Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഷാജിയും വിശ്വരാജും ഞെട്ടി ഉണർന്നപ്പോൾ കണ്ടത് ഓട്ടോറിക്ഷ കത്തി അമരുന്ന കാഴ്‌ച്ച; ഉടനെ വെള്ളമൊഴിച്ച് തീ അണച്ചെങ്കിലും ഓട്ടോ റിക്ഷകൾ ഉപയോഗിക്കാനാവാത്ത വിധം കത്തി നശിച്ചു; അയൽവാസികളിൽ ഒരാളെ സംശയം ഉണ്ടെന്ന് പൊലീസിനോട് പറഞ്ഞെങ്കിലും അന്വേഷണം മുന്നോട്ടു പോയില്ല; മണിമല പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ അന്വേഷണം ഇപ്പോൾ മരവിച്ച നിലയിൽ; നീതി ലഭിച്ചില്ലെന്ന പരാതിയുമായി ചെറുപ്പക്കാർ

ഷാജിയും വിശ്വരാജും ഞെട്ടി ഉണർന്നപ്പോൾ കണ്ടത് ഓട്ടോറിക്ഷ കത്തി അമരുന്ന കാഴ്‌ച്ച; ഉടനെ വെള്ളമൊഴിച്ച് തീ അണച്ചെങ്കിലും ഓട്ടോ റിക്ഷകൾ ഉപയോഗിക്കാനാവാത്ത വിധം കത്തി നശിച്ചു; അയൽവാസികളിൽ ഒരാളെ സംശയം ഉണ്ടെന്ന് പൊലീസിനോട് പറഞ്ഞെങ്കിലും അന്വേഷണം മുന്നോട്ടു പോയില്ല;  മണിമല പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ അന്വേഷണം ഇപ്പോൾ മരവിച്ച നിലയിൽ; നീതി ലഭിച്ചില്ലെന്ന പരാതിയുമായി ചെറുപ്പക്കാർ

ആർ പീയൂഷ്

എരുമേലി: ഓട്ടോ റിക്ഷകൾ അഗ്‌നിക്കിരയാക്കിയ സംഭവത്തിൽ പൊലീസ് അന്വേഷണം നടത്തുന്നില്ല എന്ന് പരാതി. മുക്കട എ.കെ കവല ഷാജി വാഹൻ, സഹോദരൻ വിശ്വരാജ് എന്നിവരുടെ ഓട്ടോ റിക്ഷകളാണ് സാമൂഹിക വിരുദ്ധർ നശിപ്പിച്ചത്. 2019 ഫെബ്രുവരി ആറിന് പുലർച്ചെയായിരുന്നു സംഭവം. സംഭവം നടന്ന് ഒരു വർഷം കഴിയുമ്പോഴും മണിമല പൊലീസ് കേസിൽ കാര്യമായ അന്വേഷണം നടത്തി നീതി വാങ്ങി തരുന്നില്ല എന്നാണ് ഈ ചെറുപ്പക്കാരുടെ ആരോപണം.

ഫെബ്രുവരി ആറിന് പുലർച്ചെ ഉറങ്ങികിടന്ന ഷാജിയും വിശ്വരാജും വലിയ ചൂട് അനുഭവപ്പെട്ടതിനെ തുടർന്ന് ഞെട്ടിയുണർന്നപ്പോഴാണ് ഓട്ടോ റിക്ഷ കത്തി അമരുന്ന കാഴ്ച കണ്ടത്. ഉടൻ തന്നെ ഇവർ വെള്ളമൊഴിച്ച് തീ അണച്ചെങ്കിലും ഓട്ടോ റിക്ഷകൾ ഉപയോഗിക്കാനാവാത്ത വിധം കത്തി പോയിരുന്നു. കെ.എൽ 34 എഫ് 2446, കെ.എൽ 34 2219 എന്നീ രജിസ്ട്രേഷൻ നമ്പരിലുള്ള ഓട്ടോ റിക്ഷകളാണ് കത്തിയത്. മണിമല പൊലീസ് സംഭവ സ്ഥലത്തെത്തി തെളിവുകളും മറ്റും ശേഖരിക്കുകയും മൊഴിയെടുക്കുകയും ചെയ്തു. എന്നാൽ പിന്നീട് കേസിന്റെ നടപടി ക്രമങ്ങൾ ഒന്നും തന്നെ നടന്നില്ല.

നിർദ്ധന കുടുംബമാണ് യുവാക്കളുടേത്. കൂലിപ്പണിക്കാരായ ഇരുവരും പ്രധാനമന്ത്രിയുടെ മുദ്രാ ലോൺ വഴിയാണ് ഓട്ടോ റിക്ഷകളിൽ ഒന്ന് സ്വന്തമാക്കിയത്. ഇതിൽ നിന്നും കിട്ടുന്ന വരുമാനം കൊണ്ട് ജീവിച്ച് വരുന്നതിനിടെയാണ് ഓട്ടോ റിക്ഷകൾ സാമൂഹിക വിരുദ്ധർ കത്തിച്ചത്. അയൽവാസിയായ ഒരാളെ സംശയമുണ്ടെന്ന് പറഞ്ഞിരുന്നെങ്കിലും പൊലീസ് അത് അവഗണിച്ചതായും ഇവർ പറയുന്നു. അയൽവാസിയുമായി ചെറിയ പിണക്കത്തിലായിരുന്നു. ഇതിന്റെ വൈരാഗ്യമാവാം കത്തിച്ചതിന് കാരണം എന്നാണ് ഷാജിയും വിശ്വരാജും പറയുന്നത്.

അയൽവാസിയാണ് കത്തിച്ചതെന്ന് നാട്ടുാകിലൊരാൾ പറഞ്ഞിരുന്നു. എന്നാൽ പൊലീസ് സ്റ്റേഷനിലെത്തിയപ്പോൾ മൊഴി മാറ്റി പറഞ്ഞു. സാധാരണക്കാരായ തങ്ങൾക്ക് എന്തുകൊണ്ടാണ് നീതി ലഭിക്കാത്തത് എന്ന് ചോദിച്ച് പലതവണ പൊലീസ് സ്റ്റേഷനിൽ കേറി ഇറങ്ങിയെങ്കിലും തെളിവ് കിട്ടാത്തതുകൊണ്ടാണ് അന്വേഷണം മുന്നോട്ട് പോകാത്തത് എന്നാണ് മറുപടി ലഭിച്ചത്. പൊലീസ് സ്റ്റേഷനിൽ നിന്നും നീതി ലഭിക്കാതിരുന്നതിനെ തുടർന്ന് ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകിയെങ്കിലും ഒരു ഫലവുമുണ്ടായില്ല.

കൊച്ചു കുട്ടികൾ ഉൾപ്പെടെയുള്ള കുടുംബം കൂലിപ്പണിക്ക് പോയി കിട്ടുന്ന തുച്ഛമായ വരുമാനത്തിലാണ് കഴിയുന്നത്. എല്ലാ ദിവസവും പണി ഇല്ലാത്തതും ഇവർക്ക് തിരിച്ചടിയാകുന്നുണ്ട്. ഓട്ടോ റികഷകൾ ഉണ്ടായിരുന്നപ്പോൾ ജിവിക്കാനുള്ള വരുമാനം ലഭിക്കുന്നുണ്ടായിരുന്നു. എന്നാൽ ഇപ്പോൾ ഓട്ടോയ്ക്ക് ഉണ്ടായരുന്ന ലോൺ മാസം 4000 രൂപ കൂടി അടയ്ക്കുമ്പോൾ കുടുംബം പോറ്റാൻ കഴിയാത്ത അവസ്ഥയാണ്. അന്വേഷണം നടക്കുന്നുണ്ടെന്നും വ്യക്തമായ യാതൊരു തെളിവും ഇല്ലാത്തതിനാലാണ് അന്വേഷമം വഴിമുട്ടി നിൽക്കുന്നതെന്നുമാണ് മണിമല പൊലീസ് പറയുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP