Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മലപ്പുറം രാമപുരത്തെ വീട്ടിലെ വയോധിക കൊല്ലപ്പെട്ട സംഭവം കൊലപാതകമെന്ന് സംശയം; ആയിഷയെ ശാസംമുട്ടിച്ച് കൊലപ്പെടുത്തിയതായി സൂചനയെന്ന് പൊലീസ്; അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്

മലപ്പുറം രാമപുരത്തെ വീട്ടിലെ വയോധിക കൊല്ലപ്പെട്ട സംഭവം കൊലപാതകമെന്ന് സംശയം; ആയിഷയെ ശാസംമുട്ടിച്ച് കൊലപ്പെടുത്തിയതായി സൂചനയെന്ന് പൊലീസ്; അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്

ജംഷാദ് മലപ്പുറം

മലപ്പുറം: മലപ്പുറം രാമപുരം ബ്ലോക്ക് ഓഫീസിന് സമീപത്ത് വയോധികയെ കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി. പരേതനായ അഞ്ചുക്കണ്ടി തലക്കൽമുഹമ്മദിന്റെ ഭാര്യ മുട്ടത്തിൽ ആയിഷ (73)യെ ആണ് വീട്ടിലെ ശുചിമുറിക്ക് സമീപം വെള്ളിയാഴ്ച മരിച്ച നിലയിൽ കണ്ടെത്തിയത്. പകൽ സ്വന്തം വീട്ടിൽ കഴിയുകയും രാത്രിയാകുമ്പോൾ മകന്റെ വീട്ടിലേക്ക് പോവുകയാണ് പതിവ്. പേരക്കുട്ടികൾ എത്തിയാണ് ആയിഷയെ തങ്ങളുടെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോകാറുള്ളത്.

വെള്ളിയാഴ്ച രാത്രി 9.15 മണിക്ക് പേരക്കുട്ടികളെത്തി അകത്തുകയറി നോക്കിയപ്പോഴാണ് ബാത്റൂമിൽ രക്തം വാർന്ന നിലയിൽ കണ്ടെത്തിയത്. തുടർന്ന് അയൽവാസികളെ സഹായത്തോടെ അൽഷിഫ ഹോസ്പിറ്റൽ പ്രവേശിപ്പിച്ചതിൽ മരണപ്പെട്ടതായി അറിയിച്ചതിനെ തുടർന്ന് ബന്ധുക്കളുടെ പരാതി പ്രകാരം മങ്കട പൊലീസ് അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്തു. തുടർന്ന് ഇന്നലെ മങ്കട ഇൻസ്പെക്ടർ ഷാജഹാൻ യുകെ യുടെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടപടികൾ പൂർത്തീകരിച്ച് മഞ്ചേരി മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടം നടത്തി.

പോസ്റ്റ്മോർട്ടത്തിൽ ആയിഷയെ ശാസംമുട്ടിച്ച് കൊലപ്പെടുത്തിയതായി വെളിവായിട്ടുള്ളതായി പൊലീസ് അറിയിച്ചു. ഫോറൻസിക് സയൻസ് വിദഗ്ദ്ധർ, ഡോഗ് സ്‌ക്വാഡ്, വിരലടയാള വിദഗ്ദ്ധർ എന്നിവർ സംഭവസ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി. സംഭവ സ്ഥലത്ത് ജില്ലാ പൊലീസ് മേധാവി സുജിത്ത് ദാസ് ഐ.പി.എസ്, പെരിന്തൽമണ്ണ ഡിവൈഎസ്‌പി എം സന്തോഷ് കുമാർ എന്നിവരടങ്ങിയ ഉന്നതസംഘം സ്ഥലത്തെത്തി പരിശോധന നടത്തി. വിശദമായ അന്വേഷണം ആരംഭിച്ചു.

പിതാവ്: മുട്ടത്തിൽ മമ്മു മുസ്ല്യാർ മാതാവ്:എടൂർ ഫാത്തിമ (രാമപുരം). മക്കൾ: നബീസ, ആസ്യ, സാജിത, ഫിറോസ് (ജിദ്ധ) പരേതനായ അബ്ദുൽ സലാം, മരുമകൾ: ഹസീന.സഹോദരൻ: ഡോ: അബൂബക്കർ മലബാരി (റിട്ട.പ്രൊഫസർ, അലിഗഡ് സർവ്വകലാശാല, യൂ, പി.)

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP