Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

'ആരോടും സംസാരിക്കരുതെന്നാണു പറഞ്ഞിരിക്കുന്നത്, സമയമാകുമ്പോൾ ഞാൻ വിളിച്ചോളാം'; ജനനേന്ദ്രിയം മുറിക്കാൻ പെൺകുട്ടിയെ സഹായിച്ചെന്ന് ഗംഗേശാനന്ദ സ്വാമി ആരോപിക്കുന്ന അയ്യപ്പദാസിന് പറയാനുള്ളത്; സ്വാമിയുടെ പണവുമായി അയ്യപ്പദാസ് മുങ്ങിയെന്ന് ബന്ധുക്കളും

'ആരോടും സംസാരിക്കരുതെന്നാണു പറഞ്ഞിരിക്കുന്നത്, സമയമാകുമ്പോൾ ഞാൻ വിളിച്ചോളാം'; ജനനേന്ദ്രിയം മുറിക്കാൻ പെൺകുട്ടിയെ സഹായിച്ചെന്ന് ഗംഗേശാനന്ദ സ്വാമി ആരോപിക്കുന്ന അയ്യപ്പദാസിന് പറയാനുള്ളത്; സ്വാമിയുടെ പണവുമായി അയ്യപ്പദാസ് മുങ്ങിയെന്ന് ബന്ധുക്കളും

പ്രകാശ് ചന്ദ്രശേഖർ

കോലഞ്ചേരി: 'ഇപ്പോൾ ഒന്നും ഇതേക്കുറിച്ച് സംസാരിക്കുന്നില്ല. സംസാരിക്കരുതെന്നാണ് എന്നോട് പറഞ്ഞിട്ടുള്ളത്. പിന്നീട് വിളിച്ചോളാം.'തന്റെ ജനനേന്ദ്രിയം മറുച്ചുമാറ്റിയതിൽ പങ്കുണ്ടെന്ന് ഗംഗേശ്വരാനന്ദ സ്വാമി ആരോപിച്ച അയ്യപ്പൻ എന്ന അയ്യപ്പദാസ് ഇതേക്കൂറിച്ച് മറുനാടനോട് മൊബൈലിൽ പ്രതികരിച്ചത് ഇങ്ങനെ. രാവിലെ 8.45 മുതൽ പലതവണ വിളിച്ചോൾ എടുത്തില്ല. പിന്നീട് ഒരു അത്യാവശ്യകാര്യം സംസാരിക്കാനുണ്ടെന്നുകാണിച്ച് മെസേജ് അയച്ചപ്പോൾ 9.10 ഓടെ അയ്യപ്പൻ തിരിച്ചുവിളിക്കുകയായിരുന്നു.

വിളിക്കുന്നത് മറുനാടനിൽ നിന്നാണെന്നും ഗംഗേശ്വരാന്ദ സ്വാമി വെളിപ്പെടുത്തിയ കാര്യങ്ങളെക്കുറിച്ച് സംസാരിക്കാനാണെന്നും അറിയിച്ചപ്പോൾ ഇപ്പോൾ ഒരാളുമായി ബിസിനസ്സ് കാര്യം സംസാരിച്ചിരിക്കുകയാണെന്നായിരുന്നു മറുപടി. എപ്പോൾ വിളിച്ചാൽ സംസാരിക്കാൻ കഴിയുമെന്ന് തിരക്കിയപ്പോൾ അരമണിക്കൂർ കഴിഞ്ഞ് വിളിക്കാൻ നിർദ്ദേശിക്കുകയും ചെയ്തു. ഇതുപ്രകാരം അരമണിക്കൂറിന് ശേഷം രണ്ടു തവണ അയ്യപ്പനെ വിളിച്ചു. റിങ് ചെയ്തിരുന്നെങ്കിലും എടുത്തില്ല. അല്പം കഴിഞ്ഞു തിരിച്ച് വിളിച്ച അയ്യപ്പൻ താൻ ഒരാളുമായി സംസാരിക്കേണ്ട സാഹചര്യത്തിൽ നിൽക്കുകയാണെന്നും ഒരു മണിക്കൂർ കഴിഞ്ഞ് വിളിക്കാനും പറഞ്ഞു. പിന്നീട് അഞ്ചു തവണ വിളിച്ചെങ്കിലും ഇയാൾ അറ്റന്റ് ചെയ്തില്ല. ആറാമത്തെ തവണ വിളിച്ചപ്പോഴാണ് അയ്യപ്പൻ നിലപാട് വ്യക്തമാക്കി പ്രതികരിച്ചത്.

ഇക്കാര്യത്തിൽ അഭിഭാഷകന്റെ നിർദ്ദേശ പ്രകാരമാണ് അയ്യപ്പദാസ് പ്രവർത്തിക്കുന്നതെന്നാണ് നിലവിലെ ഇയാളുടെ ഇടപെടലുകളിൽ നിന്നും വ്യക്തമാവുന്നതെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. എവിടെയാണെന്ന് ചോദിച്ചപ്പോൾ നാട്ടിലുണ്ടെന്ന മറുപടിയിൽ ഇയാൾ സംഭാഷണം ചുരുക്കുകയായിരുന്നു. ജനനേന്ദ്രീയം മുറിച്ചു മാറ്റിയതിൽ പെൺകുട്ടിയുടെ കാമുകന് പങ്കുണ്ടെന്നുള്ള വിവരം സ്വാമി ഇന്നലെ മാധ്യമങ്ങളോട് വെളിപ്പെടുത്തിയിരുന്നു. സംഭവ ദിവസം രാത്രി ഇയാൾ പെൺകുട്ടിയുടെ വീട്ടിലുണ്ടായിരുന്നു എന്നും മറ്റുമുള്ള ഗംഗേശ്വരാനന്ദ സ്വാമികളുടെ വെളിപ്പെടുത്തൽ ശരിവയ്ക്കുന്ന തരത്തിൽ സഹോദരിയുടെ വെളിപ്പെടുത്തലും പുറത്തുവന്നിട്ടുണ്ട്.

തനിക്ക് സ്വാമി രണ്ടുലക്ഷം രൂപ നൽകാനുണ്ടായിരുന്നെന്നും സംഭവ ദിവസം രാത്രി ഫോണിൽ വിളിച്ചപ്പോൾ അയ്യപ്പദാസ് ഇവിടെയുണ്ടെന്നും പണം ഇയാളുടെ കൈവശം കൊടുത്തുവിടുമെന്ന് സ്വാമി അറിയിച്ചതായിട്ടുമാണ് കോലഞ്ചേരി പട്ടിമറ്റത്ത് താമസിക്കുന്ന സഹോദരി ജ്യോതി അടുത്ത ബന്ധുക്കളോട് വെളിപ്പെടുത്തിയിട്ടുള്ളത്. സ്വാമിയും അയ്യപ്പദാസുമായി സാമ്പത്തിക ഇടപാടുകൾ ഉണ്ടായിരുന്നെന്നും സ്വാമിയുടെ എട്ടുലക്ഷത്തോളം രൂപയെങ്കിലും ഇയാളുടെ പക്കലുണ്ടാവാനിടയുണ്ടെന്നുമാണ് അടുത്ത ബന്ധുക്കളുടെ സംശയം.

കലവറ എന്ന പേരിൽ സ്വാമി കോലഞ്ചേരിയിൽ ആരംഭിച്ച ഹോട്ടൽ അയ്യപ്പദാസ് ഏറ്റെടുത്തതുമായി ബന്ധപ്പെട്ടാണ് ഇവർ തമ്മിൽ സാമ്പത്തിക ഇടപാട് ആരംഭിച്ചതെന്നാണ് ഇവരിൽ നിന്നും ലഭിക്കുന്ന സൂചന. ഹോട്ടൽ ആരംഭിക്കുന്നതിനായി സ്വാമി പലരിൽ നിന്നായി വലിയൊരു തുക കടംവാങ്ങിയിരുന്നതായി ബന്ധുക്കളിൽ ഒട്ടുമിക്കവർക്കുമറിയാം. ആദ്യം സ്വാമി നേരിട്ടായിരുന്നു ഹോട്ടൽ നടത്തിയിരുന്നത് .പിന്നീട് ഇതിന്റെ നടത്തിപ്പ് അയ്യപ്പനെ ഏൽപിച്ച് സ്വാമി പതിവുപോലെ നാടുചുറ്റൽ തുടങ്ങി. കട ബാദ്ധ്യത തീർക്കാമെന്ന ഉറപ്പിലാണ് സ്വാമി ഇയാൾക്ക് ഹോട്ടൽ വിട്ടുനൽകിയതെന്നാണ് നാട്ടിൽ പ്രചരിക്കുന്ന വിവരം.

എന്നാൽ ആറു മാസത്തോളം നടത്തിയശേഷം നഷ്ടമാണെന്ന് പ്രഖ്യാപിച്ച് ഇയാൾ ഹോട്ടൽ അടച്ചുപൂട്ടുകയും വീണ്ടും സ്വാമിക്കൊപ്പം കൂടുകയുമായിരുന്നു. സ്വാമിയുടെ വിശ്വസ്തനായി മാറിയ ഇയാളായിരുന്നു പണ സംബന്ധമായ ഇടപാടുകൾ നടത്തിയിരുന്നതെന്നാണ് അടുത്ത് ഇടപെട്ടിരുന്ന സ്വാമിയുടെ ബന്ധുക്കളുടെ നേർസാക്ഷ്യം. ദാനമായി കിട്ടിയതും പലരോടായി കടംവാങ്ങിയതും ഉൾപ്പെടെ ഹോട്ടൽ തുടങ്ങിയതുമായി ബന്ധപ്പെട്ടുള്ള കടബാദ്ധ്യത തീർക്കാൻ സ്വാമി സംഭരിച്ചിരുന്ന പണത്തിന്റെ സൂക്ഷിപ്പുകാരൻ അയ്യപ്പനായിരുന്നെന്നും ഈ തുക തങ്ങൾക്ക് നൽകാതെ ഇയാൾ കൈവശം സൂക്ഷിച്ച് മുങ്ങിയിരിക്കുകയാണെന്നുമാണ് സ്വാമിയുടെ അടുത്ത ബന്ധുക്കളുടെ സംശയം.

ഇക്കാര്യത്തിൽ അയ്യപ്പദാസിനെതിരെ ഉന്നത പൊലീസ് ഉദ്യോഗസ്ഥരെ നേരിൽക്കണ്ട് പരാതി നൽകുന്നതിന് സ്വാമിയുടെ ബന്ധുക്കൾ നീക്കം നടത്തിവരുന്നതായും അറിയുന്നു. കൊട്ടാരക്കര സ്വദേശിയെന്നതിനപ്പുറം കോലഞ്ചേരിയിൽ ആർക്കും അയ്യപ്പദാസിനേക്കുറിച്ച് കൂടുതൽ വിവരമില്ല.ഗംഗേശ്വാനന്ദ സ്വാമിയാണ് ഇയാളെ നാട്ടുകാർക്ക് പരിചപ്പെടുത്തിയത്. വീട്ടിൽ മൂന്നു മക്കളാണെന്നും തനിക്ക് താഴെയുള്ളവർ ഇരട്ടകളാണെന്നും മാത്രമാണ് കുടുംബ പശ്ചാത്തലത്തെക്കുറിച്ച് ഇയാൾ ഇവിടെ അടുപ്പക്കാരുമായി പങ്കുവച്ചിട്ടുള്ള വിവരം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP