്ന വീഡിയോ; പോസ്റ്റ് ചെയ്തതിന് പിന്നാലെ മുന്നിലെത്തിയത് എക്സൈസും; മദ്യപാനം പ്രോത്സാഹിപ്പിക്കുന്ന വീഡിയോ പ്രചരിപ്പിച്ച കുറ്റത്തിന് യുവതി അറസ്റ്റിൽ
- സൂചി കൈകൊണ്ട് എടുക്കാൻ പറ്റാത്ത അത്രയും തണുപ്പ്; വൈകുന്നേരമായാൽ മൂക്കീന്ന് ചോര വരും; ഷൂട്ടിങ്ങ് പൂർത്തിയാക്കിയത് ഒരുപാട് പ്രതിസന്ധികൾ അതിജീവിച്ച്; അണിയറക്കാരുടെ അനുഭവം പങ്കുവെച്ച് ലിയോ വീഡിയോ
- അരിക്കൊമ്പനെ 29 വരെ മയക്കു വെടി വയ്ക്കാൻ പാടില്ല; ആനയെ ട്രാക്ക് ചെയ്യുന്നതിന് തടസ്സമില്ല; ചിന്നക്കനാലിനെ വിറപ്പിക്കുന്ന കൊമ്പനെ പിടിക്കാനുള്ള 'ഓപ്പറേഷൻ അരിക്കൊമ്പൻ' നിർത്തിവയ്ക്കാൻ ഹൈക്കോടതി ഉത്തരവ്; കേസ് 29ന് പരിഗണിക്കും; രാത്രി പ്രത്യേക സിറ്റിങ്; ബദൽ തേടി ഹൈക്കോടതി
- വ്യാജ സർട്ടിഫിക്കറ്റുകാരനെ കൊണ്ട് പൊറുതി മുട്ടി കോഴിക്കോട്ട് കൂട്ടരാജി; 24 ന്യൂസിന്റെ കോഴിക്കോട് ബ്യൂറോയിൽ ഇനി ബാക്കി ദീപക് ധർമ്മടം മാത്രം! മനോരമയിൽ നിന്ന് അയ്യപ്പദാസ് ദി ഫോർത്തിലേക്ക്; സ്മൃതി പരുത്തിക്കാട് റിപ്പോർട്ടറിലെത്തി; മലയാള ചാനൽ ലോകത്ത് വീണ്ടും കൂടുമാറ്റം; കൂടുതൽ പ്രതിസന്ധി 24നോ?
- പനച്ചമൂട്ടിലെ വിദ്യാർത്ഥിനി പ്രശ്നമുണ്ടാക്കിയതോടെ അഴകിയ മണ്ഡപത്തിലെത്തി; പുതിയ ലാവണത്തിലും 'കുമ്പസാര കൂട്ടിലേക്ക്' യുവതികളെ എത്തിച്ച് രഹസ്യങ്ങൾ മനസ്സിലാക്കി വഞ്ചന; ആ ലാപ് ടോപ്പിലുണ്ടായിരുന്നത് ഞെട്ടിക്കുന്ന വീഡിയോകൾ; പ്ലാങ്കാലയിലെ വികാരി ബെനഡിക്റ്റ് ആന്റോ ബ്ലാക് മെയിലിംഗിന്റെ ഉസ്താദ്
- പീഡനം നടന്നത് വ്യാഴാഴ്ച വൈകുന്നേരം മൂന്നിനും ഏഴിനും ഇടയിൽ; സൈഡ് അപ്പർ ബെർത്തിൽ നിന്നും ചാടി യുവതിയുടെ ബെർത്തിലെത്തി ബലമായി കീഴ്പ്പെടുത്തി സൈനികൻ; വിവാഹിതയായ യുവതി പരാതി നൽകിയത് ഭർത്താവിനൊപ്പം എത്തി; രാജധാനിയിലെ യാത്രക്കാരുടെ അടക്കം മൊഴിയെടുക്കാനുറച്ച് അന്വേഷണ സംഘം
- അർദ്ധരാത്രിയിൽ റെയിൽവേ സ്റ്റേഷനിൽ എത്തിയ ഭർത്താവ് കണ്ടത് കാല് തറയിലുറക്കാതെ നാവ് കുഴഞ്ഞ് സംസാരിക്കുന്ന ഭാര്യയെ; സൈനികൻ ചതിച്ചത് ട്രയിനിൽ വെച്ച് സെവനപ്പിൽ മദ്യം കലർത്തി നൽകി; വൈദ്യ പരിശോധനയിൽ പീഡനം ഉറപ്പിച്ചു; രാജധാനി എക്സപ്രസിലെ പീഡനം വ്യാജം അല്ലെന്ന നിഗമനത്തിൽ റെയിൽവേ പൊലീസ്
- പലവട്ടം 'കെന്നഡി' എന്ന് പറഞ്ഞിട്ടും മനസിലാകാഞ്ഞപ്പോൾ മുഹമ്മദ് എന്ന് വിളിച്ചോളാൻ ഞാൻ പറഞ്ഞു; പിറ്റേന്ന് ആ രാജ്യത്ത് നിന്ന് ജീവനും കൊണ്ട് രക്ഷപ്പെട്ടെന്ന് കെന്നഡി; കെന്നഡിയെ കൊല്ലണമായിരുന്നു എന്ന് ഒ അബ്ദുള്ള; ജനം ടിവി ഡിബേറ്റിൽ നിന്ന് അബ്ദുള്ള ഇറങ്ങി പോയാലും എനിക്കൊരു ചുക്കുമില്ലെന്ന് അവതാരകൻ സുബീഷ്; നാടകീയ സംഭവങ്ങൾ
- 'ഞാനും ഒരു മനുഷ്യനാണ്. എനിക്ക് എത്രത്തോളം സഹിക്കാൻ കഴിയും? എന്റെ വേദനകൾ എല്ലാവരിൽ നിന്നും ഞാൻ മറയ്ക്കുകയായിരുന്നു; ഭാര്യക്ക് അവിഹിതം, തന്റെ പണം മുഴുവൻ ഭാര്യവീട്ടുകാർ കൈക്കലാക്കിയെന്നും ആരോപണം; വീഡിയോ പങ്കുവെച്ച് പ്രവാസി ജീവനൊടുക്കി
- മകൾക്ക് എം ബി ബി എസിന് അഡ്മിഷൻ കിട്ടിയപ്പോൾ നിക്സണും നിർമലയും മാത്രമല്ല തീരമാകെ ഉത്സവത്തിലായി; കടലിൽ വലയെറിയാൻ പോകാത്തപ്പോൾ നിക്സൺ കൂലിപ്പണിക്ക് പോകും; കൊച്ചുഡോക്ടറെ കാത്തിരുന്ന ദമ്പതികളുടെ സ്വപ്നങ്ങൾ തകർത്ത് ദേശീയപാതയിലെ ബൈക്ക് അപകടം
- മെഡിക്കൽ വിദ്യാർത്ഥിനിയുമായി പ്രണയം നടിച്ച് അടുത്തു; നടത്തിയത് നിരവധി യാത്രകൾ; പലവട്ടം പീഡിപ്പിച്ചതോടെ പെൺകുട്ടി ഗർഭിണിയായി; ഗർഭം അലസിപ്പിച്ച ശേഷം വിവാഹ വാഗ്ദാനത്തിൽ നിന്നും പിന്മാറി; ദന്തഡോക്ടർ അറസ്റ്റിൽ
- അത്യാവശ്യം വിദ്യാഭ്യാസം ഉണ്ടായിട്ടും മറ്റു പണി ഒന്നും ഇല്ലാതെ VTലിരുന്നു പോയ ഒരു ചെറുപ്പക്കാരൻ! വി ടി ബൽറാമിനെ ചൊറിഞ്ഞ് രശ്മിത രാമചന്ദ്രന്റെ പോസ്റ്റ്; കിട്ടിയ പദവികൾ എന്നെന്നേക്കും നിലനിർത്താൻ വേണ്ടി 'നല്ലകുട്ടി' ചമയാനല്ല ശ്രമം; കുണ്ടന്നൂർ പാലത്തിന്റെ ചിത്രം പോസ്റ്റ് ചെയ്ത് ബൽറാമിന്റെ മറുപടിയും
- വടക്കുംനാഥനെ സാക്ഷിയാക്കി മകളുടെ ശിരസ്സിൽ കൈവച്ച് അനുഗ്രഹിച്ച് റിപ്പർ; കാൽതൊട്ട് വന്ദിച്ച് അനുഗ്രഹം വാങ്ങി പുതു ജീവിതത്തിലേക്ക്; ജയാനന്ദനെ സാക്ഷിയാക്കി കീർത്തിയുടെ കഴുത്തിൽ മിന്നു കെട്ടിയത് പൊലീസുകാരന്റെ മകൻ; ക്ഷേത്രത്തിന് ചുറ്റും തടവുകാരന് വേണ്ടി പൊലീസ് വിന്യാസവും; റിപ്പർ ജയാനന്ദന്റെ മകൾക്ക് അഭിമാന മാംഗല്യം
- സ്വരാജ് റൗണ്ടിൽ ഒരു കോടി സെന്റിന് വിലയുള്ള ഒരേക്കർ വാങ്ങി കൃഷി നടത്തുന്ന മുതലാളി; 52,000 സ്ക്വയർഫീറ്റ് വിസ്തൃതി... 220 അടി നീളമുള്ള റാംപ്... 500 പേർക്ക് ഭക്ഷണം പാകം ചെയ്യാവുന്ന അടുക്കള..റാംപിലൂടെ വണ്ടികൾക്ക് മുകളിലെ ഹെലിപാഡിലെത്താം; ഇഡി കണ്ടു കെട്ടിയത് തൃശൂരിനെ വിസ്മയിപ്പിച്ച ജോയ് ആലുക്കാസ് മാൻഷൻ
- പി.സി. തോമസിന്റെ മകൻ ജിത്തു തോമസ് അന്തരിച്ചു; അന്ത്യം അർബുദ രോഗത്തിന് ചികിത്സയിൽ കഴിയവേ
- 'രവീന്ദ്രൻ വാവേ... തക്കുടൂ... കരയല്ലേ വാവേ...'; സ്വപ്നയുമായുള്ള ചാറ്റ് പുറത്തായതിന് പിന്നാലെ രവീന്ദ്രനെ ട്രോളി ശ്രീജിത്ത് പണിക്കർ; സമൂഹമാധ്യമത്തിൽ വൈറലായി കുപ്പിപ്പാലിന്റെ പടവുമായി പങ്കുവെച്ച കുറിപ്പ്
- പത്ത് പെണ്ണും അഞ്ച് ആണുമുള്ള ആലുക്കാസ് കടുംബത്തിലെ ഏറ്റവും പ്രശസ്തൻ; സ്കുൾ ഡ്രോപ്പൗട്ടിൽ നിന്ന് ശതകോടീശ്വരനിലേക്ക്; 52,000 സ്ക്വയർഫീറ്റിന്റെ വീടും ഹെലികോപ്റ്ററും; ആസ്തി 25,000 കോടി; പക്ഷേ പെരും കള്ളനെന്ന് സഹോദരൻ; ഇപ്പോൾ ഹവാല ആരോപണ കരുക്കിൽ; ഇ ഡി പിടിച്ച ജോയ് ആലുക്കാസിന്റെ ജീവിത കഥ
- വ്യാജ സർട്ടിഫിക്കറ്റുകാരനെ കൊണ്ട് പൊറുതി മുട്ടി കോഴിക്കോട്ട് കൂട്ടരാജി; 24 ന്യൂസിന്റെ കോഴിക്കോട് ബ്യൂറോയിൽ ഇനി ബാക്കി ദീപക് ധർമ്മടം മാത്രം! മനോരമയിൽ നിന്ന് അയ്യപ്പദാസ് ദി ഫോർത്തിലേക്ക്; സ്മൃതി പരുത്തിക്കാട് റിപ്പോർട്ടറിലെത്തി; മലയാള ചാനൽ ലോകത്ത് വീണ്ടും കൂടുമാറ്റം; കൂടുതൽ പ്രതിസന്ധി 24നോ?
- വിവാഹിതയെ ചതിയിൽ വീഴ്ത്തി പീഡിപ്പിച്ച് വീഡിയോ പകർത്തിയത് രാഹുൽ; മദ്യപാന സദസ്സിലെ വീമ്പു പറച്ചിലിനിടെ മറ്റു കൂട്ടുകാരെ ദൃശ്യം കാട്ടിയത് സ്റ്റാറാകാൻ; സാധ്യത തിരിച്ചറിഞ്ഞ് വീഡിയോ മോഷ്ടിച്ച് ബ്ലാക് മെയിലിംഗിൽ യുവതിയെ ചതിച്ചത് ചേർപ്പിലെ സദാചാരക്കൊലയായി; ക്ഷേത്ര പരിസരത്തെ കൊലയിൽ വൻ ഗൂഢാലോചന; രാഹുൽ ഒമാനിൽ ഒളിവിൽ
- ധരിക്കുന്നത് ഇരുപതു ലക്ഷത്തിന്റെ സ്യൂട്ടുകൾ; മകളുടെ വിവാഹത്തിന് ചെലവിട്ടത് നൂറുകോടി; നൂറുകോടിയുടെ ജെറ്റ്; വീണ വിജയനും ബിനീഷ് കോടിയേരിക്കുംവരെ ജോലി കൊടുത്തു; ഗുരുവായൂരപ്പന് സ്വർണ്ണക്കിരീടം സമ്മാനിച്ച വിശ്വാസി; ഇപ്പോൾ ഇ ഡി വിവാദത്തിൽ; തൂമ്പാപ്പണിയെടുത്ത ശതകോടീശ്വരൻ! രവി പിള്ളയുടെ ജീവിത കഥ
- പത്തുവയസുകാരൻ മകന് ഡൗൺ സിൻഡ്രോം; മലയാളി കുടുംബം ഉടൻ രാജ്യം വിടണമെന്ന് ഓസ്ട്രേലിയൻ സർക്കാർ; കുട്ടിയെ പരിപാലിക്കുക നികുതി ദായകന് അധികഭാരമെന്ന് കുടിയേറ്റ വകുപ്പ്; മാർച്ച് 15 ന് മുമ്പ് ഇന്ത്യയിലേക്ക് പോകണം; ഇനി ആകെ പ്രതീക്ഷ ഇമിഗ്രേഷൻ മന്ത്രി ആൻഡ്രൂ ജൈൽസിന്റെ കനിവിൽ; എന്തുചെയ്യണമെന്ന് അറിയാതെ തൃശൂരിൽ നിന്നുള്ള നാലംഗ കുടുംബം പെർത്തിൽ
- ആശുപത്രിയിൽ വച്ച് ബാല പറഞ്ഞത് മകളെ കാണണമെന്ന ആഗ്രഹം; ആഗ്രഹം സാധിപ്പിച്ച് കൊടുത്ത് സുഹൃത്തുക്കൾ; അമൃതയും മകളും ഉൾപ്പടെ കുടുംബം ബാലയെ കാണാൻ ആശുപത്രിയിലെത്തി; പാപ്പുവും ചേച്ചിയും ബാലചേട്ടനെ കണ്ട് സംസാരിച്ചെന്ന് സഹോദരി അഭിരാമി സുരേഷ്; അമൃത സുരേഷ് ആശുപത്രിയിൽ തുടരുന്നു
- ബ്രേക്ക് ഡാൻസറായി കലാ രംഗത്ത് അരങ്ങേറ്റം; സിനിമാലയിലൂടെ ചിരിപ്പിച്ചു; 'കുട്ടിപ്പട്ടാളം' ഷോയിലൂടെ കുട്ടികളുടെ മനസ്സറിഞ്ഞ പ്രിയങ്കരി; മൂന്ന് പേരെ പ്രണയിച്ചെന്നും രണ്ട് പെൺകുട്ടികൾക്കും എന്നോട് പ്രണയം തോന്നിയെന്നും തുറന്നു പറഞ്ഞു; വിട പറഞ്ഞത് ആരെയും കൂസാത്ത തന്റേടി
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്