Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ചാരയം വിൽപ്പന സജീവമായതോടെ രണ്ടും കൽപ്പിച്ച് രം​​ഗത്തിറങ്ങിയത് സ്ത്രീകൾ; നശിപ്പിച്ചത് 80 ലിറ്ററോളം വാഷ്; പൊലീസിന് വിവരം കൈമാറിയതോടെ പ്രതിക്കായുള്ള അന്വേഷണവും ഊർജ്ജിതം

ചാരയം വിൽപ്പന സജീവമായതോടെ രണ്ടും കൽപ്പിച്ച് രം​​ഗത്തിറങ്ങിയത് സ്ത്രീകൾ; നശിപ്പിച്ചത് 80 ലിറ്ററോളം വാഷ്; പൊലീസിന് വിവരം കൈമാറിയതോടെ പ്രതിക്കായുള്ള അന്വേഷണവും ഊർജ്ജിതം

മറുനാടൻ മലയാളി ബ്യൂറോ

അഗളി: അട്ടപ്പാടി കള്ളമലയിൽ പൊലീസ് ചാരായം വില്പന പിടികൂടിയത് സ്ത്രീകളിടപെട്ട് വിവരം കൈമാറിയതിനെത്തുടർന്ന്. ചിന്നപ്പറമ്പ് പൂളക്കുന്നിന് സമീപത്തുനിന്നാണ് അഗളി പൊലീസ് രണ്ടരലിറ്റർ ചാരായം പിടിച്ചത്. പൂളക്കുന്ന് സ്വദേശി ചാരായം വിൽക്കുന്നുണ്ടെന്ന് പ്രദേശത്തെ സ്ത്രീകൾ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. ചാരായം കച്ചവടം സ്ഥിരമായതോടെ പ്രദേശത്തെ സമാധാന അന്തരീക്ഷം തകർന്നതോടെയാണ് സ്ത്രീകൾ രം​ഗത്തിറങ്ങിയത്. 80 ലിറ്ററോളം വാഷും സ്ത്രീകൾ നശിപ്പിച്ചു.

പൂളക്കുന്ന് സ്വദേശി സോണിയായിരുന്നു ചാരായം കച്ചവടത്തിന് നേതൃത്വം നൽകിയിരുന്നത്. ചാരായം വില്പന വ്യാപകമായതോടെ പ്രദേശത്ത് വാക്കുതർക്കങ്ങളും വഴക്കും പതിവായി. ചാരായം വില്പനക്കെതിരേ എതിർപ്പുമായെത്തിയവർക്ക് നേരെയും ആക്രമണമുണ്ടായി. ഇതേത്തുടർന്നാണ് പ്രദേശത്തെ സ്ത്രീകൾ സംഘടിച്ച് ചാരായം വാറ്റാനായി സൂക്ഷിച്ച 80 ലിറ്ററോളം വാഷ് നശിപ്പിക്കുകയും പൊലീസിൽ വിവരമറിയിക്കുകയും ചെയ്തത്.

അഗളി പൊലീസ് സ്റ്റേഷനുമായി ബന്ധപ്പെടാൻ സാധിക്കാത്തതിനെത്തുടർന്ന് 100 നമ്പറിൽ പാലക്കാട് പൊലീസ് കൺട്രോൾ റൂമിൽ വിളിച്ചാണ് വിവരം കൈമാറിയത്. കൺട്രോൾ റൂമിൽനിന്ന് അഗളി പൊലീസ് സ്റ്റേഷനിൽ വിവരമറിയിച്ചതിനെത്തുടർന്ന് അഗളി സിഐ. ഹിദായത്തുള്ളയുടെ നിർദ്ദേശപ്രകാരം പരിശോധന നടത്തുകയായിരുന്നു. സോണിയുടെ വീടിന്റെ മുന്നിൽ നിർത്തിയിട്ട കാറിൽനിന്നാണ് ചാരായം പിടികൂടിയത്.

അഗളി അഡീ. എസ്. ഐ. ജയപ്രസാദിന്റെ നേതൃത്വത്തിൽ സി.പി.ഒ.മാരായ ജയൻ, ഷാലു വർഗീസ്, എ.സി.പി.ഒ. രാമകൃഷ്ണൻ എന്നിവർ ചേർന്നാണ് പരിശോധന നടത്തിയത്. പൊലീസിന്റെ കണ്ട് പ്രദേശവാസിയായ സോണി ഓടിരക്ഷപ്പെട്ടതായും അന്വേഷണം ഊർജിതമാക്കിയതായും അഗളി പൊലീസ് അറിയിച്ചു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP