Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

നടൻ ബാലയുടെ വീട്ടിൽ ആക്രമണശ്രമം; കാറിൽ എത്തിയ രണ്ടുപേർ വാതിലിൽ തട്ടി ശബ്ദം ഉണ്ടാക്കിയത് ബാല കോട്ടയത്ത് പരിപാടിക്കായി പോയപ്പോൾ; ബഹളവും ഭീഷണിയും കേട്ട് ഞെട്ടിവിറച്ച് നടന്റെ ഭാര്യ എലിസബത്ത്; തന്നെ കൊല്ലാനുള്ള ക്വട്ടേഷൻ എന്ന് സംശയിക്കുന്നതായി ബാല മറുനാടനോട്

നടൻ ബാലയുടെ വീട്ടിൽ ആക്രമണശ്രമം; കാറിൽ എത്തിയ രണ്ടുപേർ വാതിലിൽ തട്ടി ശബ്ദം ഉണ്ടാക്കിയത് ബാല കോട്ടയത്ത് പരിപാടിക്കായി പോയപ്പോൾ; ബഹളവും ഭീഷണിയും കേട്ട് ഞെട്ടിവിറച്ച് നടന്റെ ഭാര്യ എലിസബത്ത്; തന്നെ കൊല്ലാനുള്ള ക്വട്ടേഷൻ എന്ന് സംശയിക്കുന്നതായി ബാല മറുനാടനോട്

ആർ പീയൂഷ്

കൊച്ചി: നടൻ ബാലയുടെ വീട്ടിൽ ആക്രമണശ്രമം. കാറിലെത്തിയ രണ്ട് പേരാണ് ബാലയുടെ വീട്ടിലെത്തി ഭീതിപ്പെടുത്തുന്ന രംഗങ്ങൾ സൃഷ്ടിച്ചത്. കഴിഞ്ഞ ദിവസം ബാല കോട്ടയത്ത് ഒരു പരിപാടിയിൽ പങ്കെടുക്കാൻ പോയപ്പോഴാണ് ഇവർ വീട്ടിലെത്തിയത്. ബാലയുടെ ഭാര്യ എലിസബത്ത് മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്. തന്നെ വധിക്കാനുള്ള ക്വട്ടേഷനാണോ എന്ന് സംശയിക്കുന്നതായി ബാല മറുനാടനോട് പറഞ്ഞു.

വാതിലിൽ തട്ടി ശബ്ദമുണ്ടാക്കിയതോടെ എലിസബത്ത് ഭയന്നതായി ബാല അറിയിച്ചു. അയൽ വീട്ടിൽ ഇവർ എത്തി ഭീഷണിപ്പെടുത്തിയതായും റിപ്പോർട്ടുണ്ട്. മദ്യവും മയക്കുമരുന്നും ഉപയോഗിച്ചവരാണ് എത്തിയിരുന്നതെന്ന് സിസിടിവി ദൃശ്യങ്ങൾ തെളിയിക്കുന്നതായി ബാല അറിയിച്ചു. മൂന്നുപേർ സംഘത്തിൽ ഉണ്ടെന്നും ഫ്‌ളാറ്റുകളുടെ പാർക്കിങ് ഏരിയയിൽ സ്ത്രീകൾക്കു ഉൾപ്പെടെ പ്രശ്‌നങ്ങൾ ഉണ്ടാക്കുന്നവരാണെന്ന് സംശയിക്കുന്നതായി ബാല പറഞ്ഞു. മറ്റു വീടുകളിൽ നിന്ന് ഹെൽമെറ്റും സൈക്കിളുകളും ഉൾപ്പെടെ മോഷ്ടിക്കുന്നവരാണെന്ന് സംശയിക്കുന്നതായും ബാല പറഞ്ഞു.

തലേദിവസവും ഇവർ ബാലയുൾപ്പെടെ സുഹൃത്തുക്കൾ വീട്ടിൽ ഉള്ളപ്പോൾ എത്തിയിരുന്നെങ്കിലും അതിക്രമിച്ചു കടക്കാൻ ശ്രമിച്ചതോടെ പുറത്താക്കുകയായിരുന്നു. ദിവസങ്ങൾക്കു മുമ്പ് ബാലയും എലിസബത്തും നടക്കാൻ ഇറങ്ങിയപ്പോൾ ആരാധകനാണെന്ന് പറഞ്ഞ് ഇവരിൽ ഒരാൾ ബാലയുടെ ഫോട്ടോ എടുക്കുകയും കാലിൽ വീഴുകയും ചെയ്തതായി ബാല പറഞ്ഞു.

പൊലീസിൽ പരാതി നൽകിയിട്ടുണ്ടെന്നും ഉടനടി ശക്തമായ നടപടി പ്രതീക്ഷിക്കുന്നതായും ബാല പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP