Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Dec / 202002Wednesday

ഊരിലെ കുടുവെള്ള സ്രോതസ്സിൽ തടയണ കെട്ടി കൃഷിക്ക് വെള്ളം മോഷ്ടിക്കൽ; തോട്ടിലെ നീരൊഴുക്ക് തടഞ്ഞതോടെ പാവങ്ങൾക്കും വളർത്തു മൃഗങ്ങൾക്കും കുടിവെള്ളം പോലും കിട്ടാക്കനിയായി; ചോദ്യം ചെയ്തപ്പോൾ കുടുംബത്തിന് നേരെ ആക്രമണം നടത്തിയത് കമ്പിപ്പാരയും വടികളും ഉപയോഗിച്ച്; കൗണ്ടർ ആർച്ചാമിയുടെ ക്രൂരതയിൽ പരിക്കേറ്റത് അമ്മയ്ക്കും മകനും; അട്ടപ്പാടിയിൽ കുടിവെള്ളത്തിന് വേണ്ടിയുള്ള പോരാട്ടം അക്രമത്തിലെത്തുമ്പോൾ

ഊരിലെ കുടുവെള്ള സ്രോതസ്സിൽ തടയണ കെട്ടി കൃഷിക്ക് വെള്ളം മോഷ്ടിക്കൽ; തോട്ടിലെ നീരൊഴുക്ക് തടഞ്ഞതോടെ പാവങ്ങൾക്കും വളർത്തു മൃഗങ്ങൾക്കും കുടിവെള്ളം പോലും കിട്ടാക്കനിയായി; ചോദ്യം ചെയ്തപ്പോൾ കുടുംബത്തിന് നേരെ ആക്രമണം നടത്തിയത് കമ്പിപ്പാരയും വടികളും ഉപയോഗിച്ച്; കൗണ്ടർ ആർച്ചാമിയുടെ ക്രൂരതയിൽ പരിക്കേറ്റത് അമ്മയ്ക്കും മകനും; അട്ടപ്പാടിയിൽ കുടിവെള്ളത്തിന് വേണ്ടിയുള്ള പോരാട്ടം അക്രമത്തിലെത്തുമ്പോൾ

ജാസിം മൊയ്ദീൻ

പാലക്കാട്; കുടിവെള്ളം തടസ്സപ്പെടുത്തിയത് ചോദ്യം ചെയ്ത ആദിവാസി കുടുംബത്തിന് നേരെ ആക്രമണം. അട്ടപ്പാടി താവളം പാടവയൽ പ്രദേശത്താണ് സംഭവം. പാടവയൽ ആദിവാസി ഊരിലെ കാളി(77), മകൻ രവി എന്നിവരെയാണ് പാടവയൽ സ്വദേശികൾ തന്നെയായ തമിഴ് കൗണ്ടർമാർ ആർച്ചാമി(30)യും ഭാര്യ സന്ധ്യയും ചേർന്ന് ക്രൂരമായി മർദ്ദിച്ചത്. അവരുടെ അക്രമം പ്രതിരോധിക്കുന്നതിനിടെ ആർച്ചാമിക്കും പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ കോട്ടത്തറ ട്രൈബൽ സ്പെഷ്യാലിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇന്നലെ വൈകിട്ടാണ് സംഭവം. കാളിയും കുടുംബവുമടക്കം പാടവയൽ ഊരിലെ ഭൂരിഭാഗം ആളുകളും കുടിവെള്ളത്തിനായി ഉപയോഗിക്കുന്ന തോട്ടിൽ ആർച്ചാമി അനധികൃതമായി തടയണകെട്ടിയതോടെയാണ് പ്രശ്നങ്ങൾക്ക് തുടക്കമായത്. ആദിവാസികൾ വെള്ളമെടുക്കാനായി തോട്ടിൽ നിർമ്മിച്ച ചെറിയ കുഴിക്ക് മുകളിലായാണ് തടയണ കെട്ടിയിരുന്നത്. ഇവിടെ നിന്നും ആർച്ചാമി മോട്ടോർ ഉപയോഗിച്ച് കൃഷിയാവശ്യത്തിന് കൂടി വെള്ളമെടുക്കാൻ തുടങ്ങിയതോടെ ആദിവാസി കുടുംബങ്ങൾക്ക് കുടിവെള്ളം പോലും ലഭിക്കാത്ത അവസ്ഥയായി.

ഈ തോട്ടിൽ നിന്നായിരുന്നു വളർത്തുമൃഗങ്ങൾക്കും വീട്ടാവശ്യങ്ങൾക്കുമുള്ള വെള്ളം കാളിയും കുടുംബവും എടുത്തിരുന്നത്. തടയണ കെട്ടിയതോടെ വെള്ളത്തിന്റെ നീരൊഴുക്ക് നിലക്കുകയും താഴെ ഇവർ നിർമ്മിച്ച കുഴിയിലെ വെള്ളം വറ്റുകയും ചെയ്തു. നിരവധി തവണ കാളിയും മകൻ രവിയും ആർച്ചാമിയോട് തടയണ പൊളിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നെങ്കിലും തടയണ പൊളിക്കാനോ നീരൊഴുക്ക് പുനഃസ്ഥാപിക്കാനോ ആർച്ചാമി തയ്യാറായിരുന്നില്ല. അധികാരികൾക്ക് പരാതി നൽകിയെങ്കിലും ഫലമുണ്ടായില്ല.

ഇതിനെ തുടർന്ന് കാളിയും മകൻ രവിയും ചേർന്ന് തന്നെ അനധികൃതമായി നിർമ്മിച്ച തടയണ പൊളിച്ചുമാറ്റണമെന്ന് വീണ്ടും പറയാനെത്തിയത് അക്രമത്തിൽ കലാശിക്കുകയായിരുന്നു. ആർച്ചാമിയും ഭാര്യ സന്ധ്യയും ചേർന്ന് വൃദ്ധയായ കാളിയെയും മകൻ രവിയെയും ക്രൂരമായി മർദ്ദിക്കുകയായിരുന്നു. കമ്പിപ്പാര ഉപയോഗിച്ച് കാളിയുടെയും രവിയുടെയും തലയ്ക്ക് അടിക്കുകയും ചെയ്തു. പ്രതിരോധിക്കുന്നതിനിടെ ആർച്ചാമിക്കും പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ കോട്ടത്തറ ട്രൈബൽ സ്പെഷ്യാലിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ആർച്ചാമിക്കും കുടുുബത്തിനുമെതിരെ ആദിവാസി അതിക്രമ നിയമപ്രകാരം കേസെടുത്തു അന്വേഷണം ആരംഭിച്ചതായി അഗളി ഡിവൈഎസ്‌പി അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP