Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ബഹളം കേട്ട് ഓടിയെത്തിയ നാട്ടുകാർ കണ്ടത് ബോധരഹിതയായി കിടക്കുന്ന ആയിഷയെ; അഞ്ചു വയസ്സുകാരിയെ കഴുത്തിൽ ഷാൾ കുരുക്കി കൊലപ്പെടുത്തിയത് തന്നെ; മാനസിക പ്രശ്നം കാട്ടിയ അമ്മയെ കസ്റ്റഡിയിലെടുത്ത് ആശുപത്രിയിലേക്ക് മാറ്റി; പോസ്റ്റ്മോർട്ടം നിർണ്ണായകമാകും

ബഹളം കേട്ട് ഓടിയെത്തിയ നാട്ടുകാർ കണ്ടത് ബോധരഹിതയായി കിടക്കുന്ന ആയിഷയെ; അഞ്ചു വയസ്സുകാരിയെ കഴുത്തിൽ ഷാൾ കുരുക്കി കൊലപ്പെടുത്തിയത് തന്നെ; മാനസിക പ്രശ്നം കാട്ടിയ അമ്മയെ കസ്റ്റഡിയിലെടുത്ത് ആശുപത്രിയിലേക്ക് മാറ്റി; പോസ്റ്റ്മോർട്ടം നിർണ്ണായകമാകും

ജാസിം മൊയ്ദീൻ

കോഴിക്കോട്: ഇന്നലെ വൈകീട്ട് കോഴിക്കോട് പയ്യാനക്കൽ ചാമുണ്ഡിവളപ്പിൽ മരിച്ച നിലയിൽ കണ്ടെത്തിയ അഞ്ചുവയസ്സുകാരിയെ മാതാവ് കഴുത്തിൽ ഷാൾ മുറുക്കി കൊലപ്പെടുത്തിയതാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. നവാസ്-സമീറ ദമ്പതികളുടെ മകൾ ആയിഷ റെനയെയാണ് ഇന്നലെ വൈകീട്ട് ഏഴ് മണിയോടെ വീടിനകത്തുകൊലപ്പെട്ട നിലയിൽ കണ്ടെത്തിയത്.

കഴുത്തിൽ ഷാൾ മുറുകിയ നിലയിലായിരുന്നു കുട്ടിയുടെ മൃതദേഹം. മാതാവ് സമീറയെ പൊലീസ് കസ്റ്റഡിയിലെടുത്ത് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. മാതിവ് മാനസിക പ്രശ്നങ്ങളുള്ളതായി നാട്ടുകാരും ബന്ധുക്കളും പറയുന്നു. കസ്റ്റഡിയിലെടുക്കുന്ന സമയത്തും സമീറ മാനസിക പ്രശനങ്ങൾ കാണിച്ചിരുന്നു എന്ന് പൊലീസ് വ്യക്തമാക്കി. ഇതിനെ തുടർന്നാണ് കസ്റ്റഡിയിലെടുത്ത ഉടൻ സമീറയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

ഇന്നലെ വൈകീട്ടാണ് പയ്യാനക്കൽ ചാമുണ്ഡി വളപ്പിലെ വാടക വീട്ടിൽ അഞ്ച് വയസ്സുള്ള ആയിഷ റെന കൊല്ലപ്പെട്ടത്. വീട്ടിൽ നിന്നും ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് കുട്ടിയെ അബോധാവസ്ഥയിൽ കണ്ടെത്തിയത്. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചിരുന്നെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. ഈ സമയത്ത് മാതാവ് സമീറയും വീട്ടിലുണ്ടായിരുന്നു.നാട്ടുകാർ കുട്ടിയെ ആശുപത്രിയിലേക്ക് കൊണ്ടു പോകുമ്പോഴും സമീറ മാനസികാസ്വാസ്ഥ്യങ്ങൾ പ്രകടിപ്പിച്ചിരുന്നു.

കുട്ടിയുടെ കഴുത്തിൽ ഷാൾ മുറുകയിതിന്റെ പാടുകളുണ്ടായിരുന്നതായി ആശുപത്രിയിലേക്ക് കൊണ്ടുപോയ നാട്ടുകാർ പറയുന്നുണ്ട്. മരണം സ്ഥിരീകരിച്ചതിന് ശേഷമാണ് നാട്ടുകാർ വിവരം പൊലീസിനെ അറിയിച്ചത്. പൊലീസ് എത്തിയപ്പോഴും സമീറ മാനസിക പ്രശ്നങ്ങൾ പ്രകടപ്പിച്ചിരുന്നു. കുട്ടിയുടെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് നിർണ്ണായകമാകും.

കോഴിക്കോട് ബേപ്പൂർ സ്വദേശികളായ നവാസ് സമീറ ദമ്പതികൾ മാസങ്ങൾക്ക് മുമ്പാണ് പയ്യാനക്കൽ ചാമുണ്ഡിവളപ്പിലെ വാടക വീട്ടിലേക്ക് താമസം മാറിയത്. ഇവർക്ക് 12 വയസ്സുള്ള മറ്റൊരു കുട്ടിയും ഉണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP