Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202027Tuesday

കുഞ്ഞിനെ കുളത്തിൽ എറിഞ്ഞത് മദ്യലഹരിയിൽ ഭാര്യയുമായി വഴക്കിട്ട്; ഒരു വയസുകാരനെ കുളത്തിൽ എറിഞ്ഞപ്പോൾ രക്ഷകരായത് അയൽക്കാർ നിലവിളി കേട്ട്; മദ്യലഹരിയിൽ വീട് അടിച്ച് പൊട്ടിച്ചും ഇസ്മയിലിന്റെ ക്രൂരത; പിഞ്ചുകുഞ്ഞിനെ കുളത്തിലെറിഞ്ഞ് കൊല്ലാൻ ശ്രമിച്ച പിതാവ് റിമാൻഡിൽ

മറുനാടൻ മലയാളി ബ്യൂറോ

കൊല്ലം: നിലമേലിൽ ഒരുവയസുകാരനെ കുളത്തിലെറിഞ്ഞ് കൊല്ലാൻ ശ്രമിച്ച പിതാവ് റിമാൻഡിൽ. മദ്യപിച്ച് ഭാര്യയുമായി വഴക്കിട്ടതിന് പിന്നാലെയാണ് ഇയാൾ കുഞ്ഞിനെ കൊല്ലാൻ ശ്രമം നടത്തിയത്. കുഞ്ഞിനെ കുളത്തിൽ എറിയുന്നത് കണ്ട് ബഹളം വച്ച ഭാര്യയുടെ നിലവിളി കേട്ട അയൽക്കാരണ് കുട്ടിയെ രക്ഷപ്പെടുത്തിയത്.

എലിക്കുന്നാംമുകൾ സ്വദേശി മുഹമ്മദ് ഇസ്മയിലിനെ പൊലീസ് അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച രാത്രിയായിരുന്നു ദാരുണ സംഭവം അരങ്ങേറിയത്. മദ്യപിച്ചെത്തിയ മുഹമ്മദ് ഇസ്മയിൽ ഭാര്യയുമായി വഴക്കിട്ടു, വീടു തല്ലിത്തകർത്തു. മൂന്നു മക്കളിൽ ഏറ്റവും ഇളയവനെയും എടുത്തുകൊണ്ടു വീട്ടിൽനിന്നിറങ്ങി.

നിലവിളിച്ചു കൊണ്ട് പിന്നാലെ ഭാര്യയും ഓടിയെത്തി. തൊട്ടടുത്തുള്ള കുളക്കരയിലെത്തിയ ഇസ്മയിൽ മകനെ വെള്ളത്തിലേക്കു വലിച്ചെറിഞ്ഞു.
ഇയാൾ മദ്യപിച്ച് സ്ഥിരം വീട്ടിൽ ബഹളമുണ്ടാക്കുന്നതായിട്ടാണ് അയൽവാസികളുടെ പരാതി. ഇയാൾ മദ്യലഹരിയിൽ വീടും അടിച്ചു തകർത്തു.വിവരമറിഞ്ഞെത്തിയ ചടയമംഗലം പൊലീസ് സ്ഥലത്തുനിന്നു പ്രതിയെ കസ്റ്റഡിയിലെടുത്തു. ബാലനീതി നിയമപ്രകാരമുള്ള കേസിനൊപ്പം വധശ്രമവും ചുമത്തിയിട്ടുണ്ട്. വൈകിട്ടോടെ കോടതിയിൽ ഹാജരാക്കിയ പ്രതിയെ പിന്നീട് റിമാൻഡ് ചെയ്യുകയായിരുന്നു.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP