Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

പണം നൽകുന്ന അറബികളുമായി നല്ല ബന്ധം; 49,000 രൂപ തന്നാൽ ഗൾഫിൽ പോയി സംഭവാന നേരിട്ട് വാങ്ങാം; അക്കൗണ്ടിൽ പണമെത്തിയാൽ പിന്നെ ഒഴിഞ്ഞു മാറ്റം; മതസ്ഥാപനങ്ങളെ തട്ടിച്ച് ലക്ഷങ്ങളുണ്ടാക്കിയ യുവാവിന്റെ കഥ

പണം നൽകുന്ന അറബികളുമായി നല്ല ബന്ധം; 49,000 രൂപ തന്നാൽ ഗൾഫിൽ പോയി സംഭവാന നേരിട്ട് വാങ്ങാം; അക്കൗണ്ടിൽ പണമെത്തിയാൽ പിന്നെ ഒഴിഞ്ഞു മാറ്റം; മതസ്ഥാപനങ്ങളെ തട്ടിച്ച് ലക്ഷങ്ങളുണ്ടാക്കിയ യുവാവിന്റെ കഥ

എം പി റാഫി

മലപ്പുറം: മതസ്ഥാപനങ്ങളിലേക്ക് വിദേശ ധനസഹായം വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തി യുവാവ് നേടിയത് ലക്ഷങ്ങളെന്ന് പൊലീസ്. നിലമ്പൂർ കുളങ്ങര വീട്ടിൽ അയ്യൂബാണ് വിരുതൻ. ഈ 32 കാരന്റെ അറസ്‌റ്റോടെ തട്ടിപ്പിന്റെ പുതിയ കഥയാണ് വെളിച്ചെത്ത് വരുന്നത്.

വേങ്ങര പറപ്പൂരിലെ സബീലുൽ ഹിദായ ഇസ്ലാമിക് കോളേജിലേക്ക് വിദേശപണം വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ സംഭവത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. സ്ഥാപനത്തിന്റെ കമ്മിറ്റി സെക്രട്ടറി മുഹമ്മദ് കുഞ്ഞീൻ ഹുദവി നൽകിയ പരാതിയിന്മേലായിരുന്നു പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. സൗദി അറേബ്യ, യു.എ.ഇ, കുവൈത്ത് തുടങ്ങിയ വിദേശരാജ്യങ്ങളിൽ നിന്നും ധനസാഹയം സംഘടിപ്പിച്ചുനൽകാമെന്നും അറബികളെ പരിചയപ്പെടുത്താമെന്നും പറഞ്ഞ് വിശ്വസിപ്പിച്ചാണ് ഇയാൾ തട്ടിപ്പ് നടത്തിയിരുന്നത്. കേരളത്തിലെ മതസ്ഥാപനങ്ങളിലേക്ക് ധനസഹായം നൽകുന്ന അറബികളുമായി തനിക്ക് നല്ല ബന്ധമാണെന്നും ഇവരിൽ നിന്നും ധനസഹായം താൻ മുഖേനയാണ് നൽകാറുള്ളതെന്നുമാണ് സ്ഥാപനം അധികൃതരെ ഇയാൾ വിശ്വസിപ്പിച്ചിരുന്നത്. ഇത്തരത്തിൽ പറഞ്ഞ് വിശ്വസിപ്പിക്കുന്നവരിൽ നിന്നും പണം അക്കൗണ്ട് മുഖേന ഈടാക്കിയ ശേഷം മുങ്ങുകയാണ് പതിവ്.

പറപ്പൂരിലെ സ്ഥാപനത്തിന് സൗദിയിൽനിന്ന് അറബി പണം നൽകാൻ തയ്യാറാണെന്ന വിവരം അറിയിച്ചാണ് സ്ഥാപനത്തെ ചതിക്കുഴിയിൽ വീഴ്‌ത്തിയത്. തുക സ്ഥാപന ഭാരവാഹികൾ നേരിട്ടെത്തി സ്വീകരിക്കണമെന്നും വീസയും യാത്രാ ചെലവുകൾക്കുമായി 49,000 രൂപ നൽകണമെന്നും സ്ഥാപന അധികൃതരെ അറിയിച്ചു. ഇതു വിശ്വസിച്ച സ്ഥാപന ഭാരവാഹികൾ അയ്യൂബിന്റെ ബാങ്ക് അക്കൗണ്ടിലേക്ക് പണ്ടം ഇട്ടു നൽകുകയും ചെയ്തു.

എന്നാൽ പിന്നീട് ഇയാളെ നിരന്തരമായി സ്ഥാപന കമ്മിറ്റി ബന്ധപ്പെട്ടെങ്കിലും വിവിധ കാരണങ്ങൾ പറഞ്ഞ് ഒഴിഞ്ഞുമാറുകയായിരുന്നു. നേരിൽ കാണണമെന്നാവശ്യപ്പെട്ടതോടെ ഇയാളുടെ ഫോണിൽ വിളിച്ച് കിട്ടാതെയായി. ഇതോടെ തങ്ങൾ വഞ്ചിക്കപ്പെട്ട വിവരം സ്ഥാപനം അധികൃതർ തിരിച്ചറിയുകയായിരുന്നു. തുടർന്ന് വേങ്ങര പേലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് ഇയാൾക്കായി വലവിരിച്ച് പിടികൂടുകയായിരുന്നു.

സമാനമായ തട്ടിപ്പുകൾ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇയാൾ നടത്തിയതായി വേങ്ങര എസ്.ഐ ആർ രാജേന്ദ്രൻ മറുനാടൻ മലയാളിയോടു പറഞ്ഞു. ഇയാൾക്കെതിരെ എത്ര പരാതികൾ നിലവിൽ ഉണ്ടെന്നും എവിടെയെല്ലാം കേസുകളുണ്ടെന്നും പരിശോധിച്ചു വരികയാണെന്ന് എസ്.ഐ പറഞ്ഞു. വിസ, സ്വർണ വെള്ളരി തട്ടിപ്പുകളിലും ഇയാൾ പ്രതിയാണ്.

ഇപ്രകാരം പൊന്നാനി, കുന്നംകുളം, എടപ്പാൾ ഭാഗങ്ങളിലും മതസ്ഥാപന ഭാരവാഹികളെ ഇയാൾ കബളിപ്പിച്ചതായി പൊലീസിനു വിവരം ലഭിച്ചിട്ടുണ്ട്. മലപ്പുറം ജില്ലയിലെ മറ്റൊരു മതസ്ഥാപനത്തിന്റെ വിലാസത്തിൽ പൊലീസ് ഫോൺ ചെയ്ത് വിദേശസഹായം വേണമെന്ന് അഭ്യർത്ഥിച്ച ശേഷമായിരുന്നു ഇയാളെ പിടികൂടിയത്. സ്ഥാപന കമ്മിറ്റിയാണെന്ന് തെറ്റിദ്ധരിച്ച് പൊലീസിനോട് ഇയാൾ സ്വദേശമായ നിലമ്പൂരിലേക്ക് വരാൻ പറയുകയായിരുന്നു.

എന്നാൽ നിലമ്പൂരിലെത്തിയ പൊലീസ് സംഘം ഇയോളെ കയ്യോടെ പിടികൂടുകയായിരുന്നു. മലപ്പുറം സിഐ ബിനു, എസ്.ഐ ആർ രാജേന്ദ്രൻ നായർ, സ്‌പെഷൽ ടീം അംഗങ്ങളായ എം സത്യനാഥൻ, ശശി കുണ്ടറക്കാട്, എം അബ്ദുൽ അസീസ് എന്നിവർ ഉൾപ്പെട്ട സംഘമാണ് പ്രതിയെ അറസ്റ്റു ചെയ്തത്. പ്രതിയെ ഇന്ന് മലപ്പുറം കോടതിയിൽ ഹാജരാക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP